by Midhun HP News | Sep 2, 2022 | Latest News, ജില്ലാ വാർത്ത
വിസ്ഡം യൂത്ത് സംസ്ഥാന സമിതി സെപ്തംബർ 18 ന് തിരൂരിൽ വെച്ച് നടത്തുന്ന കേരള ടീച്ചേഴ്സ് കോൺഫറൻസിന്റെ പ്രചരണ ഭാഗമായി വിസ്ഡം യൂത്ത് തിരുവനന്തപുരം ജില്ലാ സമിതി സംഘടിപ്പിക്കുന്ന തിരുവനന്തപുരം ജില്ലാ അധ്യാപക സംഗമം സെപ്തംബർ 3 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം അധ്യാപക ഭവന് സമീപമുള്ള എം ഇ എസ് ഹാളിൽ നടക്കും.

by Midhun HP News | Sep 2, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തിരുവനന്തപുരത്ത് എത്തും. വൈകുന്നേരം അഞ്ചു മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലാണ് അമിത് ഷായെത്തുന്നത്. നാളെ നടക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സോണൽ യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. ആലപ്പുഴയിലെ നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ സംസ്ഥാന സർക്കാർ ക്ഷണിച്ചുവെങ്കിലും അമിത് ഷാ പങ്കെടുക്കില്ല.
നാളെ രാവിലെ 10.30ന് കോവളം ലീലാ റാവിസിൽ നടക്കുന്ന ദക്ഷിണേന്ത്യൻ സോണൽ യോഗം അമിത് ഷാ ഉദ്ഘാടനം ചെയ്യും. ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. ഇതിനുശേഷം വൈകുന്നേരം കഴക്കൂട്ടം അൽ-സാജ് കൺവെൻഷൻ സെൻററിൽ പട്ടിക ജാതി മോർച്ച സംഘടിപ്പിക്കുന്ന പട്ടിക ജാതി സംഗമവും ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലാ ഭാരവാഹികളുടെ കോർ കമ്മിറ്റി യോഗത്തിലും അമിത് ഷാ പങ്കെടുത്ത ശേഷമായിരിക്കും ഡൽഹിയിലേക്ക് മടങ്ങുക.

by Midhun HP News | Sep 2, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 6 മുതല്‍ 12 വരെ സംഘടിപ്പിക്കും. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. സംസ്ഥാനതല ഓണാഘോഷം സെപ്റ്റംബര്‍ ആറിന് തിരുവനന്തപുരം നിശാഗന്ധിയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
തിരുവനന്തപുരത്ത് മാത്രം 30 വേദികളുണ്ടാകും. വൈവിധ്യപൂര്‍ണമായ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ആലോചിക്കുന്നത്. ടൂറിസം വിപണനസാധ്യത ഫലപ്രദമായി ഉപയോഗിക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ 12 ന് വെള്ളയമ്പലം മുതല്‍ കിഴക്കേകോട്ട വരെ നടക്കുന്ന ഘോഷയാത്രയോടെയാണ് ഓണാഘോഷത്തിന് സമാപനമാകുക.

by Midhun HP News | Sep 2, 2022 | Latest News, ജില്ലാ വാർത്ത
വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ പ്രധാന ആകര്‍ഷണമാകാനൊരുങ്ങി കനകക്കുന്നിലെ ഓണം ട്രേഡ് ഫെയറും എക്‌സിബിഷനും. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സ്ഥാപനങ്ങള്‍, വ്യാപാരി വ്യവസായികള്‍ എന്നിവരുടെ സഹകരണത്തോടെ സെപ്തംബര്‍ മൂന്നു മുതല്‍ 12 വരെയാണ് നൂറോളം സ്റ്റാളുകള്‍ അടങ്ങുന്ന എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. രാവിലെ 10 മുതല്‍ രാത്രി 10 വരെ നടക്കുന്ന ട്രേഡ് ഫെയറിലേക്കുള്ള പ്രവേശനം സൗജന്യമാണ്. കരകൗശല വസ്തുക്കള്‍, ഗൃഹോപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, പുസ്തകങ്ങള്‍, ഫാന്‍സി സാധനങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ ഇവിടെ നിന്നും വാങ്ങാൻ കഴിയും.

by Midhun HP News | Sep 2, 2022 | Latest News, ജില്ലാ വാർത്ത
ആലംകോട്: എ യു കോളേജ് ഫോർ വിമൺ ആലംകോടിൽ പ്ലസ് വൺ, ഹ്യുമാനിറ്റീസ്, കോമേഴ്‌സ്, ബി എ അറബിക് എന്നീ കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്. വിശദ വിവരങ്ങൾക്ക് 8138074590,9846897786 എന്നീ നമ്പറുകളിലേക്കോ ഓഫീസിലോ ബന്ധപെടുക.

by Midhun HP News | Sep 2, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ അതിശക്ത മഴക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് അതിശക്ത മഴയ്ക്ക് സാധ്യതയുള്ളത്. ഇത് കണക്കിലെടുത്ത് ഇവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഞായറാഴ്ച
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും
തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
എന്നീ ജില്ലകളിലും ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അല്ലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തമിഴ്‌നാടിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നതും തമിഴ്നാട് മുതൽ മധ്യപ്രദേശ് വരെ ന്യൂനമർദ്ദപാതി നിലനിൽക്കുന്നതുമാണ് കേരളത്തിൽ മഴ ശക്തമാകുന്നതിന്റെ കാരണം. ഇടിമിന്നലിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
Recent Comments