സിഐടിയുവിൻ്റെ 16-ാം ജില്ലാ സമ്മേളനത്തിനു മുന്നോടിയായി രക്ത ദാനം സംഘടിപ്പിച്ചു

സിഐടിയുവിൻ്റെ 16-ാം ജില്ലാ സമ്മേളനത്തിനു മുന്നോടിയായി രക്ത ദാനം സംഘടിപ്പിച്ചു

തിരുവനന്തപുരം: സി.ഐ ടി യു വിൻ്റെ 16-ാം ജില്ലാ സമ്മേളനം സെപ്തംബർ 25, 26 തീയതികളിൽ നടക്കും. ഇതിനു മുന്നോടിയായി കാട്ടാക്കടയിൽ ഇന്ന് പതാകദിനമായി ആചരിച്ചു. തൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും, പതാക ഉയർത്തൽ ചടങ്ങുകളും, ജീവ കാരുണ്യ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച് ഡി എസ് എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൻ രക്ത ദാനം സംഘടിപ്പിച്ചു. രക്തദാന ചടങ്ങ് സി ഐ ടി യു ജില്ലാ വെസ് പ്രസി. അഡ്വ ബി. സത്യൻ ഉൽഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുനിൽകുമാർ, ജില്ലാ സെക്രട്ടി സുജിത്കുമാർ, എം.സത്യൻ, ജോയ്.ശങ്കർ, എന്നിവർ നേതൃത്വം നൽകി.

ഹരിവരാസനത്തിന് 100 വയസ്സ്; 100 ഗായകരുമായി ജീവകലയെത്തുന്നു

ഹരിവരാസനത്തിന് 100 വയസ്സ്; 100 ഗായകരുമായി ജീവകലയെത്തുന്നു

വെഞ്ഞാറമൂട്: ഹരിവരാസനം ഗാനത്തിൻ്റെ നൂറാം വാർഷികം വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ കേരളത്തിലെമ്പാടും ആഘോഷിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. വെഞ്ഞാറമൂട് ജീവകലയുടെ നേതൃത്വത്തിൽ 100 ഗായകീ – ഗായകരെ പങ്കെടുപ്പിച്ച് കൊണ്ട് വൃശ്ചികമാസം ആദ്യ ആഴ്ച ഹരിവരാസനം ഗാനം അവതരിപ്പിക്കുന്നു. ഇതിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ജീവകലയിൽ ബന്ധപ്പെടേണ്ടതാണ്.

കർണാടക സംഗീതം അഭ്യസിച്ചിട്ടുള്ള 7 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് പേര് നൽകാവുന്നതാണ്. പരിശീലനം ജീവകലയുടെ ആഭിമുഖ്യത്തിൽ നൽകുന്നതായിരിക്കും. വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന ചടങ്ങിൽ വിവിധ നൃത്തരൂപങ്ങൾ, പ്രമുഖ ഗായകർ പങ്കെടുക്കുന്ന ഭക്തിഗാനമേള, ശബരിമല സന്നിധിയിൽ തിരുവാതിര അവതരിപ്പിച്ച ജീവകലയിലെ നർത്തകിമാരുടെ തിരുവാതിര എന്നിവയും അവതരിപ്പിക്കുന്നതാണ്.

