by Midhun HP News | Aug 23, 2022 | Latest News, ജില്ലാ വാർത്ത
നെല്ലനാട് പെർഫോർമൻസ് ഓഡിറ്റിംഗ് യൂണിറ്റ് തല ജനകീയം 2022 മെഗാ ക്വിസ് മത്സരത്തിൽ നാവായിക്കുളം ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. നാവായിക്കുളം പഞ്ചായത്തിനെ പ്രതിനിധീകരിച്ച് സെക്രട്ടറി സുധീരൻ എം എസ്, വെട്ടിയാറ വാർഡ് മെമ്പർ അരുൺകുമാർ. എസ്. എന്നിവരാണ് പങ്കെടുത്തത്.

by Midhun HP News | Aug 23, 2022 | Latest News, ജില്ലാ വാർത്ത
സാഹിത്യകാരനും ചെറുകഥാകൃത്തുമായ എസ് വി വേണുഗോപൻ നായർ അന്തരിച്ചു.
രണ്ട് തവണ സാഹിത്യ അക്കാദമി അവാർഡ് ജേതാവാണ്. നെയ്യാറ്റിൻകര ധനുവച്ചപുരത്തെ സ്വവസതിയിലാണ് അന്ത്യം.

by Midhun HP News | Aug 23, 2022 | Latest News, ജില്ലാ വാർത്ത
കന്യാകുമാരി മുതൽ കാശ്മീർ വരെ എ. ഐ.സി.സി.മുന്‍ പ്രസിഡന്റ്
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് ചിറയിന്‍കീഴ് നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ ചെമ്പകമംഗലം കണിമംഗലം ആഡിറ്റോറിയത്തില്‍ നടന്നു. മുന്‍ ഡി സി.സി പ്രസിഡന്റ് കെ. മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.എസ്. അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് നേതാക്കളായ ബി. എസ്. അനൂപ്, എസ്. കൃഷ്ണകുമാര്‍ എം.ജെ.ആനന്ദ്, എഫ്. ജെഫേഴസന്‍, വി.കെ. രാജു, രാജശേഖരന്‍ നായര്‍, എന്‍. വിശ്വനാഥന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

by Midhun HP News | Aug 23, 2022 | Latest News, ജില്ലാ വാർത്ത
‘കലപ്പ മുതൽ കമ്പ്യൂട്ടർ വരെ’എന്ന തലക്കെട്ടിൽ പഴയകാല ഉപകരണങ്ങളുടെയും ആധുനിക ഉപകരണങ്ങളുടെയും പ്രദർശനം സംഘടിപ്പിച്ചു. മടവൂർ ഗവ. എൽ.പി.എസ് ലോക നാട്ടറിവ് ദിനത്തിൽ പരിസരപഠന പാഠഭാഗങ്ങളുമായി ബന്ധപെട്ട് അന്വേഷണാത്മക പ്രവർത്തനങ്ങളുടെ ഭാഗമായി ആണ് പ്രദർശനം സംഘടിപ്പിച്ചത്. പഴയകാല കാർഷിക ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ, വാർത്താവിനിമയ രീതികൾ തുടങ്ങി ഒരു കാലഘട്ടത്തിലെ മനുഷ്യജീവിതത്തിന്റെ ചൂടും ചൂരും വിളിച്ചോതുന്നതായിരുന്നു പ്രദർശനം.

