കരാട്ടെ ചാമ്പ്യൻഷിപ്പിൽ സുവർണ്ണ നേട്ടം

കരാട്ടെ ചാമ്പ്യൻഷിപ്പിൽ സുവർണ്ണ നേട്ടം

2022 ഓഗസ്റ്റ് 28 ന് തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സൊക്കെ ഔറ നാഷണൽ ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നൂറ് കണക്കിന് കരാട്ടെ താരങ്ങൾ മാറ്റുരച്ചു.
ഷിറ്റോ- റിയൂ സ്പോർട്സ് കരാട്ടെ സ്കൂൾ ഇന്ത്യ പ്രൊഫിഷ്യന്റ് അക്കാഡമിയിൽ നിന്നും 4 പേർ പങ്കെടുത്തു.

1. ആർദ്ര എസ് മാധവ് (2 Gold🥇🥇)
രണ്ട് ഇവന്റിൽ പങ്കെടുത്തു. രണ്ടിനത്തിലും സ്വർണ്ണ മെഡൽ

2. സരിയ അബ്‌ദുൾ ലത്തീഫ് (2 Gold🥇🥇)
രണ്ട് ഇവന്റിൽ പങ്കെടുത്തു. രണ്ടിനത്തിലും സ്വർണ്ണ മെഡൽ

3. മുഹമ്മദ് റൂജ്ഹാൻ (1 Gold🥇)
ഒരു ഇവന്റിൽ പങ്കെടുത്തു. സ്വർണ്ണ മെഡൽ നേടി.

4.ശ്രീജിത്ത് എച്ച് (1 Gold🥇)
ഒരു ഇവന്റിൽ പങ്കെടുത്തു. സ്വർണ്ണ മെഡൽ നേടി.

പങ്കെടുത്ത എല്ലാപേരും മുഴുവൻ ഇവന്റുകളിലും സ്വർണ്ണ മെഡൽ നേട്ടം കൈവരിച്ചുകൊണ്ട് അക്കാദമി ചരിത്രനേട്ടം കൈവരിച്ചു.

അക്കാദമിയിൽ നിന്നും ഷിഹാൻ വൈശാഖ് ആർ എസ്, ശ്രീജിത്ത്. എച്ച് എന്നിവർ റഫറിമാരായും, നിതീഷ്കുമാർ ജഡ്ജായും, ഗൗതം, ജിതിൻ എന്നിവർ ഒഫിഷ്യൽസായും, വിശാഖ് ജി. മോഹൻ ടീം കോർഡിനേറ്ററായും സേവനമനുഷ്ഠിച്ചു.

പള്ളിപ്പുറത്ത് വാഹനാപകടം; യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

പള്ളിപ്പുറത്ത് വാഹനാപകടം; യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം: ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് അപകടമുണ്ടായി. ബസിനടയില്‍പ്പെട്ട യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു.
രാവിലെ ഒൻപതേകാലോടെ ദേശീയ പാതയിൽ പള്ളിപ്പുറത്താണ് സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ച ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടത്. ബസ് തട്ടി ബസ്സിനടിയിലേക്ക് വീണ യുവാവ് തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. ബസിനടിയിൽ മധ്യഭാഗത്തായതിനാൽ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

കഴക്കൂട്ടത്ത് വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

കഴക്കൂട്ടത്ത് വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

തിരുവനന്തപുരം: കഴക്കൂട്ടത്ത് റോഡിലെ കുഴി കാരണമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. ആംബുലൻസിടിച്ച് പരിക്കേറ്റ ചന്തവിള സ്വദേശി ധനീഷ് (33) ആണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിക്ക് ദേശീയപാതയിൽ കഴക്കൂട്ടം ബ്ലോക്ക് ഓഫീസിന് മുന്നിലായിരുന്നു അപകടം.

