by Midhun HP News | Oct 1, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ചിറയിൻകീഴ് കുന്നിൽ റോയൽ ചലഞ്ചേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ ഒക്ടോബർ 23, 24 തീയതികളിൽ 6’s ഫുട്ബാൾ ടൂർണമെന്റ് നടത്തുന്നു. ഇൻസ്പെക്ടർ എക്സൈസ് റേഞ്ച് ചിറയിൻകീഴ് ഉഷാനവാസ് ടൂർണമെന്റിന്റെ ഉദ്ഘാടനം നടത്തും. സമ്മാനവിതരണം ചിറയിൻകീഴ് പോലീസ് സർക്കിൾ ഇൻസ്പെക്ടർ
മുകേഷ് ജി ബി നിർവഹിക്കും. പ്രവേശന ഫീസ് 500₹, അഡ്വാൻസ് -250₹
കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുവാനും താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക
9778237568, 8590776478

by Midhun HP News | Oct 1, 2022 | Latest News, കേരളം, ജില്ലാ വാർത്ത
മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്ര കേരളത്തില്‍ സഞ്ചരിച്ച 19 ദിവസങ്ങളില്‍ 450 കിലോമീറ്റര്‍ ദൂരം രാഹുലിന് ഒപ്പം സഞ്ചരിച്ച ദമ്പതികള്‍ എന്ന വാര്‍ത്താ പ്രാധാന്യം നേടിയ മുന്‍ കൊല്ലം ഡി.സി.സി പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണയെയും, ഭർത്താവ് തിരുവനന്തപുരം ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.എസ്. കൃഷ്ണകുമാറിനെയും യാത്രയുടെ നായകന്‍ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു. കൂടാതെ കൊല്ലം ജില്ലയിലെ യാത്രയില്‍ ഇവരുടെ മകന്‍ ശ്രീകൃഷ്ണയും ഭാഗമായി.

യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം കേരളത്തില്‍ മുഴുവന്‍ പങ്കെടുക്കണമെന്ന് നേരത്തെ തന്നെ തീരുമാനിച്ച ഇവര്‍ ഒരു മാസം മുമ്പ് തന്നെ അതിന് വേണ്ടി പരിശീലനം ആരംഭിച്ചു. വളരെ അവിസ്മരണീയമായ അനുഭവമായിരുന്നു ചരിത്രത്തില്‍ ഇടം നേടിയ ഈ യാത്രയെന്ന് ഇരുവരും പറഞ്ഞു.
by Midhun HP News | Oct 1, 2022 | Latest News, കേരളം, ജില്ലാ വാർത്ത
നടിയും മോഡലുമായ ആകാംക്ഷ മോഹനെ മുംബൈയിലെ ഒരു ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അന്ധേരിയിലെ സീബ്രിഡ്ജ് ഹോട്ടലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ഏറെനേരമായിട്ടും മുറിയിൽ നിന്നും നടി പുറത്ത് വരാത്തതിനെ തുടർന്ന് ഹോട്ടൽ അധികൃതർ വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പരസ്യചിത്രങ്ങളിലും സജീവമാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.

by Midhun HP News | Oct 1, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടർ വില 1896.50 ൽ നിന്ന് 1863 ആയി. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. സെപ്തംബറില്‍ വാണിജ്യ സിലിണ്ടര്‍ വില 94.50 രൂപ കുറച്ചിരുന്നു. കഴിഞ്ഞ നാല് മാസത്തിന് ഇടയില്‍ 400 രൂപയ്ക്കടുത്ത് വാണിജ്യ സിലിണ്ടര്‍ വിലയില്‍ കുറവുണ്ടായിട്ടുണ്ട്.

by Midhun HP News | Oct 1, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഡൽഹി: രാജ്യത്ത് 5ജി സേവനങ്ങൾക്ക് ഇന്ന് തുടക്കമാകും. തെരഞ്ഞെടുത്ത നഗരങ്ങളിലാണ് 5ജി സേവനം ആദ്യം ലഭ്യമാവുക. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അവതരിപ്പിക്കും. ആദ്യം ഏതൊക്കെ നഗരങ്ങളില്‍ എന്ന കാര്യം പുറത്തുവിട്ടിട്ടില്ല.
5 ജി സേവനങ്ങൾ അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യം മുഴുവൻ വ്യാപിപ്പിക്കുമെന്ന് വാർത്താവിനിമയ മന്ത്രാലയം വ്യക്തമാക്കുന്നു. ഡൽഹി വേദിയാവുന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ ആറാമത് പതിപ്പിലാണ് 5ജി സേവനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക. ഇന്ത്യയിൽ 5ജിയുടെ സാമ്പത്തിക സ്വാധീനം 2035 ഓടെ 450 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ മാസമായിരുന്നു ഇന്ത്യയിലെ എക്കാലത്തെയും വലിയ സ്‌പെക്ട്രം ലേലം നടന്നത്. ഒരാഴ്ച്ച നീണ്ടു നിന്ന സ്പെക്ട്രം ലേലത്തിൽ 40 റൗണ്ടുകളിലായി 1.5 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ് ലേലം വന്നത്. മൊത്തം 51.2 GHz സ്‌പെക്ട്രം വിറ്റഴിച്ചു.
by Midhun HP News | Sep 30, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: യൂട്യൂബ് ചാനൽ അവതാരകയെ അഭിമുഖത്തിനിടെ അപമാനിച്ചെന്ന സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി നൽകിയ ഹർജിയിലാണ് നടപടി. പരാതിയുമായി മുന്നോട്ടു പോകാൻ താല്പര്യമില്ലെന്ന് അവതാരകയും കോടതിയെ അറിയിച്ചിട്ടുണ്ട്. അഭിമുഖത്തിനിടെ തന്നെ അപമാനിച്ചെന്നും അസഭ്യം പറഞ്ഞെന്നും ചൂണ്ടികാട്ടി മരട് പൊലീസിൽ നൽകിയ പരാതിയുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്നാണ് പരാതിക്കാരി കോടതിയെ അറിയിച്ചത്. സംഭവത്തിൽ ശ്രീനാഥ് ഭാസി മാപ്പുപറഞ്ഞെന്നും അതിനാൽ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്നുമാണ് ഹർജിയിൽ പറയുന്നത്.

അവതാരകയുമായി ഒത്തുതീർപ്പിലെത്തിയെന്നാണ് ശ്രീനാഥിന്റെ ഹർജിയിലും വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ 21 നാണ് കൊച്ചിയിലെ നക്ഷത്രഹോട്ടലിൽ അഭിമുഖത്തിനിടെ പരസ്യമായി അസഭ്യം പറഞ്ഞെന്നായിരുന്നു അവതാരകയുടെ പരാതി. സ്ത്രീത്വത്തെ അപമാനിക്കൽ, പരസ്യമായി അസഭ്യം പറയൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമായിരുന്നു മരട് പൊലീസ് കേസ് എടുത്തത്.
Recent Comments