by Midhun HP News | Aug 19, 2022 | Latest News, ജില്ലാ വാർത്ത
മുടപുരം: മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ ഇന്നലെ നടന്ന ലക്ഷദീപം തെളിയിക്കൽ ചടങ്ങിൽ ആയിരങ്ങൾ പങ്കെടുത്ത് ഉത്സവ പ്രതീതി സൃഷ്ടിച്ചു. ക്ഷേത്രം ട്രസ്റ്റിന്റെ 25 -)൦ വാർഷികത്തോടനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. വൈകുന്നേരം ക്ഷേത്രം മേൽശാന്തി മനോജ് നമ്പൂതിരി ലക്ഷദീപത്തിന് ഭദ്രദീപം തെളിച്ചു.

തുടന്ന് മന്ത്രി ജി.ആർ അനിൽ, ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണുഭക്തൻ, ചിറയിൻകീഴ് പോലീസ് എസ്.എച് .ഓ മുകേഷ്, ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.മുരളി, അഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ, കിഴുവിലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കവിത സന്തോഷ്, കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.വിശ്വനാഥൻ നായർ, കിഴുവിലം റെസിഡന്റ്‌സ് വെൽഫയർ സഹകരണ സംഘം പ്രസിഡന്റ്.പി.കെ.ഉദയഭാനു, അഴൂർ മുട്ടപ്പലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.വി.അനിലാൽ, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജി.ഗോപകുമാർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി.പവനചന്ദ്രൻ, എൻ.രഘു, ആർ.രജിത തുടങ്ങിയവർ വിളക്ക് തെളിയിച്ച്
ലക്ഷദീപത്തിൽ പങ്കെടുത്തു. ചടങ്ങിന് ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ഡി.ബാബുരാജ് സ്വാഗതവും സെക്രട്ടറി പി.വി. ജയൻ നന്ദിയും പറഞ്ഞു.
by Midhun HP News | Aug 19, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അപ്രതീക്ഷികമായ പണിമുടക്കിലൂടെ യാത്രക്കാരെ ദുരിതത്തിലാക്കുന്ന സ്വകാര്യബസ്സ് ജീവനക്കാരുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് സി.പി.ഐ അഭിപ്രായപ്പെട്ടു. നിസ്സാരവിഷയങ്ങളുടെ പേരിൽ പോലും പരസ്പരം ഏറ്റുമുട്ടുകയും യാത്രക്കാരെ വലക്കുകയും ചെയ്യുന്നത് ഒരുസംഘം സ്വകാര്യ ബസ്സ് ജീവനക്കാരുടെ രീതിയാണ്. ഈ അടുത്ത സമയത്തായി ഒന്നിലേറെ തവണ ഇവർ പണിമുടക്കുമായി രംഗത്ത് എത്തി.

സമയക്രമം പാലിക്കുന്നതിനെ ചൊല്ലിയും വിദ്യാർത്ഥികളുടെ യാത്രാ സൗജന്യവിഷയത്തിലും ചില ജീവനക്കാർ പ്രശ്നങ്ങളുണ്ടാക്കുന്നു. റോഡ്ട്രാൻസ്പോർട്ട് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാൻ ഇടയാക്കുന്നത്. കൃത്യമായ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും നൽകുന്നതിൽ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും യാത്രക്കാരെ പെരുവഴിയിലാക്കുന്ന നടപടികൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും മണ്ഡലം സെക്രട്ടറി സി.എസ്.ജയചന്ദ്രൻ ആവശ്യപ്പെട്ടു.
by Midhun HP News | Aug 19, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങലിലെ സ്വകാര്യ ബസുകളുടെ അടിയ്ക്കടിയുള്ള മിന്നൽ പണിമുടക്കിനെതിരെ ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് പരാതി നൽകി. സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജനാണ് യാത്രക്കാരെ ദ്രോഹിക്കുന്ന സ്വകാര്യ ബസ് പണിമുടക്ക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് പരാതി നൽകിയത്.
കഴിഞ്ഞ രണ്ടാഴ്ചകൾക്കിടെ രണ്ടുതവണയാണ് ആറ്റിങ്ങൽ – വർക്കല – ചിറയിൻകീഴ് മേഖലകളിൽ സർവീസ് നടത്തുന്ന സ്വകാര്യബസുകൾ പണിമുടക്കിയത്.
സാധാരണക്കാർക്ക് വളരെയേറെ ആശ്വാസകരവും പ്രയോജനകരവും ആയിട്ടുള്ള ഈ പൊതു സംവിധാനം യാതൊരു മുന്നറിയിപ്പും കൂടാതെ ബസ് ഉടമകളും ജീവനക്കാരും
ചേർന്ന് അവർക്ക് തോന്നും പടി സർവീസ് നിർത്തിവച്ചുകൊണ്ട് യാത്രക്കാരെ ദ്രോഹിയ്ക്കുകയാണ്.
ഗ്രാമപ്രദേശങ്ങളിൽ നിന്ന് ആറ്റിങ്ങൽ മേഖലകളിലേക്ക് വിദ്യാഭ്യാസത്തിനും തൊഴിലുമായി എത്തുന്ന സ്ത്രീകളും വിദ്യാർത്ഥിനികളും അടക്കമുള്ളവരെ ഇത്തരം മിന്നൽ പണിമുടക്കുകൾ വളരെയേറെ ബാധിക്കുന്നുണ്ട്. പലപ്പോഴും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് വീട്ടിലേക്ക് തിരികെ പോകുവാൻ മറ്റു ടാക്സി സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുവാൻ ഉള്ള പണം കയ്യിൽ കരുതാത്തതിനാൽ, വീട്ടിൽ നിന്നും മാതാപിതാക്കൾ ആറ്റിങ്ങിൽ എത്തി വിദ്യാർത്ഥികളെ കൂട്ടിക്കൊണ്ടു പോകേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
എത്രയും പെട്ടെന്ന് തന്നെ ഇത്തരം പൊതുസംവിധാനങ്ങളിൽ ഏർപ്പെടുത്തുന്ന മിന്നൽ പണിമുടക്ക്കൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം വാഹനങ്ങളുടെ പെർമിറ്റുകൾ ക്യാൻസൽ ചെയ്യുന്നത് ഉൾപ്പെടെയുള്ള ഉചിതമായ കർശന നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു.
by Midhun HP News | Aug 19, 2022 | Latest News, ജില്ലാ വാർത്ത
മുടപുരം: തൊഴിലുറപ്പ് നിയമം സംരക്ഷിയ്ക്കുക എന്ന മുദ്രാവാക്യമുയർത്തി എൻ.ആർ.ഇ.ജി.എസ് വർക്കേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി) കിഴുവിലം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുടപുരം പോസ്റ്റാഫീസിനു മുന്നിൽ നടത്തിയ ധർണ വി. ശശി എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.

