by Midhun HP News | Oct 8, 2022 | Latest News, കേരളം, ജില്ലാ വാർത്ത
മുംബൈ: പഴം ഇറക്കുമതിയുടെ മറവില്‍ കടത്തിയ 520 കോടി രൂപയുടെ മയക്കുമരുന്ന് കൂടി മുംബൈയില്‍ പിടികൂടി. മലയാളി വിജിന്‍ വര്‍ഗീസ് അയച്ച കണ്ടെയ്‌നറില്‍ നിന്നാണ് വന്‍ ലഹരിമരുന്ന് പിടികൂടിയത്. ഗ്രീന്‍ ആപ്പിള്‍ കൊണ്ടുവന്ന കണ്ടെയ്‌നറില്‍ നിന്നാണ് ഡിആര്‍ഐ അന്‍പതര കിലോയോളം കൊക്കെയ്ന്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ വിജിന്‍ വര്‍ഗീസിനെ വീണ്ടും അറസ്റ്റ് ചെയ്തു.

വിജിന്‍ വര്‍ഗീസും മന്‍സൂര്‍ തച്ചംപറമ്പിലും ചേര്‍ന്ന് ഇറക്കുമതി ചെയ്ത കണ്ടെയ്‌നറില്‍ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. ഇരുവരുടേയും പേരിലുള്ള രണ്ടാമത്തെ കണ്ടെയ്‌നറാണ് പിടിയിലായത്. വിജിന്റെ യെമിറ്റോ ഫുഡ് ഇന്റര്‍നാഷണലിന്റെ മറവില്‍ ഓറഞ്ച് കണ്ടെയ്‌നറില്‍ ഇറക്കുമതി ചെയ്ത 1427 കോടിയുടെ ലഹരിമരുന്ന് നേരത്തെ പിടികൂടിയിരുന്നു.
ഈ കേസിലെ തുടരന്വേഷണത്തിനിടെയാണ് ഇവര്‍ ഇറക്കുമതി ചെയ്ത ഗ്രീന്‍ അപ്പിള്‍ കണ്ടെയ്‌നറില്‍ നിന്നും പുലര്‍ച്ചെ കൊക്കെയ്ന്‍ പിടിച്ചെടുത്തത്. രാജ്യത്ത് മലയാളികള്‍ ഉള്‍പ്പെടുന്ന ഏറ്റവും വലിയ ലഹരി കടത്താണിത്. മന്‍സൂര്‍ തച്ചംപറമ്പിലിന്റെ ഉടമസ്ഥതയില്‍ ജോഹന്നാസ് ബര്‍ഗിലുള്ള മോര്‍ ഫ്രഷ് ഇന്റര്‍നാഷണല്‍ എന്ന കമ്പനി മുഖേനയാണ് കാലടിയില്‍ വിജിന്‍ വര്‍ഗീസ് രജിസ്റ്റര്‍ ചെയ്ത യെമിറ്റോ എന്റര്‍പ്രൈസസിലേക്ക് ഈ കണ്ടെയ്‌നറും ഇറക്കുമതി ചെയ്തിട്ടുള്ളതെന്നാണ് വിവരം.
by Midhun HP News | Oct 8, 2022 | Latest News, കേരളം, ജില്ലാ വാർത്ത
സെപ്റ്റംബർ 26 മുതൽ 28 വരെ ബാംഗ്ലൂരിലെ പദുക്കോൺ – ദ്രാവിഡ് സെന്റർ ഫോർ സ്പോർട്സ് എക്സലൻസിൽ വച്ചു നടന്ന സി ഐ എസ് സി (ഐ സി എസ് ഇ സിലബസ്) നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കേരളം ചരിത്ര വിജയം നേടി. 11 സ്വർണ്ണം, 10 വെള്ളി, 16 വെങ്കലം അടക്കം 37 മെഡലുകളാണ് കേരള താരങ്ങൾ വാരിക്കൂട്ടിയത്. അണ്ടർ 14 ഗേൾസ്, അണ്ടർ 17 ഗേൾസ്, അണ്ടർ 19 ഗേൾസ് എന്നീ വിഭാഗങ്ങളിൽ റണ്ണർ അപ്പ് കിരീടവും അണ്ടർ 19 ബോയ്സ് വിഭാഗത്തിൽ സെക്കന്റ് റണ്ണർ അപ്പ് കീരീടവും കേരളം സ്വന്തമാക്കി. കോഴിക്കോട് സ്വദേശി വിഷ്ണു ദ്രോണ, ആറ്റിങ്ങൽ സ്വദേശി വൈശാഖ്. ആർ.എസ്. എന്നിവരായിരിന്നു കേരള ടീം കോച്ചസ്.

