by Midhun HP News | Sep 14, 2022 | Latest News, ജില്ലാ വാർത്ത
ന്യൂഡല്‍ഹി: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് ഏർപ്പെടുത്തിയിരുന്ന വിലക്ക് അന്താരാഷ്‌ട്ര ഫുട്ബോൾ ഫെഡറേഷൻ പിൻവലിച്ചു. ഫിഫയുമായി ധാരണയില്‍ എത്തിയതായി കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കുര്‍ പറഞ്ഞു. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് ഏര്‍പ്പെടുത്തിയ വിലക്ക് ഫിഫ നീക്കിയതോടെയാണ് മത്സരങ്ങള്‍ ഇന്ത്യയില്‍ നടക്കുന്ന സാഹചര്യമുണ്ടായത്.

2022 ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പ് ഒക്ടോബര്‍ 11 മുതല്‍ 30 വരെ ഇന്ത്യയിലെ മൂന്ന് വേദികളിലായാണ് നടക്കുന്നത്. ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയം, ഗോവ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, നവി മുംബൈയിലെ ഡോ. ഡിവൈ പാട്ടീല്‍ സ്‌റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.
ഇന്ത്യ ഉള്‍പ്പെടെ 16 ടീമുകളാണ് ലോകകപ്പില്‍ മത്സരിക്കുന്നത്. ഒക്ടോബര്‍ 11ന് യുഎസ്എക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആതിഥേയരെന്ന നിലയിലാണ് ഇന്ത്യ ടൂര്‍ണമെന്റിന് യോഗ്യത നേടിയിരിക്കുന്നത്. ഇതാദ്യമായാണ് ഇന്ത്യ ഫിഫ അണ്ടര്‍17 വനിതാ ലോകകപ്പിന് യോഗ്യത നേടുന്നത്.
by Midhun HP News | Sep 14, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ പരാതി നൽകി ഹിന്ദു ഐക്യവേദി. ഹിന്ദു വിശ്വാസങ്ങളെ അവഹേളിക്കുന്ന തരത്തിൽ പരാമർശം നടത്തിയതിന് എതിരെയാണ് നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ ഹിന്ദു ഐക്യവേദി പരാതി നൽകിയത്. നടൻ ഹിന്ദു വിശ്വാസങ്ങളെയും ആചാരങ്ങളേയും വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി വെഞ്ഞാറമൂട് പോലീസിലാണ് പരാതി നൽകിയിരിക്കുന്നത്.

ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ കിളിമാനൂർ സുരേഷ്, സെക്രട്ടറി വഴയില ഉണ്ണി, സെക്രട്ടറി നെടുമങ്ങാട് ശ്രീകുമാർ എന്നിവരാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവം എന്ന പരിപാടിയിലെ അവതാരക അശ്വതി ശ്രീകാന്ത് കയ്യിൽ ചരട് കെട്ടിയെത്തിയതിനോട് ആയിരുന്നു സുരാജ് വെഞ്ഞാറമ്മൂടിന്റെ പ്രതികരണം. ഹിന്ദു വിശ്വാസികളുടെയും, ആരാധനാ കേന്ദ്രമായ ശബരിമലയിലെ ശരംകുത്തിയാലിനെയും മോശമായി പരാമർശിച്ചതായി ഹിന്ദു ഐക്യവേദി നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ ഐപിസി 295 എ വകുപ്പ് പ്രകാരം സുരാജ് വെഞ്ഞാറമൂടിനെതിരെ കേസ് എടുക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.
ഹിന്ദു ആചാരത്തെ അവഹേളിച്ച സംഭവത്തിൽ രണ്ടാമത്തെ പരാതിയാണ് സുരാജ് വെഞ്ഞാറമൂടിനെതിരെ പോലീസിൽ ലഭിച്ചിട്ടുള്ളത്. പരാമർശത്തിൽ നേരത്തെ പത്തനംതിട്ട സ്വദേശിയായ അഭിഭാഷകൻ മഹേഷ് റാമും പോലീസിനെ സമീപിച്ചിരുന്നു. സുരാജ് വെഞ്ഞാറമൂടിന് പുറമേ കോമഡി ഉത്സവത്തിന്റെ പ്രോഗ്രാം എഡിറ്റർ, ചീഫ് എഡിറ്റർ എന്നിവർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.
by Midhun HP News | Sep 14, 2022 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ അവനവഞ്ചേരി പോയിന്റ് മുക്ക് ജംഗ്ഷനിൽ മൂന്നു മുറി കട വാടകയ്ക്ക്. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക
ഫോൺ നമ്പർ: 9447554503

