by Midhun HP News | Aug 22, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: എ ഐ വൈ എഫ് ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മണ്ഡലം കേന്ദ്രങ്ങളിൽ നടക്കുന്ന രക്തദാന ക്യാമ്പയിന്റെ ഭാഗമായി ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഭജനമഠം ഹാളിൽ രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു. സമരോത്സുക യൗവനം മാനവികതയ്ക്ക് ഒപ്പം എഐവൈഎഫ് ജീവധാര എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിച്ച പരിപാടിയിൽ 50 ഓളം പ്രവർത്തകർ രക്തം നൽകി. ആറ്റിങ്ങൽ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു, മണ്ഡലം കമ്മിറ്റി അംഗം കെ ജി രാധാകൃഷ്ണപിള്ള, എഐവൈഎഫ് മണ്ഡലം സെക്രട്ടറി മുകുന്ദൻ ബാബു, എ ഐ എസ് എഫ് ജില്ലാ പ്രസിഡന്റ് പി എസ് ആന്റസ്, എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് അക്ഷയ്. ആർ എന്നിവർ നേതൃത്വം നൽകി. എ ഐ എസ് എഫ് മണ്ഡലം പ്രസിഡന്റ് നവീൻ വി.എം, ആർ. രഞ്ജിത്ത്, ഗോകുൽ കൃഷ്ണൻ, ഗോപിചന്ദ്, ഗോകുൽ, ആരോമൽ കെ ജി, അനന്തു,എസ് .എസ്, ദർശന തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Aug 22, 2022 | Latest News, ജില്ലാ വാർത്ത
*ഫ്ലോർ കോർഡിനേറ്റർ (പെൺ):
ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ള സ്മാർട്ട് ഇന്റലിജന്റ് ഉദ്യോഗാർഥികൾ. നല്ല ആശയവിനിമയ വൈദഗ്ധ്യവും മലയാളത്തിലും ഇംഗ്ലീഷിലും പ്രാവീണ്യവും അത്യാവശ്യമാണ്. കൂടുതൽ ഭാഷകളിലുള്ള അറിവും ജ്വല്ലറി രംഗത്തെ പരിചയവും അധിക നേട്ടമായിരിക്കും. അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം ആവശ്യമാണ്. പ്രായം 22-30 വയസ്സ്.
*സെയിൽസ് എക്സിക്യൂട്ടീവ് (പുരുഷൻ/പെൺ):
റീട്ടെയിൽ മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ള പ്ലസ് ടു പാസായ ഉദ്യോഗാർത്ഥികൾ. ബിരുദധാരികൾക്ക് മുൻഗണന നൽകും. മികച്ച ആശയവിനിമയവും അവതരണ വൈദഗ്ധ്യവും ആവശ്യമാണ്. നല്ല വ്യക്തിഗത കഴിവുകൾ, ഉപഭോക്താക്കളെ കൈകാര്യം ചെയ്യാനുള്ള കഴിവ്, അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം ആവശ്യമാണ്. പ്രായം 22-34 വയസ്സ്.
*മാർക്കറ്റിംഗ് അസിസ്റ്റന്റ് (പുരുഷൻ)
സമാനമായതോ സാമ്പത്തികവുമായി ബന്ധപ്പെട്ടതോ ആയ വ്യവസായത്തിൽ കുറഞ്ഞത് 2 വർഷത്തെ പരിചയമുള്ള +2 ബിരുദധാരികൾക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥിക്ക് മികച്ച കസ്റ്റമർ കൈകാര്യം ചെയ്യലും ആശയവിനിമയ വൈദഗ്ധ്യവും ഉണ്ടായിരിക്കണം. പഠിച്ചിറങ്ങിയവർക്കും അപേക്ഷിക്കാം. അർഹരായ ഉദ്യോഗാർത്ഥികൾക്ക് പ്രതിഫലദായകമായ അവസരങ്ങളും മികച്ച തൊഴിൽ അന്തരീക്ഷവും സംഘടന വാഗ്ദാനം ചെയ്യുന്നു.
*ഷോപ്പ് അസിസ്റ്റന്റ് (പുരുഷൻ):
സെയിൽസ് ടീമിനെയും ഉപഭോക്താക്കളെയും സഹായിക്കാൻ ഊർജ്ജസ്വലരും മിടുക്കരുമായ സ്ഥാനാർത്ഥികൾ. അപേക്ഷകൻ 22-28 വയസ്സിനിടയിൽ പ്രസന്നമായ പെരുമാറ്റവും പത്താം ക്ലാസ് പൂർത്തിയാക്കിയവരുമായിരിക്കണം. പ്ലസ് 2 യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന.
*ടെലിഫോൺ ഓപ്പറേറ്റർ (സ്ത്രീ):
മികച്ച ആശയവിനിമയ കഴിവുകൾ ഉണ്ടായിരിക്കണം. EPABX-നെ കുറിച്ച് നല്ല അറിവുണ്ടായിരിക്കണം. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ് ഭാഷകളിൽ പ്രാവീണ്യം അഭികാമ്യം. പ്രായം 24-35 വയസ്സ്.
*ബില്ലിംഗ് എക്സിക്യൂട്ടീവുകൾ (പുരുഷൻ):
കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ബിരുദധാരികൾ. പ്രായം 30 വയസ്സിൽ താഴെ.
എല്ലാ തസ്തികകളുടെയും ശമ്പളം ഇൻഡസ്ട്രിയിലെ ഏറ്റവും മികച്ചതിനോട് യോജിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നിങ്ങളുടെ ബയോഡാറ്റ അയക്കാം. വാട്ട്‌സ്ആപ്പ് അല്ലെങ്കിൽ ഇ-മെയിൽ ഐഡി.
അവസാന തീയതി 2022 ഓഗസ്റ്റ് 25.
Email Id – careersbhima@gmail.com
Whatsaap No – 9496127777
by Midhun HP News | Aug 22, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കഴിഞ്ഞ ദിവസം വൈകുന്നേരം ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് – പാലസ് റോഡ് ഇടയിലായി എ.ടി.എം കാർഡുകളും ആധാർകാർഡും ഉൾപ്പെടുന്ന തവിട്ട് നിറത്തിലുള്ള പേഴ്സ് നഷ്ടപ്പെട്ടത്ത്.
പേഴ്സ് കണ്ടുകിട്ടുന്നവർ ബന്ധപ്പെടേണ്ടത്: 9947848091,8921694395