കലപ്പ, നുകം, മരമടിയുടെ മരം, പറ, പക്ക, ഇടങ്ങഴി, ഉപ്പുമരവി, ഭരണികൾ, കൽപാത്രങ്ങൾ, ചർക്ക, വിവിധ കാലങ്ങളിൽ കടന്നുവന്ന ടെലിഫോണുകൾ, ഗ്രാമഫോൺ തുടങ്ങി അനവധി ഉപകരണങ്ങൾ പ്രദർശനത്തിൽ സജ്ജീകരിച്ചിരുന്നു. കേരളീയ സംസ്ക്കാരത്തിന്റെ ഇന്നലെകളെ അറിയാനും വർത്തമാനകാലവുമായി അവയെ താരതമ്യം ചെയ്യാനും ഈ പ്രദർശനം കുട്ടികളെ ഏറെ സഹായിക്കുമെന്ന് പ്രഥമാധ്യാപകൻ എസ് അശോകൻ പറഞ്ഞു. രക്ഷിതാക്കളും നാട്ടുകാരും ഉപകരണങ്ങൾ കൈമാറാൻ കാട്ടിയ സഹകരണം പ്രദർശനത്തെ മികവുറ്റതാക്കി.
മനുഷ്യന്റെ അധ്വാനം ലഘൂകരിക്കാൻ സഹായിക്കുന്നതിനോടൊപ്പം അവയുടെ ഈടുറ്റതും പരിസര സൗഹൃദപരവുമായ പ്രത്യേകതകൾ പ്രദർശനത്തോടനുബന്ധിച്ചു നടന്ന ചർച്ചാ ക്ലാസ്സിൽ പ്രത്യേകം പരാമർശിക്കപ്പെട്ടു. മടവൂർ അഗ്രികൾച്ചർ അസിസ്റ്റന്റ് എസ് ശ്രീകുമാർ, പി.ടി.എ പ്രസിഡന്റ് ഡി .സന്തോഷ്, എസ് .എം .സി ചെയർമാൻ സജിത്കുമാർ, എസ്.ആർ.ജി. കൺവീനർ സുപ്രഭ. ഡി, സ്റ്റാഫ് സെക്രട്ടറി എ.എം. റാഫി തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Aug 23, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും നീളം കൂടിയ കാൽനട മേൽപ്പാലമായ കിഴക്കേക്കോട്ടയിലെ ആകാശപ്പാത ഉദ്ഘാടന ചടങ്ങിൽ ഏറ്റവുമധികം കയ്യടി നേടിയത് നടൻ പൃഥ്വിരാജായിരുന്നു. ഉദ്ഘാടന ചടങ്ങിലേക്ക് കാറിലെത്തിയതുമുതൽ ഏവരുടെയും ശ്രദ്ധ താരം കവർന്നിരുന്നു. മേൽപ്പാലത്തിലെ സെൽഫി പോയിന്‍റ് നാട്ടുകാർക്കായി തുറന്നു നൽകലായിരുന്നു പൃഥ്വിരാജിൽ അർപ്പിതമായ കർത്തവ്യം. ഇതിനായി തലസ്ഥാന മേയർ ആര്യ രാജേന്ദ്രൻ ക്ഷണിച്ചതടക്കമുള്ള വാക്കുകൾ ഏറെ കയ്യടിയോടെയാണ് ആർത്തിരമ്പിയ ജനക്കൂട്ടം സ്വീകരിച്ചത്.

എന്തിനാ നമ്മൾ വെയിറ്റ് ചെയ്യുന്നത് എന്നായിരുന്നു മേയർ ആര്യ രാജേന്ദ്രൻ ആദ്യം ചോദിച്ചത്. അപ്പോൾ തന്നെ കരഘോഷമുയർന്നു. മലയാളികളുടെ പ്രിയപ്പെട്ട രാജുവേട്ടൻ എന്നായിരുന്നു മേയർ പിന്നീട് അഭിസംബോധന ചെയ്തത്. ഇതിനും നിറയെ കയ്യടിയായിരുന്നു ലഭിച്ചത്. സെൽഫി പോയിന്‍റ് ഉദ്ഘാടനത്തിനായി മേയറുടെ ക്ഷണം സ്വീകരിച്ച് വേദിയിലെത്തിയ പൃഥ്വി വാക്കുകൾ കൊണ്ടും ഏവരുടെയും മനം കവർന്നു. ജന്മനാട്ടിൽ ലഭിച്ച ഭാഗ്യമെന്നായിരുന്നു നടൻ ഉദ്ഘാടന വേദിയെ വിശേഷിപ്പിച്ചത്. താൻ ജന്മം കൊണ്ട സ്ഥലത്ത് ഇങ്ങനെയൊരു വേദിയിൽ എത്താനായതിലെ സന്തോഷം പൃഥ്വി മറച്ചുവയ്ക്കാതെ പങ്കിട്ടു. താരത്തിന്‍റെ വാക്കുകളെല്ലാം നിറഞ്ഞ കയ്യടിയോടെയാണ് ജനങ്ങൾ ഏറ്റെടുത്ത്
by Midhun HP News | Aug 23, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. മഴ
വീണ്ടും ശക്തമാകുന്ന സാഹചര്യത്തിൽ ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 26 വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ബുധനാഴ്ച യെല്ലോ അലർട്ടുള്ളത്. വ്യാഴാഴ്ച കോട്ടയം, ഇടുക്കി ജില്ലയിൽ യെല്ലോ അലർട്ട് ആണ്. വെള്ളിയാഴ്ച ഇടുക്കിയിൽ മാത്രവും.
Recent Comments