by Midhun HP News | Sep 16, 2022 | Latest News, കേരളം, ജില്ലാ വാർത്ത
അഞ്ചുതെങ്ങ് സ്വദേശിയായ യുവാവിനെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങ് മണ്ണാക്കുളം സ്വദേശിയായ യുവാവിനെയാണ് ഇന്ന് രാവിലെയോടെ കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻതട്ടി മരിച്ചനിലയിൽ കാണപ്പെട്ടത്.

അഞ്ചുതെങ്ങ് മണ്ണാക്കുളം ചായക്കുടി പുരയിടത്തിൽ ആൻഡ്രോ, ഷാളറ്റ് ദമ്പതികളുടെ മകൻ അജയ് എന്ന് വിളിക്കുന്ന ജ്യോതിഷ് (20) നെയാണ് രാവിലെയോടെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 7 മണിയോടെ വീട്ടിൽ നിന്നും പുറത്തുപോയ ജോതിഷിനെ രാത്രി വൈകിയും തിരികെ എത്താത്തത്തിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷിച്ചുവരവേയാണ് കടയ്ക്കാവൂർ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. കടയ്ക്കാവൂർ പോലീസ് സ്ഥലത്തെത്തി പോസ്റ്റ്മാർട്ടം നടപടികൾക്കായി മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
by Midhun HP News | Sep 16, 2022 | Latest News, കേരളം, ജില്ലാ വാർത്ത
മുംബൈ: ബാലസാഹിബ് താക്കറെയുടെ പേരിൽ മഞ്ഞൾ ഗവേഷണ കേന്ദ്രം സ്ഥാപിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതിനായി 100 കോടി അനുവദിച്ചതായി മുഖ്യമന്ത്രി ഏകനാഥ് ഷിന്റെ അറിയിച്ചു. മഹാരാഷ്‌ട്രയിലെ ഹിങ്കോലി ജില്ലയിൽ ഗവേഷണ കേന്ദ്രം സ്ഥാപിക്കാനാണ് തീരുമാനമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് മുന്നോടിയായി10 കോടി രൂപ ആദ്യ ഗഡുവായി അനുവദിച്ചു. ബാക്കി 90 കോടി രൂപ വരുന്ന സാമ്പത്തിക വർഷത്തോടനുബന്ധിച്ച് ഘട്ടമായി നൽകും. താക്കറെ മറാഠ ജനതയുടെ ഹൃദയത്തിലാണ് ജീവിക്കുന്നത്. തികഞ്ഞ ആദർശവാനും തന്റെ ജനതയ്‌ക്കായ് ജീവിതം ഉഴിഞ്ഞു വെച്ച ത്യാഗിയുമായിരുന്നു താക്കറെ എന്ന് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്ന വേളയിൽ ഷിന്റെ സൂചിപ്പിച്ചു.
താക്കറെ ഔദ്യോഗിക ജീവിതത്തിനോട് വിടപറഞ്ഞു രാഷ്‌ട്രീയത്തിലേക്ക് കടക്കുകയും മറാഠ ജനതയ്‌ക്ക് വേണ്ടി സംസാരിക്കാനായി അദ്ദേഹം 1960ൽ മാർമിക് എന്ന മാസിക പുറത്തിറക്കുകയും ചെയ്തു. മറാഠ വാദം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ അച്ഛൻ കേശവ് സീതാറാം താക്കറെയുടെ നിർബന്ധപ്രകാരം യുണൈറ്റഡ് മഹാരാഷ്‌ട്ര എന്ന പേരിൽ സംഘടന രൂപീകരിച്ചു.
മറാഠ വംശജരെക്കാൾ അന്യ നാട്ടുകാർ മുംബൈയിലേക്ക് കുടിയേറി പാർക്കുന്നത് കണ്ട അദ്ദേഹം 1966ൽ ശിവസേന എന്ന രാഷ്‌ട്രീയ പാർട്ടിക്ക് മഹാരാഷ്‌ട്രയിൽ രൂപം നൽകി. മരണം വരെ മറാഠ ജനതയ്‌ക്ക് വേണ്ടി പ്രവർത്തിച്ച ബാലാസാഹിബ് താക്കറെയുടെ പേരിൽ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത് ഉചിതമായ കാര്യമായതു കൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിൽ സർക്കാർ എത്തിച്ചേർന്നതെന്ന് ഷിന്റെ അറിയിച്ചു.

by Midhun HP News | Sep 16, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ കെ.എസ്.ഇ.ബി ജംഗ്ഷൻ മുതൽ കെ കെ കോണം പ്രദേശം വരെയുള്ള മേഖലയിൽ 3790000/- രൂപ ചിലവഴിച്ചു നിർമ്മാണം പൂർത്തീകരിച്ച പൈപ്പ് ലൈൻ ദീർഘിപ്പിക്കലിന്റെ ഉദ്ഘാടനം വർക്കല എംഎൽഎ അഡ്വക്കേറ്റ് വി.ജോയ് നിർവഹിച്ചു. പ്രദേശവാസികളുടെയും പൊതുപ്രവർത്തകരുടെയും നിരന്തരമായ അഭ്യർത്ഥനയെ തുടർന്ന് എംഎൽഎ ഇടപെട്ട് തുക അനുവദിപ്പിക്കുകയായിരുന്നു.

