by Midhun HP News | Oct 8, 2022 | Latest News, കേരളം, ജില്ലാ വാർത്ത
നവതിയുടെ നിറവിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് പുതിയ യൂണിഫോം. വ്യോമസേന ദിന പരിപാടിയിൽ വച്ചാണ് സേനയുടെ പുതിയ കോംബാറ്റ് യൂണിഫോം പുറത്തിറക്കിയത്. ചാരനിറത്തിലാണ് പുതിയ യൂണിഫോം. നിലവിൽ ഗ്രൗണ്ട് ഡ്യൂട്ടിക്കാകും ഈ യൂണിഫോം ഉപയോഗിക്കുക. വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വിവേക് റാം ചൗധരി ആണ് യൂണിഫോം അവതരിപ്പിച്ചത്. നേരത്തെ ഇന്ത്യൻ ആർമിയും ഡിജിറ്റൽ കാമഫ്ലേജ് യൂണിഫോമിലേക്ക് മാറിയിരുന്നു. പഴയ ഓർഗാനിക് പാറ്റേണുകൾക്ക് പകരമായി പിക്സലേറ്റഡ് ഡിസൈനുകളുള്ളതാണ് പുതിയ യൂണിഫോം. ഭൂപ്രദേശത്തിന്റെ സ്വഭാവം കണക്കിലെടുക്കാതെ സൈനികർക്ക് കൂടുതൽ വഴക്കത്തോടെ നീങ്ങാൻ അനുവദിക്കുന്നതാണ് പുതിയ ഡിസൈൻ.

പതിവ് വേദിയായ ഗാസിയാബാദിലെ ഹിൻഡൻ വ്യോമത്താവളത്തിന് പകരം ദില്ലിക്ക് പുറത്ത് ചണ്ഡീഗഡിലെ സുഖ്ന വ്യോമത്താവളത്തിലാണ് ഈ വർഷത്തെ വ്യോമസേന ദിന പരിപാടികൾ നടന്നത്. ഇനിയുള്ള വര്‍ഷങ്ങളിൽ വ്യോമസേന ദിന പരിപാടികൾ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ വച്ച് നടത്തുമെന്ന് വി ആർ ചൗധരി പ്രഖ്യാപിച്ചു. മൂവായിരം അഗ്നിവീറുകളെ ഈ വര്‍ഷം സേനയുടെ ഭാഗമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ കാലം ലക്ഷ്യമാക്കി മാറുക, ഭാവിയ്ക്കായി ആധുനികവൽക്കരിക്കുക എന്ന പ്രഖ്യാപനത്തോടെയാണ് വ്യോമസേന ദിന പരിപാടികൾക്ക് തുടക്കമായത്.
by Midhun HP News | Oct 8, 2022 | Latest News, കേരളം, ജില്ലാ വാർത്ത
മലയാളത്തിലും തമിഴിലും നിറഞ്ഞു നിൽക്കുന്ന താരമാണ് കാളിദാസ് ജയറാം. കഴിഞ്ഞ ഓണാഘോഷ ചിത്രങ്ങളിൽ കാളിദാസിനും കുടുംബത്തിനുമൊപ്പം ഒരു സുന്ദരിയും ഉണ്ടായിരുന്നു. കാളിദാസിനൊപ്പം ഇരിക്കുന്ന സുന്ദരിയെക്കുറിച്ച് വലിയ ചർച്ചകളുമുണ്ടായി. മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായിരുന്ന തരിണി കലിംഗരായരായിരുന്നു അത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ്. തരിണിക്കൊപ്പമുള്ള അവധി ആഘോഷത്തിൽ നിന്ന് പകർത്തിയതാണ് ചിത്രങ്ങൾ. തരുണിയെ ചേർത്തു പിടിച്ചു ഇരിക്കുന്ന കാളിദാസിനെയാണ് ചിത്രങ്ങളിൽ കാണുന്നത്. ദുബായിയില്‍ നിന്നുള്ള മറ്റൊരു ചിത്രം തരിണിയും തന്‍റെ ഇന്‍സ്റ്റഗ്രാമിൽ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇതോടെ കാളിദാസിന്റെ കാമുകിയെ കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകർ. പ്രണയ ജോഡികൾക്ക് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്.

കാളിദാസിന്റെ അമ്മയും നടിയുമായ പാർവതിയും സഹോദരി മാളവികയുമെല്ലാം കമന്റുകളുമായി എത്തി. എന്റേത് എന്നായിരുന്നു പാർവതിയുടെ കമന്റ്. ഹലോ ഹബീബീസ് എന്നാണ് മാളവികയുടെ കമന്റ്. ഒടുവിൽ നിന്റെ തങ്കത്തെ കണ്ടെത്തി എന്നായിരുന്നു നടി ഗായത്രി ശങ്കറിന്റെ പ്രതികരണം. കല്യാണി പ്രിയദർശൻ, അപർണ ബാലമുരളി, ഗായത്രി ശങ്കർ, നൈല ഉഷ, നമിത, സഞ്ജന, മിഥുൻ രമേശ് തുടങ്ങി നിരവധിപേർ കമന്റുകളുമായി എത്തി.
ഓണം ആശംസിച്ചുകൊണ്ട് നടൻ കാളിദാസ് പങ്കുവച്ച കുടുബ ചിത്രത്തിലാണ് തരിണിയുടെ സാന്നിധ്യമുണ്ടായിരുന്നത്. ഫാഷൻ മോഡൽ തരിണി കലിംഗരായരാണ് ജയറാമിന്റെ കുടുംബചിത്രത്തിൽ ഇടം നേടിയത്. 2021 മിസ് യൂണിവേഴ്സ് ഇന്ത്യയിലെ മൂന്നാം റണ്ണറപ്പ് കൂടിയായിരുന്നു. വിഷ്വൽ കമ്മ്യൂണിക്കേഷൻ ബിരുദധാരി കൂടിയാണ് തരിണി. പാ രഞ്ജിത്തിന്റെ നച്ചത്തിരം നഗർഗിരത് ആണ് കാളിദാസിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
by Midhun HP News | Oct 8, 2022 | Latest News, കേരളം, ജില്ലാ വാർത്ത
മഹാരാഷ്ട്രയിലെ നാസിക്കില്‍ ബസിന് തീപിടിച്ച് 11 പേര്‍ വെന്തുമരിച്ചു. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. 38 ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികള്‍ തുടരുന്നതായി പൊലീസ് അധികൃതര്‍ അറിയിച്ചു.