മോഹന പ്രിയ, മിനി ഷിബു എന്നിവർ കേരള ടീം മാനേജേർസ് ആയിരിന്നു. കേരളത്തിലെ എല്ലാ ജില്ലകളിലെയും ഐ സി എസ് ഇ സ്കൂളുകൾ നാല് സോണുകളായി തിരിച്ച് നടത്തിയ മത്സരത്തിൽ വിജയിച്ചവരാണ് കേരള റീജിയൺ മത്സരത്തിൽ പങ്കെടുത്തത്. അവിടെ നിന്നും സ്വർണ്ണമെഡൽ നേടിയ 55 കായികതാരങ്ങളാണ് കേരളത്തിന് വേണ്ടി മത്സരിച്ചത്. ചരിത്രത്തിലാദ്യമായാണ് ഐ സി എസ് ഇ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കേരളം ഇത്ര വലിയ നേട്ടം കൈവരിക്കുന്നത്. സ്വർണ്ണ മെഡൽ ജേതാക്കൾ സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നാഷണൽ കരാട്ടെ മീറ്റിൽ സി ഐ എസ് സി ബോർഡിനെ പ്രതിനിധീകരിക്കും. വിജയിക്കൾക്ക് കേരളത്തിന്റെ വിവിധയിടങ്ങളിൽ സ്വീകരണം നൽകി.
by Midhun HP News | Oct 8, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കിളിമാനൂർ: 28-ാം ഓണാഘോഷവുമായി ബന്ധപ്പെട്ട് യുവാവിനെ മർദിച്ച കേസിൽ സഹോദരങ്ങളായ പ്രതികൾ അറസ്റ്റിൽ. കോവളം മുട്ടയ്ക്കാട് പാറവിള വീട്ടിൽ വിഷ്ണു (27), വിജിത്ത് (24) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ഒക്ടോബർ 5നു രാത്രി 9 മണിയോടെയാണ് സംഭവം. കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തെന്നൂർ എന്ന സ്ഥലത്ത് സിനിമാറ്റിക്ക് ഡാൻസിനിടെ തമ്മിൽ തർക്കത്തിൽ ഏർപ്പെട്ട യുവാക്കളെ പിടിച്ചു മാറ്റിയ കിളിമാനൂർ മലയ്ക്കൽ, യെന്നൂർ രതീഷ് ഭവനിൽ രതീഷ്( 38)നാണ് മർദ്ദനമേറ്റത്. 28-ാം ഓണാഘോഷത്തിൻറ ഭാഗമായി ബന്ധുവിന്റെ വീട്ടിലെത്തിയ വിഷ്ണുവും വിജിത്തും സിനിമാറ്റിക്ക് ഡാൻസിനിടെ ഡാൻസ് കളിക്കാൻ ആരംഭിച്ചത് സ്ഥലത്ത് ചെറിയ സംഘർഷത്തിന് ഇടയാക്കുകയും തുടർന്ന് സ്ഥലവാസിയായ രതീഷ് ഇരുവരോടും പ്രശ്നങ്ങൾ ഉണ്ടാക്കാതിരിക്കാൻ പറയുകയും ചെയ്തു.

