പിടിയാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞു

പിടിയാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞു

പാലക്കാട്: പാലക്കാട് പിടിയാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. മുണ്ടൂര്‍ നൊച്ചുപ്പുള്ളിയിലാണ് പിടിയാന ഷോക്കേറ്റ് ചരിഞ്ഞത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് അപകടം ഉണ്ടായത്. കാട്ടുപന്നിക്ക് വെച്ച കെണിയാണ് ഇതെന്നാണ് സംശയം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

കായംകുളം ആശുപത്രിയിലെ ഏറ്റുമുട്ടൽ; മുഖ്യപ്രതികളായ ഡിവൈഎഫ്ഐ, സിപിഎം നേതാക്കളെ സസ്പെന്‍റ് ചെയ്തു

കായംകുളം ആശുപത്രിയിലെ ഏറ്റുമുട്ടൽ; മുഖ്യപ്രതികളായ ഡിവൈഎഫ്ഐ, സിപിഎം നേതാക്കളെ സസ്പെന്‍റ് ചെയ്തു

ആലപ്പുഴ: കായംകുളം താലൂക്കാശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തിലെ മുഖ്യപ്രതികളായ ഡിവൈഎഫ്ഐ, സിപിഎം നേതാക്കളെ സസ്പെന്‍റ് ചെയ്തു. സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരായ അരുൺ അന്തപ്പൻ, സുധീർ, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്‍റ് സാജിദ്, വിനോദ് എന്നിവരെയാണ് സസ്പെന്‍റ് ചെയ്തത്. ഇന്നലെ രാതി ചേർന്ന കായംകുളം ഏരിയാ കമ്മിറ്റി യോഗത്തിൽ നടപടി.

നാല് ദിവസം മുമ്പായിരുന്നു ആശുപത്രിക്കുള്ളിൽ ഏറ്റുമുട്ടില്‍ ഉണ്ടായത്. അക്രമികള്‍ ആശുപത്രി ഉപകരണങ്ങളും തകർത്തു. സംഭവത്തില്‍ ചിറക്കടവം ലോക്കൽ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്‍റുമായ സാജിദ് ഷാജഹാൻ, ബ്രാഞ്ച് സെക്രട്ടറിമാരായ അരുൺ അന്തപ്പൻ, സുധീർ എന്നിവർക്കെതിരെ കായംകുളം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. മറ്റ് അഞ്ച് പേരെയും കേസില്‍ പ്രതികളാക്കിയിട്ടുണ്ട്. സാജിദും അരുണും നിരവധി ക്രിമിനൽ കേസിലെ പ്രതികളാണെന്നാണ് പൊലീസ് പറയുന്നത്.

വെള്ളിയാഴ്ച വൈകിട്ടാണ് ആശുപത്രിയിൽ സംഘം ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. ആശുപത്രിക്ക് പുറത്ത് വെച്ച് ഇവര്‍ ആദ്യം ഏറ്റുമുട്ടി. ഇതില്‍ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയയാളെ പിന്തുടർന്ന് എത്തിയ സംഘമാണ് ഒ പി ബ്ലോക്കിലും വാർഡിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പരിക്കേറ്റ് ചികിത്സ തേടിയ സുരേഷിനെ പിന്തുടർന്ന് അക്രമി സംഘം എത്തുകയായിരുന്നു. ഡോക്ടറുടെ കാബിനിൽ എത്തിയ സംഘം ചില്ലുകളും കസേരകളും ഉപകരണങ്ങളും അടക്കം നശിപ്പിച്ചു. ആശുപത്രിയിലെ സി സി ടി വിയിൽ നിന്നാണ് അക്രമികളെ തിരിച്ചറിഞ്ഞത്. നിരവധി ക്രിമിനൽ കേസുകളിൽ ഇവര്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. സിടിവി ദൃശ്യങ്ങളും ഡോക്ടർമാരുടെ മൊഴിയും പരിശോധിച്ച ശേഷമായിരുന്നു പ്രതികളെ തിരിച്ചറിഞ്ഞ് കെസെടുത്തത്.

