തോന്നയ്ക്കൽ എ. ജെ കേളേജിന് സമീപം വാഹനാപകടം; രണ്ട് പേർ മരിച്ചു

തോന്നയ്ക്കൽ എ. ജെ കേളേജിന് സമീപം വാഹനാപകടം; രണ്ട് പേർ മരിച്ചു

മംഗലപുരം: തോന്നയ്ക്കൽ എ. ജെ കേളേജിന് സമീപം ദേശീയ പാതയിലാണ് അപകടം നടന്നത്. രാത്രി ഒൻപതു ണിയോടെ ആക്ടീവ സ്കൂട്ടർ യാത്രക്കാരെയാണ് ആറ്റിങ്ങൽ ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോയ വർക്കല താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഇടിച്ച് തെറിപ്പിച്ചത്. അപകടത്തിൽ ഗുരുതര പരിക്ക് പറ്റിയ ഊരുപൊയ്ക സ്വദേശി പുത്തൻവിള വീട്ടിൽ അനിൽകുമാർ (50) തൽക്ഷണം മരണപെട്ടു. കൂടെ മംഗലാപുരം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

ശിവഗിരി റെയിൽവേ സ്റ്റേഷൻ വടക്ക് ഭാഗത്തുള്ള റെയിൽവേ ഗേറ്റ് മണിക്കൂറുകളോളം അടഞ്ഞുകിടക്കുന്ന അവസ്ഥയിൽ; അലംഭാവം കാട്ടി അധികൃതർ

ശിവഗിരി റെയിൽവേ സ്റ്റേഷൻ വടക്ക് ഭാഗത്തുള്ള റെയിൽവേ ഗേറ്റ് മണിക്കൂറുകളോളം അടഞ്ഞുകിടക്കുന്ന അവസ്ഥയിൽ; അലംഭാവം കാട്ടി അധികൃതർ

വർക്കല: വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷൻ വടക്ക് ഭാഗത്തുള്ള റെയിൽവേ ഗേറ്റ് മണിക്കൂറുകളോളം അടച്ചിടുന്നത് വാഹന യാത്രക്കാർക്കും പ്രദേശവാസികൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഗേറ്റ് അടച്ചു കഴിഞ്ഞാൽ തുറക്കാൻ വൈകുന്നതാണ് യാത്രക്കാരുടെ സമയം അപഹരിക്കുന്നത്.

അടിയന്തര ഘട്ടങ്ങളിൽ ആശുപത്രിയിൽ പോകേണ്ടവർ ഉൾപ്പെടെ ഗേറ്റിൽ കുടുങ്ങി കിടക്കുകയാണ്. പഴയകാലത്തെ സിഗ്നൽ സംവിധാനം ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നത് കാരണം തുറക്കുന്നതിനെക്കാൾ സമയം അടഞ്ഞുകിടക്കുന്ന ഗേറ്റേന്ന പേരാണ് ഇതിനുള്ളത്. വർക്കല റെയിൽവേ സ്റ്റേഷനും ജവഹർ പാർക്കിനും മദ്ധ്യേ സ്റ്റാർ തിയേറ്ററിന് സമീപത്തെ റെയിൽവേ ഗേറ്റാണ് യാത്രക്കാർക്ക് സ്ഥിരം തലവേദന സൃഷ്ടിക്കുന്നത്. ഗേറ്റ് കടക്കാൻ പ്രദേശത്തെ ജനങ്ങൾ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണിപ്പോഴും.

ഗേറ്റിന്റെ പ്രശ്നം റെയിൽവേയെ ബോദ്ധ്യപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. റെയിൽവേ ചീഫ് സിഗ്നൽ ടെലികമ്യൂണിക്കേഷൻ എൻജിനിയറാണ് സിഗ്നൽ സംവിധാനം മാറ്റുന്നതിനെക്കുറിച്ച് തീരുമാനമെടുക്കേണ്ടത്. റെയിൽവേ സേഫ്ടി കമ്മിഷണറുടെ അംഗീകാരവും വേണം. വർഷങ്ങളായി തുടരുന്ന അലംഭാവം ജനങ്ങളുടെ യാത്രാസൗകര്യങ്ങളാണ് ഇല്ലാതാക്കുന്നത്.

