വീടുകളിൽ കയറി സ്ത്രീകളെ ഉപദ്രവിയ്ക്കുന്ന സംഭവത്തിലെ പ്രതി അറസ്റ്റിൽ

വീടുകളിൽ കയറി സ്ത്രീകളെ ഉപദ്രവിയ്ക്കുന്ന സംഭവത്തിലെ പ്രതി അറസ്റ്റിൽ

ആറ്റിങ്ങൽ: വീടുകളിൽ കയറി സ്ത്രീകളെ ഉപദ്രവിക്കുന്ന സംഭവത്തിൽ പ്രതി പിടിയിൽ. മണമ്പൂർ കുളമുട്ടം മനയ്ക്കാവിൽ വീട്ടിൽ കണ്ണൻ (24) ആണ് പിടിയിലായത്. സ്ത്രീകൾ മാത്രമുള്ള വീടുകളിൽ കടന്ന് കയറി അതിക്രമം കാട്ടിയതായുള്ള പരാതിയെ തുടർന്ന് പോലീസ് കല്ലമ്പലത് നിന്നും ആണ് പ്രതിയെ പിടികൂടിയത്. പ്രതി പിടിയിൽ ആയതോടെ കൂടുതൽ സ്ത്രീകൾ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കടയ്ക്കാവൂർ എസ്.എച്ച്.ഒ വി.അജേഷ്, എ എസ്.ഐ.ജയപ്രസാദ്, ഷെഫി, ബി.ശ്രീകുമാർ എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.

സ്കൂൾ വിദ്യാർത്ഥിനിയെ സംഘം ചേർന്ന് പീഡിപ്പിച്ച കേസിലെ പ്രതികൾ പിടിയിൽ

സ്കൂൾ വിദ്യാർത്ഥിനിയെ സംഘം ചേർന്ന് പീഡിപ്പിച്ച കേസിലെ പ്രതികൾ പിടിയിൽ

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ ലിമിറ്റിൽപെട്ട സ്കൂൾ വിദ്യാർത്ഥിനിയെ സംഘം ചേർന്ന് കടപ്പുറത്തെ കൂടത്തിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത നാല് പ്രതികളെ തിരുവനന്തപുരം റൂറൽ എസ് പി ഡി ശില്പയുടെ നിർദേശപ്രകാരം വർക്കല ഡിവൈഎസ്പി പി നിയാസും അഞ്ചുതെങ്ങ് സി ഐ ചന്ദ്രദാസൻ ചേർന്ന് അറസ്റ്റ് ചെയ്തു.

2021 കോവിഡ് കാലഘട്ടത്തിൽ സ്കൂൾ വിദ്യാർത്ഥിനിയെ വീടിനടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മുകളിലും കടപ്പുറത്തെ കൂടത്തിലും കൊണ്ടുപോയി സംഘമായി ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ വീട്ടുകാരോട് പറഞ്ഞാൽ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തിയിരുന്നു. സ്കൂൾ തുറന്ന അവസരത്തിൽ സ്കൂളിൽ എത്തിയ കുട്ടിയുടെ സ്വഭാവത്തിലേയും പെരുമാറ്റത്തിലെയും വ്യത്യാസങ്ങൾ കണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞ സ്കൂൾ അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കൗൺസിലിംഗ് ലഭ്യമാക്കിയ വിദ്യാർത്ഥിനിയെ വനിതാ പോലീസ് ഉദ്യോഗസ്ഥർമൊഴി രേഖപ്പെടുത്തി.

വീടിനടുത്തുള്ളതും കടൽ പണിക്കും മറ്റും പോകുന്നതുമായ പ്രതികളെ വിവിധ സ്ഥലത്ത് നിന്നും പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.വെട്ടൂർ വില്ലേജിൽ വെന്നിക്കോട് വലയന്റെ കുഴി ചരുവിള പുത്തൻവീട്ടിൽ മുശിട് എന്ന് വിളിക്കുന്ന കബീർ (57),
അഞ്ചുതെങ്ങ് പാലത്തിന് സമീപം കൂട്ടിൽ വീട്ടിൽ
സമീർ (33), അഞ്ചുതെങ്ങ് പാലത്തിന് സമീപം കൂട്ടിൽ വീട്ടിൽ നവാബ് (25), അഞ്ചുതെങ്ങ് മുസ്ലിം പള്ളിക്ക് സമീപം കൊച്ചിക്കളം വീട്ടിൽ ഷൈല എന്ന് വിളിക്കുന്ന സൈനു ലാബീദീൻ (59) എന്നിവരാണ് പിടിയിലായത്. പ്രതികളെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

