by Midhun HP News | Sep 5, 2022 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ ഫിഷിംഗ് ബോട്ട് മറിഞ്ഞു. വള്ളത്തിൽ ഉണ്ടായിരുന്നവരെ കാണ്മാനില്ല.
കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ നടക്കുന്നു. പ്രതികൂല കാലാവസ്ഥയായതിനാൽ തിരച്ചിൽ ദുഃസ്സഹ മാണെന്ന് കോസ്റ്റൽ പോലീസ്.
വള്ളത്തിൽ എത്ര പേരുണ്ടായിരുന്നു എന്നുള്ള കാര്യത്തിൽ വ്യക്തതയില്ല. 2 മണിയോടെയാണ് സംഭവം. മുതലപൊഴിയിൽ നിന്ന് മത്സ്യ ബന്ധനത്തിനായ് പുറപ്പെട്ട വള്ളമാണ് പൊഴിയ്ക്ക് സമീപത്ത് വച്ച് അപകടത്തിൽപ്പെട്ടത്. മറൈൻ എംഫോസ്‌മെന്റിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷപ്രവർത്തനം തുടരുന്നു.
വർക്കല ചിലക്കൂർ ബോട്ടുടമ കഹാറിനെ രക്ഷപ്പെടുത്തിയിട്ടുണ്ട്.ഇയാളുടെ മക്കളും കാണാതായവരുടെ കൂട്ടത്തിലുണ്ട്. 23 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെയും രക്ഷപെടുത്തിയിട്ടുണ്ട് .
രക്ഷാപ്രവര്‍ത്തനത്തിനായി കോസ്റ്റ്ഗാര്‍ഡിന്‍റെ കപ്പല്‍ പെരുമാതുറയിലെത്തും. കൊച്ചിയില്‍ നിന്ന് രണ്ട് നേവി ഹെലികോപ്ടറുകളും രക്ഷാപ്രവര്‍ത്തനത്തിനായി തിരിച്ചു.
by Midhun HP News | Sep 5, 2022 | Latest News, ജില്ലാ വാർത്ത
പത്തനംതിട്ട: പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 12 വയസ്സുകാരി മരിച്ചു. പെരുനാട് സ്വദേശിനി അഭിരാമി ആണ് മരിച്ചത്. ഉച്ചയ്ക്ക് 1.40 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. പേവിഷബാധയ്ക്ക് എതിരെ കുത്തിവയ്പ്പ് എടുത്ത് ചികിത്സയിലായിരുന്നു അഭിരാമി. കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച പെരിനാട് ആശുപത്രിക്കെതിരെ അഭിരാമിയുടെ അച്ഛനും അമ്മയും ഗുരുതര ആരോപണം നടത്തി. പെരിനാട് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയില്ല. പരിമിതികളുണ്ടെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞതായും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

ഓഗസ്റ്റ് 14 നാണ് പത്തനംതിട്ട പെരുനാട് സ്വദേശിയായ അഭിരാമിക്ക് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ശരീരത്തില്‍ ഏഴിടത്ത് അഭിരാമിക്ക് കടിയേറ്റിരുന്നു. രണ്ടുദിവസം മുമ്പ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാട്ടിയതിനെ തുടർന്ന് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച കുട്ടിയുടെ ശരീരശ്രവങ്ങളുടെ പരിശോധനാഫലം ഇന്ന് വൈകിട്ടോടെ ലഭിച്ചേക്കും. പരിശോധന ഫലം ലഭിച്ച ശേഷം മാത്രമേ കുട്ടിയിൽ പേവിഷബാധ സ്ഥിരീകരിക്കാനാവൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
by Midhun HP News | Sep 5, 2022 | Latest News, ജില്ലാ വാർത്ത
കൊച്ചി: ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി അമലയാണ് മരിച്ചത്. എറണാകുളം വടക്കന്‍ പറവൂരിലെ ഭര്‍തൃവീട്ടിലാണ് അമല തൂങ്ങിമരിച്ചത്. രണ്ടുമാസം ഗര്‍ഭിണിയായിരുന്നു യുവതി. ഭര്‍തൃവീട്ടിലെ പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയതെന്ന് അമലയുടെ ബന്ധുക്കള്‍ പറയുന്നു. സ്വന്തം വീട്ടുകാരുമായി ബന്ധപ്പെടാന്‍ പോലും അമലയെ അനുവദിച്ചിരുന്നില്ലെന്ന ആരോപണമുണ്ട്. വീട്ടുകാര്‍ ഫോണ്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞിട്ട് അതിനും ഭര്‍തൃവീട്ടുകാര്‍ അനുവദിച്ചില്ല. അമല ഗര്‍ഭിണിയാണെന്ന വിവരം പോലും അറിയിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