മുതലപ്പൊഴി ബോട്ടപകടം; രക്ഷാപ്രവർത്തകരെ അനുമോദിച്ചു

മുതലപ്പൊഴി ബോട്ടപകടം; രക്ഷാപ്രവർത്തകരെ അനുമോദിച്ചു

ചിറയിൻകീഴ്: മുതലപ്പൊഴി അഴിമുഖത്തുണ്ടായ ബോട്ടപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ കോസ്റ്റൽ പോലീസ് മറൈൻ എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥരെ അനുമോദിച്ചു. കോസ്റ്റൽ പോലീസ് വാർഡൻന്മാരായ ജോജി, വർഗ്ഗീസ്, ജോവിൻ, ടോമി, മറൈൻ എൻഫോഴ്സമെൻ്റ് ബോട്ടിലെ ജീവനക്കാരായ ജോസ്, യേശുദാസൻ, സിവിൽ പോലീസ് ഓഫീസർ ഗിരീഷ്, എന്നിവരെയാണ് അനുമോദിച്ചത്. അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ നടന്ന അനുമോദന ചടങ്ങ് വർക്കല ഡി.വൈ.എസ്.പി നിയാസ് ഉദ്ഘാടനം ചെയ്തു. കോസ്റ്റൽ പോലീസ് എസ്.എച്ച്.ഒ കെ.കണ്ണൻ, എസ് ഐ രാഹുൽ, ജോയി, മറ്റ് പോലീസ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

എ മദേഴ്സ് പാഷൻ ടാഗ്‌ലൈനോടെ ‘ഓർമ്മകളിൽ’ സെപ്റ്റംബർ 23 – ന്

എ മദേഴ്സ് പാഷൻ ടാഗ്‌ലൈനോടെ ‘ഓർമ്മകളിൽ’ സെപ്റ്റംബർ 23 – ന്

പ്രീമിയർ സിനിമാസിന്റെ ബാനറിൽ എം. വിശ്വപ്രതാപ് രചനയും നിർമ്മാണവും സംവിധാനവും നിർവ്ഹിച്ച് മലയാളത്തിലെ എവർഗ്രീൻ റൊമാന്റിക് ഹീറോ ശങ്കർ നായകനായി ശക്തമായ തിരിച്ചുവരവ് നടത്തുന്ന “ഓർമ്മകളിൽ “സെപ്റ്റംബർ 23 – ന് തീയേറ്ററുകളിലെത്തുന്നു.

എ മദേഴ്സ് പാഷൻ എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രത്തിൽ ഒട്ടും തന്നെ വെളിപ്പെടുത്തലുകളില്ലാത്ത സമ്പന്നവും പരമ്പരാഗതവുമായ ഒരു കുടുംബജീവിതത്തിന്റെ ഏറ്റക്കുറച്ചിലുകളും അതിന്റെ നന്മ തിന്മകളുമാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. ശങ്കറിനു പുറമെ ഷാജു ശ്രീധർ, നാസർ ലത്തീഫ്, ദീപാ കർത്താ, പൂജിത മേനോൻ, വിജയകുമാരി, അജയ്, ആര്യൻ കതൂരിയ, റോഷൻ അബ്ദുൾ, മാസ്റ്റർ ദൈവിക്, സതീഷ് തൃപ്പരപ്പ്, ശ്രീരാം ശർമ്മ, സുരേഷ്കുമാർ . പി, സുരേഷ് കൃഷ്ണ എന്നിവരും അഭിനയിക്കുന്നു.

ബാനർ – പ്രീമിയർ സിനിമാസ്, രചന, നിർമ്മാണം, സംവിധാനം – എം. വിശ്വപ്രതാപ്. ഛായാഗ്രഹണം – നിതിൻ കെ രാജ്, എഡിറ്റിംഗ് – വിപിൻ മണ്ണൂർ, ഗാനരചന – എം വിശ്വപ്രതാപ്, സംഗീതം – ജോയ് മാക്സ്‌വെൽ, ആലാപനം – ജാസി ഗിഫ്റ്റ്, സുജാത മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – എ എൽ അജികുമാർ, പശ്ചാത്തലസംഗീതം – സുധേന്ദുരാജ്, കല-ബിനിൽ കെ ആന്റണി, ചമയം – പ്രദീപ് വിതുര, കോസ്‌റ്റ്യും – രവികുമാരപുരം, പ്രൊഡക്ഷൻ മാനേജർ – പ്രസാദ് മുണ്ടേല, ഫിനാൻസ് കൺട്രോളർ – ടി മഗേഷ്, ഡിസൈൻസ് – വിനീത് വാസുദേവൻ, സംവിധാന സഹായികൾ – ആഷിക് സുധാകരൻ, അരുൺ കുമ്മാസി, സ്നിഗ്ദിൻ സൈമൺ ജോസഫ്, സോബിൻ ജോസഫ് ചാക്കോ, വിതരണം – സാഗാ ഇന്റർനാഷണൽ, സ്റ്റുഡിയോ – പോസ്റ്റ് ഫോക്കസ് എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, സ്റ്റിൽസ് – അജേഷ് ആവണി, പി ആർ ഓ – അജയ് തുണ്ടത്തിൽ.