പിഎഫ്ഐ പ്രവ‍ര്‍ത്തക‍‍ര്‍ 7 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ

പിഎഫ്ഐ പ്രവ‍ര്‍ത്തക‍‍ര്‍ 7 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ

എൻഐഎ അറസ്റ്റ് ചെയ്ത കരമന അഷ്റഫ് മൗലവി അടക്കമുള്ള 11 പോപ്പുലർ ഫ്രണ്ട് പ്രവ‍ര്‍ത്തകരെയും ഏഴ് ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. എൻഐഎയുടെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. കോടതിയിൽ ഹാജരാക്കിയപ്പോൾ മുദ്രാവാക്യം വിളിച്ച പ്രതികളെ ജ‍ഡ്ജി താക്കീത് ചെയ്തു. അതിനിടെ വിലങ്ങണിയിച്ച് കൊണ്ടുവന്നത് പ്രതികൾ കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ പൊലീസിനെയും കോടതി വിമ‍ർശിച്ചു. പ്രതികളെ വിലങ്ങുവെച്ചു കൊണ്ടുവരാൻ മതിയായ കാരണം വേണമെന്ന് പൊലീസിനോട് കോടതി പറഞ്ഞു.

വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് പ്രതികൾ തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച വിശദാംശങ്ങൾ ശേഖരിക്കാൻ പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് എൻഐഎ കോടതിയിലെടുത്ത നിലപാട്. വിവിധ മതവിഭാഗങ്ങളെ ഭിന്നിപ്പിച്ച്, രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സമൂഹത്തിൽ രക്തച്ചൊരിച്ചിൽ ഉണ്ടാക്കാൻ പ്രതികൾ ശ്രമിച്ചതായും, ഒരു പ്രത്യേക സമുദായത്തിൽ പെട്ടവരുടെ ഹിറ്റ് ലിസ്റ്റ് അടക്കം തയ്യാറാക്കിയിരുന്നതായും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഭർത്താവിന് കാമുകിയെ വിവാഹം കഴിപ്പിച്ച് കൊടുത്ത് ഭാര്യ

ഭർത്താവിന് കാമുകിയെ വിവാഹം കഴിപ്പിച്ച് കൊടുത്ത് ഭാര്യ

ഭർത്താവിന് കാമുകിയെ വിവാഹം കഴിപ്പിച്ച് കൊടുത്ത് ഭാര്യ. ആന്ധ്രാപ്രദേശിലാണ് സംഭവം. തിരുപ്പതി ഡക്കിളി അംബേദ്കർ നഗർ സ്വദേശി കല്യാണാണ് കഥാനായകൻ. ടിക്ടോക് വഴി പരിചയപ്പെട്ട കടപ്പ സ്വദേശി വിമലയാണ് കല്യാണിന്റെ ഭാര്യ.

കുറച്ചു ദിവസങ്ങൾക്കു മുൻപ് വിമലയെ തേടി വിശാഖപട്ടണത്തുനിന്ന് നിത്യശ്രീ എന്ന യുവതിയെത്തി. കല്യാണിന്റെ മുൻ കാമുകിയാണ് താനെന്നും ചില പ്രശ്നങ്ങളുടെ പേരിൽ പിരിയേണ്ടി വന്നുവെന്നും പറഞ്ഞു. കല്യാണുമായുള്ള പ്രണയബന്ധം വേർപിരിഞ്ഞെങ്കിലും നിത്യശ്രീ വേറെ വിവാഹം കഴിച്ചിരുന്നില്ല. കല്യാണിനെ പിരിയാന്‍ സാധിക്കില്ലെന്ന് നിത്യശ്രീ വിമലയോട് പറഞ്ഞു. തുടർന്ന്, ബന്ധുക്കൾ എതിർത്തെങ്കിലും വിമല തന്നെ മുൻകയ്യെടുത്ത് വിവാഹത്തിനുള്ള ഏര്‍പ്പാടുകൾ ചെയ്തു. വിവാഹം കഴിഞ്ഞ് മൂവരും ഒരുമിച്ച് ജീവിക്കാമെന്ന് വിമല തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഡക്കിളിയിലെ ക്ഷേത്രത്തിൽവച്ചായിരുന്നു കല്യാണിന്റെയും നിത്യശ്രീയുടെയും വിവാഹം.