രണ്ടു വര്‍ഷം മുൻപാണ് അമല നോര്‍ത്ത് പറവൂര്‍ സ്വദേശി രഞ്ജിത്തിനെ വിവാഹം കഴിക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് തൂങ്ങിമരിച്ച നിലയില്‍ അമലയുടെ മൃതദേഹം കണ്ടെത്തുന്നത്. വിവാഹം കഴിഞ്ഞ് എത്തിയതുമുതല്‍ അമലയെ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
by Midhun HP News | Sep 5, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കരിക്കകം പ്രദേശത്ത് സ്‌കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വില്പന നടത്താൻ ശ്രമിച്ച കരിക്കകം ഏറുമല അപ്പൂപ്പൻ കോവിലിന് സമീപം പുതുവൽ പുത്തൻവീട്ടിൽ ആനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. 18 ഗ്രാം കഞ്ചാവ് ആനന്ദിന്റെ പക്കൽ നിന്ന് പിടികൂടി. ശംഖുമുഖം അസിസ്റ്റന്റ് കമ്മിഷണർ പൃഥ്വിരാജിന്റെ നേതൃത്വത്തിൽ പേട്ട സി.ഐ റിയാസ് രാജ, എസ്.ഐ സുനിൽ തുടങ്ങിയവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

by Midhun HP News | Sep 5, 2022 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കാട്ടുപന്നിയുടെ ആക്രമണത്തിൽ പോലീസുകാരന് ഗുരുതര പരിക്ക്. ഇന്നലെ രാത്രി 10 മണിയോടെ അവനവഞ്ചേരി പൂവാണത്തുംമൂടിന് സമീപമായിരുന്നു സംഭവം. മണമ്പൂർ സനിൽ നിവാസിലെ ശ്യാമിനെയാണ് കാട്ടു പന്നികൾ ആക്രമിച്ചത്. ഡ്യൂട്ടിക്കായി വെഞ്ഞാറമൂട് സ്റ്റേഷനയിലേയ്ക് പോകുമ്പോഴായിരുന്നു ആക്രമണം. ശ്യാമിനെ ആക്രമിച്ച ശേഷം നിരവധി വാഹങ്ങളെ ഇടിച്ച് പന്നി കടന്നു കളയുകയായിരുന്നു. ഈ പ്രദേശങ്ങളിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണെന്നാണ്
നാട്ടുകാരുടെ ആരോപണം. എത്രയും വേഗം അധികൃതർ ഇതിനൊരു നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

by Midhun HP News | Sep 5, 2022 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ചെറുവള്ളിമുക്ക് അശ്വതി ഭവനിൽ ആർ. രാജീവൻ (69) നിര്യാതനായി. ഭാര്യ: ഗീത
മക്കൾ : അശ്വതി, അഞ്ജലി, അർച്ചന
മരുമക്കൾ: പ്രദീപ് കുമാർ, സുജിത്, വിനീത്
സഞ്ചയനം: 06.09.2022 നാളെ രാവിലെ 8.30
Recent Comments