3 പേര്‍ക്ക് ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം

ഈ വര്‍ഷത്തെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ഇത്തവണത്തെ പുരസ്‌കാരം മൂന്ന് പേര്‍ പങ്കിട്ടു. അലൈന്‍ ആസ്‌പെക്ട്, ജോണ്‍ എഫ് ക്ലോസര്‍, ആന്റണ്‍ സെയ്ലിംഗര്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം. ക്വാണ്ടം മെക്കാനിക്‌സിലെ ഗവേഷണം കണക്കിലെടുത്താണ് പുരസ്‌കാരം. ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള പുരസ്‌കാരം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. സ്വീഡിഷ് ജനിതക ശാസ്ത്രജ്ഞന്‍ സ്വാന്റെ പേബൂവിനാണു പുരസ്‌കാരം. ജനിതക ഗവേഷണങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു പുരസ്‌കാരം നല്‍കിയത്.

10 മില്യന്‍ സ്വീഡിഷ ്ക്രൗണ്‍സ് (900,357 ഡോളര്‍) ആണ് സമ്മാനമായി ലഭിക്കുന്നത്. ഈ വര്‍ഷത്തെ രണ്ടാമത്തെ നോബല്‍ സമ്മാന പ്രഖ്യാപനമാണിത്. കോവിഡ് മൂലം രണ്ട് വര്‍ഷമായി നടക്കാതിരുന്ന പുരസ്‌കാര ചടങ്ങ് ഈ വര്‍ഷം ആഘോഷപൂര്‍വം നടത്താനാണ് സംഘാടക സമിതി തീരുമാനം. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ ശസ്ത്രജ്ഞരായ ഡേവിഡ് ജൂലിയസ്, ആഡെം പറ്റപൗഷിയന്‍ എന്നിവര്‍ക്കാണ് വൈദ്യശാസ്ത്രത്തിനുള്ള അവാര്‍ഡ് ലഭിച്ചത്.

ഏഷ്യാ കപ്പിൽ തുടർച്ചയായി മൂന്നാം ജയം പിടിച്ച് ഇന്ത്യൻ വനിതകൾ; കീഴടങ്ങിയത് യുഎഇ യെ

ഏഷ്യാ കപ്പിൽ തുടർച്ചയായി മൂന്നാം ജയം പിടിച്ച് ഇന്ത്യൻ വനിതകൾ; കീഴടങ്ങിയത് യുഎഇ യെ

ധാക്ക: വനിതാ ഏഷ്യാ കപ്പ് ടി20യില്‍ തുടർച്ചയായി മൂന്നാം പോരാട്ടത്തിലും വിജയം സ്വന്തമാക്കി ഇന്ത്യ. മൂന്നാം പോരിൽ യുഎഇയെയാണ് ഇന്ത്യൻ വനിതകൾ വീഴ്ത്തിയത്. 104 റൺസിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ പിടിച്ചത്. ആദ്യം ബാറ്റി ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് കണ്ടെത്തിയത്. മറുപടി ബാറ്റിങിന് ഇറങ്ങിയ യുഎഇയുടെ പോരാട്ടം 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ വെറും 74 റൺസിൽ അവസാനിച്ചു. ഹര്‍മന്‍പ്രീത് കൗറിന് വിശ്രമം അനുവദിച്ചപ്പോള്‍ സ്മൃതി മന്ധാനയാണ് ടീമിനെ നയിച്ചത്. ടോസ് നേടി ഇന്ത്യ ബാറ്റിങിന് ഇറങ്ങുകയായിരുന്നു.

വിജയം തേടിയിറങ്ങിയ യുഎഇ വനിതകൾ അമിത പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമായി. നാല് വിക്കറ്റേ ഇന്ത്യക്ക് വീഴ്ത്താൻ സാധിച്ചുള്ളു എന്ന കാര്യത്തിൽ മാത്രം യുഎഇക്ക് ആശ്വസിക്കാം. 54 പന്തില്‍ 30 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കവിഷ എഗോഡഗെയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 50 പന്തില്‍ 29 റണ്‍സെടുത്ത ഖുഷി ശര്‍മയും പിടിച്ചു നിന്നു. കളി അവസാനിക്കുമ്പോള്‍ കവിഷയ്‌ക്കൊപ്പം ആറ് റണ്‍സുമായി ക്യാപ്റ്റന്‍ ഛായ മുഗളായിരുന്നു ക്രീസില്‍. ഓപ്പണര്‍ തീര്‍ഥ സതീഷ് (ഒരു റണ്‍), ഇഷ ഒസ (നാല്), നടാഷ ചെറിയത്ത് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

ഇന്ത്യക്കായി രാജേശ്വരി ഗെയ്ക്‌വാദ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ദയാളന്‍ ഹേമലത ഒരു വിക്കറ്റ് വീഴ്ത്തി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ജെമിമ റോഡ്രിഗസ്, ദീപ്തി ശര്‍മ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് മാന്യമായ സ്‌കോര്‍ സ്വന്തമാക്കിയത്.

