ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിൽ നിന്ന് എൽകെജി വിദ്യാർത്ഥിനി തെറിച്ചു വീണു

ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിൽ നിന്ന് എൽകെജി വിദ്യാർത്ഥിനി തെറിച്ചു വീണു

കൊച്ചി: ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിൽ നിന്ന് എൽകെജി വിദ്യാർത്ഥിനി തെറിച്ചു വീണു. റോഡിൽ വീണ കുട്ടി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബസിന്‍റെ എമർജൻസി വാതിൽ വഴി വിദ്യാർത്ഥി പുറത്തേക്ക് വീഴുകയായിരുന്നു. പിന്നാലെ വന്ന ബസ് ബ്രേക്കിട്ടതിനാൽ അപകടം ഒഴിവായി.

ആലുവ വഴുങ്ങാട്ടുശ്ശേരി അൽഹിന്ദ് സ്കൂളിന്‍റെ ബസിലാണ് അപകടം ഉണ്ടായത്. ആലുവ സ്വദേശി യൂസഫിന്റെ മകൾ ഫൈസയാണ് അപകടത്തിൽപെട്ടത്. കുട്ടി ബസില്‍ നിന്ന് വീണത് ആദ്യം ആരും അറിഞ്ഞിരുന്നില്ല, നാട്ടുകാര്‍ ഇടപെട്ട് പിന്നാലെ വന്ന വാഹനം നിറുത്തിയത് കൊണ്ടാണ് കുട്ടി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. റോഡില്‍ വീണ് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതിനെതിരെ നിയമ നടപടിയിലേക്ക് പോകാനാണ് കുട്ടിയുടെ കുടുംബത്തിന്‍റെ തീരുമാനം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.

സ്റ്റേഡിയങ്ങൾ പൊതു ജനങ്ങൾക്ക് കൂടി ഉപയോഗപ്പെടുത്തണം: മന്ത്രി അബ്ദു റഹ്മാൻ

സ്റ്റേഡിയങ്ങൾ പൊതു ജനങ്ങൾക്ക് കൂടി ഉപയോഗപ്പെടുത്തണം: മന്ത്രി അബ്ദു റഹ്മാൻ

ആറ്റിങ്ങൽ: സ്റ്റേഡിയങ്ങൾ നാട്ടിലെ പൊതു ജനങ്ങൾക്ക് കൂടി ഉപയോഗിക്കാൻ കഴിയണമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദു റഹ്മാൻ. കായിക മത്സരങ്ങൾക്ക് ശേഷം സ്റ്റേഡിയം പൂട്ടി കൊണ്ട് പോകുന്ന അവസ്ഥ അനുവദിക്കില്ല. നാട്ടുകാർക്ക് പ്രയോജനപ്പെടനം. കേരളത്തിലുടനീളം അത് നടപ്പിലാക്കും. കേരളത്തിൻ്റെ കായിക രംഗത്ത് നൂതന പദ്ധതികൾ ആണ് സംസ്ഥാന സര്ക്കാര് കൊണ്ട് വരുന്നത്. 112 പഞ്ചായത്ത് തല കളിക്കളങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. കായിക രംഗത്ത് അഭിരുചി പ്രയോജനപ്പെടുത്തി കായിക ക്ഷമത മെച്ചപ്പെടുത്തും. വലിയ മാറ്റങ്ങൾക്ക് കേരളത്തിലെ കായിക രംഗത്ത് കൊണ്ട് വന്നിട്ടുണ്ടെന്നും അത് തുടരുമെന്നും മന്ത്രി പറഞ്ഞു. കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന് കീഴിലുള്ള ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൻ്റെ ഉൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒ.എസ്.അംബിക എം.എൽ.എ അധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ് എം.പി, നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, എസ്.സുധീർ, വിദ്യാധരൻ പിള്ള, ഗിരിജ, സുധർമ്മ, സി.എസ്.ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഡോക്യുമെന്ററി ഫെസ്റ്റിവലിന്റെ പുരസ്കാര വിതരണം നടന്നു

ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഡോക്യുമെന്ററി ഫെസ്റ്റിവലിന്റെ പുരസ്കാര വിതരണം നടന്നു

നെടുമുടിവേണുവിന്റെ സ്മരണാർത്ഥം മീഡിയ ഹബ് സംഘടിപ്പിച്ച ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഡോക്യുമെന്ററി ഫെസ്റ്റിവലിന്റെ പുരസ്കാര വിതരണം ആറ്റിങ്ങൽ പൂവമ്പാറ അനന്താര റിവർവ്യൂ റിസോർട്ടിൽ നടന്നു. അടൂർ പ്രകാശ് എംപി ഭദ്രദീപം കൊളുത്തി ഉദ്ഘാടനകർമ്മം നിർവഹിച്ചു.

2021ലെ ഭരത് മുരളി മീഡിയ ഹബ് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നെടുമുടിവേണുവിന്റെ ഭാര്യ സുശീല വേണു
ഏറ്റു വാങ്ങി. ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ കുമാരി, ഫെസ്റ്റിവൽ ഡയറക്ടർ സാജൻ ചക്കരയുമ്മ, ഗായകൻ ജി. വേണുഗോപാൽ, ചലച്ചിത്ര സീരിയൽ താരം സേതുലക്ഷ്മി, ഡോക്ടർ രജിത് കുമാർ, സംവിധായകരായ നേമം പുഷ്പരാജ്, അക്കു അക്ബർ, അനിൽ ഗോപിനാഥ്, അനുറാം, ജൂറി അംഗങ്ങളായ പി എം ലാൽ, പാർത്ഥസാരഥി വാർഡ് കൗൺസിലർ ആർ രാജു, മീഡിയ ഹബ് സാരഥികളായ നിസാർ ആറ്റിങ്ങൽ എ കെ നൗഷാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ശശികുമാർ രത്നഗിരി പരിപാടികൾ നിയന്ത്രിച്ചു. 12 കാറ്റഗറി കളിലായി നൂറോളം പുരസ്കാരങ്ങൾ വിതരണം ചെയ്തു. വിവിധമേഖലകളിലെ പ്രഗത്ഭരായ 26 പേരെ ചടങ്ങിൽ ആദരിച്ചു.