വര്‍ക്കല ശിവഗിരി മഠം സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

വര്‍ക്കല ശിവഗിരി മഠം സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധി വര്‍ക്കല ശിവഗിരി മഠം സന്ദര്‍ശിച്ചു. ഇന്ന് പുലര്‍ച്ചെ 6.30ഓടെയാണ് രാഹുല്‍ ഗാന്ധി മഠത്തിലെത്തിയത്. ഭാരത് ജോഡോ പദയാത്ര തിരുവനന്തപുരം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി ഇന്ന് കൊല്ലത്തേക്ക് പ്രവേശിക്കും. രാവിലെ ഏഴിന് നാവായിക്കുളത്ത് നിന്നാണ് പദയാത്രക്ക് തുടക്കം കുറിക്കുന്നത്. വര്‍ക്കല ശിവഗിരി മഠം സന്ദര്‍ശിച്ച ശേഷമാണ് രാഹുല്‍ പദയാത്ര ആരംഭിക്കുക. പദയാത്രയുടെ ഭാഗമായി രാഹുല്‍ഗാന്ധി ഇന്ന് വിദ്യാര്‍ഥികളുമായി സംവദിക്കും. വൈകിട്ട് കൊല്ലം പള്ളിമുക്കിലാണ് ഇന്നത്തെ പര്യടനം സമാപിക്കുക. ഒരാഴ്ച പിന്നിട്ട പദയാത്ര ഇതിനോടകം 150 കിലോമീറ്ററുകള്‍ പിന്നിട്ടു.

കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലർ ഡോ. അലക്‌സാണ്ടര്‍ കാരക്കല്‍ അന്തരിച്ചു

കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലർ ഡോ. അലക്‌സാണ്ടര്‍ കാരക്കല്‍ അന്തരിച്ചു

കോട്ടയം: കോട്ടയം ബസേലിയോസ് കോളജ് മുന്‍ പ്രിന്‍സിപ്പൽ ഡോ. അലക്‌സാണ്ടര്‍ കാരക്കല്‍ അന്തരിച്ചു. കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായിരുന്നു അദ്ദേഹം അലക്‌സാണ്ടര്‍ കാരക്കല്‍ അന്തരിച്ചു. കോട്ടയം ബസേലിയോസ് കോളജ് മുന്‍ പ്രിന്‍സിപ്പലും പ്രമുഖ ചരിത്രകാരനുമാണ് അദ്ദേഹം. 1980കളില്‍ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ കുറിച്ച് ഡോക്ടറല്‍ ഗവേഷണം നടത്തിയ അലക്‌സാണ്ടര്‍ കാരക്കലിന് 1993 മേയ് മാസത്തില്‍ കാലിഫോര്‍ണിയയില്‍ നടന്ന അമേരിക്കന്‍ ചരിത്ര കോണ്‍ഗ്രസില്‍ ചരിത്രകാരനുള്ള യുഎസ് സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

കോട്ടയത്ത് തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി

കോട്ടയത്ത് തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി

കോട്ടയത്ത് തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി. പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള റോഡിലെ ഇലക്‌ട്രിക് പോസ്റ്റിലാണ് നായയെ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. നായയുടെ ജഡത്തിന് താഴെ പൂക്കളും ഇലകളും വച്ചിരുന്നു. നാട്ടുകാരെ നിരന്തരം ഉപദ്രവിക്കുന്ന നായയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഈ നായ പലരെയും അക്രമിച്ചതായും അതില്‍ പൊറുതിമുട്ടിയ ആരെങ്കിലും കൊലപ്പെടുത്തിയതാവാമെന്നാണ് ജനപ്രതിനിധികള്‍ ഉള്‍പ്പടെ പറയുന്നത്. നായയെ കൊന്ന് കെട്ടിത്തൂക്കിയതിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിലും വൈറലായിരുന്നു. പിന്നീട് നായയുടെ ജഡം ആരോ മറവു ചെയ്യുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കടലിൽ കുളിക്കാൻ ഇറങ്ങിയ കൊല്ലം സ്വദേശി മരിച്ചു

കടലിൽ കുളിക്കാൻ ഇറങ്ങിയ കൊല്ലം സ്വദേശി മരിച്ചു

കോവളത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ കാറ്ററിങ് കോളേജ് വിദ്യാർത്ഥി മരിച്ചു. കൊല്ലം അഗസ്തിക്കോട് സ്വദേശി ഷഹിൻഷായാണ് മരിച്ചത്. മൂന്നാം വർഷ വിദ്യാർഥിയായിരുന്നു.
മൂന്നു സുഹൃത്തുക്കൾ ഒരുമിച്ച് കുളിക്കാൻ ഇറങ്ങുകയായിരുന്നു. സമുദ്ര ഹോട്ടലിന് സമീപം പാർക്കിനു മുന്നിലുള്ള ചെറിയ കടൽ തീരത്താണ് ഇവർ കുളിക്കാൻ ഇറങ്ങിയത്. സാധാരണയായി അവിടെ ആരും കടലിൽ ഇറങ്ങാറില്ല. വളരെ ശക്തമായ കടൽ തിരമാലകൾ ഉണ്ടായിരുന്നതിനാലും കടൽ വലിവ് ശക്തമായിരുന്നു. മൃതദേഹം വിഴിഞ്ഞം കോസ്റ്റൽ പോലീസിന് ഏകദേശം ഒരു കിലോമീറ്റർ ഉള്ളില്‍ നിന്നുമാണ് ലഭിച്ചത്.