യു.പി. മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവ് അന്തരിച്ചു

യു.പി. മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവ് അന്തരിച്ചു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് (82) അന്തരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിരിക്കെയാണ് അന്ത്യം. മകനും എസ്.പി. അധ്യക്ഷനുമായ അഖിലേഷ് യാദവാണ് മരണം വിവരം അറിയിച്ചത്.

82-കാരനായ മുലായം സിങ് യാദവിനെ അനാരോഗ്യത്തെ തുടര്‍ന്ന് നിരവധി ദിവസങ്ങളായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട്. നില വഷളായതോടെ കഴിഞ്ഞ ആഴ്ച തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.

ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ നിന്നുള്ള ലോക്‌സഭാ അംഗം കൂടിയാണ് മുലായം. 1989-ല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയാണ് മുലായം സിങ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരത്തിലേറിയത്. അതിന് ശേഷം കോണ്‍ഗ്രസിന് ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്താനായിട്ടില്ല. 1989 മുതല്‍ 2007 വരെ മൂന്ന് തവണകളായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി.

വടക്കഞ്ചേരി അപകടം; ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്റെ രക്തപരിശോധന ഫലം ഇന്ന് ലഭിച്ചേക്കും

വടക്കഞ്ചേരി അപകടം; ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്റെ രക്തപരിശോധന ഫലം ഇന്ന് ലഭിച്ചേക്കും

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ്റെ രക്ത പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും. കാക്കനാട്ടെ ലാബിൽ നിന്നാണ് പരിശോധനഫലം ലഭിക്കുക. അപകടസമയം ജോമോൻ മദ്യമോ മറ്റേതെങ്കിലും ലഹരിപദാർത്ഥമോ ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്തുകയാണ് ഉദ്ദേശം. അപകടം നടന്ന് 22 മണിക്കൂറിന് ശേഷമാണ് രക്തം പരിശോധനക്ക് എടുത്തത്. അതുകൊണ്ട് തന്നെ ഫലം എത്രമാത്രം കൃത്യമായിരിക്കും എന്നതിൽ സംശയമുണ്ട്.

പാലക്കാട് എൻഫോസ്‌മെന്റ് ആർ.ടി.ഒ എം.കെ.ജയേഷ് കുമാർ വാഹന അപകടത്തിന്റെ വിശദ റിപ്പോർട്ട് ഗതാഗത കമ്മീഷണർക്ക് കൈമാറി. അപകട കാരണം, സാഹചര്യം, ബസിലെ നിയമ ലംഘനം എന്നിവ വിശകലനം ചെയ്താണ് 18 പേജുള്ള റിപ്പോർട്ട്‌. അപകടം ഡിജിറ്റൽ പുനരാവിഷ്ക്കരണവും റിപ്പോർട്ടിനു ഒപ്പം ചേർത്തിട്ടുണ്ട്. കെഎസ്ആർടിസിയെ കുറിച്ചുo ചില കണ്ടെത്തലുകൾ റിപ്പോർട്ടിലുണ്ട് എന്നാണ് വിവരം. റിപ്പോർട്ട്‌ പരിശോധിച്ച ശേഷമാകും മോട്ടോർ വാഹന വകുപ്പിൻ്റെ തുടർ നടപടികൾ.

ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്‍റെ പഴയ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇക്കാര്യത്തില്‍ പൊലീസിന് ജോമോന്‍ വിശദീകരണം നല്‍കി,ഡ്രൈവറുടെ സീറ്റിൽ നിന്ന് എഴുന്നേറ്റ് നിന്ന് നൃത്തം ചെയ്തു കൊണ്ട് ജോമോന്‍ ബസ് ഓടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.ദൃശ്യങ്ങൾ 2010 ലേതെന്ന് ജോമോൻ പോലീസിനോട് പറഞ്ഞു.പൂനെയിൽ യാത്ര പോയപ്പോൾ എടുത്ത ദൃശ്യങ്ങളാണിത്. .ബസിൽ യാത്രക്കാരുണ്ടായിരുന്നോയെന്ന് ഓർക്കുന്നില്ലെന്നും മൊഴിയിലുണ്ട്..ജോമോൻ്റ മുൻകാല ഡ്രൈവിംഗ് പശ്ചാത്തലം പരിശോധിക്കുമെന്ന് പൊലീസ് വ്ക്തമാക്കി.മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഈ വീഡിയോ പരിശോധനയക്കായി ശേഖരിച്ചിട്ടുണ്ട്.

വടക്കഞ്ചേരി അപകടത്തില്‍ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.. 9 പേരുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാക്കിയ ബസ് ഓടിച്ച ജോമോനെതിരെ നേരത്തെ മനഃപൂർവമല്ലാത്ത നരഹത്യ ചുമത്തിയാണ് കേസെടുത്തിരുന്നത്. എന്നാൽ, അപകടം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും ഡ്രൈവർ അമിത വേഗതയിൽ ബസ് ഓടിക്കുകയായിരുന്നുവെന്ന് കണ്ടെത്തി. അതിനാലാണ് ജോമോനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്.