അഞ്ചുതെങ്ങ് പോസ്റ്റോഫീസ് വളവിൽ ദിവസങ്ങളായി കണ്ടെയ്നർ വാഹനം പാർക്ക് ചെയ്ത നിലയിൽ

അഞ്ചുതെങ്ങ് പോസ്റ്റോഫീസ് വളവിൽ ദിവസങ്ങളായി കണ്ടെയ്നർ വാഹനം പാർക്ക് ചെയ്ത നിലയിൽ

അഞ്ചുതെങ്ങ് പോസ്റ്റ്‌ഓഫീസ് വളവിൽ ദിവസങ്ങളായ് കണ്ടെയ്നർ വാഹനം പാർക്ക് ചെയ്ത നിലയിൽ. വാഹനം ഒരാഴ്ചകാലമായി ഇവിടെ ഉപേക്ഷിയ്ക്കപ്പെട്ട നിലയിൽ കാണപ്പെടുന്നതായാണ് നാട്ടുകാർ പറയുന്നത്. വാഹനം കടയ്ക്കാവൂർ അഞ്ചുതെങ്ങ് പ്രധാന റോഡിലാണ് KL32N6116 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള വാഹനം
പാർക്ക് ചെയ്തിരിക്കുന്നത്.

ഈ പ്രദേശത്ത് റോഡിന് വീതി കൂട്ടിയതോടെ കാൽനടയാത്രപോലും ദുഷ്‌കരമാകുന്ന സാഹചര്യം നിലനിൽക്കുമ്പോഴാണ് കൊടും വളവിലെ ഈ അശ്രദ്ധമായ പാർക്കിങ്.
ഇതുമൂലം അഞ്ചുതെങ്ങിൽ നിന്ന് കടയ്ക്കാവൂർ ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾക്ക് ഇത് വളരെയേറെ ബുദ്ധിമുട്ടുകൾ സൃഷ്ട്ടിയ്ക്കുന്നതായി വാഹനയാത്രികരും പറയുന്നു. വളവിൽ പ്രവേശിയ്ക്കുമ്പോൾ മാത്രമാണ് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനം കാണുവാൻ കഴിയുന്നതെന്നും വൻ അപകടങ്ങൾക്ക് പോലും ഇത് കാരണമായേക്കാവുമെന്നാണ് നാട്ടുകാർ പറയുന്നത്. വാഹനത്തിന്റെ ഉടമസ്ഥൻ ആരാണെന്നതെപ്പറ്റി നാട്ടുകാരിൽ ചിലർ അന്വേഷിച്ചിരുന്നുവെങ്കിലും ഉടമയെ മനസ്സിലാക്കുവാൻ സാധിച്ചിട്ടില്ലെന്നാണ് അറിയാൻ കഴിയുന്നത്.

സംസ്ഥാനത്ത് വീണ്ടും മഴ ശക്തം; പത്തു ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. പത്തു ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നാലു ജില്ലകളില്‍ അതിശക്തമഴ മുന്നറിയിപ്പുമുണ്ട്.

കേരളത്തില്‍ അടുത്ത അഞ്ചുദിവസം വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തമിഴ്‌നാടിനും സമീപ പ്രദേശങ്ങള്‍ക്ക് മുകളിലായിചക്രവാതചുഴി നിലനില്‍ക്കുന്നു. തമിഴ്‌നാട് മുതല്‍ മധ്യപ്രദേശ് വരെ ന്യൂന മര്‍ദ്ദപാത്തിയും നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീനഫലമായി ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

വിവാഹം ക്ഷണിച്ച് മേയർ; വിവാഹത്തിന് സ്നേഹോപഹാരം ആഗ്രഹമുണ്ടെങ്കിൽ അവരോട് ആര്യ പറയുന്നത് !

വിവാഹം ക്ഷണിച്ച് മേയർ; വിവാഹത്തിന് സ്നേഹോപഹാരം ആഗ്രഹമുണ്ടെങ്കിൽ അവരോട് ആര്യ പറയുന്നത് !

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം എൽ എ സച്ചിൻ ദേവുമായുള്ള വിവാഹം സെപ്റ്റംബർ 4ന് രാവിലെ 11 മണിക്ക് നടക്കും. തിരുവനന്തപുരം എ കെ ജി ഹാളിൽ വെച്ചായിരിക്കും വിവാഹമെന്ന് മേയർ ആര്യ അറിയിച്ചു. പരമാവധിപേരെ നേരിൽ ക്ഷണിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ആരെയെങ്കിലും വിട്ട് പോയിട്ടുണ്ടെങ്കിൽ ഇതൊരു ക്ഷണമായി പരിഗണിച്ച് വിവാഹത്തിൽ സകുടുംബം പങ്കുചേരണമെന്നും ആര്യ ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചു. വിവാഹത്തിന് യാതൊരു വിധത്തിലുള്ള ഉപഹാരങ്ങളും സ്വീകരിക്കുന്നില്ലെന്നും അത്തരത്തിൽ സ്നേഹോപഹാരങ്ങൾ നൽകണമെന്ന് ആഗ്രഹിക്കുന്നവർ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നൽകണമെന്നാണ് ആഗ്രഹമെന്നും മേയർ വ്യക്തമാക്കി.