by Midhun HP News | Sep 24, 2022 | Latest News, കേരളം, ജില്ലാ വാർത്ത
വെഞ്ഞാറമൂട് കോലിയക്കോടിനു സമീപം കെഎസ്ഇബി പോസ്റ്റ് ബൈപ്പാസ് റോഡിലൂടെ കടന്നു പോവുകയായിരുന്ന വാഹനങ്ങൾക്ക് മുകളിൽ ഒടിഞ്ഞു വീണു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. സംഭവ സമയം റോഡിലൂടെ പോവുകയായിരുന്ന ഇരുചക്ര വാഹനത്തിലുണ്ടായിരുന്നവർ വാഹനത്തിൽ നിന്നും തെറിച്ചു വീഴുകയും ചെയ്‌തു.
അപകടത്തിൽ ആർക്കും വലിയ പരിക്കുകൾ ഇല്ല എന്നാണ് പ്രാഥമിക വിവരം. കെഎസ്ഇബിയുടെ ഭാഗത്തുനിന്നും കൃത്യമായ പരിശോധനകൾ യഥാസമയം നടക്കാത്തത് കൊണ്ടാണ് ഇത്തരത്തിലുള്ള വീഴ്ചകൾ സംഭവിക്കുന്നത് എന്ന് നാട്ടുകാർ ആരോപിക്കുന്നു.
അപകടത്തിൽ തടസ്സപ്പെട്ട ഗതാഗതം പോലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു.
by Midhun HP News | Sep 24, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ജയിലിൽ നിന്നും പരോൾ പോയ പ്രതി അമ്പിളി (55) പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭരതന്നൂർ കോളനിയിൽ ആണ് മരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്. അയൽവാസിയാണ് മൃതദേഹം ആദ്യം കണ്ടത്.
പാങ്ങോട് പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം. ആഗസ്റ്റ് നാലിന് പരോളിൽ ഇറങ്ങി 20 ന് തിരികെ എത്തേണ്ടതായിരുന്നു.
ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുകയായിരുന്നു.

by Midhun HP News | Sep 24, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ന്യൂഡല്‍ഹി: രാജ്യത്ത് 5 ജി സേവനം ഒക്ടോബര്‍ ഒന്നുമുതല്‍ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി 5 ജി സേവനങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ വെച്ചാണ് രാജ്യത്തെ 5 ജി സേവനങ്ങള്‍ മോദി ഉദ്ഘാടനം ചെയ്യുക. 5 ജി സേവനങ്ങള്‍ രാജ്യത്ത് ഘട്ടം ഘട്ടമായിട്ടാകും നടപ്പിലാക്കുകയെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തില്‍ 13 നഗരങ്ങളിലാകും 5 ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാകുക.

അഹമ്മദാബാദ്, ബാംഗ്ലൂർ, ചണ്ഡീഗഡ്, ചെന്നൈ, ഡൽഹി, ഗാന്ധിനഗർ, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗർ, കൊൽക്കത്ത, ലക്നൗ, മുംബൈ, പൂനെ എന്നീ നഗരങ്ങളിലാണ് ആദ്യ ഘട്ടത്തിൽ 5ജി പ്രവർത്തനം തുടങ്ങുക. ഈ നഗരങ്ങളിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ മാത്രമായിരിക്കും ആദ്യം 5ജി സേവനം നൽകുകയെന്ന് വിവിധ ടെലികോം കമ്പനികൾ അറിയിച്ചിട്ടുള്ളത്. 4 ജിയെക്കാൾ 100 മടങ്ങ് വേഗതയാകും 5 ജിക്ക് ഉണ്ടാകുക. അതിനാൽ ബഫറിംഗ് ഇല്ലാതെ വീഡിയോകൾ കാണാനും വേഗത്തിൽ കണ്ടന്റുകൾ ഡൗൺലോഡ് ചെയ്യാനും സാധിക്കും.
by Midhun HP News | Sep 24, 2022 | Latest News, കേരളം, ജില്ലാ വാർത്ത
സംസ്ഥാനത്തെ ആദ്യ സംയോജിത ലൈഫ് സയൻസ് പാർക്കായ തോന്നയ്ക്കലിലെ ‘ബയോ 360’ ൽ വൈറോളജി ലബോറട്ടറി കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയായി.
മങ്കി പോക്സ് ഉൾപ്പെടെ എൺപതോളം വൈറൽ രോഗങ്ങൾ തിരിച്ചറിയാൻ കഴിയുന്ന മോളിക്യുലാർ ഡയഗ്നോസ്റ്റിക് സൗകര്യങ്ങളാണ് ഈ ലാബുകളിൽ ഉണ്ടാകുക. പാർക്കിന്റെ ഒന്നാം ഘട്ടമായാണ് 80,000 ചതുരശ്ര അടിയിലെ കെട്ടിട സമുച്ചയം
കെ എസ് ഐ ഡി സി സജ്ജമാക്കിയത്. ഇത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്‌ഡ് വൈറോളജിക്ക് (ഐഎവി) ഉടൻ കൈമാറും.

ക്ലിനിക്കൽ വൈറോളജി, വൈറൽ ഡയഗ്നോസ്റ്റിക്സ്, വൈറൽ വാക്സിനുകൾ, ആന്റി വൈറൽ ഡ്രഗ് റിസർച്ച്, വൈറസ് അപ്ലിക്കേഷനുകൾ, വൈറസ് എപ്പിഡെമിയോളജി, വൈറസ് ജീനോമിക്സ്, ബേസിക് ആൻഡ് ജനറൽ വൈറോളജി തുടങ്ങിയ മേഖലയിലെ പ്രവർത്തനങ്ങൾക്കാണ് ലാബുകൾ സജ്ജമാക്കുന്നത്.
by Midhun HP News | Sep 24, 2022 | Latest News, കേരളം, ജില്ലാ വാർത്ത
വട്ടപ്പാറ മരുതൂരിൽ കെ എസ് ആർ ടി സി ബസുകൾ കൂട്ടിയിടിച്ചു. 50 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലും, സമീപ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പുനലൂരുനിന്നും തിരുവനന്തപുരത്തേയ്ക്ക് വരുകയായിരുന്ന ബസും എതിർ ദിശയിൽ കിളിമാനൂരിലേക്ക് പോകുകയായിരുന്ന ബസും കൂട്ടിയിടിച്ചാണ് അപകടം. പുനലൂർ ബസിനു ബ്രേക്ക് നഷ്ടപ്പെട്ടിരുന്നു.

by Midhun HP News | Sep 24, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഹർത്താൽ ദിനത്തിൽ റോഡ് ശുചീകരണം നടത്തി മാതൃകയായി കുടുംബ സൗഹൃദ കൂട്ടായ്മ. മുനിസിപ്പാലിറ്റി ഒന്നാം വാർഡിൽ ആലoകോട് കൊച്ചുവിളയിലാണ് ഒരു കുടുംബ കൂട്ടായ്മ ഇത്തരത്തിൽ ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ടു മാതൃകയായത്. കഴിഞ്ഞ ദിവസങ്ങളിൽ റോഡ് വക്കിൽ മാലിന്യം ഉപേക്ഷിച്ചു കടന്നു കളഞ്ഞതും വാർത്തയായതും ഇവരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ഹാഷിർ പറക്കാട്ടിലിന്റെ നേതൃത്വത്തിൽ നടന്ന
ഈ മാതൃക പ്രവർത്തിയെ നഗരസഭ ആരോഗ്യ വിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, വാർഡ് കൺസിലർ എന്നിവർ പ്രശംസിച്ചു.

Recent Comments