ഹര്‍ത്താലിൽ പങ്കെടുക്കാതെ ചെറുവാളം എന്ന കൊച്ചു ഗ്രാമം

ഹര്‍ത്താലിൽ പങ്കെടുക്കാതെ ചെറുവാളം എന്ന കൊച്ചു ഗ്രാമം

സംസ്ഥാനത്ത് ഇന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹര്‍ത്താലിൽ നിന്ന് വിട്ട് നിന്ന് കല്ലറ ചെറുവാളം. കഴിഞ്ഞ 20 വർഷത്തോളമായി ഹർത്താൽ വേണ്ടാ എന്ന് ഇവിടത്തെ ഗ്രാമവാസികൾ തീരുമാനിച്ചിട്ട്. അന്ന് മുതൽ ഇന്ന് വരെ ഏതു രാഷ്ട്രീയപാർട്ടിയുടെ ഹർത്താൽ ആയാലും ഇവിടെ വിജയിപ്പിക്കില്ല. കട കമ്പോളങ്ങളെല്ലാം ഇവിടെ ഇന്ന് തുറന്ന് പ്രവർത്തിച്ചു.

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; സംസ്ഥാനത്താകെ 51 ബസ്സുകൾക്ക് നേരെ ആക്രമണം നടന്നതായി കെഎസ്ആർടിസി

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; സംസ്ഥാനത്താകെ 51 ബസ്സുകൾക്ക് നേരെ ആക്രമണം നടന്നതായി കെഎസ്ആർടിസി

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന്‍റെ ഭാഗമായി സംസ്ഥാനത്താകെ 51 ബസ്സുകൾക്ക് നേരെ ആക്രമണം നടന്നതായി കെഎസ്ആർടിസി അറിയിച്ചു. ഇതിൽ 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൃത്യമായ കണക്കെടുത്താൽ നഷ്ടം ഇതിലും കൂടും എന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് ഇന്ന് 2432 ബസ്സുകൾ സർവീസ് നടത്തി. മൊത്തം സർവീസിന്റെ 62 ശതമാനം ബസ്സുകളും നിരത്തിലിറങ്ങിയതായി മാനേജ്മെൻറ് അറിയിച്ചു.

വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ച കേസ്; ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ

വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ച കേസ്; ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ നെടുമങ്ങാട് ഏരിയ ജോയിന്റ് സെക്രട്ടറി ആനാട് ഇരിഞ്ചയം വേട്ടമ്പള്ളി കുന്നിൽ വീട്ടിൽ വിഷ്ണുവിനെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

യുവതി മാത്രം വീട്ടിൽ ഉണ്ടായിരുന്നപ്പോൾ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. കഴിഞ്ഞ 16 ആയിരുന്നു കേസിനാസ്പദമായ സംഭവം. എന്നാൽ സംഭവം പാർട്ടി ഓഫീസിൽ വെച്ച് ഒതുക്കി തീർക്കാനാണ് ശ്രമം നടന്നത്. വിഷ്ണുവിനെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച സംഭവം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച സംഭവം; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം കെ അരുണ്‍ കുമാര്‍ ഉള്‍പ്പടെ അഞ്ചു പേരുടെ ജാമ്യമാണ് തള്ളിയത്. ജാമ്യാപേക്ഷ തള്ളിയതില്‍ സന്തോഷമെന്ന് സുരക്ഷാ ജീവനക്കാരുടെ അഭിഭാഷക പ്രതികരിച്ചു. കേസ് ഇല്ലാതാക്കാന്‍ പോലീസിന് മേല്‍ സമ്മര്‍ദ്ദം ഉണ്ടെന്നതില്‍ ആശങ്കയുണ്ടെന്നും അഭിഭാഷക പറഞ്ഞു.

ഓഗസ്റ്റ് 31-നാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സംഘം സുരക്ഷാ ജീവനക്കാരെ അക്രമിച്ചത്. സംഘം ചേര്‍ന്ന് ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.

കല്ലേറിൽ നിന്ന് രക്ഷപ്പെടാൻ ഹെൽമറ്റ് ധരിച്ച് കെഎസ്ആർടിസി ഡ്രൈവർ

കല്ലേറിൽ നിന്ന് രക്ഷപ്പെടാൻ ഹെൽമറ്റ് ധരിച്ച് കെഎസ്ആർടിസി ഡ്രൈവർ

എറണാകുളത്ത് ഹര്‍ത്താല്‍ ദിനത്തില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ ഡ്യൂട്ടിക്കെത്തിയത് ഹെല്‍മറ്റ് ധരിച്ച്‌. എറണാകുളം ജില്ലയില്‍ കെഎസ്‌ആര്‍ടിസി ബസ് ഓടിക്കുന്ന ലത്തീഫ് പി എസ് ആണ് കല്ലേറില്‍ നിന്ന് തലയ്ക്കും കണ്ണിനും സംരക്ഷണം ലഭിക്കാന്‍ ഹെല്‍മറ്റ് ധരിച്ചെത്തിയത്.

മുന്‍ അനുഭവമാണ് ഹെല്‍മറ്റ് ധരിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ലത്തീഫ് പറയുന്നു. പത്തുവര്‍ഷം മുന്‍പ് ഒരു ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട് നിന്ന് തൊടുപുഴയ്ക്ക് വരുമ്ബോഴാണ് കല്ലേറ് കിട്ടുന്നത്. കല്ലേറില്‍ ബസിന്റെ ഗ്ലാസ് തകര്‍ന്ന് ചില്ലിന്റെ തരി കണ്ണില്‍ പോയി. ഇതുമൂലം കണ്ണില്‍ മുറിവുണ്ടായി. രണ്ടുവര്‍ഷത്തോളമാണ് ചികിത്സയില്‍ കഴിഞ്ഞത്. ഇപ്പോഴും ഇടയ്ക്കിടെ കണ്ണിന് വേദനയും കണ്ണില്‍ നിന്ന് വെള്ളം വരുന്നുമുണ്ട്. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇനി എപ്പോഴെല്ലാം ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലും ഹെല്‍മറ്റ് ധരിച്ച്‌ മാത്രമേ സര്‍വീസിന് പോകുകയുള്ളൂ എന്ന് തീരുമാനിച്ചതെന്നും ലത്തീഫ് പറയുന്നു.

ആറ്റിങ്ങൽ മാമത്ത് കെഎസ്ആർടിസി ബസിനു നേരെ കല്ലേറ്

ആറ്റിങ്ങൽ മാമത്ത് കെഎസ്ആർടിസി ബസിനു നേരെ കല്ലേറ്

ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസിനു നേരെ കല്ലേറ്. മെഡിക്കൽകോളേജ് – ആറ്റിങ്ങൽ ബസിനു നേരെയാണ് കല്ലേറ്. ആറ്റിങ്ങൽ മാമത്ത്‌ ഇന്ന് രാവിലെ 9. 30 നു ശേഷമായിരുന്നു സംഭവം. അക്രമികൾ ഒളിഞ്ഞ് നിന്ന് ബസ് വന്നപ്പോൾ കല്ലെറിഞ്ഞിട്ടു ഓടുകയായിരുന്നു. ഡ്രൈവർക്ക് പരിക്കേറ്റു. പോലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമികൾ ഓടി രക്ഷപെടുകയായിരുന്നു.