by Midhun HP News | Sep 3, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ കുന്നുവാരം യു.പി.സ്കൂളിൽ 2022-ലെ ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. അത്തപ്പൂക്കളം, പുലികളി, തിരുവാതിര ഇവ ആഘോഷത്തിന് മാറ്റ് കൂട്ടി. വിപുലമായ ഓണസദ്യയും ഒരുക്കിയിരുന്നു ചടങ്ങിൽ ജനപ്രതിനിധികൾ, രക്ഷകർത്താക്കൾ, വിദ്യാർത്ഥികൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.


by Midhun HP News | Sep 3, 2022 | Latest News, കേരളം, ജില്ലാ വാർത്ത
മലപ്പുറം: മലപ്പുറത്ത് സംസ്ഥാന പാത വികസനത്തിന്‍റെ പേരിലും മരം മുറിച്ച് പക്ഷികളെ കൊന്നൊടുക്കി. മേലാറ്റൂരിലാണ് വനം വകുപ്പിന്‍റെ അനുമതിയില്ലാതെ മരം മുറിച്ചു മാറ്റിയത്. നിരവധി പക്ഷികള്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് വനംവകുപ്പിന്‍റെ കണ്ടെത്തല്‍. സംഭവത്തില്‍ ഉപ കരാറുകാരനെതിരെ കേസെടുത്തെന്ന് സോഷ്യല്‍ ഫോറസ്ട്രി ഡിഎഫ്ഒ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പിഡബ്ലുഡി എഞ്ചിനിയറോടും വിശദീകരണം തേടും. അനുമതിയുടെ മറവില്‍ കൂടുതല്‍ മരങ്ങള്‍ മുറിച്ച് മാറ്റിയെന്നാണ് സൂചന. ഏഷ്യാനെറ്റ് ന്യൂസ് എക്ലൂസീവ്.
ദേശീയ പാതയില്‍ മാത്രമല്ല സംസ്ഥാന പാത വികസനത്തിലുമുണ്ട് നിയമം ലംഘിച്ചുള്ള മരം മുറി. മലപ്പുറത്ത് സംസ്ഥാന പാത വികസനത്തിന്‍റെ പേരിലും സംരക്ഷിത പക്ഷികളെ കൊന്നൊടുക്കുന്ന മരം മുറി നടന്നു എന്ന വിവരമാണ് പുറത്ത് വരുന്നത്. നിലമ്പൂരിനെയും പെരുമ്പിലാവിനെയും ബന്ധിപ്പിക്കുന്ന പാതയില്‍ മേലാറ്റൂര്‍ ടൗണിന് സമീപമാണ് വനം വകുപ്പിന്റെ അനുമതിയില്ലാത്ത മരം മുറിച്ചത്. ഈ മരത്തിലും സംരക്ഷിത വിഭാഗത്തില്‍പ്പെട്ട നിരവധി പക്ഷികള്‍ കൂടുകൂട്ടിയിരുന്നു. രാത്രിക്ക് രാത്രി ഇതെല്ലാം എടുത്തുമാറ്റി. സംഭവത്തില്‍ വന്യ ജീവി സംരക്ഷണ നിയമപ്രകാരം ഉപകരാറുകാരനെതിരെ കേസെടുത്തു. പിഡബ്ലുഡി വിഭാഗത്തിന് ഹാജരാകാന്‍ അടുത്ത ദിവസം നോട്ടീസ് നല്‍കും. മലപ്പുറത്ത് വിവിധ റോഡുകളുടെ വികസനത്തിനായി രണ്ടായിരത്തി അഞ്ഞൂറോളം മരങ്ങള്‍ മുറിച്ചു മാറ്റാനാണ് വനം വകുപ്പ് അനുമതി നല്‍കിയത്. ഇതിന്‍റെ മറവില്‍ വന്‍ കൊള്ളയും പ്രകൃതിചൂഷണവും നടന്നെന്നാണ് വ്യക്തമാകുന്നത്. സംഭവത്തില്‍ പിഡബ്ലുഡി എഞ്ചിനിയറോട് വിശദീകരണം തേടും.

അതേസമയം, മലപ്പുറത്ത് ദേശീയപാത വികസനത്തിനായി മരം മുറിച്ചപ്പോൾ പക്ഷികൾ അരുംകൊല ചെയ്യപ്പെട്ട സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. ജെ സി ബി ഡ്രൈവറേയും വാഹനവും വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. കരാർ കമ്പനിക്കെതിരെ വനം വകുപ്പ് കേസെടുത്തിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് വനം വകുപ്പ് കേസെടുത്തത്.