യൂണിയൻ ജില്ലാ കമ്മറ്റി അംഗം റ്റി. സുനിൽ, എ.ഐ.ടി.യു .സി ചിറയിൻകീഴ് മണ്ഡലം സെക്രട്ടറി കോരാണി വിജു, മഹിളാസംഘം സംസ്ഥാന കൗൺസിൽ അംഗം കവിതാ സന്തോഷ്, സി.പി.ഐ കിഴുവിലം ലോക്കൽ കമ്മറ്റി സെക്രട്ടറി ഗോപൻ വലിയേല,
കൂന്തള്ളൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി അൻവർഷാ, കേരള മഹിളാസംഘം കിഴുവിലം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. രജിത, സി.പി.ഐ കിഴുവിലം ലോക്കൽ കമ്മറ്റി അസി.സെക്രട്ടറി നിസ്സാം
ലോക്കൽ കമ്മറ്റി അംഗങ്ങളായ കേശവദാസ്, ദീപ തുടങ്ങിയവർ നേതൃത്വം നൽകി.
by Midhun HP News | Aug 19, 2022 | Latest News, ജില്ലാ വാർത്ത
കെഎംസിസി ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി രൂപീകരണം ആലംകോട് ഹാരിസൺ പ്ലാസ ആഡിറ്റോറിയത്തിൽ നടന്നു. ചടങ്ങിൽ വച്ച് സൗദിയിൽ ചികിത്സയിൽ ആയിരുന്ന ആലംകോട് സ്വദേശിയായ അമീറിനെ നാട്ടിൽ എത്തിക്കാൻ പ്രവർത്തിച്ച സൗദി കെഎംസിസി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി അമീൻ കളിയിക്കാവിളയെ പൊന്നാടയണിയിച്ച് ആദരിച്ചു. ജീവകാരുണ്യ മേഖലയിൽ ലോകമാകെ സ്തുത്യർഹമായ പ്രവർത്തനം നടത്തുന്ന കെഎംസിസിയുടെ ആറ്റിങ്ങൽ മണ്ഡലം പ്രവർത്തനങ്ങൾക്ക് പുതിയ കമ്മിറ്റി ചുക്കാൻ പിടുക്കും. പ്രസിഡന്റ് നഹാസ്, ജനറൽ സെക്രട്ടറി ഹാരിസ്, ട്രഷറർ ജലീൽ എന്നിവരെ തിരഞ്ഞെടുത്തു.

by Midhun HP News | Aug 19, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ ലോക സമാധാന സന്ദേശവുമായി ജഗത് സമാധാനയാനം എന്ന കാമ്പയിൻ സംഘടിപ്പിച്ചു. ലോക പ്രശസ്ത അക്ഷര കലാ വിദഗ്ധൻ നാരായണ ഭട്ടതിരി കാലിഗ്രാഫിയിലൂടെയാണ് സന്ദേശം അവതരിപ്പിച്ചത്. തിരുവനന്തപുരം സെക്രട്ടറിയറ്റിന് മുന്നിൽ നടന്ന പരിപാടി നാരായണ ഭട്ടതിരി ഉൽഘാടനം ചെയ്തു. വക്കം ഖാദർ അനുസ്മരണ വേദി ചെയർമാൻ എം. എ.ലത്തീഫ് അധ്യക്ഷത വഹിച്ചു. വക്കം ഖാദർ അനുസ്മരണ വേദി ക്വിറ്റ് ഇന്ത്യ ദിനം മുതൽ വക്കം ഖാദർ രക്തസാക്ഷിത ദിനം വരെ സംഘടിപ്പിച്ചിട്ടുള്ള ആസാദി ജ്വാല പ്രയാണിൻ്റെ ഭാഗമായാണ് ലോക സമാധാന കാമ്പയിൻ ആയ ജഗത് സമാധാന യാനം സംഘടിപ്പിച്ചത്. ശരത് ശൈലേഷൻ, മൈക്കിൽ കുന്നുകുഴി, എം.എസ്. ബിനു, സഞ്ജു, ബി.സി.അജയരജ്, ബിനു, നാസിയ ബെൻ റോസ്, മോഹനൻ, നിസാം കടവിളാകം, തപസ്യ, സേതു ലക്ഷ്മി എന്നിവർ സംസാരിച്ചു.

Recent Comments