വീര കേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവം

വീര കേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവം

ആറ്റിങ്ങൽ വീര കേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവം.
സംഗീത, നൃത്ത, വാദ്യ പരിപാടികൾ വഴിപാടായി നടത്തുവാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

രെജു: 9746936020
ഗോപൻ: 9946527638

കണ്ണീരോടെ റോജര്‍ ഫെഡറര്‍ കോർട്ട് വിട്ടു

കണ്ണീരോടെ റോജര്‍ ഫെഡറര്‍ കോർട്ട് വിട്ടു

ലണ്ടന്‍: ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിരമിച്ചു. അവസാന മത്സരത്തില്‍ തോല്‍വിയോടെയാണ് താരം കോര്‍ട്ട് വിട്ടത്. ലേവര്‍ കപ്പ് ഡബിള്‍സില്‍ സ്‌പെയിനിന്റെ റാഫേല്‍ നദാലിനൊപ്പം കളിക്കാനിറങ്ങിയ ഫെഡറര്‍ അവസാന മത്സരത്തില്‍ കണ്ണീരോടെ വിടവാങ്ങി.

അമേരിക്കയുടെ ഫ്രാന്‍സിസ് ടിയാഫോ-ജാക്ക് സോക്ക് സഖ്യമാണ് ഫെഡറര്‍-നദാല്‍ സഖ്യത്തെ പരാജയപ്പെടുത്തിയത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സഖ്യം പരാജയപ്പെട്ടത്. സ്‌കോര്‍: 6-4, 6-7, 11-9. ടീം യൂറോപ്പിനുവേണ്ടിയാണ് ഫെഡററും നദാലും കളിച്ചത്. ടിയാഫോയും സോക്കും ലോകടീമിനുവേണ്ടി അണിനിരന്നു.

ആദ്യ സെറ്റ് അനായാസം നേടിയ ഫെഡറര്‍-നദാല്‍ സഖ്യത്തിന് രണ്ടാം സെറ്റില്‍ പിഴച്ചു. ടൈബ്രേക്കറില്‍ 7-2 ന് വിജയിച്ച അമേരിക്കന്‍ സഖ്യം സെറ്റ് സ്വന്തമാക്കി തിരിച്ചടിച്ചു. മൂന്നാം സെറ്റില്‍ ഇരുടീമുകളും വാശിയേറിയ പോരാട്ടം കാഴ്ചവെച്ചെങ്കിലും അവസാന ചിരി അമേരിക്കയുടെതായി. മത്സര ശേഷം പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഫെഡറര്‍ ടെന്നീസ് കോര്‍ട്ട് വിട്ടത്.

17കാരിയെ കനാലിൽ തള്ളിയിട്ട് കൊന്ന സംഭവത്തിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തു

17കാരിയെ കനാലിൽ തള്ളിയിട്ട് കൊന്ന സംഭവത്തിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തു

ഡൽഹി: ഉത്തരാഖണ്ഡിൽ 17കാരിയെ കനാലിൽ തള്ളിയിട്ട് കൊന്ന സംഭവത്തിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. പുൽകിതിന്റെ ലൈംഗീക താൽപര്യത്തിന് വഴങ്ങാത്തതിനാലാണ് റിസപ്ഷനിസ്റ്റായ പൗരി ഗർവാൾ സ്വദേശിനി അങ്കിത ഭണ്ഡാരി(17)യെ കൊന്നത്. യുവതിയുടെ മൃതദേഹം ചില്ല കനാലിൽ നിന്നും കണ്ടെത്തി. അങ്കിതയുടെ സഹോദരനും അച്ഛനും മൃതദേഹം തിരിച്ചറിഞ്ഞതായി അഡീഷണൽ എസ് പി ശേഖർശ്വാൾ പറഞ്ഞു.

കൊലപാതകത്തിൽ മുതിർന്ന ബിജെപി നേതാവ് വിനോദ് ആര്യന്റെ മകനും റിസോർട്ട് ഉടമയുമായ പുൽകിത് ആര്യയേയും റിസോർട്ട് ജീവനക്കാരായ മറ്റ് രണ്ട് പേരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വാക്ക് തർക്കത്തിനിടെ അങ്കിതയെ കനാലിൽ തള്ളിയിട്ടതായി ഇവർ പൊലീസിന് മൊഴി നൽകി. അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രി പുഷ്‌കർ ധാമിയുടെ നിർദേശത്തെ തുടർന്ന് അധികൃതർ റിസോർട്ട് പൊളിച്ച് നീക്കി.