by Midhun HP News | Aug 22, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: റെയിൽവേ ട്രാക്കിലൂടെ ആത്മഹത്യ ചെയ്യാനൊരുങ്ങി നടന്ന യുവതിയെ ട്രെയിനിനു മുന്നിൽനിന്ന് സാഹസീകമായി രക്ഷപ്പെടുത്തി പൊലീസ്. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നു മണിയോടെ പേട്ട റെയിൽവേ സ്റ്റേഷന് സമീപത്താണ് സംഭവം.
വീട്ടില്‍ നിന്നും ഭർത്താവുമായി പിണങ്ങി വീടുവിട്ടിറങ്ങിയതായിരുന്നു മണ്ണന്തല സ്വദേശിനിയായ യുവതി . വീട്ടില്‍ നിന്നും ഇറങ്ങിയ ഇവര്‍ ആദ്യം പേട്ട റെയിൽവേ സ്റ്റേഷനില്‍ ആണ് എത്തിയത്. തുടര്‍ന്ന് റെയിൽവേ ട്രാക്കിലേക്ക് ഇറങ്ങിയ യുവതി തമ്പാനൂർ ഭാഗത്തേക്ക് നടക്കുകയായിരുന്നു. യുവതിയുടെ നടത്തത്തില്‍ പന്തികേട് തോന്നിയ പരിസരവാസികള്‍ വഞ്ചിയൂര്‍ പൊലീസില്‍ വിവരം അറിയിച്ചു. വിവരം ലഭിച്ച ഉടന്‍ വഞ്ചിയൂർ പൊലീസ് പാഞ്ഞെത്തി.

അപ്പോഴേക്കും യുവതി നടന്ന് ഉപ്പിടാംമൂട് പാലത്തിന് അടുത്തു വരെ എത്തിയിരുന്നു. ഇതിനിടെ പിന്നാലെ പൊലീസും എത്തി. തന്‍റെ പിന്നാലെ പൊലീസ് വരുന്നതു കണ്ടതോടെ യുവതി വേഗത്തിൽ മുന്നോട്ട് ഓടിത്തുടങ്ങി. ഈ സമയം തമ്പാനൂർ റെയില്‍വേ സ്റ്റേഷനിൽ നിന്ന് കൊച്ചുവേളി ഭാഗത്തേക്ക് ഒരു ട്രെയിൻ വരുന്നുണ്ടായിരുന്നു. വേഗതയിലായിരുന്നു ട്രെയിനിന്‍റെ വരവ്. യുവതിയെ പിടിച്ചുമാറ്റാനായി പിറകെ ഓടിയ പൊലീസുകാര്‍ കൈ ഉയർത്തി ട്രെയിൻ നിർത്താൻ ആഗ്യം കാണിച്ചു കൊണ്ടിരുന്നു.