വ‍ർക്കല‍ ഹെലിപ്പാഡിൽ‍ റസ്റ്ററന്റിൽ‍ സംഘർഷം‍; ജീവനക്കാരനും‍ രണ്ട് പോലീസുകാർക്കും പരുക്ക്

വ‍ർക്കല‍ ഹെലിപ്പാഡിൽ‍ റസ്റ്ററന്റിൽ‍ സംഘർഷം‍; ജീവനക്കാരനും‍ രണ്ട് പോലീസുകാർക്കും പരുക്ക്

വർക്കല: വർക്കല ഹെലിപ്പാഡിൽ സംഘർഷം. റസ്റ്ററന്റ് ജീവനക്കാരനും രണ്ട് പോലീസുകാർക്കും പരുക്ക്. കഴിഞ്ഞ ദിവസം വർക്കല ഹെലിപ്പാഡിൽ റസ്റ്ററന്റിൽ
അതിക്രമിച്ച് കയറി ജീവനക്കാരനെ ആക്രമിച്ച അക്രമി സംഘത്തെ ചെറുക്കുന്നതിനിടയിൽ 2 പോലീസുകാർക്കും റസ്റ്ററന്റ് ജീവനക്കാരനും പരിക്കേറ്റു. ചെറുന്നിയൂർ അയന്തി പുത്തൻവീട്ടിൽ ധീരജ്(25), ആനാട് ഇരിഞ്ചയം ഗംഗാ നിവാസിൽ രതീഷ് കുമാർ(33) എന്നിവരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു.

വർക്കല ടൂറിസം പൊലീസുകാരായ എസ് സി പി ഒ സാംജിത്ത്, സി പി ഒ ജോജിൻ രാജ്, റസ്റ്ററന്റ് ജീവനക്കാരനായ രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 10.45 ഓടെ
ഹെലിപ്പാഡിലെ പ്രമുഖ റസ്റ്റന്റിൽ അതിക്രമിച്ച് കയറി ജീവനക്കാരനെ
മർദ്ദിക്കുകയും കയ്യിൽ കരുതിയിരുന്ന ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലയ്ക്കടിച്ച് മാരകമായി
പരിക്കേൽപ്പിക്കുകയും അത് തടയാനായി വന്ന സാംജിത്ത്, ജോജിൻ രാജ് എന്നിവരെ ആക്രമിക്കുകയും ചെയ്തു. ആക്രമണത്തിൽ പരുക്കറ്റ പൊലീസുകാരെ നാട്ടുകാർ സമീത്തുളള
എയ്ഡ് പോസ്റ്റിലേയ്ക് മാറ്റുകയായിരുന്നു. തുടർന്ന് എയ്ഡ് പോസ്റ്റിന് നേർക്കും അക്രമണം നടത്തി.
റസ്റ്ററന്റ് ജീവനക്കാരനെയും പോലീസുകാരെയും മർദിച്ചതിനും നരഹത്യ ശ്രമത്തിനും പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്തതായും വർക്കല പോലീസ് അറിയിച്ചു. ആക്രമണത്തിനിരയായ പോലീസുകാർ പാരിപ്പള്ളി ആശുപത്രിയിൽ ചികിത്സയിലാണ്. ഡി വൈ എസ് പി നിയാസിന്റെ നിർദ്ദേശാനുസരണം ഇൻസ്‌പെക്ടർ ഓഫ് പോലീസ് ഓഫ് സനോജിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർ ശരത്, അസ്സിസ്റ്റന്റ് സബ്ബ് ഇൻസ്‌പെക്ടർ ഷാനവാസ്, സി പി ഒമാരായ ഷജീർ, ശ്രീജിത്ത്, സുജിത്ത് സുധീർ, റാം ക്രിസ്റ്റിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

അരങ്ങേറ്റം അമ്മയ്ക്കൊപ്പം: ആശാ ശരത്തിന്റെ മകൾ സിനിമയിലേക്ക്

അരങ്ങേറ്റം അമ്മയ്ക്കൊപ്പം: ആശാ ശരത്തിന്റെ മകൾ സിനിമയിലേക്ക്

മലയാളികളുടെ ഇഷ്ട താരമാണ് അശാ ശരത്ത്. അഭിനയത്തിലൂടെ മാത്രമല്ല നൃത്തത്തിലൂടെയും താരം ആരാധകരെ അമ്പരപ്പിക്കറുണ്ട്. ഇപ്പോൾ സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് നടി അശാ ശരത്തിന്റെ മൂത്ത മകൾ ഉത്തര ശരത്ത് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്.

