നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ

നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ

കൊച്ചി: ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സ്റ്റേഷൻ ജാമ്യം കിട്ടുന്ന വകുപ്പുകൾ ആണ് ശ്രീനാഥ് ഭാസിക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊച്ചി മരട് പോലീസ് സ്റ്റേഷനിൽ ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 11 മണിയോടുകൂടി ഇന്ന് ഹാജരാവാൻ പോലീസ് അറിയിച്ചിരുന്നു. എന്നാൽ ഹാജരാകാൻ സാധിക്കില്ലെന്ന് അറിയിച്ചു ശ്രീനാഥ് ഭാസി സാവകാശം തേടിയിരുന്നു. പോലീസ് സാവകാശം നൽകിയിരുന്നു. എന്നാൽ ഉച്ചകഴിഞ്ഞതോടെ ശ്രീനാഥ് ഭാസി ഹാജരാവാൻ തയ്യാറായി സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.

‘ചട്ടമ്പി’ എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ ആയിരുന്നു ശ്രീനാഥ് ഭാസി അവതാരകയോട് മോശമായി പെരുമാറിയത്. അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് അവതാരക നൽകിയ പരാതിയില്‍ പറയുന്നത്. ആദ്യം ചോദ്യങ്ങൾക്ക് മാന്യമായി മറുപടി നൽകിയ നടന്‍, പിന്നീട് യാതൊരു പ്രകോപനവുമില്ലാതെ അവതാരകയോടും, ക്യാമറാമാനോടും മോശമായ ഭാഷയിൽ സംസാരിക്കുകയായിരുന്നു. വനിത കമ്മീഷനിലും യുവതി പരാതി നൽകിയിരുന്നു. കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിന്‍റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഡിവൈഎഫ്ഐ മുദാക്കൽ കമ്മിറ്റി ലഹരിക്കെതിരെ ജനകീയ കവചം സംഘടിപ്പിച്ചു

ഡിവൈഎഫ്ഐ മുദാക്കൽ കമ്മിറ്റി ലഹരിക്കെതിരെ ജനകീയ കവചം സംഘടിപ്പിച്ചു

ഡി വൈ എഫ് ഐ മുദാക്കൽ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ജനകീയ കവചം പരിപാടി സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ്‌ അഭിമന്യുവിന്റെ അധ്യക്ഷതയിൽ ആറ്റിങ്ങൽ സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് സെന്തിൽ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി സുബിരാജ് സ്വാഗതം അറിയിച്ചു. മേഖല ട്രെഷറർ അക്ഷയ് നന്ദിയും രേഖപ്പെടുത്തി. ഡി വൈ എഫ് ഐ ആറ്റിങ്ങൽ ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ അർജുൻ എം മോഹൻ, ബ്ലോക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഭാഗ്യമുരളി, റെസിഡന്റ്‌സ് ഭാരവാഹികൾ, അധ്യാപകർ, രാഷ്ട്രീയ പ്രമുഖർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

സ്ത്രീകൾക്കുള്ള ജോലി ഒഴിവ്

സ്ത്രീകൾക്കുള്ള ജോലി ഒഴിവ്

വനിതകൾക്കുള്ള ജോലി ഒഴിവ്. കഴക്കൂട്ടം, നാഷണൽ സ്കിൽ ഡെവലപ്മെന്റിൽ 10 മണിയ്‌ക്കാണ് അഭിമുഖം നടക്കുന്നത്. 28/09/2022 (ബുധനാഴ്ച)നാണ് ഇന്റർവ്യൂ. പ്ലസ് ടു യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ആകെ ഒഴിവുകൾ 300 എണ്ണമാണ്.

ഗാനമേളയ്ക്കിടെ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; മുഖ്യപ്രതികളിലൊരാള്‍ പിടിയിൽ

ഗാനമേളയ്ക്കിടെ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; മുഖ്യപ്രതികളിലൊരാള്‍ പിടിയിൽ

കൊച്ചി: കലൂരില്‍ നടന്ന ഗാനമേളയ്ക്കിടയിലുയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ശനിയാഴ്ച രാത്രിയാണ് കലൂര്‍ സ്റ്റേഡിയത്തിന് പരിസരത്തു സ്വകാര്യ പരിപാടിയോടനുനബന്ധിച്ച്‌ നടന്ന ഗാനമേളയ്ക്കിടെ യുവാവ് കുത്തേറ്റ മരിച്ചത്. സംഭവത്തില്‍ മുഖ്യപ്രതികളിലൊരാള്‍ പിടിയിലായി. തിരുവനന്തപുരം അമ്ബൂരി സ്വദേശി അഭിഷേക് ജോണ്‍ ആണ് പിടിയിലായത്. ഒന്നാം പ്രതി മുഹമ്മദിനായുള്ള തിരിച്ചില്‍ തുടരുകയാണെന്നും ഇയാള്‍ ഉടന്‍ പിടിയിലാകുമെന്നും എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