വക്കത്ത് നായയുടെ ആക്രമണത്തിൽ അച്ചനും മകളുമടക്കം മൂന്ന് പേർക്ക് കടിയേറ്റു

വക്കത്ത് നായയുടെ ആക്രമണത്തിൽ അച്ചനും മകളുമടക്കം മൂന്ന് പേർക്ക് കടിയേറ്റു

വക്കത്ത് നായയുടെ ആക്രമണത്തിൽ അച്ചനും മകളുമടക്കം മൂന്ന് പേർക്ക് കടിയേറ്റു.
ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് സംഭവം. വക്കം പണയിൽക്കടവിൽ കയറ്റുവിളാകത്ത് അജിത്തും മക്കളും സ്കൂട്ടറിൽ വീടിനടുത്തുള്ള അംഗൻവാടിയിലേക്ക് പോകുമ്പോൾ നായ പാഞ്ഞടുക്കുകയും അജിത്തിന്റെ മൂത്ത മകളെ ആക്രമിക്കാനും ശ്രമിച്ചു. ഇത് കണ്ട് നായയെ ഓടിക്കാൻ ശ്രമിച്ചപ്പോഴാണ് അജിത്തിനും ഇളയ മകൾ അഞ്ചര വയസ്സുകാരി ശ്രീ ബാലയ്ക്കും കടിയേറ്റത്.

ശ്രീ ബാലയ്ക്ക് നല്ല ആഴത്തിലുള്ള മുറിവാണ് ഉണ്ടായത്. അജിത്തിന് കയ്യിലാണ് കടിഏറ്റത്. ഇരുവരെയും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജിത്തിനും മകൾക്കും കടിയേറ്റതിനു പിന്നാലെ വീട്ടു മുറ്റത്ത് നിന്ന മറ്റൊരു സ്ത്രീയെയും നായ വീട്ടിൽ കയറി കടിച്ചു പരിക്കേൽപ്പിച്ചു. വക്കം കുരുപ്പന്റെ പണയിൽ ബിസ്മി മൻസിലിൽ അസുമാബീവി (56)യ്ക്കാണ് കടിയേറ്റത്. അവരുടെ രണ്ട് കയ്യിലും നെഞ്ചിലും കടിയേറ്റു. അംഗൻവാടിക്ക് സമീപമുള്ള ഒരു വീട്ടിലെ വളർത്തുനായയാണ് ആക്രമിച്ചത്. കുറച്ചു ദിവസം മുൻപ് വളർത്തുനായ ആ വീട്ടിലെ കുട്ടിയേയും കടിച്ചു പരിക്കേൽപ്പിച്ചു. ജനങ്ങൾ അധികൃതർക്ക് പരാതിയും നൽകിയിട്ടുണ്ട്. ഇതിനൊരു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

സൗജന്യ ജനറൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

സൗജന്യ ജനറൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

സിവൈസി ആർട്സ് & സ്പോർട്സ് ക്ലബ് ലൈബ്രറി & റീഡിങ് റൂമും നെഹ്‌റു യുവ കേന്ദ്രയും പിആർഎസ് ആശുപത്രിയും അഴൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റുമായി ചേർന്ന് സൗജന്യ ജനറൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അഴൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലായിരുന്നു ക്യാമ്പ് നടന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം വർക്കല എം എൽ എ അഡ്വ. വി ജോയ് നിർവഹിച്ചു. 115 ഓളം പൊതു ജനങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. സൗജന്യ മരുന്ന് വിതരണവും നടത്തി.