ഖെദ്ദ എന്ന സിനിമയിലൂടെയാണ് ഉത്തരയുടെ അരങ്ങേറ്റം. അശാ ശരത്തിന്റെ മകളുടെ വേഷത്തിൽ തന്നെയാണ് ചിത്രത്തിൽ എത്തുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെ താരം തന്നെയാണ് സന്തോഷം അറിയിച്ചത്. തനിക്കൊപ്പം ഡാൻസ് കളിച്ചിരുന്നവൾ തനിക്കൊപ്പം സിനിമയിൽ അഭിനയിക്കുകയാണ് എന്നാണ് അശാ ശരത്ത് പറഞ്ഞത്. തനിക്കു തന്നതുപോലെ സ്നേഹവും പിന്തുണയും മകൾക്കു നൽകണമെന്നും താരം വ്യക്തമാക്കി.

അമ്മ മകൾ ബന്ധത്തിലെ വൈകാരിക മുഹൂർത്തങ്ങളും അവിചാരിതമായി കുടുംബ ബന്ധങ്ങളിൽ സംഭിവിക്കുന്ന ചില വെല്ലുവിളികളുമൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽ നാസർ നിർമ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് മനോജ് കാനയാണ്.

സിനിമയെ വെല്ലും രം​ഗങ്ങൾ കോട്ടയത്ത്: 105 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

സിനിമയെ വെല്ലും രം​ഗങ്ങൾ കോട്ടയത്ത്: 105 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

കാറില്‍ കടത്താന്‍ ശ്രമിച്ച 105 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. തലയോലപ്പറമ്പിൽ വച്ചാണ് ഇരുവരേയും പൊലീസ് പിടികൂടിയത്. കോട്ടയം കരിപ്പൂത്തട്ട് സ്വദേശി കെന്‍സ് സാബു, മുണ്ടക്കയം സ്വദേശി രഞ്ജിത്ത് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച രാവിലെ തലയോലപ്പറമ്പില്‍ സിനിമാ രംഗങ്ങളെ വെല്ലുന്ന രീതിയിലായിരുന്നു പൊലീസിന്റെ കഞ്ചാവ് വേട്ട.

കഞ്ചാവുമായി കാറിൽ എറണാകുളം ഭാ​ഗത്ത് നിന്നാണ് ഇരുവരും വന്നത്. വെട്ടിക്കാട്ട് മുക്കിൽ വച്ച് കാർ തടയാൻ പൊലീസ് ശ്രമിച്ചു. എന്നാല്‍ പ്രതികള്‍ പൊലീസിനെ വെട്ടിച്ച് കാറുമായി മുന്നോട്ടു പോയി. പൊലീസ് കാറിനെ പിന്തുടര്‍ന്നു.

അതിനിടെ കാറിലുണ്ടായിരുന്ന ഒരാള്‍ ഡോര്‍ തുറന്ന് ചാടുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. ഇയാളെ പൊലീസ് ഓടിച്ചിട്ട് പിടിച്ചു. അതിനിടെ കാറുമായി മുന്നോട്ടു പോയ രണ്ടാമനെ പൊലീസ് സംഘം പിന്തുടര്‍ന്ന് തലയോലപ്പറമ്പ് ജങ്ഷന് സമീപത്തു വച്ചും വലയിലാക്കി.

കസ്റ്റഡിയിലെടുത്ത രണ്ട് പേരെയും പോലീസ് വിശദമായി ചോദ്യംചെയ്തു വരികയാണ്. എവിടെ നിന്നാണ് കഞ്ചാവ് കൊണ്ടു വന്നത്, എവിടെ വിതരണം ചെയ്യാനാണ് എത്തിച്ചത് തുടങ്ങിയ കാര്യങ്ങള്‍ ചോദ്യം ചെയ്യലിലൂടെ വ്യക്തമാകുമെന്നു പൊലീസ് പറഞ്ഞു.

പാദസരം മോഷ്ടിക്കാനായി വയോധികയുടെ കാല്‍ അറുത്തുമാറ്റി

പാദസരം മോഷ്ടിക്കാനായി വയോധികയുടെ കാല്‍ അറുത്തുമാറ്റി

മോഷണശ്രമത്തിനിടെ വയോധികയുടെ കാല്‍ അറുത്തുമാറ്റി കൊടും ക്രൂരത. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നൂറ് വയസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു.

പാദസരം മോഷ്ടിക്കുന്നതിനായാണ് ഇവര്‍ വയോധികയുടെ കാല്‍ വെട്ടിമാറ്റിയത്. വീടിന് സമീപത്ത് സാരമായി പരിക്കേറ്റനിലയില്‍ അബോധാവസ്ഥയില്‍ വയോധികയെ കണ്ടെത്തുകയായിരുന്നു. അവരുടെ ശരീരമാസകലം മുറിവുകള്‍ ഉണ്ടായിരുന്നതായി എഎസ്പി ഗാല്‍റ്റ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ രാജസ്ഥാനിലെ ബുണ്ടി ജില്ലയിലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് 75കാരിയാണ് ആക്രമണത്തിന് ഇരയായത്. സ്ത്രീയുടെ വെള്ളിപാദസാരം മോഷ്ടിക്കുന്നതിന് വേണ്ടിയായിരുന്നു വയോധികയുടെ കാൽ അറുത്തെടുത്തത്.