പഞ്ചായത്ത് പ്രസിഡൻറ് എം ഹസീന അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്തംഗം നൂർ ജഹാൻ സ്വാഗതം രേഖപ്പെടുത്തി. ജില്ലാ പഞ്ചായത്ത് അംഗം ബേബി സുധ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് എസ് ബിജു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ, പഞ്ചായത്തംഗം രമ്യ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സജീബ് ഹാഷിം , പള്ളിക്കൽ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് നിസാം തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Sep 16, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സീരിയൽ നടിയുടെ കൈ തെരുവ് നായ കടിച്ച് മുറിച്ചു. ആകാശവാണി ആർട്ടിസ്റ്റും സീരിയൽ നടിയുമായ ഭരതന്നൂർ സ്വദേശിനി ശാന്തയെയാണ് തെരുവ് നായ ആക്രമിച്ചത്. ഭക്ഷണം കൊടുക്കുന്നതിനിടെയായിരുന്നു സംഭവം.

ഇന്നലെയാണ് ശാന്തയ്‌ക്ക് തെരുവ് നായയുടെ കടിയേറ്റത്. ആക്രമണത്തിൽ ശാന്തയുടെ കൈയ്‌ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. വലതു കൈയാണ് നായ കടിച്ച് പറിച്ചത്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ശാന്ത. കഴിഞ്ഞ അഞ്ച് വർഷമായി ഇവർ തെരുവ് നായ്‌ക്കൾക്ക് ഭക്ഷണം നൽകിവരികയാണ്. ഭരതന്നൂർ മാർക്കറ്റിലും ജംഗ്ഷനിലും അലഞ്ഞ് തിരിയുന്ന നായ്‌ക്കൾക്കാണ് ഇവർ ഭക്ഷണം നൽകാറുള്ളത്. ഏകദേശം 50 ഓളം തെരുവ് നായ്‌ക്കളാണ് ഇവിടെ അലഞ്ഞു തിരിയുന്നത്.
by Midhun HP News | Sep 16, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ചാവക്കാട്: ഓടുന്ന ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റ് വീണ് രണ്ട് വഴിയാത്രക്കാർ മരിച്ചു. ദേശീയ പാതയിലാണ് സംഭവം. ട്രയിലർ ലോറിയിൽ നിന്ന് കെട്ടുപൊട്ടി ഇരുമ്പ് ഷീറ്റുകൾ താഴേയ്ക്ക് വീഴുകയായിരുന്നു. അകലാട് സ്വദേശികളായ മുഹമ്മദലി ഹാജി, ഷാജി എന്നിവരാണ് മരിച്ചത്. രാവിലെ 6.30 ഓടെ അകലാട് സ്കൂളിനു മുന്നിലാണ് സംഭവം. കോഴിക്കോട് ഭാഗത്ത് നിന്ന് എറന്നാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയിൽ നിന്നാണ് കെട്ടിട നിർമ്മാണവുമായി ബന്ധപെട്ട ഷീറ്റുകൾ റോഡിൽ വീണത്.

ലോറിയിലുണ്ടായിരുന്ന നൂറോളം ഇരുമ്പ് ഷീറ്റുകളിൽ മൂന്നെണ്ണം ഒഴികെ ബാക്കിയെല്ലാം കെട്ടുപൊട്ടി റോഡിലേക്ക് പതിക്കുകയായിരുന്നു. ഇവയുടെ അടിയിൽപെട്ട് ഇരുവരും തൽക്ഷണം മരിച്ചു. നാട്ടുകാരും പോലീസും ഓടിക്കൂടിയാണ് മുഹമ്മദലി ഹാജിയെയും ഷാജിയെയും ഷീറ്റുകൾക്കടിയിൽനിന്ന് പുറത്തെടുത്തത്. സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തതായാണ് വിവരം.
by Midhun HP News | Sep 16, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായി സ്വർണ വില താഴേയ്ക്ക്. ഇന്ന് പവന് 320 രൂപ കുറഞ്ഞു. തുടർച്ചയായ മൂന്നാം ദിവസമാണ് സംസ്ഥാനത്ത് സ്വർണ വില കുറയുന്നത്.
സ്വർണം ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 36640 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. 4580 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 440 രൂപയുടെ കുറവാണ് സ്വർണത്തിന് ഉണ്ടായിരിക്കുന്നത്. സ്വർണ വില തുടർച്ചയായി കുറയുന്നതിൽ ആശങ്കയിലാണ് വ്യാപാരികൾ. സ്വർണത്തിന് വില കുറഞ്ഞതിനാൽ വലിയ തിരക്കേറുകയാണ് സ്വർണക്കടകളിൽ.

Recent Comments