വീഡിയോ കാണാം

നിസ്കാര സമയത്ത് ഇമാം കുഴഞ്ഞുവീണ് മരിച്ചു

നിസ്കാര സമയത്ത് ഇമാം കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ: നിസ്കാരത്തിനിടയിൽ ഇമാം കുഴഞ്ഞുവീണ് മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം ഡാണാപ്പടി മസ്ജിദുൽ അഖ്സയിൽ മഗ്രിബ് നിസ്കാരത്തിന് നേതൃത്വം കൊടുക്കുമ്പോഴാണ് സംഭവം. ഹരിപ്പാട് താമല്ലാക്കൽ ഖാദിരിയ്യ മൻസിലിൽ യു എം ഹനീഫ മുസ്ലിയാർ(55) ആണ് മരിച്ചത്.

കുഴഞ്ഞുവീണ ഉടൻതന്നെ ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേരള മുസ്ലിം ജമാഅത്ത് ഹരിപ്പാട് സോൺ പ്രസിഡന്റ്, ജംഇയ്യത്തുൽ ഉലമ കാർത്തികപ്പള്ളി റേഞ്ച് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിരുന്നു. താജുൽ ഉലമ എഡ്യൂക്കേഷൻ ട്രസ്റ്റ് ഖുർആൻ കോളേജ് പ്രസിഡന്റ്, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട ഇന്ന് തുറക്കും

തി​രു​വ​ന​ന്ത​പു​രം: ക​ന്നി​മാ​സ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട ഇന്ന് തുറക്കും.
വൈ​കു​ന്നേ​രം അ​ഞ്ച് മണിയോടെയാണ് നട തുറപ്പ്. ശനിയാഴ്ച പു​ല​ർ​ച്ചെ 5.30ന് ​ന​ട
തു​റ​ന്ന് നി​ർ​മാ​ല്യ​വും പൂ​ജ​ക​ളും ന​ട​ത്തും.

21 ന് ​രാ​ത്രി 10ന് ​ന​ട അ​ട​യ്ക്കും. കോവിഡിനെ തുടർന്ന് ശബരിമലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കിയിരുന്നു. മണ്ഡല -മകരവിളക്ക് കാലത്ത് ഭക്തർക്ക് യഥേഷ്ടം ശബരിമലയിലെത്താം. ദർശനം ഇത്തവണയും വെർച്വൽ ക്യൂ വഴിയായിരിക്കും. ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിക്കാൻ തീരുമാനമായത്.

തീർഥാടനകാലം ആരംഭിക്കുന്നതിനു മുൻപേ ശബരിമലയിലേക്കുള്ള എല്ലാ റോഡുകളിലും അറ്റകുറ്റപ്പണി പൂർത്തിയാക്കും. തീർഥാടകരെത്തുന്ന സ്‌നാനഘട്ടങ്ങളും കുളിക്കടവുകളും അറ്റകുറ്റപ്പണി നടത്തി സുരക്ഷിതമാക്കും. സന്നിധാനത്തും മറ്റു പ്രദേശങ്ങളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനു വാട്ടർ അതോറിറ്റി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും. ഭക്ഷ്യസുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തും. തീർഥാടകരുടെ സൗകര്യത്തിനായി കെഎസ്ആർടിസി മുൻ വർഷങ്ങളേക്കാൾ കൂടുതൽ സർവീസുകൾ നടത്തും.