കൂട്ടബലാത്സംഗം ചെയ്ത നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു

കൂട്ടബലാത്സംഗം ചെയ്ത നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ ലിമിറ്റിൽ പെട്ട സ്കൂൾ വിദ്യാർത്ഥിനിയെ സംഘം ചേർന്ന് കടപ്പുറത്തെ കൂടത്തിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത നാല് പ്രതികളെ തിരുവനന്തപുരം റൂറൽ എസ് പി ഡി ശില്പയുടെ നിർദേശപ്രകാരം വർക്കല ഡിവൈഎസ്പി പി നിയാസും അഞ്ചുതെങ്ങ് സി ഐ ചന്ദ്രദാസൻ ചേർന്ന് അറസ്റ്റ് ചെയ്തു 2021 കോവിഡ് കാലഘട്ടത്തിൽ സ്കൂൾ വിദ്യാർത്ഥിനിയെ വീടിനടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മുകളിലും കടപ്പുറത്തെ കൂടത്തിലും കൊണ്ടുപോയി സംഘ ആയി ചേർന്ന് ശാരീരികയുമായി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ വീട്ടുകാരോട് പറഞ്ഞാൽ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തിയിരുന്നു സ്കൂൾ തുറന്ന അവസരത്തിൽ സ്കൂളിൽ എത്തിയ കുട്ടി യുടെ സ്വഭാവത്തിലേയും പെരുമാറ്റത്തിലെയും വ്യത്യാസങ്ങൾ കണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞ സ്കൂൾ അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിക്കുകയായിരുന്നു തുടർന്ന് കൗൺസിലിംഗ് ലഭ്യമാക്കിയ വിദ്യാർത്ഥിനിയെ വനിതാ പോലീസ് ഉദ്യോഗസ്ഥർമൊഴി രേഖപ്പെടുത്തുകയായിരുന്നു
വീടിനടുത്തുള്ളതും കടൽ പണിക്കും മറ്റും പോകുന്നതുമായ പ്രതികളെ വിവിധ സ്ഥലത്ത് നിന്നും പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.വെട്ടൂർ വില്ലേജിൽ വെന്നിക്കോട് വാലേന്റെ കുഴി ചരുവിള പുത്തൻവീട്ടിൽ മുശിട് എന്ന് വിളിക്കുന്ന കബീർ (57) അഞ്ചുതെങ്ങ് പാലത്തിന് സമീപം കൂട്ടിൽ വീട്ടിൽ സമീർ (33 ) അഞ്ചുതെങ്ങ് പാലത്തിന് സമീപം കൂട്ടിൽ വീട്ടിൽ നവാബ് (25 )
അഞ്ചുതെങ്ങ് മുസ്ലിം പള്ളിക്ക് സമീപം കൊച്ചിക്കളം വീട്ടിൽ ഷൈല എന്ന് വിളിക്കുന്ന സൈനു ലാബീദീൻ (59) എന്നിവരാണ് പിടിയിലായത്.പ്രതികളെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു

ഗാന്ധിയൻ ഉമർസാറിനെ ആദരിച്ചു

ഗാന്ധിയൻ ഉമർസാറിനെ ആദരിച്ചു

പെരുമാതുറ : ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം
വാർഷികാഘോഷങ്ങളുടെ ഭാഗമായി പെരുമാതുറയിലെ പ്രമുഖ ഗാന്ധിയൻ ഉമർ സാറിനെ (എം.എം.ഉമ്മർ) ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം കമ്മിറ്റി ആദരിച്ചു.

പെരുമാതുറ ജംഗ്ഷനിൽ നടന്ന പരിപാടിയിൽ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജോഷിബായ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് വിശ്വനാഥൻ നായർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം ഉമർസാറിനെ പൊന്നാട അണിയിച്ച് ആദരിക്കുകയും ആദരസൂചകമായി മണ്ഡലം കമ്മിറ്റിയുടെ ഫലകം കൈമാറുകയും ചെയ്തു. ഷഹീർ സലിം പെരുമാതുറ ആമുഖ പ്രഭാഷണത്തിലൂടെ ഉമർ സാറിനെ സദസ്സിന് പരിചയപ്പെടുത്തി.

ഗാന്ധിദർശൻ, ഗാന്ധി സ്മാരക നിധി, ഗാന്ധി പീസ് ഫൗണ്ടേഷൻ, ശാന്തിസേന, കേരള യൂണിവേഴ്സിറ്റിയുടെ ഗാന്ധിയൻ പഠന കേന്ദ്രം തുടങ്ങി നിരവധി മേഖലകളിൽ ഗാന്ധി ദർശനങ്ങളുടെ പ്രചാരണത്തിനായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം മാറാട് കലാപം നടന്നപ്പോഴുള്ള സർക്കാരിന്റെ സമാധാന സേനയിലും അംഗമായിരുന്നു. കലാപ കലുഷിതമായ മേഖലയിൽ നിരവധി ദിവസം താമസിച്ച് സമാധാനം പുനസ്ഥാപിക്കാൻ അദ്ദേഹവും സംഘവും പരിശ്രമിച്ചു.