20 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. എന്നാല്‍ പിന്നീട് നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ദീപ്തി- ജെമിമ സഖ്യം സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയാണ് കളം വാണത്. ജെമിമ 45 പന്തുകള്‍ നേരിട്ട് 11 ഫോറുകള്‍ സഹിതം 75 റണ്‍സ് വാരി പുറത്താകാതെ നിന്നു. ദീപ്തി 49 പന്തുകള്‍ നേരിട്ട് അഞ്ച് ഫോറും രണ്ട് സിക്‌സുമടക്കം 64 റണ്‍സാണ് കണ്ടെത്തിയത്.

സഭിനേനി മേഘ്‌ന (10), റിച്ച ഘോഷ് (പൂജ്യം), ദയാളന്‍ ഹേമലത (രണ്ട്), പൂജ വസ്ത്രാകര്‍ (13) എന്നിവരാണ് പുറത്തായ താരങ്ങള്‍. കിരണ്‍ പ്രഭു നവഗിരെ 10 റണ്‍സുമായി പുറത്താകാതെ നിന്നു.

കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട്  മൂന്നുപേര്‍ മരിച്ചു

കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു

തിരുവനന്തപുരം: വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു. ബീമാപള്ളി സ്വദേശികളായ സഫാന്‍, ഫിറോസ്, ജവാദ് എന്നിവരാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട അഞ്ചുപേരില്‍ രണ്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. വിനോദ സഞ്ചാരത്തിന് എത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞദിവസം പെയ്ത മഴയെത്തുടര്‍ന്ന് നദിയില്‍ വലിയ ഒഴുക്കുണ്ടായിരുന്നു. ഒഴുക്കില്‍പ്പെട്ടത് കണ്ട നാട്ടുകാര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇവര്‍ ഒഴുകിപ്പോവുകയായിരുന്നു.

സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാവാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാവാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ തീരത്ത് സമീപം ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. ഈ ന്യൂനമർദത്തിൻ്റെ സ്വാധീനഫലമായി കേരളത്തിൽ ഇന്നും നാളെയും കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കൂടുതൽ വ്യാപകമായി മഴ ലഭിക്കാനുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ഇന്ന് എറണാകുളം, ആലപ്പുഴ, തൃശൂർ, വയനാട്,കോഴിക്കോട് പാലക്കാട്‌, മലപ്പുറം,കോട്ടയം ജില്ലകളിലാണ് കൂടുതൽ മഴ സാധ്യതയുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് മഴയ്ക്ക് കൂടുതൽ സാധ്യത.

ആലംകോട് പ്രദേശങ്ങളിൽ പട്ടി ശല്യം രൂക്ഷം

ആലംകോട് പ്രദേശങ്ങളിൽ പട്ടി ശല്യം രൂക്ഷം

ആലംകോട് പ്രദേശങ്ങളിലും കിളിമാനൂർ റോഡിലും പട്ടി ശല്യം രൂക്ഷം. ഇന്നലെ രാത്രി പന്ത്രണ്ടരയോടെ മത്സ്യ ഏജന്റായ ആസിഫിന്റെ ദേഹത്ത് ചാടി കയറി ആക്രമിക്കുകയായിരുന്നു. തുടർന്ന് വഴിയെ പോയ നിരവധി പേർക്കും പരുക്ക് ഏറ്റു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. പേ വിഷബാധയുള്ള പട്ടിയാണെന്നാണ് സമീപവാസികൾ പറയുന്നത്. അടിയന്തിരമായി ഇതിനൊരു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കോവളം ലൈറ്റ് ഹൗസ് ബീച്ചിൽ കൈവരി തകർന്ന് സഞ്ചാരികൾക്ക് ഗുരുതരപരിക്ക്

കോവളം ലൈറ്റ് ഹൗസ് ബീച്ചിൽ കൈവരി തകർന്ന് സഞ്ചാരികൾക്ക് ഗുരുതരപരിക്ക്

കോവളം ലൈറ്റ് ഹൗസ് ബീച്ചിൽ കൈവരി തകർന്ന് സഞ്ചാരികൾക്ക് ഗുരുതരപരിക്ക്.
നാല് സ്ത്രീകൾക്കാണ് പരിക്ക് പറ്റിയത്. വയനാട് സ്വദേശിനികളാണ്
പരിക്കുപറ്റിയ നാലു പേരെ മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയിട്ടുണ്ട്.
ഇന്ന് രാവിലെ കോവളം കാണാൻ എത്തിയ വയനാട് സ്വദേശികളാണ് അപകടത്തിൽ പെട്ടത്. ഹസീന (42), ഐഷ ടീച്ചർ(58) ഭർത്താവ്-ഉസ്മാൻ,പനമരം 9 വാർഡ് സിപിഎം പ്രസിഡന്റ്), ആസിയ (42)