പുൽകിതിന്റെ ഉടമസ്ഥതയിലുള്ള വനതാര റിസോർട്ടിലായിരുന്നു അങ്കിത ജോലി ചെയ്തിരുന്നത്. സെപ്റ്റംബർ 18-നാണ് പെൺകുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. പരാതിയിൽ സെപ്റ്റംബർ 21ന് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

ശാർക്കര ദേവീക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവത്തിന് തുടക്കം

ശാർക്കര ദേവീക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവത്തിന് തുടക്കം

ചിറയിൻകീഴ്: ശാർക്കര ദേവീക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവത്തിന് തിങ്കളാഴ്ച വൈകിട്ട് തുടക്കമാകും. ക്ഷേത്രസന്നിധിയിൽ സേവാപന്തലിൽ പ്രത്യേകമായൊരുക്കിയ സരസ്വതി മണ്ഡപത്തിൽ പത്ത് ദിവസം നീളുന്ന സംഗീതോത്സവം എല്ലാ ദിവസവും വൈകിട്ട് ആരംഭിക്കും. ഒക്ടോബർ 5ന് രാവിലെ വിദ്യാരംഭത്തോടെയാണ് സമാപനം.
വിജയദശമി ദിവസം രാവിലെ ഏഴുമണി മുതൽ എഴുത്തിനിരുത്തൽ ചടങ്ങിന് തുടക്കമാകും. വിദ്യാരംഭത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ക്ഷേത്രം ദേവസ്വം ഓഫീസിൽ പേരുകൾ രജിസ്റ്റർ ചെയ്യണം. വൈകിട്ട് നാലിന് സരസ്വതി മണ്ഡപത്തിൽ അരങ്ങേറുന്ന സമൂഹ സംഗീതാർച്ചനയോടെ സംഗീതോത്സവത്തിന് സമാപനം കുറിക്കും.

ദുരൂഹസാഹചര്യത്തില്‍ കാണാതായ എട്ടുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

ദുരൂഹസാഹചര്യത്തില്‍ കാണാതായ എട്ടുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: ദുരൂഹസാഹചര്യത്തില്‍ കാണാതായ എട്ടുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. താമരശ്ശേരി അണ്ടോണിയില്‍ വെള്ളച്ചാലില്‍ വീട്ടില്‍ മുഹമ്മദ് അമീനിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുട്ടിയുടെ വീടിന് സമീപത്തെ പുഴയില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. അമീൻ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. വെള്ളച്ചാല്‍ വി സി അഷ്‌റഫിന്റെ മകന്‍ മുഹമ്മദ് അമീനെ ഇന്നലെ ഉച്ചയോടെയാണ് കാണാതായത്.

ഇന്നലെ മുതല്‍ പൊലീസും ഫയര്‍ഫോഴ്‌സുമെല്ലാം കുട്ടിയെ കണ്ടെത്താനായി തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇന്നു രാവിലെയാണ് കുട്ടിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയത്.

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഡൽഹി: പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്ത് പരക്കെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.

മുഖംമൂടിയും ഹെൽമറ്റും ധരിച്ചെത്തിയ ഹർത്താൽ അനുകൂലികൾ പലയിടത്തും കെഎസ്ആർടിസി ബസുകളും സ്വകാര്യ വാഹനങ്ങളും സ്ഥാപനങ്ങളും ആക്രമിക്കുന്ന സ്ഥിതിയാണ് ഹർത്താൽ ദിനത്തിലുണ്ടായത്. സമരക്കാർ 70 കെഎസ്ആര്‍ടിസി ബസുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തുവെന്നാണ് സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. സ്വകാര്യ വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരെ ആക്രമണമുണ്ടായി. കണ്ണൂരിൽ രണ്ടിടത്ത് ബോംബേറുണ്ടായി.

കല്യാശേരിയിൽ ബോംബുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകൻ പിടിയിലായി. ചാവക്കാട് ആംബുലൻസിനു നേരെയും കല്ലെറിഞ്ഞു. കല്ലേറിലും ബോംബേറിലും 15 പേര്‍ക്ക് പരിക്കേറ്റു. കൊല്ലം പള്ളിമുക്കിൽ അക്രമികള്‍ പൊലീസുകാരെ ബൈക്കിടിച്ചു വീഴ്ത്തി. 127 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് ആക്രമണമുണ്ടാക്കിയതിൽ അറസ്റ്റിലായത്. 229 പേരെ കരുതൽ തടങ്കലിലാക്കി. 57 കേസുകളെടുത്തുവെന്നുമാണ് സർക്കാർ പുറത്തുവിട്ട കണക്ക്.

രാജ്യത്ത് വിവിധയിടങ്ങളിൽനിന്ന് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളെ ചോദ്യം ചെയ്യുന്നത് ദില്ലി എൻഐഎ ആസ്ഥാനത്ത് തുടരുകയാണ്. ഇന്നലെ 8 മണിക്കൂറിലധികമാണ് പ്രതികളെ ചോദ്യം ചെയ്തത്. റെയ്ഡിൽ പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. തിങ്കളാഴ്ച പിഎഫ്ഐ നേതാക്കളെ വീണ്ടും കോടതിയിൽ ഹാജരാക്കും. അതിനിടെ എൻഐഎ പരിശോധനയ്ക്കും നേതാക്കളുടെ അറസ്റ്റിനും പിന്നാലെ കേരളത്തിൽ നടന്ന പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കേന്ദ്രം റിപ്പോർട്ട് തേടി.