by Midhun HP News | Sep 27, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കിണർ വൃത്തിയാക്കുന്നതിനിടെ കാൽതെറ്റി 60 അടിയിലധികം താഴ്ചയുള്ള കിണറ്റിലേക്ക് വീണ യുവാവിനെ 24 മണിക്കൂറിനു ശേഷം രക്ഷിച്ച് കരയ്ക്കെത്തിച്ചു. ശിവഗിരി സ്വദേശി മനോജ് (42 വയസ്സ് ) ആണ് ഇന്നലെ രാവിലെ കിണറ്റിൽ വീണത്. ഇന്നലെ രാവിലെ മുതൽ കിണറിനകത്ത് കിടന്ന് ഉച്ചത്തിൽ നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. ഇന്ന് രാവിലെ ശബ്ദം കേട്ട അയൽവാസികളാണ് യുവാവിനെ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയർഫോഴ്സ് എത്തി രക്ഷിച്ച് പുറത്തെടുത്തു. വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച മനോജ് നിരീക്ഷണത്തിൽ കഴിയുകയാണ്.

by Midhun HP News | Sep 27, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കല്ലറയിൽ യുവാവിന്റെ കഴുത്ത് അറുത്തു. കല്ലറ കെടിക്കുന്ന് എംജി കോളനിയിൽ ബിജുവിന്റെ കഴുത്താണ് അറുത്തത്. ഗുരുതരമായി പരിക്കേറ്റ ബിജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം.
വീടിന് സമീപം തെങ്ങുംകോട്ട് ബന്ധു വീട്ടിലെ ചായിപ്പിൽ കിടന്ന് ഉറങ്ങുകയായിരുന്നു ബിജു കാട്ടുംപുറം സ്വദേശിയായ യുവാവാണ് സംഭവത്തിന് പിന്നിൽ എന്നാണ് സൂചന. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ യുവാവ് ബിജുവിന്റെ കഴുത്ത് അറുത്തു എന്നാണ് സംശയിക്കുന്നത്. ബിജുവിന്റെ നിലവിളി കേട്ട് വീട്ടുകാരും നാട്ടുകാരും ചേർന്ന് വാർഡ് മെമ്പർ ഷാനെ വിവരമറിയിക്കുകയായിരുന്നു.തുടർന്ന് ഷാൻ വിവരംഅറിയിച്ചതിനെത്തുടർന്ന് പാങ്ങോട് പോലീസ് സ്ഥലത്ത് എത്തി. സംഭവവുമായി ബന്ധപ്പെട്ട കാട്ടുമ്പുറം സ്വദേശിയായ യുവാവിനെ പാങ്ങോട് പോലീസ് പിടികൂടിയതായാണ് അറിയുന്നത്.
by Midhun HP News | Sep 27, 2022 | Latest News, ജില്ലാ വാർത്ത
പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിനോട് അനുബന്ധിച്ച് ആറ്റിങ്ങൽ മാമത്ത് രാവിലെ പത്ത് മണിയോടെ കെഎസ്ആർടിസി ബസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിലെ പ്രതികളായ കിഴുവിലം വില്ലേജിൽ കുറക്കട ദേശത്ത് പാലവിള വീട്ടിൽ അസ്ലാം(19), ഇടയ്ക്കോട് വില്ലേജിൽ അണ്ടൂർ താഹിറ മൻസിലിൽ മുഹമ്മദ് തൗഫീഖ് (20) എന്നിവരെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു.