റോഡിലെ കുഴി കണ്ട് മുന്നിൽ പോയ വാഹനം പെട്ടെന്ന് നിറുത്തിയപ്പോൾ നിയന്ത്രണം തെറ്റിയ ആംബുലൻസ് ഡിവൈഡർ തകർത്ത് എതിർവശത്ത് നിന്ന് വന്ന വാഹനങ്ങളിലിടിക്കുകയായിരുന്നു. രണ്ട് കാറുകളിലും സ്കൂട്ടറിലുമാണ് ആംബുലന്‍സ് ഇടിച്ചത്. സ്കൂട്ടറിൽ കഴക്കൂട്ടത്തേക്ക് പോവുകയായിരുന്ന ധനീഷ് ആംബുലൻസിനടിയിൽപ്പെടുകയായിരുന്നു. പൊലീസും നാട്ടുകാരും ചേർന്നാണ് ധനീഷിനെ പുറത്തെടുത്തത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ധനീഷിനെ ആദ്യം മെഡിക്കൽ കോളേജിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകടത്തിൽ ആംബുലൻസിൽ ഉണ്ടായിരുന്ന മൂന്ന് സ്ത്രീകൾക്കും പരിക്കേറ്റിരുന്നു.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണെങ്കിലും ഒറ്റപ്പെട്ട അതിശക്തമായ മഴയെ കരുതിരിക്കണം എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ് കൂടുതല്‍ മഴ സാധ്യത. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ് കൂടുതല്‍ മഴ സാധ്യത. ഉച്ചയ്ക്ക് ശേഷം മഴ ശക്തമാകാനും പുലർച്ചെ വരെ മഴ തുടരാനും സാധ്യത ഉണ്ട്. അതിനാൽ മലയോരമേഖലകളിൽ അടക്കം കനത്ത ജാഗ്രത വേണം എന്നാണ് നിർദ്ദേശം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ് കൂടുതല്‍ മഴ സാധ്യത. കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. തെക്കേ ഇന്ത്യക്ക് മുകളിലായി നിലനിൽക്കുന്ന അന്തരീക്ഷ ചുഴിയും അതിന് കാരണമായ താഴ്ന്ന മർദ്ദനിലയുമാണ് ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കുന്നതിന് കാരണം. ഇത് വടക്കോട്ട് നീങ്ങുന്നതിന് അനുസരിച്ച് വടക്കൻ കേരളത്തിൽ മഴ ശക്തമായേക്കും. കടൽ പ്രക്ഷുബ്ധമാകാനുള്ള സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

സ്കൂൾ വികസന സമതിയോഗവും അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനവും നടന്നു

സ്കൂൾ വികസന സമതിയോഗവും അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനവും നടന്നു

ആലംകോട്: ആലംകോട് ഗവ. എൽ.പി.എസിൽ ഈ വർഷത്തെ വികസന സമിതിയോഗം ആറ്റിങ്ങൽ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഗിരിജ ഉദ്ഘാടനം ചെയ്തു. എസ്. എം. സി. ചെയർമാൻ നാസിം അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് റീജാ സത്യൻ സ്വാഗതം പറഞ്ഞു. സ്കൂളിലെ നിലവിലെ അവസ്ഥ, വികസന സമിതിക്ക് ഏറ്റെടുക്കൻ കഴിയുന്ന കര്യങ്ങൾ, ഇപ്പോൾ ലഭിക്കുന്ന സഹായങ്ങൾ, ഒക്കെ വളരെ വിശദമായി ഹെഡ്മിസ്ട്രസ്സ് പറഞ്ഞു.

സ്കൂൾ അക്കാദമിക്ക് മാസ്റ്റർപ്ലാൻ ആറ്റിങ്ങൽ ബി. പി. സി. സജിക്ക് നൽകിക്കൊണ്ട് വിദ്യാഭ്യാസ സ്റ്റാൻഡിംകമ്മിറ്റി ചെയർപേഴ്സൺ നിർവഹിച്ചു. സ്കൂളിൻ്റെ വികസന കാര്യങ്ങളിലെ കുറിച്ച് വളരെ സജീവമായ ചർച്ചയാണ് നടന്നത്. സ്കൂളിന് ആവശ്യമായ വാട്ടർ പ്യൂരിഫയർ, പോർട്ടബിൾ മൈക്ക് എന്നിവ സ്കൂളിന് അനുവദിക്കാൻ ശ്രമിക്കുമെന്നും വികസന സമിതി ഉറപ്പ് നൽകി. ഈ വർഷത്തെ ഓണാഘോഷം പൊതുജന പങ്കാളിത്തത്തോടെ വിപുലമായി നടത്താനും തീരുമാനിച്ചു.

മര്യനാട് കടപ്പുറത്ത് ഡോൾഫിൻ ജഡം കരയ്‌ക്കടിഞ്ഞു; പോസ്റ്റ്‌മോർട്ടം നടപടികൾക്കൊരുങ്ങി അധികൃതർ

മര്യനാട് കടപ്പുറത്ത് ഡോൾഫിൻ ജഡം കരയ്‌ക്കടിഞ്ഞു; പോസ്റ്റ്‌മോർട്ടം നടപടികൾക്കൊരുങ്ങി അധികൃതർ

കഠിനംകുളം: മര്യനാട് കടപ്പുറത്ത് ഡോൾഫിൻ ജഡം കരയ്‌ക്കടിഞ്ഞു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ഡോൾഫിന്റെ ജഡം കരയ്ക്കടിഞ്ഞത്. ആറരയടിയോളം നീളമുള്ള ഡോൾഫിൻ ജഡം കൽക്കരയോട് ചേർന്ന് കാണപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകൾ അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സംഘം പാലോട് റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും സ്ഥലത്ത് എത്തി പോസ്റ്റ് മാർട്ടം നടപടികൾ നടത്തുവാനുള്ള തീരുമാനം കൈക്കൊള്ളുകയായിരുന്നു. നടപടി ക്രമങ്ങൾക്ക് ശേഷം ഡോൾഫിൻ ജഡം അവിടെ തന്നെ സംസ്കരിക്കും.