by Midhun HP News | Aug 22, 2022 | Latest News, ജില്ലാ വാർത്ത
ബിഹാർ: അധ്യാപക നിയമനം വൈകുന്നതിൽ ഉദ്യോഗാർഥികൾ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെയായിരുന്നു പൊലീസ് നടപടി. ബിഹാറിൽ അധ്യാപകരാകാൻ ആഗ്രഹിക്കുന്ന നൂറുകണക്കിന് ഉദ്യോഗാർഥികൾക്ക് നേരെ ലാത്തിച്ചാർജ്.

ദേശീയപതാക പിടിച്ച് റോഡിൽ കിടന്ന് പ്രതിഷേധിച്ച ഉദ്യോഗാർഥിയെ പട്ന അഡീഷണൽ ഡിസ്ട്രിക് മജിസ്ട്രേറ്റ് (എഡിഎം) ലാത്തി ഉപയോഗിച്ച് നിരന്തരം തല്ലുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഉദ്യോഗാർഥികളായ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം ഉപയോഗിച്ചു.
by Midhun HP News | Aug 22, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കാര്യവട്ടം ഗവ. കോളജിൽ സംഘർഷം. കോളജ് പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവർത്തകർ മുറിയിലിട്ട് പൂട്ടി. കോഴ്സ് പൂർത്തിയാക്കാതെ ടി സി വാങ്ങി പോയ വിദ്യാർഥി അതേ കോഴ്സിന് വീണ്ടും അഡ്മിഷൻ നേടാൻ ശ്രമിച്ചത് തടഞ്ഞതാണ് പ്രതിഷേധത്തിന് കാരണമായത്. സംഭവത്തിൽ അഞ്ച് എസ്എഫ്ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.

പ്രിൻസിപ്പലിനെ പുറത്ത് പോകാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ തടയുകയായിരുന്നു. തുടർന്ന് പൊലീസ് ലാത്തി വീശി. എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് പ്രിൻസിപ്പലിനെ കോളജിന് പുറത്തെത്തിച്ചത്. സംഘർഷത്തിൽ നാല് പൊലീസുകാർക്ക് പരിക്കേറ്റു.
by Midhun HP News | Aug 22, 2022 | Latest News, ജില്ലാ വാർത്ത
കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയാ വര്‍ഗീസിന്റെ നിയമനം ഹൈക്കോടതി സ്‌റ്റേ ചെയ്തു. രണ്ടാം റാങ്കുകാരന്‍ ജോസഫ് സ്‌കറിയയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. ഏറെ വിവാദമായ നിയമനം കണ്ണൂര്‍ സര്‍വകലാശാലയ്ക്കും വലിയ തിരിച്ചടിയാകുകയാണ്.

പ്രത്യേക ദൂതന്‍ വഴി പ്രിയാ വര്‍ഗീസിന് നോട്ടീസ് കൈമാറും. റാങ്ക് പട്ടികയില്‍ നിന്നും പ്രിയാ വര്‍ഗീസിനെ ഒഴിവാക്കണമെന്ന ആവശ്യമായിരുന്നു ഹര്‍ജിക്കാരന്‍ ഉന്നയിച്ചിരുന്നത്. റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കണം എന്നുള്‍പ്പെടെ വ്യക്തമാക്കിയായിരുന്നു ഹര്‍ജി. അസോസിയേറ്റ് പ്രൊഫസര്‍ക്കുള്ള മിനിമം യോഗ്യതയായ എട്ട് വര്‍ഷത്തെ പ്രവൃത്തിപരിചരം പ്രിയാ വര്‍ഗീസിനില്ലെന്നും ഹര്‍ജിയില്‍ വാദമുണ്ടായിരുന്നു.
by Midhun HP News | Aug 22, 2022 | Latest News, ജില്ലാ വാർത്ത
കണ്ണൂർ: മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അപ്രതീക്ഷിത മുന്നേറ്റം. എൽഡിഎഫ് ഭരണത്തുടർച്ച ഉറപ്പാക്കിയെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ സീറ്റുകൾ കുറഞ്ഞു. 35 വാർഡുകളിൽ എൽഡിഎഫ് 21 ഇടത്തും യുഡിഎഫ് 14 ഇടത്തും ജയിച്ചു. നിലവിൽ മട്ടന്നൂരിൽ എൽഡിഎഫിന് 28 സീറ്റുകൾ ഉണ്ടായിരുന്നു. യുഡിഎഫിന് 7ഉം. 25 സീറ്റുകൾ സിപിഎം ഒറ്റയ്ക്ക് നേടിയ നഗരസഭയിലാണ് ഇക്കുറി എൽഡിഎഫ് 21ൽ ഒതുങ്ങിയത്. കഴിഞ്ഞ തവണ സിപിഎമ്മിന് 25 ഉം സിപിഐക്കും ഐഎൻഎല്ലിനും ഓരോ സീറ്റുമാണ് ഉണ്ടായിരുന്നത്. യുഡിഎഫിൽ കോൺഗ്രസിന് 4 സീറ്റും മുസ്ലിം ലീഗിന് മൂന്ന് സീറ്റുമായിരുന്നു കഴിഞ്ഞ തവണ. അവിടെ നിന്നാണ് ഇക്കുറി യുഡിഎഫ് സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കി മുന്നേറ്റം ഉണ്ടാക്കിയത്.
കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനത്തെ മറികടന്ന ഇത്തവണ 84. 63 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ആകെ 111 സ്ഥാനാർത്ഥികളാണ് 35 സീറ്റുകളിലേക്ക് മത്സരിച്ചത്. 35 വാർഡുകളിൽ 18 വാർഡുകൾ സ്ത്രീകൾക്കും ഒരു വാർഡ് പട്ടികജാതി വിഭാഗത്തിനും സംവരണം ചെയ്തിരുന്നു.
*വാർഡുകളിലെ ഫലം*
1 മണ്ണൂർ UDF
2 പൊറോറ UDF
3 ഏളന്നൂർ UDF
4 കീച്ചേരി LDF
5 ആണിക്കരി UDF
6 കല്ലൂർ LDF
7 കളറോഡ് UDF
8 മുണ്ടയോട് LDF
9 പെരുവയൽക്കരി LDF
10 ബേരം UDF
11 കായലൂർ LDF
12 കോളാരി LDF
13 പരിയാരം LDF
14 അയ്യല്ലൂർ LDF
15 ഇടവേലിക്കൽ LDF
16 പഴശ്ശി LDF
17 ഉരുവച്ചാൽ LDF
18 കരേറ്റ LDF
19 കുഴിക്കൽ LDF
20 കയനി LDF
21 പെരിഞ്ചേരി UDF
22 ദേവർകാട് LDF
23 കാര LDF
24 നെല്ലൂന്നി LDF
25 ഇല്ലംഭാഗം UDF
26 മലക്കുതാഴെ LDF
27 എയർപോർട്ട് LDF
28 മട്ടന്നൂർ UDF
29 ടൗൺ UDF
30 പാലോട്ടുപള്ളി UDF
31 മിനി നഗർ UDF
32 ഉത്തിയൂർ LDF
33 മരുതായി UDF
34 മേറ്റടി UDF
35 നാലങ്കേരി LDF
by Midhun HP News | Aug 22, 2022 | Latest News, ജില്ലാ വാർത്ത
നെയ്യാറ്റിൻകര അമരവിള എക്സൈസ് സംഘം കൊറ്റാമത്ത് നടത്തിയ വാഹന പരിശോധനയിലാണ് 45 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടിയത്. രാജസ്ഥാൻ സ്വദേശി രാമാനന്ദ പണ്ഡ്യയാണ് പണവുമായി പിടിയിലായത്. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ഓറഞ്ച് വോൾവോ ബസിലാണ് പണം കൊണ്ടുവന്നത്.

