by Midhun HP News | Aug 24, 2022 | Latest News, ജില്ലാ വാർത്ത
കൊച്ചി: പേരക്കുട്ടിയെ ഹോട്ടൽ മുറിയിലെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി കുഴഞ്ഞ് വീണ് മരിച്ചു. കുഞ്ഞിന്‍റെ അമ്മൂമ്മയായ പി എം സിപ്സിയാണ് പള്ളിമുക്കിലെ ലോഡ്ജിൽ കുഴഞ്ഞ് വീണ് മരിച്ചത്. അമ്പത് വയസ്സായിരുന്നു. മരണത്തിൽ അസ്വഭാവികത ഇല്ലെന്ന് സെൻട്രൽ പൊലീസ് അറിയിച്ചു. ഹൃദയാഘാതമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

ഒന്നരവയസ്സുള്ള പേരമകളെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയാണ് സിപ്സി. കേസിലെ ഒന്നാം പ്രതി ജോൺ ബിനോയ് ഡിക്രൂസിനൊപ്പം തിങ്കളാഴ്ച രാത്രി ലോഡ്ജിലെത്തിയ സിപ്സി ഇവിടെ വെച്ച് കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ മാർച്ചിലായിരുന്നു നഗരത്തിലെ ഹോട്ടൽ മുറിയിലെ കുളിമുറിയിൽ ഒന്നരവയസ്സുകാരി നോറയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സിസ്പിക്കൊപ്പമുണ്ടായിരുന്ന ജോൺ ബിനോയ് ഡിക്രൂസാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. അമ്മ വിദേശത്തായിരുന്ന നോറയുടെ സംരക്ഷണ ചുമതല സിപ്സിക്കായിരുന്നു. കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന രണ്ട് പ്രതികൾക്കും പിന്നീട് ജാമ്യം കിട്ടിയിരുന്നു.
by Midhun HP News | Aug 23, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സ്ത്രീ പീഡിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ ലഭിച്ച പരാതിയെച്ചൊല്ലി മന്ത്രി ജി.ആർ.അനിലും വട്ടപ്പാറ സിഐ ഡി.ഗിരിലാലും തമ്മിലുണ്ടായ വാക്കേറ്റത്തിനൊടുവിൽ സിഐയ്ക്കു സ്ഥലംമാറ്റം. വിജിലൻസിലേക്കാണ് സിഐയെ മാറ്റിയത്. മന്ത്രിയുടെ ഓഫിസിന്റെ പരാതിയെ തുടർന്നാണ് നടപടിയെന്നാണ് ലഭിക്കുന്ന വിവരം. വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന അഞ്ച് സിഐമാരെയും സ്ഥലംമാറ്റിയിട്ടുണ്ട്.

രണ്ടാനച്ഛൻ കുട്ടിയെ ഉപദ്രവിച്ച കേസിൽ പരാതിക്കാരിക്കായി ഇടപെടണമെന്നായിരുന്നു മന്ത്രിയുടെ നിർദേശം. ന്യായം നോക്കി കാര്യങ്ങൾ ചെയ്യാമെന്നു സിഐ മറുപടി പറഞ്ഞതോടെ മന്ത്രി ക്ഷുഭിതനായി. സിഐയും അതേ ഭാഷയില്‍ മറുപടി നൽകുകയായിരുന്നു. മന്ത്രി ജി.ആർ.അനിലിന്റെ മണ്ഡലമായ നെടുമങ്ങാട് കരകുളത്തെ ഒരു ഫ്ലാറ്റിൽ നടന്ന കേസുമായി ബന്ധപ്പെട്ടാണ് വാക്കേറ്റമുണ്ടായത്.
by Midhun HP News | Aug 23, 2022 | Latest News, ജില്ലാ വാർത്ത
പനാജി: ബിജെപി നേതാവും നടിയുമായ സോണാലി ഫോഗാട്ട് അന്തരിച്ചു. ഇന്നലെ രാത്രി ഗോവയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ദിവസങ്ങള്‍ക്ക് മുന്‍പാണ് സോണാലി തന്റെ സ്റ്റാഫ് അംഗങ്ങളോടൊപ്പം ഗോവയില്‍ എത്തിയത്.
ബിഗ് ബോസ് 14 ലാണ് സൊണാലി ഫോഗട്ട് അവസാനമായി മിനിസ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. വൈല്‍ഡ്കാര്‍ഡ് മത്സരാര്‍ത്ഥിയായാണ് അവര്‍ ബിഗ് ബോസില്‍ എത്തിയത്. അതിനുശേഷം അവർക്ക് വലിയ ജനപ്രീതി ലഭിച്ചു.