by Midhun HP News | Sep 14, 2022 | Latest News, ജില്ലാ വാർത്ത, മരണം
തിരുവനന്തപുരത്ത് ബാങ്ക് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. ആദര്‍ശ് (38) എന്ന യുവാവാണ് തൈക്കാട് എസ്ബിഐ ബാങ്ക് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചത്. ഹോം ലോണ്‍ സെക്ഷന്‍ സെയില്‍സ് വിഭാഗം ജീവനക്കാരനാണ് മരിച്ചത്. വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

by Midhun HP News | Sep 14, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് 23ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും. 23ന് പമ്പുകള്‍ അടച്ചിട്ട് പണിമുടക്കുമെന്ന് ഡീലര്‍മാര്‍ അറിയിച്ചു. താണ് ഡീലര്‍മാരുടെ മുഖ്യ ആവശ്യം. പ്രീമിയം പെട്രോള്‍ അടിച്ചേല്‍പ്പിക്കരുതെന്നും പമ്പുകള്‍ക്ക് പെട്രോള്‍ വിതരണ കമ്പനികള്‍ മതിയായ ഇന്ധന ലഭ്യത ഉറപ്പാക്കണമെന്നും ഡീലർമാർ ആവശ്യപ്പെട്ടു.

by Midhun HP News | Sep 14, 2022 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ ഓണാഘോഷവും സാംസ്കാരിക ഘോഷയാത്രയും സമാപന സമ്മേളനവും ഇന്ന് വൈകുന്നേരം നടക്കും. മുഖ്യാതിഥിയായി മാളവിക മേനോൻ എത്തുന്നു. ഐ റ്റി ഐ ജംഗ്ഷനിൽ നിന്നുമാണ് വർണ്ണ ശബളമായ ഘോഷയാത്ര ആരംഭിക്കുന്നത്. ഫ്ലോട്ടുകൾ നടൻ കലാരൂപങ്ങൾ ഉൾപെടെയുള്ള കാഴ്ച വിരുന്നുകൾ, കലാ പരിപാടികൾ എന്നിവ ഘോഷയാത്രയിൽ അണിനിരക്കും. വൈകുന്നേരം അഞ്ചിന് ഘോഷയാത്ര ആറ്റിങ്ങൽ കച്ചേരി നടയിൽ ഡയറ്റ് സ്കൂളിൽ സമാപിക്കും. ഡയറ്റിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ മുഖ്യാതിഥിയായി സുപ്രസിദ്ധ സിനിമാതാരം മാളവിക മേനോൻ എത്തും.
ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ ഓണാഘോഷം സാംസ്കാരിക ഘോഷയാത്രയും സമാപന സമ്മേളനവും ഇന്ന് വൈകുന്നേരം. വൈകുന്നേരം 3ന്. ആറ്റിങ്ങൽ ഗവ.ഐ.ടി.ഐ ക്ക് മുന്നിൽ നിന്നുമാണ് ഘോഷയാത്ര ആരംഭിക്കുന്നത്. വൈകുന്നേരം അഞ്ചിന് ഘോഷയാത്ര ആറ്റിങ്ങൽ കച്ചേരി നടയിൽ ഡയറ്റ് സ്കൂളിൽ സമാപിക്കും. സമാപന സമ്മേളനത്തിൽ ചലച്ചിത്ര താരം
മുഖ്യാഥിതി ആയി പങ്കെടുക്കും. മന്ത്രി വി ശിവൻകുട്ടി ഉൽഘാടനം ചെയ്യും. മുൻ കാലങ്ങളിൽ നഗരസഭ ഓണാഘോഷ സമാപന ഘോഷയാത്ര കാണുവാൻ ആയിരങ്ങൾ ആണ് നഗരത്തിൽ തടിച്ചു കൂടിയിട്ടുള്ളത്. ഈ വർഷവും സമാന തിരക്ക് അധികൃതർ പ്രതീക്ഷിക്കുന്നു

Recent Comments