കോൺഗ്രസ്‌ ശാർക്കര മണ്ഡലം പ്രസിഡന്റ്‌ അഡ്വ.രാജേഷ്.ബി.നായർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക്‌ കോൺഗ്രസ് ജനറൽ സെക്രട്ടറി സുനിൽ സലാം സ്വാഗതവും യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ റാഫി ബഷീർ നന്ദിയും പറഞ്ഞു.

തെങ്ങുംവിള ക്ഷേത്രത്തിലെ  ലക്ഷദീപം;  ആയിരങ്ങൾ പങ്കെടുത്തു

തെങ്ങുംവിള ക്ഷേത്രത്തിലെ ലക്ഷദീപം; ആയിരങ്ങൾ പങ്കെടുത്തു

മുടപുരം: മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ ഇന്നലെ നടന്ന ലക്ഷദീപം തെളിയിക്കൽ ചടങ്ങിൽ ആയിരങ്ങൾ പങ്കെടുത്ത് ഉത്സവ പ്രതീതി സൃഷ്ടിച്ചു. ക്ഷേത്രം ട്രസ്റ്റിന്റെ 25 -)൦ വാർഷികത്തോടനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. വൈകുന്നേരം ക്ഷേത്രം മേൽശാന്തി മനോജ് നമ്പൂതിരി ലക്ഷദീപത്തിന് ഭദ്രദീപം തെളിച്ചു.

തുടന്ന് മന്ത്രി ജി.ആർ അനിൽ, ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണുഭക്തൻ, ചിറയിൻകീഴ് പോലീസ് എസ്.എച് .ഓ മുകേഷ്, ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.മുരളി, അഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ, കിഴുവിലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കവിത സന്തോഷ്, കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.വിശ്വനാഥൻ നായർ, കിഴുവിലം റെസിഡന്റ്‌സ് വെൽഫയർ സഹകരണ സംഘം പ്രസിഡന്റ്.പി.കെ.ഉദയഭാനു, അഴൂർ മുട്ടപ്പലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.വി.അനിലാൽ, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജി.ഗോപകുമാർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി.പവനചന്ദ്രൻ, എൻ.രഘു, ആർ.രജിത തുടങ്ങിയവർ വിളക്ക്‌ തെളിയിച്ച്
ലക്ഷദീപത്തിൽ പങ്കെടുത്തു. ചടങ്ങിന് ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ഡി.ബാബുരാജ് സ്വാഗതവും സെക്രട്ടറി പി.വി. ജയൻ നന്ദിയും പറഞ്ഞു.

സ്വകാര്യബസ്സുകളുടെ മിന്നൽ പണിമുടക്ക് തടയണം: സി.പി.ഐ

സ്വകാര്യബസ്സുകളുടെ മിന്നൽ പണിമുടക്ക് തടയണം: സി.പി.ഐ

തിരുവനന്തപുരം: അപ്രതീക്ഷികമായ പണിമുടക്കിലൂടെ യാത്രക്കാരെ ദുരിതത്തിലാക്കുന്ന സ്വകാര്യബസ്സ് ജീവനക്കാരുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് സി.പി.ഐ അഭിപ്രായപ്പെട്ടു. നിസ്സാരവിഷയങ്ങളുടെ പേരിൽ പോലും പരസ്പരം ഏറ്റുമുട്ടുകയും യാത്രക്കാരെ വലക്കുകയും ചെയ്യുന്നത് ഒരുസംഘം സ്വകാര്യ ബസ്സ് ജീവനക്കാരുടെ രീതിയാണ്. ഈ അടുത്ത സമയത്തായി ഒന്നിലേറെ തവണ ഇവർ പണിമുടക്കുമായി രംഗത്ത് എത്തി.

സമയക്രമം പാലിക്കുന്നതിനെ ചൊല്ലിയും വിദ്യാർത്ഥികളുടെ യാത്രാ സൗജന്യവിഷയത്തിലും ചില ജീവനക്കാർ പ്രശ്നങ്ങളുണ്ടാക്കുന്നു. റോഡ്ട്രാൻസ്പോർട്ട് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാൻ ഇടയാക്കുന്നത്. കൃത്യമായ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും നൽകുന്നതിൽ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും യാത്രക്കാരെ പെരുവഴിയിലാക്കുന്ന നടപടികൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും മണ്ഡലം സെക്രട്ടറി സി.എസ്.ജയചന്ദ്രൻ ആവശ്യപ്പെട്ടു.