ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. പരിഗഡ്വാല്‍ ജില്ലയിലെ സിംദി ഗ്രാമത്തില്‍ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. വിവാഹസംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ബസിലുണ്ടായിരുന്ന 21 ഓളം പേരെ രക്ഷപ്പെടുത്തി. ബസില്‍ 50 ലേറെപ്പേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ഡിജിപി അശോക് കുമാര്‍ അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നാലു സംഘമാണ് തിരച്ചില്‍ തുടരുന്നതെന്ന് എസ്ഡിആര്‍എഫ് കമാണ്ടന്റ് മണികാന്ത് മിശ്ര പറഞ്ഞു.

പെരുമ്പാമ്പിനെ ചാക്കിലാക്കി എസ് ഐ

പെരുമ്പാമ്പിനെ ചാക്കിലാക്കി എസ് ഐ

മാറനല്ലൂർ സ്റ്റേഷൻ പരിധിയിലെ ചെടി നഴ്സറിയിൽ ഭീതി പരത്തിയ പെരുമ്പാമ്പിനെ എസ്സ് ഐ എത്തി ചാക്കിലാക്കി. മാറനല്ലൂർ സ്റ്റേഷൻ പരിധിയിലെ കണ്ടലയിൽ ചൊവാഴ്ച രാത്രി 10.30 ഓടെ വഴിയാത്രക്കാർ പെരുമ്പാമ്പിനെ കണ്ടു. വഴിയാത്രക്കാർ സ്റ്റേഷനിൽ വിവരമറിയിക്കുകയും എസ് ഐ കിരൺ ശ്യാം സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ പാമ്പിനെ ചാക്കിലാക്കി. തുടർന്ന് വനം വകുപ്പിനെ അറിയിയ്കുകയും രാത്രിയോടെ വനം വകുപ്പ് ജീവനക്കാർ എത്തി പാമ്പിനെ ഏറ്റെടുത്തു.

രാജ്യത്ത് ജിയോ 5 ജി സേവനങ്ങൾക്ക് ഇന്ന് മുതൽ തുടക്കമാകും

രാജ്യത്ത് ജിയോ 5 ജി സേവനങ്ങൾക്ക് ഇന്ന് മുതൽ തുടക്കമാകും

ഡൽഹി: രാജ്യത്ത് ജിയോ 5 ജി സേവനങ്ങൾക്ക് ഇന്ന് മുതൽ തുടക്കമാകും. ദില്ലി, മുംബൈ, കൊല്‍ക്കത്ത, വരാണസി എന്നിവടങ്ങളിലാകും പരീക്ഷണ അടിസ്ഥാനത്തിൽ സര്‍വീസ് ആരംഭിക്കുക. ആദ്യ ഘട്ടത്തില്‍ ഈ നഗരങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് മാത്രമാകും ജിയോയുടെ ട്രൂ 5 ജി സേവനം ലഭ്യമാകുക. ഇവരില്‍ നിന്ന് ഉപയോഗ അനുഭവങ്ങള്‍ കമ്പനി തേടും. തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് ജിയോ വെല്‍ക്കം ഓഫര്‍ അവതരിപ്പിച്ചിട്ടുണ്ട്. സെക്കന്റില്‍ ഒരു ജിബി സ്പീഡില്‍ ഈ ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ നല്‍കും. ഇവരുടെ നിലവിലെ സിം മാറ്റാതെ തന്നെ ഫൈവ് ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്ത് നല്‍കും. ഘട്ടം ഘട്ടമായി ട്രയല്‍ റണ്‍ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും.

ഇന്ന് വിദ്യാരംഭം : കുരുന്നുകൾ അറിവിന്‍റെ ആദ്യക്ഷരം കുറിക്കുന്നു

ഇന്ന് വിദ്യാരംഭം : കുരുന്നുകൾ അറിവിന്‍റെ ആദ്യക്ഷരം കുറിക്കുന്നു

തിരുവനന്തപുരം : വിദ്യാരംഭം കുറിക്കാനുള്ള വിജയദശമി ദിനമായ ഇന്ന് നിരവധി കുരുന്നുകളാണ് ആദ്യാക്ഷരം കറിച്ചത്. കുട്ടികളെ ആദ്യമായി അക്ഷരത്തിന്റെ ലോകത്തിലേക്ക് ആനയിക്കുന്ന ദിനമായാണ് വിജയദശമിയെ കണക്കാക്കുന്നത്. തുഞ്ചൻ പറമ്പിലും പ്രശസ്ത ക്ഷേത്രങ്ങളിലും സാംസ്ക്കാരിക കേന്ദ്രങ്ങളിലും എഴുത്തിനിരുത്തൽ ചടങ്ങ് രാവിലെതന്നെയാരംഭിച്ചു. കുട്ടികകളുടെ നാവിലും പിന്നീട് അവരുടെ വിരൽകൊണ്ട് മണലിലോ, അരിയിലോ ആചാര്യൻമാർ അക്ഷരങ്ങൾ എഴുതിക്കുയാണ് പതിവ്.