by Midhun HP News | Sep 27, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ എന്‍ഡ് ടു എന്‍ഡ് സര്‍വീസായ ജനശതാബ്ദി സര്‍വീസ് തുടങ്ങി. എറണാകുളം- തിരുവനന്തപുരം എസി ലോ ഫ്ലോർ ബസാണ് ഓടിത്തുടങ്ങിയത്. ജനശതാബ്ദി ട്രെയിന്‍ മാതൃകയിലാണ് സര്‍വീസ്. ഒരു ഭാഗത്തേക്ക് 408 രൂപയാണ് നിരക്ക്.
തിരുവനന്തപുരത്തിനും എറണാകുളത്തിനും ഇടയില്‍ രണ്ടിടങ്ങളില്‍ മാത്രമാണ് സ്റ്റോപ്പ്. കൊല്ലം അയത്തില്‍ ഫീഡര്‍ സ്റ്റേഷനിലും ആലപ്പുഴ കൊമ്മാടി ഫീഡര്‍ സ്റ്റേഷനിലും ആളെ കയറ്റും. ഒരു മിനിറ്റ് മാത്രമാണ് നിര്‍ത്തുക. ഇവിടെ ഇറങ്ങുന്നവർക്ക് മറ്റ് സ്ഥലങ്ങളിലേക്ക് പോകാൻ കെഎസ്‌ആർടിസിയുടെ ഫീഡർ ബസുകൾ ലഭിക്കും. കണ്ടക്ടറില്ലാത്ത ബസില്‍ ടിക്കറ്റ് കൊടുക്കുന്നത് ഡ്രൈവറാണ്. ഫീഡർ സ്‌റ്റോപ്പുകളിൽ യാത്രക്കാർക്ക് കയറാനും ഇറങ്ങാനും കഴിയുമെങ്കിലും മുഴുവൻ ചാർജുതന്നെ നൽകേണ്ടിവരും. ഓൺലൈൻ വഴിയാണ് സീറ്റ് ബുക്കിങ്. ഓഫ് ലൈനായും ടിക്കറ്റുകള്‍ ലഭ്യമാകും. ബസ് പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുന്‍പുവരെ തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷന്‍, കൊല്ലം അയത്തില്‍, ആലപ്പുഴ കൊമ്മാടി ഫീഡര്‍ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് ടിക്കറ്റെടുക്കാം.
തിരുവനന്തപുരത്തു നിന്ന് രാവിലെ 5.10-ന് പുറപ്പെടും. രാവിലെ 9.40 ന് എറണാകുളത്തെത്തും. തിരികെ എറണാകുളത്തു നിന്നും വൈകീട്ട് 5.20 ന് പുറപ്പെടും. രാത്രി 9.50 ന് തിരുവനന്തപുരത്തെത്തും. പൊതു അവധി ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും സർവീസ് ഉണ്ടാകും. പുഷ്ബാക്ക് സീറ്റുള്ള രണ്ട് ബസുകളാണ് സര്‍വീസിനായി അനുവദിച്ചിരിക്കുന്നത്.
by Midhun HP News | Sep 26, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരത്ത് 158 കോടിയുടെ ഹെറോയിൻ പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കിളിമാനൂർ സ്വദേശി ബിനുക്കുട്ടനെയാണ് ഡി.ആർ.ഐ പിടികൂടിയത്.
ഇതോടെ, അറസ്‌റ്റിലായവരുടെ എണ്ണം മൂന്നായി. സംഘത്തിലെ മുഖ്യസൂത്രധാരന്മാരിലൊരാളും ബിനുക്കുട്ടന്‍റെ ബന്ധുമായ ഷാജി നടരാജനായി തിരച്ചിൽ ഊർജിതമാക്കി. ഇയാൾക്കായി ലുക്ക്‌ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു.
21നാണ് ഡി.ആർ.ഐ ബാലരാമപുരത്തിനുസമീപം 23 കി.ഗ്രാം ഹെറോയിനുമായി തിരുമല കൈരളി നഗർ രേവതിഭവനിൽ രമേശ് (33), സുഹൃത്ത് ശ്രീകാര്യം സ്വദേശി സന്തോഷ് ലാൽ (35) എന്നിവരെ പിടികൂടിയത്. സിംബാവേയിലെ ഹരാരെയിൽ നിന്ന് മുംബൈയിലെത്തിച്ച് അവിടെ നിന്ന് ട്രെയിൻ മാർഗം കേരളത്തിലെത്തിച്ചതാണ് ഹെറോയിൻ.

by Midhun HP News | Sep 26, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊടുവഴന്നൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ കോമേഴ്‌സ് (ജൂനിയർ) വിഷയത്തിൽ താത്കാലിക അദ്ധ്യാപിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി വെള്ളിയാഴ്ച (30/09/2022) 11.30 am സ്കൂളിൽ ഹാജരാക്കേണ്ടതാണ്.

Recent Comments