പറമ്പിക്കുളം ഡാമിൽ ഷട്ടർ തകരാറിൽ; ആദിവാസി മേഖലയിൽ നിന്നുള്ളവരെ മാറ്റിപാർപ്പിച്ചു തുടങ്ങി

പറമ്പിക്കുളം ഡാമിൽ ഷട്ടർ തകരാറിൽ; ആദിവാസി മേഖലയിൽ നിന്നുള്ളവരെ മാറ്റിപാർപ്പിച്ചു തുടങ്ങി

പാലക്കാട്: പറമ്പിക്കുളം ഡാമിൽ ഷട്ടർ തകരാർമൂലം ഒഴുകി വരുന്ന വെള്ളത്തിന്റെ അളവ് കൂടിയതോടെ മുൻകരുതലുമായി പാലക്കാട് ജില്ലാ ഭരണകൂടം. പറമ്പിക്കുളം ആദിവാസി മേഖലയിൽ നിന്നുള്ളവരെ മാറ്റിപാർപ്പിച്ചു തുടങ്ങി. പറമ്പിക്കും മേഖലയിലെ രണ്ട് കോളനിയിലുളളവരെ മാറ്റിപാർപ്പിച്ചു. അഞ്ചാം കോളനിയിലെ 18 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കുരിയാർകുറ്റി താഴെ കോളനിയിലുള്ളവരെയും മാറ്റി.

പുഴയിൽ ജലനിരപ്പ് ഉയരുന്നതിനലാണ് മാറ്റി പാർപ്പിച്ചത്. ഇന്നലെ രാത്രിയാണ് ഷട്ടർ തകരാറിലായത്. തൃശ്ശൂർ വൈൽഡ് ലൈഫ് വാർഡനും ചിറ്റൂർ തഹസിൽദാർക്കും അറിയിപ്പ് നൽകിയിട്ടുണ്ട്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പാലക്കാട് ജില്ലാ കലക്ടർ നിർദേശിച്ചിട്ടുണ്ട്. ഷട്ടർ തകരാർ പെട്ടെന്ന് പരിഹരിക്കാൻ തമിഴ്നാട് ശ്രമിക്കുന്നുണ്ടെന്നും ജില്ലാ കലക്ടർ അറിയിച്ചു. തുടർച്ചായി 20,000 ക്യുസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുകി കൊണ്ടിരിക്കുന്നത്.

അഞ്ചു ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

അഞ്ചു ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

തിരുവനന്തപുരം: നിയമസഭ പാസ്സാക്കി അയച്ച അഞ്ചു ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചു. വിവാദമായ ലോകായുക്ത, സര്‍വകലാശാല ഭേദഗതി ഒഴികെയുള്ള ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. ലോകായുക്ത, സര്‍വകലാശാല അടക്കം ആറു ബില്ലുകളില്‍ തീരുമാനം നീളുകയാണ്.

ആകെ 11 ബില്ലുകളാണ് നിയമസഭ പാസ്സാക്കി ഗവര്‍ണറുടെ അംഗീകാരത്തിനായി അയച്ചത്. വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കിയ ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പുവെച്ചത്. കൂടുതല്‍ വിശദീകരണം ആവശ്യമില്ലാത്തതായ ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പിട്ടതെന്നാണ് സൂചന.

ഇതില്‍ ലോകായുക്ത, സര്‍വകലാശാല ഭേദഗതി ബില്ലുകളില്‍ ഒപ്പുവെക്കില്ലെന്ന് ഗവര്‍ണര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. ശേഷിക്കുന്ന നാലു ബില്ലുകളില്‍ ബന്ധപ്പെട്ട മന്ത്രിമാരോ വകുപ്പു സെക്രട്ടറിമാരോ നേരിട്ടെത്തി വിശദീകരണം നല്‍കിയാല്‍ മാത്രമേ ഒപ്പിടുകയുള്ളൂ എന്നാണ് ഗവര്‍ണറുടെ നിലപാട്. ഇക്കാര്യം കഴിഞ്ഞദിവസം ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നു വൈകീട്ട് ഡല്‍ഹിക്ക് പോകും.