അമരവിള എക്സൈസ് സംഘത്തിൻ്റെ ചോദ്യം ചെയ്യലിൽ പണം തിരുവനന്തപുരത്ത് എത്തിക്കാനായിരുന്നു എന്ന് തെളിഞ്ഞു.
by Midhun HP News | Aug 22, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവന്തപുരം : തിരുവനന്തപുരം നഗരത്തിൽ തോക്കുചൂണ്ടി മോഷണത്തിന് ശ്രമം. ഇടപ്പഴഞ്ഞിയിൽ ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. നാട്ടുകാർ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ തടയാൻ ശ്രമിച്ച പൊലീസുകാരനെയും അക്രമികൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. മഞ്ഞ കളറിലുള്ള ആക്ടീവിലാണ് രണ്ടംഗ സംഘമെത്തിയിരുന്നത്. ആളില്ലാത്ത വീട്ടിൽ നിന്നും രണ്ട് പേർ ഇറങ്ങിവരുന്നത് അയൽവാസിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

അടച്ചിട്ട വീടിന്റെ വാതിൽ തുറന്ന് മോഷ്ടാക്കൾ പുറത്തേക്ക് വരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസിയായ ലാൽ, ഇവരോട് കാര്യം തിരക്കി. ഇതോടെ സംഘം സ്കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ചു. അസ്വാഭാവികത തോന്നിയ ലാൽ സംഘത്തിന്റെ വാഹനത്തിന്റെ താക്കോൽ ഊരിയെടുത്തു. ഉടനെ സ്കൂട്ടറിന് പിറകിലിരിക്കുകയായിരുന്നയാൾ ബാഗിൽ നിന്നും തോക്ക് പുറത്തെടുക്കുകയായിരുന്നു. ഹിന്ദി സംസാരിക്കുന്നവരാണ് ഇരുവരുമെന്ന് ദൃക്സാക്ഷി അറിയിച്ചു. സിസിടിവിയിൽ ഇവരുടെ ദൃശ്യങ്ങൾ വ്യക്തമായിട്ടുണ്ട്. ഉടൻ പൊലീസ് സംഘത്തിന് വേണ്ടി നഗരത്തിൽ അലർട്ട് നിർദ്ദേശം നൽകിയിട്ടുണ്ട്. കുളത്തൂർ സ്വദേശിയുടെ പേരിലാണ് സ്കൂട്ടർ. എന്നാൽ ഇത് വ്യാജ നമ്പർ പ്ലേറ്റാണെന്ന് പൊലീസ് കണ്ടെത്തി. ആക്ടീവ ശ്രീകണഠേശ്വരത്ത് വെച്ച് ഒരു പൊലീസുകാരൻ തടഞ്ഞിരുന്നു. എന്നാൽ ഇദ്ദേഹത്തെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പ്രതികൾ രക്ഷപ്പെടുകയായിരുന്നു.

Recent Comments