തുടർന്ന് പ്രതികൾ രതീഷിന് നേരെ തിരിയുകയും കയ്യിൽ കിട്ടിയ കമ്പിക്കഷ്ണം കൊണ്ട് ആക്രമിക്കുകയും ആക്രമണത്തിൽ രതീഷിന്റെ തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി. ശിൽപ ഐപിഎസ്സിന്റെ നിർദ്ദേശത്തെ തുടർന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി ജി. ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ എസ്.സനൂജ്, എസ്ഐ വിജിത്ത് കെ നായർ, എസ്. സി. പി. ഒ ബിനു, ഷംനാദ്, സിപിഒ സോജു എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.
by Midhun HP News | Oct 8, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ തടിച്ചു കൂടിയ അമ്പതിനായിരത്തിലധികം കാണികളെ സാക്ഷി നിർത്തി ഐ എസ് എൽ ഒൻപതാം സീസണിൽ കേരള ബ്ളാസ്റ്റേഴ്സിന് വിജയത്തുടക്കം. 72 ആം മിനിറ്റിൽ സൂപ്പർ താരം അഡ്രിയാൻ ലൂണയുടെ മികച്ച ഗോളിലൂടെയാണ് ആതിഥേയർ മുന്നിലെത്തിയത്. ഖബ്രയുടെ അളന്നു മുറിച്ച പാസ്സ് അതി മനോഹരമായി ലൂണ വലയിലാക്കുകയായിരുന്നു. നിരന്തരമായ ആക്രമണങ്ങൾക്കൊടുവിലാണ് ബ്ളാസ്റ്റേഴ്സ് വല കുലുക്കുന്നത്. മിനിറ്റിൽ ഇവാൻ കല്യൂഷ്നി നാല് പേരെ മറി കടന്ന് നേടിയ ഗോളോടെ കേരളം ലീഡ് നില രണ്ടായി ഉയർത്തി.

78 ആം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയതായിരുന്നു കല്ലൂഷ്നി. രണ്ടാം പകുതിയിൽ കെ പി രാഹുൽ പകരക്കാരനായി ഇറങ്ങിയതോടെയാണ് ബ്ളാസ്റ്റേഴ്സിൻ്റെ സമയം തെളിഞ്ഞത്. പ്രതിരോധ നിരയുടെ പിഴവിൽ നിന്നാണ് അലക്സ് ലീമ കൊൽക്കത്ത വമ്പന്മാരുടെ ആശ്വാസ ഗോൾ നേടിയത്. ഗോളിന്‍റെ സന്തോഷം അടങ്ങും മുന്നേ കോര്‍ണറില്‍ വന്ന ലോംഗ് റേഞ്ചിലൂടെ കല്യൂഷ്നി തന്‍റെ രണ്ടാം ഗോളും നേടി ഐ എസ് എല്ലിലെ തന്‍റെ വരവറിയിച്ചു.
by Midhun HP News | Oct 8, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ലഹരിമുക്ത കേരളം “ഞങ്ങളും കൂടെയുണ്ട്” എന്ന മുദ്രാവാക്യമുയർത്തി സാംസ്കാരിക വേദിയും, വൈ.എം.സി മൂതലയും സംയുക്തമായി സംഘടിപ്പിച്ച സാംസ്കാരിക സന്ധ്യ വർക്കല എം.എൽ.എ അഡ്വ:വി.ജോയി ഉദ്ഘാടനം ചെയ്തു. പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ഹസീനയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വർക്കല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എസ്.ഹരികുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.മാധവൻകുട്ടി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൺ എസ്സ്. ഷീബ എന്നിവർ പങ്കെടുത്തു. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. യോഗത്തിന് സാംസ്കാരിക വേദി ഭാരവാഹികളായ യു.സന്തോഷ്കുമാർ സ്വാഗതവും, എം. നജീബ് നന്ദിയും രേഖപ്പെടുത്തി. തുടർന്ന് തിരുവനന്തപുരം യാമി മ്യൂസിക് ബാന്റ് അവതരിപ്പിച്ച മ്യൂസിക് ഫ്യൂഷനും അരങ്ങേറി.

by Midhun HP News | Oct 8, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പിരപ്പൻ കോട് പ്ലാവിള വീട്ടിൽ ഷിബു (35) മകൾ അലംകൃത (4) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഷിബു മരണപെട്ടു. മകൾ അലംകൃത ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. രാവിലെ 6.20ന് വെഞ്ഞാറമൂട് മുസ്ലിം പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. രോഗിയുമായി ഇടുക്കിയിൽ പോയി മടങ്ങിവരുന്ന സമയത്താണ് ആംബുലൻസ് അപകടം ഉണ്ടാക്കിയത്. റോഡിന് ഒരു വശത്തേക്ക് ബൈക്ക് നിർത്തി ഇറങ്ങാൻ നേരത്താണ് ആംബുലൻസ് അപകടമുണ്ടാക്കിയത്. ആംബുലൻസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരം മെഡിക്കൽ കോളേജ് എംപ്ലോയീസ് ക്രെഡിറ്റ് യൂണിയനു കീഴിലുള്ള ആംബുലൻസ് ആണ്.

Recent Comments