2019ലെ ഹരിയാന തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ ആദംപൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയിരുന്നു. അടുത്തിടെ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് മാറിയ കുല്‍ദീപ് ബിഷ്ണോയിയായിരുന്നു എതിരാളി. 2016ല്‍ ‘ഏക് മാ ജോ ലാഖോന്‍ കെ ലിയേ ബാനി അമ്മ’ എന്ന ടെലിവിഷന്‍ സീരിയലിലൂടെയാണ് സോണാലി ഫോഗട്ട് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ഹരിയാന്‍വി ചിത്രം ‘ഛോറിയാന്‍ ഛോരോന്‍ ഇസ് കാം നഹി ഹോതി’യില്‍ അഭിനയിച്ചു. കൂടാതെ നിരവധി പഞ്ചാബി, ഹരിയാന്‍വി മ്യൂസിക് വീഡിയോകളുടെ ഭാഗമായി. ദ സ്റ്റോറി ഓഫ് ബദ്മാഷ്ഗഡ് (2019) എന്ന വെബ് സീരീസിലും അഭിനയിച്ചിരുന്നു
by Midhun HP News | Aug 23, 2022 | Latest News, ജില്ലാ വാർത്ത
ലോകത്തിൽ ഏറ്റവുമധികം വേഗത്തിൽ സമൂഹമാധ്യമങ്ങളിൽ 50 മില്യൻ ഫോളോവേഴ്സിനെ നേടുന്ന താരമായി ബിടിഎസിന്റെ വി. ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങി വെറും എട്ടു മാസത്തിനുള്ളിലാണ് വിയുടെ ഈ റെക്കോർഡ് നേട്ടം. കൊറിയൻ പെൺ ട്രൂപ് ആയ ബ്ലാക്പിങ്കിലെ ലിസയുടെ 33 മില്യൻ ഫോളോവേഴ്സ് എന്ന റെക്കോർഡ് ആണ് വി മറികടന്നത്.

ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങി 50 മിനിറ്റിനുള്ളിൽ വി 1 മില്യൻ ഫോളോവേഴ്സിനെ നേടിയതു വലിയ ചർച്ചയായിരുന്നു. വിയുടെ വ്ലോഗുകളും വലിയ രീതിയിൽ ആരാധക ശ്രദ്ധ നേടാറുണ്ട്. ബിടിഎസിലെ മറ്റ് അംഗങ്ങൾക്കും ദശലക്ഷക്കണക്കിനു ഫോളോവേഴ്സ് ആണ് ഉള്ളത്.ഓരോരുത്തരുടേയും കഴിവിനെ കൂടുതൽ വളർത്തിയെടുക്കാനും ജീവിതത്തിലെ പുതിയ ദിശ കണ്ടെത്താനുമായി തങ്ങൾ താൽക്കാലികമായി ഒരു ഇടവേളയെടുക്കുന്നുവെന്നാണ് ബിടിഎസ് അറിയിച്ചത്. ബാൻഡ് പിരിഞ്ഞെങ്കിലും ബിടിഎസ് താരങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകർ ആഘോഷമാക്കാറുണ്ട്.
by Midhun HP News | Aug 23, 2022 | Latest News, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,600 രൂപയായി. ഇന്നലെ മൂന്ന് തവണയായി സ്വര്‍ണവില 560 രൂപയാണ് ഇടിഞ്ഞത്.

ഗ്രാമിന് ഇന്ന് പത്തുരൂപയാണ് കുറഞ്ഞത്. 4700 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,680 രൂപയായിരുന്നു സ്വര്‍ണവില.
13ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 38,520ലേക്ക് സ്വര്‍ണവില കുതിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. എട്ടുദിവസത്തിനിടെ 920 രൂപയാണ് കുറഞ്ഞത് .
by Midhun HP News | Aug 23, 2022 | Latest News, ജില്ലാ വാർത്ത
ന്യൂഡല്‍ഹി: പരിക്കിനെ തുടര്‍ന്ന് യുഎസ് ഓപ്പണില്‍ നിന്ന് പിന്മാറി സാനിയാ മിര്‍സ. ഇതോടെ തന്റെ വിരമിക്കല്‍ തീരുമാനത്തിലും മാറ്റം വരും എന്ന് താരം വ്യക്തമാക്കി. കനേഡിയന്‍ ഓപ്പണില്‍ കളിക്കുമ്പോഴാണ് സാനിയക്ക് പരിക്കേറ്റത്.

രണ്ടാഴ്ച മുന്‍പ് കനഡ ഓപ്പണില്‍ കളിക്കുമ്പോള്‍ എന്റെ കൈമുട്ടിന് പരിക്കേറ്റിരുന്നു. അത്ര നല്ല വാര്‍ത്തയുമായല്ല ഞാന്‍ വരുന്നത്. എന്നാല്‍ സ്‌കാന്‍ റിപ്പോര്‍ട്ട് വരുന്നത് വരെ പരിക്ക് അത്ര ഗുരുതരമാണെന്ന് കരുതിയിരുന്നില്ല, സാനിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഏതാനും ആഴ്ച കളിക്കാനാവില്ല. യുഎസ് ഓപ്പണില്‍ നിന്നും പിന്‍വാങ്ങുന്നു. ഈ പരിക്കെത്തിയ സമയം വളരെ മോശമാണ്. എന്റെ വിരമിക്കല്‍ പ്ലാനുകളിലും ഇതോടെ മാറ്റം വരും എന്നും താരം വ്യക്തമാക്കി. ആ വര്‍ഷം അവസാനത്തോടെ വിരമിക്കും എന്നാണ് സാനിയ നേരത്തെ പറഞ്ഞിരുന്നത്.
Recent Comments