സി.എച്ച് പ്രതിഭാ ക്വിസ്; രജിസ്ട്രേഷൻ ആരംഭിച്ചു

സി.എച്ച് പ്രതിഭാ ക്വിസ്; രജിസ്ട്രേഷൻ ആരംഭിച്ചു

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ സംഘടിപ്പിക്കുന്ന സി.എച്ച് മുഹമ്മദ് കോയ പ്രതിഭാ ക്വിസിന്റെ പ്രാഥമിക തല മത്സരം ഓൺലൈനായി 25.9.2022 ഞായറാഴ്ച്ച നടക്കും. എൽ പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് തലങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ള സ്റ്റേറ്റ് സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ചുവടെ തന്നിരിക്കുന്ന വാട്ട്സ് ആപ്പ് നമ്പറുകളിലൊന്നിൽ പേര്, ക്ലാസ്, സ്കൂൾ, സബ് ജില്ല തുടങ്ങിയവ നൽകി രജിസ്റ്റർ ചെയ്യേണ്ടതാണ്.

mob: 9497714521, 9946426946

വീട് ജപ്തിക്ക് ബാങ്ക് നോട്ടീസ് ലഭിച്ചതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി

വീട് ജപ്തിക്ക് ബാങ്ക് നോട്ടീസ് ലഭിച്ചതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി

കൊല്ലം: വീട് ജപ്തിക്ക് ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി. കൊല്ലം ശൂരനാട് സൗത്ത് അജി ഭവനത്തിൽ അഭിരാമിയാണ് (18) ആത്മഹത്യ ചെയ്തത്. കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥിനി ജീവനൊടുക്കിയത്.

ശ്രീ അയ്യപ്പ കോളേജ് ഇരമല്ലിക്കരയിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് മരിച്ച അഭിരാമി. ഇന്ന് വൈകിട്ട് കോളേജിൽ നിന്നും വീട്ടിലെത്തിയ ശേഷമാണ് ജപ്തി നോട്ടീസ് പതിച്ച വിവരം കുട്ടിയറിഞ്ഞത്. നാല് വർഷം മുമ്പാണ് വീടുപണിക്ക് വേണ്ടി കുടുംബം കേരളാ ബാങ്കിന്റെ പതാരം ബ്രാഞ്ചിൽ നിന്നും 10 ലക്ഷം രൂപ വായ്‌പ്പ എടുത്തത്. ഇതാണ് പലിയടക്കം തിരിച്ചടവ് മുടങ്ങിയതോടെ ജപ്തിയിലേക്ക് എത്തിയത്.

ആർ. കമലാക്ഷി (100) നിര്യാതയായി

ആർ. കമലാക്ഷി (100) നിര്യാതയായി

ചിറയിൻകീഴ് മുടപുരം കൊച്ചുകല്ലുവിള വീട്ടിൽ പരേതനായ പരമു വാദ്ധ്യാരുടെ ഭാര്യ ആർ. കമലാക്ഷി (100) നിര്യാതയായി.

മക്കൾ: പി. കെ സൗദാമിനി (റിട്ട. എച്ച്.എം, വി.പി.യു.പി സ്കൂൾ, പെരുങ്ങുഴി),
പി. കെ ശ്യാമള (റിട്ട. മലയാളം പ്രൊഫസർ, എസ്. എൻ. കോളേജ്, ചെമ്പഴന്തി),
പി. കെ ഉദയഭാനു (റിട്ട. ജില്ല സഹകരണ ബാങ്ക് എക്സിക്യൂട്ടീവ് ഓഫസർ, പ്രസിഡന്റ്, കിഴുവിലം റെസിഡൻസ് വെൽഫെയൻ സഹകരണ സംഘം, പ്രസിഡന്റ് എസ്. എൻ. ഡി. പി യോഗം മുടപുരം ശാഖ )
സംസ്കാരം ഇന്ന് വൈകുന്നേരം 6 മണിയ്ക്ക്

ബി.എസ്.സി നഴ്‌സിംഗ്; പ്രവേശനപരീക്ഷ 25ന്

ബി.എസ്.സി നഴ്‌സിംഗ്; പ്രവേശനപരീക്ഷ 25ന്

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് പരീക്ഷാ കേന്ദ്രങ്ങളിൽ 25ന് പ്രവേശന പരീക്ഷ നടത്തും. ഹാൾ ടിക്കറ്റുകൾ
www.lbscentre.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക്: 04712560363