by Midhun HP News | Sep 5, 2022 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം: ഓണത്തോടനുബന്ധിച്ചു കടുവയിൽ സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ പ്രദേശത്തെ 200 ലധികം വീടുകളിൽ പച്ചക്കറി മുതൽ പായസകൂട്ട് വരെയുള്ള ഓണകിറ്റ് വിതരണം നടത്തി. എസ് ആർ എ ഓഫീസിൽ നടന്ന വിതരണ ഉത്ഘാടനം കല്ലമ്പലം പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ വി. കെ. വിജയരാഘവൻ ഉത്ഘാടനം ചെയ്തു.
വാർഡ് മെമ്പർ മുഹമ്മദ് റാഷിദ് ആശംസ നേർന്നു. ചടങ്ങിൽ എസ്. ആർ. എ. പ്രസിഡന്റ് ശശിധരൻ, സെക്രട്ടറി ഖാലിദ് പനവിള, ഖജാൻജി സൈനുലാബുദീൻ എ, വൈസ് പ്രസിഡന്റ് അറഫ റാഫി, എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ സോമശേഖരൻ, സുനിൽകുമാർ, എസ്. എം. ഷെഫീർ, ഷാജഹാൻ, സതികുമാർ, മോഹന കുറുപ്, അജയകുമാർ എന്നിവർ സംസാരിച്ചു.

by Midhun HP News | Sep 5, 2022 | Latest News, ജില്ലാ വാർത്ത
കേരള അഡ്വ. ക്ലർക്ക് അസോസിയേഷൻ ആറ്റിങ്ങൽ യൂണിറ്റിന്റെ ഓണാഘോഷ പരിപാടി നടന്നു. ആറ്റിങ്ങൽ ഫാമിലി കോർട്ട് ജഡ്ജി സുരേഷ് കുമാർ പരിപാടികളുടെ ഉത്‌ഘാടനം നിർവഹിച്ചു. ബാർ അസോസിയേഷൻ പ്രസിഡന്റ് എ ഷഹീർ അധ്യക്ഷനായിരുന്നു. ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികളും സംഘടിപ്പിച്ചു.
by Midhun HP News | Sep 5, 2022 | Latest News, ജില്ലാ വാർത്ത
2022 ഓണാഘോഷത്തോടനുബന്ധിച്ച് കടുവയിൽ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ അസോസിയേഷൻ പരിധിയിലുള്ള കുടുംബാംഗങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കിരൺനാഥ്, സെക്രട്ടറി
മുകുന്ദൻ ബാബു ഓണകിറ്റ് വിതരണ ഉത്ഘാടനം നിർവഹിച്ചു. ട്രഷറർ അനിൽകുമാർ, ജോയിന്റ് സെക്രട്ടറിമാരായ സജിത്ത്, സുകുമാരൻ നായർ, രാജി, എക്സിക്യൂട്ടീവ് മെമ്പർമാരായ അഞ്ജലിദേവി, വിപിൻ, ഗോകുൽ, ജയശ്രി എന്നിവർ നേതൃത്വം നൽകി.

by Midhun HP News | Sep 5, 2022 | Latest News, ജില്ലാ വാർത്ത
ആലംകോട്: ആലങ്കോട് ഗവ: എൽപിഎസിൽ ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി ഓണമധുരം -’22 എന്ന വൈവിധ്യമാർന്ന പരിപാടി സംഘടിപ്പിച്ചു.
പരിപാടിയിൽ, കൈമോശം വന്നുകൊണ്ടിരിക്കുന്ന നാട്ടുമധുരങ്ങളെ പരിചയപ്പെടുത്താനും നാട്ടുപലഹാരങ്ങൾ വേവിക്കുന്ന രീതികളും കുട്ടികളെ പരിചയപ്പെടുത്തി.
ഉണ്ണിയപ്പം, ആലങ്ങ, പക്കാവട, മുള്ള്മുറുക്ക് തുടങ്ങിയ വ്യത്യസ്ത വിഭവങ്ങൾ പാചകം ചെയ്തു കുട്ടികളും അധ്യാപകരും എസ്എംസി അംഗങ്ങളും ചേർന്ന് മധുരം പങ്കിട്ടു. വർദ്ധിച്ചുവരുന്ന ഫാസ്റ്റ് ഫുഡ് സംസ്കാരത്തിന് ഒരു തിരുത്തായിരുന്നു ഈ ഒത്തുകൂടൽ. ഹെഡ്മിസ്ട്രസ് റീജ സത്യന്റെ നേതൃത്വത്തിൽ അധ്യാപകരും അനധ്യാപകരും ബിആർസി കുടുംബവും ഓണ മധുരത്തിൽ പങ്കാളികളായി.

by Midhun HP News | Sep 5, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ വർദ്ധിച്ചു. ശനിയാഴ്ച 200 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്‍റെ നിലവിലെ വിപണി വില 37,400 രൂപയാണ്.

by Midhun HP News | Sep 5, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി,കോട്ടയം, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടാണ്. മലയോര മേഖലകളിൽ ഉച്ചയ്ക്ക് ശേഷം മഴ കനത്തേക്കും. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ മലയോര പ്രദേശങ്ങളിൽ അടക്കം അതീവ ജാഗ്രത പുലർത്തണം.
നാളെ മുതൽ മഴ കനത്തേക്കുമെന്നാണ് മുന്നറിയിപ്പ്. നാളെ 11 ജില്ലകളിലും ഉത്രാടനാളിൽ ഒൻപത് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണുര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്. ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടുന്നതാണ് നാളെ മുതൽ മഴ കനക്കാൻ കാരണം. ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്നുമാണ് പ്രവചനം. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.
Recent Comments