by Midhun HP News | Oct 9, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കാസര്‍കോട്: മഞ്ചേശ്വരം ഹൊസങ്കടിയിലെ ഫ്‌ലാറ്റില്‍ നിന്ന് മയക്കുമരുന്ന് പിടികൂടി. സംഭവത്തില്‍ യുവദമ്പതികളെ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ബടാജെയിലെ സൂരജ് റായി (26), മഹാരാഷ്ട്ര താന സിറ്റി സ്വദേശിനി സെന ഡിസൂസ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 21 ഗ്രാം എംഡിഎംഎയും 10,850 രൂപയുമാണ് കണ്ടെടുത്തത്.

ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായായിരുന്നു വന്‍ മയക്കുമരുന്നു വേട്ട.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കാസര്‍കോട് ഡിവൈഎസ്പിമാരായ വി വി മനോജ്, സി എ അബ്ദുള്‍ റഹീം, മഞ്ചേശ്വരം സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍, സന്തോഷ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ അന്‍സാര്‍ എന്നിവര്‍ ഹൊസങ്കടി ഹൈ ലാന്‍ഡ് സിറ്റി ടവര്‍ ഫ്‌ലാറ്റ് നമ്പര്‍ 304 ല്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
by Midhun HP News | Oct 9, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ വാർഡ് 13 കൊട്ടിയം മുക്കിൽ കുടിവെള്ള പദ്ധതി അഡ്വ. വി.ജോയ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഹസീന അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും വാർഡ് മെമ്പറും ആയ എം മാധവൻകുട്ടി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം ബേബി സുധ മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ, വാർഡ് മെമ്പർമാരായ പി രഘൂത്തമൻ, അനിൽ പി, സിനിമാതാരം രാഘവപ്രസാദ്, സുമയ്യ, മണികണ്ഠൻ, ശ്രീജേഷ്, സുരാജ്, സഫിയ, നിസാർ, സബീന, സജിലാൽ, ഷിലോസ്, ഹരികൃഷ്ണൻ, ഷിബു, ഷിജി തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

by Midhun HP News | Oct 9, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കേരള സർക്കാർ മ്യൂസിയം മൃഗശാല വകുപ്പ് സംഘടിപ്പിച്ച വന്യജീവി വാരാഘോഷം 2022ന്റെ ഭാഗമായി നടന്ന ഹൈസ്കൂൾ ക്വിസ് കോമ്പറ്റീഷനിൽ രണ്ടാം സമ്മാനം നേടിയ ആറ്റിങ്ങൽ ഗവൺമെൻറ് മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അഭിനവ് ബി. എച്ചും എട്ടാം ക്ലാസ് വിദ്യാർത്ഥി വൈഷ്ണവ് ദേവ് എസും

by Midhun HP News | Oct 9, 2022 | Latest News, കേരളം, ജില്ലാ വാർത്ത
മുട്ടപ്പലം മുസ്ലീം ജമാഅത്ത് പള്ളിയില്‍ പന്ത്രണ്ട് ദിവസങ്ങളായി നടന്നു വന്ന നബിദിന പരിപാടികള്‍ക്ക് സമാപനം കുറിച്ച് കൊണ്ട് നടന്ന നബിദിന റാലി എം. അലിയാര്‍കുഞ്ഞ് ഫ്ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് ജമാഅത്ത് ഹാളില്‍ സമാപന സമ്മേളനവും, വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ചീഫ് ഇമാം നസറുദ്ദീന്‍ അല്‍ കാസിമി ഉത്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് എം. അലിയാര്‍കുഞ്ഞ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.ആര്‍.നിസാര്‍, വൈസ് പ്രസിഡന്റ് എ.മജ്നു ഭാരവാഹികളായ എസ്.സക്കീര്‍ ഹുസൈന്‍, എസ്.ബിസാം, എ.മുജീബ്, എസ്.എം.ബഷീര്‍, അബ്ദുല്‍ ലത്തീഫ്, എം. കെ. മജീദ്, എ. ബദറുദ്ദീന്‍, എ.എ. മജീദ്, എ.നസീര്‍, എസ്. എച്ച്. ഫസിലുദ്ദീന്‍, എം. റഹീം, എം. സൈനുലാബ്ദീന്‍, മാഹീന്‍ കണ്ണ് മുസ്ലിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

by Midhun HP News | Oct 9, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ബൈക്കിടിച്ച് വീണ പശുവിന്റെ കൊമ്പ് ശരീരത്തിൽ തുളഞ്ഞുകയറി യുവാവ് മരിച്ചു. ബൈക്ക് യാത്രികനായിരുന്ന പനമണ്ണ കുഴിക്കാട്ടിൽ കൃഷ്ണപ്രജിത്താണ് (22) മരിച്ചത്. വാഹനമിടിച്ച പശു സംഭവസ്ഥലത്തുതന്നെ ചത്തു. ശനിയാഴ്ച വൈകീട്ട് ഏഴരയോടെ വീട്ടാമ്പാറ-പനമണ്ണ റോഡിലായിരുന്നു അപകടം. ഉടമകൾ മേയ്ച്ചുകൊണ്ടുപോകുകയായിരുന്ന പശുവിനെ ഇടിച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബൈക്കിൽനിന്ന് തെറിച്ചുവീണ യുവാവിന്റെ നെഞ്ചിൽ പശുവിന്റെ കൊമ്പ് തുളഞ്ഞുകയറി. നാട്ടുകാർ ചേർന്ന് കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കൃഷ്ണപ്രജിത്തിനെ രക്ഷിക്കാനായില്ല. ഞായറാഴ്ച പോസ്റ്റുമാർട്ടം നടത്തും.

by Midhun HP News | Oct 9, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കല്ലിൻമൂട് മദ്രസ സംഘടിപ്പിച്ച നബിദിനറാലിയ്ക്ക് ഗംഭീര സ്വീകരണമൊരുക്കി കല്ലിൻമൂട് വാർഡ് സമിതി പ്രവർത്തകർ. വാർഡ് മെമ്പറിന്റെ നേതൃത്വത്തിൽ വാർഡു സമിതി ഭാരവാഹികൾ, വയോജന ക്ലബ് അംഗങ്ങൾ, കളിക്കൂട്ടം ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി. റാലിയിൽ പങ്കെടുത്തവർക്ക് മധുരവും വിതരണം ചെയ്തു. കുട്ടികളുടെ കലാപരിപാടിയും സംഘടിപ്പിച്ചിരുന്നു.

Recent Comments