by Midhun HP News | Sep 29, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ എട്ട് വിക്കറ്റിന് വീഴ്ത്തി ഇന്ത്യ ട20 പരമ്പരയില്‍ 1-0ന് മുന്നിലെത്തി. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ തുടക്കത്തിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും വിരാട് കോലിയെും നഷ്ടമായി പതറിയെങ്കിലും അപരാജിത അര്‍ധസെഞ്ചുറികളുമായി കെ എല്‍ രാഹുലും സൂര്യകുമാര്‍ യാദവു ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. സൂര്യകുമാര്‍ യാദവ് 33 പന്തില്‍ റണ്‍സെടുത്തപ്പോള്‍ കെ എല്‍ രാഹുല്‍ 56 പന്തില്‍ 51 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്കോററായി. സ്കോര്‍ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 106-8, ഇന്ത്യ 16.4 ഓവറില്‍ 110-2.
ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ റണ്‍മഴ പ്രതീക്ഷിച്ചെത്തിയ കാണികള്‍ നിരാശരായെങ്കിലും ഇന്ത്യന്‍ പേസര്‍മാരുടെ വിക്കറ്റ് മഴയും പിന്നീട് സൂര്യകുമാര്‍ യാദവിന്‍റെ ബാറ്റിംഗ് വെടിക്കെട്ടും അവര്‍ക്ക് വിരുന്നൊരുക്കി. ദക്ഷിണാഫ്രിക്കന്‍ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്ക് തുടക്കം എളുപ്പമായിരുന്നില്ല. പവര്‍ പ്ലേയില്‍ തന്നെ ക്യാപ്റ്റന് രോഹിത് ശര്‍മ(0) പൂജ്യനായി മടങ്ങി. പവര്‍ പ്ലേയില്‍ കെ എല്‍ അമിത ജാഗ്രത പുലര്‍ത്തുകയും വിരാട് കോലിക്ക് നല്ല തുടക്കം കിട്ടാതാകുകയും ചെയ്തതോടെ ഇന്ത്യ പവര്‍ പ്ലേയില്‍ 17 റണ്‍സിലൊതുങ്ങി. പവര്‍ പ്ലേയില്‍ 25 പന്തും നേരിട്ടത് രാഹുലായിരുന്നു.
ആദ്യ സിക്സ് എഡ്ജ് ആയിരുന്നെങ്കില്‍ തൊട്ടടുത്ത പന്തില്‍ തന്‍രെ ട്രേഡ് മാര്‍ക്ക് സിക്സിലൂടെ സൂര്യ അടിതുടങ്ങിയതോടെ ദക്ഷിണാഫ്രിക്കയുടെ പിടി അയഞ്ഞു. നേരിട്ട രണ്ടാം പന്തില്‍ ആന്‍റിച്ച് നോര്‍ക്യയെ സിക്സിന് പറത്തിയാണ് സൂര്യ തുടങ്ങിയത്. ആദ്യ സിക്സ് എഡ്ജ് ആയിരുന്നെങ്കില്‍ തൊട്ടടുത്ത പന്തില്‍ തന്‍രെ ട്രേഡ് മാര്‍ക്ക് സിക്സിലൂടെ സൂര്യ അടിതുടങ്ങിയതോടെ ദക്ഷിണാഫ്രിക്കയുടെ പിടി അയഞ്ഞു. 33 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച സൂര്യ മൂന്ന് സിക്സും അഞ്ച് ഫോറും പറത്തിയപ്പോള്‍ സിക്സര്‍ ഫിനിഷിലൂടെ രാഹുല്‍ അര്‍ധസെഞ്ചുറിയും(56 പന്തില്‍ 51) ഇന്ത്യന്‍ ജയവും പൂര്‍ത്തിയാക്കി.
നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ആദ്യ 2.3 ഓവറില്‍ തന്നെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായതോടെ 20 ഓവറില്‍ വിക്കറ്റ് നഷ്ടത്തില്‍ റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 35 പന്തില്‍ 41 റണ്‍സെടുത്ത കേശവ് മഹാരാജാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. മഹാരാജിന് പുറമെ 24 പന്തില്‍ 25 റണ്‍സെടുത്ത ഏയ്ഡന്‍ മാര്‍ക്രവും 37 പന്തില്‍ 24 റണ്‍സെടുത്ത വെയ്ന്‍ പാര്‍ണലും മാത്രമെ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പൊരുതിയെങ്കിലും നോക്കിയുള്ളു. ഇന്ത്യക്കായി അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ദീപക് ചാഹറും ഹര്‍ഷല്‍ പട്ടേലും രണ്ട് വിക്കറ്റ് വീതമെടുത്തു.
by Midhun HP News | Sep 28, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് എട്ടുവിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 16.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി.
മൂന്നാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കിയ കെ.എല്‍.രാഹുലും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് ഇന്ത്യയെ വിജയതീരത്തെത്തിച്ചു. സൂര്യകുമാര്‍ 50 റണ്‍സെടുത്തും രാഹുല്‍ 51 റണ്‍സ് നേടിയും പുറത്താവാതെ നിന്നു. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 20 ഓവറില്‍ എട്ടിന് 106. ഇന്ത്യ 16.4 ഓവറില്‍ രണ്ടിന് 110.
ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ തുടക്കവും മികച്ചതായിരുന്നില്ല. പെട്ടെന്നുതന്നെ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണറും നായകനുമായ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ആദ്യം നഷ്ടപ്പെട്ടത്. വെറും രണ്ട് പന്തുകള്‍ മാത്രം നേരിട്ട രോഹിത് റണ്‍സെടുക്കാതെ ക്രീസ് വിട്ടു. കഗിസോ റബാദയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച് നല്‍കി താരം മടങ്ങി.
by Midhun HP News | Sep 28, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഡല്‍ഹി: റിട്ട. ലഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന്‍ പുതിയ സംയുക്ത സൈനിക മേധാവി. ജനറല്‍ ബിപിന്‍ റാവത്ത് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച് 9മാസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പിന്‍ഗാമിയെ കേന്ദ്രം തെരഞ്ഞെടുത്തിരിക്കുന്നത്.
കരസേനയുടെ ഈസ്റ്റേണ്‍ കമാന്റ് ചീഫ് ആയിരുന്ന അനില്‍ ചൗഹാന്‍ 2021ല്‍ വിരമിച്ചിരുന്നു. ജമ്മു കശ്മീര്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ നേരിടുന്നതിനുള്ള നിരവധി സൈനിക ഓപ്പറേഷനുകള്‍ നയിച്ച ഓഫീസര്‍ കൂടിയാണ് അനില്‍ ചൗഹാന്‍.

by Midhun HP News | Sep 28, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തുടക്കത്തില്‍ തന്നെ തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക. പത്തു റണ്‍സ് എടുക്കുന്നതിനിടെ അഞ്ചുവിക്കറ്റുകളാണ് നഷ്ടമായത്. ആദ്യ എട്ടുപന്തിനിടെ ഓപ്പണര്‍മാരായ ക്വിറ്റണ്‍ ഡിക്കോക്കും ടെംബ ബൗമയും പുറത്തായി. ക്യാപ്റ്റന്‍ ടെംബയെ ചാഹര്‍ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. അര്‍ഷ്ദീപ് സിങ്ങിനാണ് ഡിക്കോക്കിന്റെ വിക്കറ്റ്. ഡേവിഡ് മില്ലര്‍, റിലീ റോസോവ്, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, എന്നിവരാണ് പുറത്തായ മറ്റു ബാറ്റര്‍മാര്‍. മൂന്ന് വിക്കറ്റ് നേട്ടവുമായി അര്‍ഷ്ദീപ് സിങ്ങാണ് ദക്ഷിണാഫ്രിക്കയ്ക്ക് കൂടുതല്‍ ആഘാതം സൃഷ്ടിച്ചത്.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ഓസ്‌ട്രേലിയയ്‌ക്കെതിരേ കളിച്ച ടീമില്‍ നിന്ന് നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് കളിക്കുന്നത്. രോഹിത് ശര്‍മ നേതൃത്വം നൽകുന്ന ടീമിൽ ജസ്പ്രീത് ബുംറയും യൂസ്വേന്ദ്ര ചാഹലും ഹാര്‍ദിക്ക് പാണ്ഡ്യയും ഭുവനേശ്വറും ഇല്ല. ഋഷഭ് പന്ത്, അര്‍ഷ്ദീപ് സിങ്, ദീപക് ചാഹര്‍, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ ടീമിലിടം നേടി. ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പര ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സംഘവും.