പിടിയിലായ രണ്ടാം പ്രതി അഭിഷേക് ജോണാണ് കൊല്ലപ്പെട്ട രാജേഷിനെ ആദ്യം ആക്രമിച്ചത്. കല്ലുകൊണ്ട് തലയ്ക്കടിക്കാന്‍ ശ്രമിച്ചപ്പോള്‍ രാജേഷിന്റെ സുഹൃത്തുക്കള്‍ അഭിഷേക് ജോണിനെ പിടിച്ചുമാറ്റുകയായിരുന്നു. ഈ സമയം അഭിഷേക് ജോണിന് ഒപ്പമുണ്ടായിരുന്ന കാസര്‍കോട് സ്വദേശി മുഹമ്മദ് കൈയില്‍ കരുതിയ കത്തികൊണ്ട് രാജേഷിനെ തുടര്‍ച്ചായായി കുത്തുകയായിരുന്നു. ഇവരെ രക്ഷപ്പെടാന്‍ സഹായിച്ച കൊച്ചി സ്വദേശിയും പിടിയിലായിട്ടുണ്ട്. ഒന്നര മാസത്തിനുള്ളില്‍ കൊച്ചി നഗരമധ്യത്തിലുണ്ടായ ഏഴാമത്തെ കൊലപാതകമായിരുന്നു ഇത്. എറണാകുളം പള്ളുരുത്തി സ്വദേശിയായ എംആര്‍ രാജേഷാണ് കൊല്ലപ്പെട്ടത്.

ഗാനമേളയ്ക്കിടെ, രണ്ട് പേര്‍ പരിപാടി കാണാനെത്തിയ പെണ്‍കുട്ടിയോട് അപമര്യാദമായായി പെരുമാറിയതാണ് സംഭവങ്ങളുടെ തുടക്കം. ഇത് സംഘടകര്‍ ചോദ്യം ചെയ്തു. രാജേഷ് അടക്കമുള്ളവര്‍ ചേര്‍ന്ന് പ്രശ്‌നമുണ്ടാക്കിയ രണ്ട് പേരെയും ഗാനമേള കാണുന്നത് വിലക്കി. ഇവരെ പരിപാടി നടക്കുന്ന സ്ഥലത്തിന് പുറത്താക്കി. ഇതില്‍ അമര്‍ഷം പൂണ്ട പ്രതികള്‍ പരിപാടി കഴിയുന്നത് വരെ കാത്തിരുന്നു. പരിപാടി കഴിഞ്ഞ ശേഷം ഇരുവരും തിരിച്ചെത്തി സംഘാടകരെ ആക്രമിക്കുകയായിരുന്നു. ഈ സമയം മുപ്പത് വയസ് പ്രായം തോന്നിക്കുന്ന താടിയുള്ള ഒന്നാം പ്രതി കയ്യില്‍ കരുതിയിരുന്ന മൂര്‍ച്ചയുള്ള കത്തികൊണ്ട് രാജേഷിനെ തുരുതുരാ കുത്തുകയായിരുന്നു. ചോരയില്‍ കുളിച്ച രാജേഷിനെ സുഹൃത്തുക്കള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. രാജേഷിനെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ ഓടിരക്ഷപ്പെട്ടു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനങ്ങളിലെ നക്ഷത്ര ബോർഡ് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനങ്ങളിലെ നക്ഷത്ര ബോർഡ് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി

തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനങ്ങളിലെ നക്ഷത്ര ബോർഡ് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. പൊതു താൽപര്യമില്ലാതെ തികച്ചും വ്യക്തി താൽപര്യം മാത്രമാണ് ഹർജിയ്‌ക്ക് പിന്നിലെന്നും കോടതി നിരീക്ഷിച്ചു. രാജ്യത്ത് പൊതുവായി പൊലീസുകാർ ഉപയോഗിക്കുന്നതാണ് നക്ഷത്ര ബോർഡെന്ന് കോടതി വ്യക്തമാക്കി. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്.

ഷൂട്ടിംഗിനിടെ കുഞ്ചാക്കോബോബന് പരിക്ക്

ഷൂട്ടിംഗിനിടെ കുഞ്ചാക്കോബോബന് പരിക്ക്

നടൻ കുഞ്ചാക്കോ ബോബന് ഷൂട്ടിംഗിനിടെ കൈയ്ക് പരിക്ക് പറ്റി. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് പരിക്കേറ്റ വിവരം ആരാധകരെ അറിയിച്ചത്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ആം സ്ലിങ് ബാൻഡേജ് ധരിച്ചു നിൽക്കുന്ന ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. ഒരു പരുക്കൻ കഥാപാത്രം ഡിമാൻഡ് ചെയ്‍ത ‘പരിക്ക്’ എന്ന അടിക്കുറിപ്പിലാണ് ചിത്രം.

ഷൂട്ടിംഗിൽ നിന്ന് ഇടവേളയെടുത്തതായും ചാക്കോച്ചൻ വ്യക്തമാക്കി. കയ്യിലിരിപ്പ്, കയ്യിൽ പരുക്ക് തുടങ്ങിയ രസികൻ ഹാഷ്ടാ​ഗും ഇതിനൊപ്പം ചേർത്തിട്ടുണ്ട്. നിരവധി പേരാണ് കുഞ്ചാക്കോ ബോബന് രോ​ഗമുക്തി ആശംസിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്.