പിഎഫ്‌ഐ ചെയര്‍മാന്‍ ഒഎംഎ സലാമിനെ കെഎസ്ഇബി പിരിച്ചുവിട്ടു

പിഎഫ്‌ഐ ചെയര്‍മാന്‍ ഒഎംഎ സലാമിനെ കെഎസ്ഇബി പിരിച്ചുവിട്ടു

തിരുവനന്തപുരം: പിഎഫ്‌ഐ ചെയര്‍മാന്‍ ഒഎംഎ സലാമിനെ കെഎസ്ഇബിയില്‍ നിന്ന് പിരിച്ചുവിട്ടു. മഞ്ചേരിയിലെ റീജിയണല്‍ ഓഡിറ്റ് ഓഫീസില്‍ സീനിയര്‍ ഓഡിറ്റ് ഓഫീസറായിരുന്നു സലാം. പിഎഫ്‌ഐ നിരോധിക്കപ്പെട്ട സാഹചര്യത്തിലാണ് നടപടി. പിഎഫ്‌ഐയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അനുമതിയില്ലാതെ വിദേശയാത്രകള്‍ നടത്തിയതും സര്‍വീസ് ചട്ടം ലംഘിച്ചതും ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ 2020 ഡിസംബര്‍ 14 മുതല്‍ സലാം സസ്‌പെന്‍ഷനിലായിരുന്നു. രാജ്യവ്യാപകമായി നടന്ന റെയ്ഡിനോട് അനുബന്ധിച്ച് സലാമിനെ അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ സലാം എന്‍ഐഎയുടെ കസ്റ്റഡിയിലാണ്.

സലാമിനെതിരെ വിജിലന്‍സ് അന്വേഷണവും നടന്നുവരികയായിരുന്നു. സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനുള്ള നടപടികളുടെ ഭാഗമായി ഓഗസ്റ്റില്‍ സലാമിന് ഷോകോസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ സലാം ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂലമായ വിധി സമ്പാദിക്കാനായില്ല.

കൊല്ലം ജില്ലാ സീനിയർ വുഷു ചാമ്പ്യൻഷിപ്പ്; പ്രൊഫിഷ്യന്റ് അക്കാഡമിക്ക് ഓവറോൾ കിരീടം

കൊല്ലം ജില്ലാ സീനിയർ വുഷു ചാമ്പ്യൻഷിപ്പ്; പ്രൊഫിഷ്യന്റ് അക്കാഡമിക്ക് ഓവറോൾ കിരീടം

ഒക്ടോബർ രണ്ടാം തീയതി കൊല്ലം ചാത്തന്നൂർ പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ജില്ലാ സീനിയർ വുഷു ചാമ്പ്യൻഷിപ്പിൽ പ്രൊഫിഷ്യന്റ് അക്കാഡമി ഓവറോൾ കിരീടം നേടി. അക്കാഡമിയിൽ നിന്ന് പങ്കെടുത്ത അഞ്ച് പേരും സ്വർണ്ണ മെഡൽ നേടിയതോടെയാണ് പ്രൊഫിഷ്യൻറ് അക്കാഡമി ചരിത്രനേട്ടം കൊയ്തത്.

അധീപ്. വി. കെ. (അണ്ടർ 48kg)
ശ്രീജിത്ത്. എച്ച് (അണ്ടർ 70kg)
ജിതിൻ ലാൽ (അണ്ടർ 75 kg)
വൈശാഖ് ആർ. എസ് (അണ്ടർ 85Kg)
നിതീഷ് കുമാർ (അണ്ടർ 90 Kg)
എന്നിവരാണ് സ്വർണ്ണ മെഡൽ നേടിയ കായിക താരങ്ങൾ.
ചാമ്പ്യൻഷിപ്പിൽ പ്രദീപ് എസ്. ജില്ലാ സ്പോർട്സ് കൗൺസിൽ നിരീക്ഷകനായെത്തി. . സുനിൽ, ബൈജു, പ്രൊഫിഷ്യന്റ് അക്കാഡമി ചീഫ് കോച്ച് വൈശാഖ് ആറ്റിങ്ങൽ, അമൽ, ഗോകുൽ തുടങ്ങിയവർ സന്നിഹിതരായിരിന്നു.