by Midhun HP News | Sep 28, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറാട്ടുപുഴ വേലായുധപ്പണിക്കരെ മലയാളികള്‍ക്കു പരിചയപ്പെടുത്തിയ സംവിധായകന്‍ വിനയനെയും നടന്‍ സിജു വില്‍സണിനെയും വര്‍ക്കല ശിവഗിരി മഠത്തില്‍ വച്ച് അനുമോദിക്കുന്നു. നാളെ രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ ശ്രീനാരായ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഇരുവരെയും ആദരിക്കും. ചടങ്ങില്‍ സ്വാമി വിശാലാനന്ദ അധ്യക്ഷത വഹിക്കും. സംവിധായകന്‍ സജിന്‍ ലാല്‍ സ്വാഗതപ്രസംഗം നടത്തും. കലാകൗമുദി മാനേജിംഗ് ഡയറക്ടര്‍ സുകുമാരന്‍ മണി, സിഇഒ ബ്രാന്‍ഡ് കിംഗ് യുഎഇ ഫുഡ് ട്രാവല്‍ ആന്‍ഡ് ലൈഫ്‌സ്റ്റൈല്‍ ഇന്‍ഫ്‌ളുവന്‍സര്‍ മുകേഷ് നായര്‍ തുടങ്ങിയവര്‍ സംസാരിക്കും. ചടങ്ങില്‍ വര്‍ക്കല ബഷീറിനെ കലാകൗമുദി എംഡി സുകുമാരന്‍ മണി ആദരിക്കും.
by Midhun HP News | Sep 28, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം: പോപ്പുലര്‍ ഫ്രണ്ടിനെ രാജ്യത്ത് നിരോധിച്ചതിന് പിന്നാലെ, പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ പൊലീസ് കസ്റ്റഡിയിൽ. കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിൽ എടുത്തത്. അബ്ദുൽ സത്താറിനെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലും പിന്നീട് കൊല്ലം പൊലീസ് ക്ലബ്ബിലേക്കും മാറ്റി. അബ്ദുൽ സത്താറിനെ എൻഐഎക്ക് കൈമാറും. ഉച്ചക്ക് 12.30ഓടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എന്‍ഐഎ ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇയാള്‍ ഒളിവിലാണെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍ കരുനാഗപ്പള്ളി ഓഫിസില്‍ വെച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത സമയം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഓഫിസിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. സുരക്ഷയോടെയാണ് പൊലീസ് എത്തിയത്. സത്താറുമായി സംസാരിച്ച ശേഷമാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്യുന്നുണ്ട്. എന്‍ഐഎ കേസില്‍ മൂന്നാം പ്രതിയാണ്. ഇയാളുടെ വീട്ടിലടക്കം എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍, ഈ സമയം ഇയാള്‍ വീട്ടിലുണ്ടായിരുന്നില്ല. എന്‍ഐഎ ഉദ്യോദഗസ്ഥര്‍ ഉടന്‍ കൊല്ലം പൊലീസ് ക്ലബിലെത്തും.
Recent Comments