ഇന്നു പുലര്‍ച്ചെ 5.20 ഓടെയാണ് അപകടം ഉണ്ടായത്. നാസിക്-ഔറംഗാബാദ് റോഡില്‍ വെച്ച് ഒരു ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. യാവത് മാലില്‍ നിന്നും മുംബൈയിലേക്ക് വരികയായിരുന്നു ബസ്. പൂനെയില്‍ നിന്നും നാസിക്കിലേക്ക് പോകുന്ന ട്രക്കുമായാണ് കൂട്ടിയിടിച്ചത്. ഇടിക്കു പിന്നാലെ ബസില്‍ തീ ആളിപ്പടര്‍ന്നു. മൂന്ന് ഫയര്‍ എഞ്ചിനുകള്‍ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കാനായത്. അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി, മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
by Midhun HP News | Oct 8, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ചിറയിൻകീഴ് ശ്രീ ശാരദ വിലാസം ഹയർ സെക്കന്ററി സ്കൂളിലേയ്ക്ക് പ്ലസ് വൺ കമ്പ്യൂട്ടർ സയൻസിന് സീറ്റ് ഒഴിവുകൾ ഉണ്ട് (പെൺകുട്ടികൾക്ക് മാത്രം). സ്പോട്ട് അഡ്മിഷന് വേണ്ടി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാം.
mob: 9745014425 , 9961404050
by Midhun HP News | Oct 8, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ സാഹിത്യ പുരസ്‌കാരം നോവലിസ്റ്റ് എസ് ഹരീഷിന്. ‘മീശ’ എന്ന നോവലിനാണ് ബഹുമതി. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
സാറാ ജോസഫിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പുരസ്‌കാര ജേതാവിനെ നിശ്ചയിച്ചത്. വയലാറിന്റെ ജന്മദിനത്തില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് വയലാര്‍ ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.

by Midhun HP News | Oct 8, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: അവനവഞ്ചേരി ഇന്ത്യാന പബ്ലിക് സ്കൂൾ കലാഭവൻ മണി സേവന സമിതിയുമായി സഹകരിച്ച് നടത്തുന്ന പദ്ധതിയാണ് നോ മോർ ഹംഗ്രി. ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാൻ സാധ്യമാകാത്ത അനവധി പാവപ്പെട്ടവരാണ് നമുക്ക് ചുറ്റും ഉള്ളത്. അത്തരത്തിലുള്ള ആളുകൾക്ക് നൽകുവാൻ ഇന്ത്യാന പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ കൈകോർക്കുന്ന ഒരു പരിപാടിയാണിത്. കുട്ടികളിൽ സാമൂഹിക അവബോധം വളർത്തുവാനും സാമൂഹ്യപ്രതിബദ്ധത സൃഷ്ടിക്കുവാനും കഴിയുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം ഇന്ത്യാന പബ്ലിക് സ്കൂൾ ചെയർമാൻ എൻ. പി സുദർശനൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ അങ്കണത്തിൽ വച്ചു നടന്ന ഈ പരിപാടിയിൽ കലാഭവൻ മണി സേവന സമിതി ചെയർമാൻ അജിൽ മണിമുത്ത് ഭക്ഷണപ്പൊതികൾ ഏറ്റുവാങ്ങി.

ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ നടന്ന ഭക്ഷണപ്പൊതി വിതരണോദ്ഘാടനം ആശുപത്രി സൂപ്രണ്ട് ഡോക്ടർ പ്രീത സോമൻ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ലിജി ജോഷ്വ, അജിൽ മണിമുത്ത്, ആശുപത്രി മെയിൽ നഴ്സ് ലാലു, അധ്യാപകരായ ഉമേഷ് മുരളി രാജ്, അനസ്, വീണാ പ്രേംലാൽ, ദീപ ശ്രീകുമാർ, വിദ്യാർഥി പ്രതിനിധികളായ പ്രഹ്ലാദ്, കൗടില്യൻ, കാശിനാഥ്, അഭിഷേക് ബൈജു പണിക്കർ, ശ്രേയ ദർശൻ, തന്മയ, നസ്റിൻ, ജാനകി, ഗൗരി നിരഞ്ജന എന്നിവർ പങ്കെടുത്തു.
Recent Comments