റെയില്‍വേ ട്രാക്കില്‍ യുവതിയെയും അവര്‍ക്ക് പിന്നാലെ പൊലീസുകാർ ഓടുന്നതും കണ്ട ലോക്കോ പൈലറ്റ് ട്രെയിന്‍റെ വേഗത കുറയ്ക്കുകയും പെട്ടെന്ന് തന്നെ ബ്രേക്കിടുകയും ചെയ്‍തു. വേഗത്തിൽ വരികയായിരുന്ന ട്രെയിൻ യുവതിക്ക് ഏകദേശം തൊട്ടടുത്ത് എത്തിയ ശേഷം ആണ് നിന്നത്. ഇതോടെ, പിറകെ എത്തിയ പൊലീസുകാർ യുവതിയെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് ഭർത്താവിനെയും ബന്ധുക്കളെയും വിളിച്ചുവരുത്തി ഒപ്പം വിട്ടയച്ചു.
by Midhun HP News | Aug 22, 2022 | Latest News, കേരളം, ജില്ലാ വാർത്ത
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഹാവെൻ ആഗോള സാഹിത്യ സംഘടന ഗവ: സ്കൂൾ കുട്ടികളായ 250-ൽ പരം യുവകവികളെ സമ്മാനങ്ങൾ നൽകി ആദരിച്ചു. സ്കൂൾ കുട്ടികളുടെ മൂന്നു കവിതാ സമാഹാരങ്ങളും ചെന്നെയിൽ സ്ഥിര താമസമാക്കിയ വിവിധ ഭാഷാ കവയിത്രി പങ്കജം കൊട്ടാരത്തിന്റെ പതിനൊന്ന് കഥാ- കവിതാ സമാഹാരങ്ങളും തദവസരത്തിൽ സായിഗ്രാം ഡയറക്ടർ അനന്ത കുമാർ കവിയും മുൻ ചീഫ് സെക്രറിയുമായ K. ജയകുമാറിനു കൈമാറി പ്രകാശനം ചെയ്തതു. ഒരു വ്യക്തിയുടെ ഇത്രയും പുസ്തകങ്ങൾ ഒരുമിച്ച് പ്രകാശനം ചെയ്യുന്നത് ഇതാദ്യമായാണ്.

പത്രപ്രവർത്തകൻ വിജയൻ പാലാഴിയുടെ സെറ്റപ്പ് എന്ന കൃതി അതേ പേരിൽ ബാലചന്ദ്രൻ നായരുടെ ഇംഗ്ലീഷ് വിവർത്തനവും ബാലചന്ദ്രൻ നായരുടെ കവിതയുടെ 50 ലോക ഭാഷകളിലുള്ള സ്റ്റീൽ എന്ന സമാഹാരവും പ്രകാശനം ചെയ്യപ്പെടുകയുണ്ടായി.

പ്രശസ്തരായ ധാരാളം എഴുത്തുകാരും അദ്ധ്യാപകരും സ്കൂൾ കുട്ടികളുടെ രക്ഷിതാക്കളും പങ്കെടുത്ത യോഗം വി ശശി എം എൽ എ ഉൽഘാടനം ചെയ്തു. മിസ് ഇമ്മാനുവേൽ മെറ്റിൽസ് അദ്ധ്യക്ഷത വഹിച്ചു. ബാലചന്ദ്രൻ നായർ സ്വാഗതവും കവി വിതുര V അശോക് നന്ദിയും രേഖപ്പെടുത്തി.
by Midhun HP News | Aug 22, 2022 | Latest News, ജില്ലാ വാർത്ത
മംഗലപുരം: ദേശീയബാലതരംഗത്തിന്‍റെ ആഭിമുഖ്യത്തില്‍ മംഗലപുരം എം.എസ്.ആര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രതിഭാസംഗമം – 2022 ചെയര്‍മാന്‍ മുന്‍ എം.എല്‍.എ അഡ്വ. റ്റി. ശരത്ചന്ദ്രപ്രസാദ് ഉത്ഘാടനം ചെയ്തു. അണ്ടൂര്‍ക്കോണം, കഠിനംകുളം, മംഗലപുരം ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ സ്കൂളുകളില്‍ നിന്നും പ്ലസ് ടു, എസ്.എസ്.എല്‍.സി, യു.എസ്.എസ്, എല്‍.എസ്.എസ് പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു.

മെഡിക്കല്‍ സൂപ്രണ്ട് ഡോ. നജീബ് മുഖ്യാതിഥിയായിരുന്നു. അഞ്ജന അദ്ധ്യക്ഷത വഹിച്ചു. എം.എച്ച്. സുലൈമാന്‍, ബിജി ഉണ്ണി, ഷാനവാസ്, വത്സല, യാസ്മിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ചെയര്‍മാന്‍ എം. ജഗേന്ദ്രന്‍ സ്വാഗതവും, അന്‍സഫ് നന്ദിയും പറഞ്ഞു.
Recent Comments