by Midhun HP News | Sep 23, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്ക് വീണ്ടും നിർബന്ധമാക്കുന്നു. മാസ്ക് പരിശോധനക്ക് നിയമപ്രാബല്യം നൽകുന്നത് ഉൾപ്പെടെയുളള വ്യവസ്ഥകൾ അടങ്ങുന്ന കേരള പൊതുജനാരോഗ്യ ഓർഡിനൻസ് വീണ്ടും ഇറക്കാൻ മന്ത്രിസഭ തീരുമാനിച്ചു. കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മാസ്ക് ഉപയോഗിക്കണമെന്ന് നിർദ്ദേശമുണ്ടെങ്കിലും പൊതുസ്ഥലങ്ങളിൽ പോലും ജനങ്ങൾ ധരിക്കാത്ത സാഹചര്യത്തിലാണ് അടിയന്തിരമായി ഇതിനായി വീണ്ടും ഓർഡിനൻസ് ഇറക്കും.

by Midhun HP News | Sep 23, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: വർക്കലയിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടി. രഘുനാദപുരത്ത് സതി വിലാസത്തിൽ സതിക്കാണ് ഭർത്താവ് സന്തോഷിന്റെ വേട്ടേറ്റത്.ഇടത് തോളിനു ഗുരുതരമായി പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടി ആയിരുന്നു സംഭവം. സതിയെ വർക്കല താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. സന്തോഷിനെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. കാലിന് സ്വാധീന കുറവുള്ളയാളാണ് സതി.

by Midhun HP News | Sep 23, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് നാളെ പ്രവർത്തി ദിനം. സംസ്ഥാന വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് നാളെ സ്കൂൾ തുറന്ന് പ്രവർത്തിക്കുക. ഇന്ന് സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാലയങ്ങൾ എല്ലാം അടഞ്ഞു കിടക്കുകയാണ്. സർവകലാശാല പരീക്ഷകളടക്കം മാറ്റിയിട്ടുണ്ട്. നാളെ ശനിയാഴ്ച്ചത്തെ പ്രവർത്തി ദിനത്തിന് ശേഷം ഈ വർഷം 2 പ്രവർത്തി ദിനങ്ങൾ കൂടിയുണ്ട്.

ഒക്ടോബർ 29ശനിയും ഡിസംബർ 3ശനിയും സംസ്ഥാനത്തെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും. സെപ്റ്റംബർ, ഒക്ടോബർ, ഡിസംബർ ഒഴികെയുള്ള മാസങ്ങളിൽ ഈ വർഷം ഇനി ശനി സ്കൂളുകൾക്ക് പ്രവർത്തി ദിനങ്ങൾ ഇല്ല. എന്നാൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകൾക്ക് ഇത് ബാധകമല്ല.
by Midhun HP News | Sep 23, 2022 | Latest News, കേരളം, ജില്ലാ വാർത്ത
129 – ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ ബൂത്ത് നമ്പർ 61 – ലെ ബി.എൽ. ഒ ആയ അനീഷ്, പഞ്ചായത്ത് മെമ്പർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുമായി ചേർന്ന് വോട്ടർ പട്ടിക – ആധാർ ലിങ്കിംഗ് ക്യാംപ് സംഘടിപ്പിച്ചു. എല്ലാ ബി.എൽ.ഒ മാർക്കും, പഞ്ചായത്ത് മെമ്പർമാർ, രാഷ്ട്രീയപാർട്ടികൾ, സന്നദ്ധ സംഘടനകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, സാമുദായിക സംഘടനകൾ ക്ലബ്ബുകൾ, വായനശാലകൾ എന്നിവരുമായി സഹകരിച്ച് ഇത്തരത്തിലുള്ള ക്യാംപുകൾ നടത്തി ആധാർ ലിങ്കിംഗ് നടത്താവുന്നതാണ്. ആധാർ നമ്പർ, ഇലക്ഷൻ ID നമ്പർ, ഫോൺ എന്നിവ കൂടി കൊണ്ടുവരണമെന്ന് അറിയിച്ചു. ധാരാളം പേരെ ചേർക്കാവുന്നതാണ്. ഇത്തരം ക്യാംപുകൾ സംഘടിപ്പിക്കുന്നതുവഴി ബൂത്ത് തലത്തിലും, വാർഡ് തലത്തിലും ഇതിനെ കുറിച്ച് അറിഞ്ഞിട്ടില്ലാത്ത ആളുകളിലും ഈ സന്ദേശം എത്തിക്കുവാൻ കഴിയുമെന്നു പ്രതിനിധികൾ അറിയിച്ചു.
by Midhun HP News | Sep 23, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കലാഭവൻമണി സേവനസമിതിയുടെ വൃദ്ധമന്ദിരമായ മണിദേവാലയത്തിലെ അന്തേവാസിയായ വിജയലക്ഷ്‌മി (80) നിര്യാതയായി. വാർദ്ധക്യസഹജമായ അസുഖത്താൽ ഇന്ന് വൈകുന്നേരം 6.15 ന് ആയിരുന്നു അന്ത്യം. മക്കളില്ലായിരുന്ന വിജയലക്ഷ്മിക്ക് മകന്റെ സ്ഥാനത്തുനിന്ന് കലാഭവൻമണി സേവനസമിതി ചെയർമാൻ അജിൽ മണിമുത്ത് കർമ്മങ്ങൾ ചെയ്തു. രാജേഷ് തിരുമേനി, അമ്പിളി, രജനി, മെമ്പർ സുധ, ഷൈലജ തുടങ്ങി നിരവധി സാമൂഹ്യ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
by Midhun HP News | Sep 23, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാനത്ത് ഇന്ന് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത മിന്നല്‍ ഹര്‍ത്താല്‍ നിയമ വിരുദ്ധമെന്ന് ഹൈക്കോടതി. മിന്നല്‍ ഹര്‍ത്താല്‍ നേരത്തെ കോടതി നിരോധിച്ചതാണെന്നും ഇതു ലംഘിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോടതി ഉത്തരവിട്ടു. മിന്നല്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത നേതാക്കളുടെ നടപടി പ്രഥമദൃഷ്ട്യാ കോടതി അലക്ഷ്യമാണെന്ന് ജസ്റ്റിസുമാരായ എകെ ജയശങ്കരന്‍ നമ്പ്യാരും മുഹമ്മദ് നിയാസും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. പിഎഫ്‌ഐ നേതാക്കള്‍ക്കെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടികള്‍ തുടങ്ങുകയാണെന്ന് ബെഞ്ച് അറിയിച്ചു.

ഹര്‍ത്താലില്‍ സ്വകാര്യ, പൊതു സ്വത്ത് നശിപ്പിക്കുന്നതു തടയാന്‍ പൊലീസ് നടപടിയെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഏഴു ദിവസം മുമ്പ് നോട്ടീസ് നല്‍കാതെയുള്ള ഹര്‍ത്താലുകളും സമാനമായ സമരങ്ങളും നിയമ വിരുദ്ധമാണെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. പൊതു ഗതാഗത സംവിധാനങ്ങള്‍ക്കു പൊലീസ് മതിയായ സുരക്ഷ ഒരുക്കണം. മിന്നല്‍ ഹര്‍ത്താലുകള്‍ നിയമ വിരുദ്ധമാണെന്ന കാര്യം ജനങ്ങളെ അറിയിക്കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Recent Comments