by Midhun HP News | Sep 2, 2022 | Latest News, ജില്ലാ വാർത്ത
യുഎസ് ഓപ്പൺ മത്സരത്തിനിടെ സ്വന്തം റാക്കറ്റ് ഇടിച്ച് സ്പാനിഷ് സൂപ്പർ താരം റാഫേൽ നദാലിനു പരിക്കേറ്റു. യുഎസ് ഓപ്പൺ രണ്ടാം റൗണ്ട് മത്സരത്തിനിടെ റാക്കറ്റിടിച്ച് മൂക്കിനാണ് പരുക്കേറ്റത്. ലോ ബാക്ക്‌ഹാൻഡ് ഷോട്ട് കളിക്കുന്നതിനിടെ ടർഫിലിടിച്ച് ബൗൺസ് ചെയ്ത റാക്കറ്റ് മൂക്കിൽ ഇടിക്കുകയായിരുന്നു. മൂക്ക് മുറിഞ്ഞ് രക്തം വന്ന താരം ബ്രേക്കെടുത്താണ് കളി തുടർന്നത്.

by Midhun HP News | Sep 2, 2022 | Latest News, ജില്ലാ വാർത്ത
സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിയ്ക്കുന്ന കായിക്കര നന്മ പ്രവാസികൂട്ടായ്മയുടെ നേതൃത്വത്തിൽ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കുരുന്നുകൾക്ക് ഓണസദ്യ ഒരുക്കി.
കായിക്കര കുമാരനാശാൻ മെമ്മോറിയൽ എൽപി സ്കൂളിലും നെടുങ്ങണ്ട എം എം എം ജി എൽ പി എസ് സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപർക്കുമാണ് കൂട്ടയ്മയുടെ നേതൃത്വത്തിൽ ഓണ സദ്യ ഒരുൽക്കിയത്. പരിപാടിയ്ക്ക് അംഗങ്ങളായ ദീപു, സുകേഷ്, സനിൽ, തമ്പി, ചന്ദ്രൻ, കുമാർ ശിശുപാലൻ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.
ഒന്നാം വാർഷികആഘോഷങ്ങളുടെ ഭാഗമായി പത്ത് ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷ പരിപാടികളാണ് നന്മ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ളത്.

by Midhun HP News | Sep 2, 2022 | Latest News, ജില്ലാ വാർത്ത
ഗുരുമാർഗ്ഗം പ്രകാശ സഭയുടെ അഭിമുഖ്യത്തിൽ ശാന്തി ഗിരി ആശ്രമ സ്ഥാപകൻ ബ്രഹ്‌മശ്രീ കരുണാകര ഗുരുവിന്റെ 96 മത് ജയന്തി, ഗുരുവിന്റെ ജന്മ നാടായ ചന്തിരൂരിൽ നടന്നു. സ്മാരക ചന്തിരൂരിൽ മഹല്ല് ജൂബിലി സ്മാരക ഹാളിൽ ആണ് പരിപാടികൾ നടന്നത്. ഒപ്പം ഗുരു പൂജയും ഗുരുജയന്തി സന്ദേശ സമ്മേളനവും അന്നദാനവും സംഘടിപ്പിച്ചു.
ഗുരുജയന്തി ദിനത്തിൽ രാവിലെ അഞ്ചു മണിയ്ക്ക് നടന്ന പ്രാർത്ഥനയോടെ ആഘോഷ പരിപാടികൾക്കു തുടക്കമായി. ഗുരു ജയന്തി സന്ദേശ സമ്മേളനവും മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനവും കേരള ഹൈ കോടതി ജസ്റ്റിസ് റിട്ടയേർഡ് കമൽ പാഷ ഉത്‌ഘാടനം ചെയ്തു. പ്രസിഡന്റ ശശി ഉദയഭാനു, സ്വാമി പത്മ പ്രകാശ ജ്ഞാന തപസ്വി, അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ അഡ്വ. രാഖി ആന്റണി, വൈസ് പ്രസിഡന്റ എം പി ബിജു, സീനത് ഷിഹാബുദീൻ, പഞ്ചായത്ത് അംഗം നൗഷാദ് കുന്നേൽ, പി ആർ അൻസാർ, ജനറൽ സെക്രട്ടറി എസ് മഹേഷ്‌കുമാർ, ചന്ദബാബു, ആർ ഗോപാലകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

by Midhun HP News | Sep 2, 2022 | Latest News, ജില്ലാ വാർത്ത
കൊച്ചി: അച്ഛൻ വീട്ടുമുറ്റത്ത് നിന്ന് ജീപ്പ് എടുക്കുന്നതിനിടെ രണ്ടുവയസ്സുകാരൻ ജീപ്പിനടിയിൽപ്പെട്ട് മരിച്ചു. പടിഞ്ഞാറെ മോറയ്ക്കാല ഓളങ്ങാട്ട് ജോബിയുടെയും ജോയ്സിയുടെയും മകൻ നിഹാനാണ് ദാരുണാന്ത്യം.
ഇന്നലെ വൈകിട്ടാണ് സംഭവം. ജോബി വീട്ടുമുറ്റത്ത് ജീപ്പ് എടുക്കുന്നതിനിടെയാണ് കുഞ്ഞ് അപകടത്തിൽപ്പെട്ടത്. ഉടനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ഉച്ചയ്ക്കു ശേഷം ചെറുതോട്ടുകുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ കത്തീഡ്രലിൽ.

Recent Comments