പാന്റ്സ് മേക്കറെ ആവശ്യമുണ്ട്
ആറ്റിങ്ങൽ: ആറ്റിങ്ങൽ വലിയകുന്നിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേയ്ക് പാന്റ്സ് മേക്കറെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.
മൊബൈൽ നമ്പർ: 9539398929
ആറ്റിങ്ങൽ: ആറ്റിങ്ങൽ വലിയകുന്നിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേയ്ക് പാന്റ്സ് മേക്കറെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.
മൊബൈൽ നമ്പർ: 9539398929
കർഷക ദിനത്തിൽ ‘സീറോ ബജറ്റ് കൃഷി’ രീതിയുമായി മടവൂർ ഗവൺമെന്റ് എൽ.പി.എസ്. സ്കൂളിൽ സജ്ജീകരിച്ച പച്ചക്കറി തോട്ടത്തിലാണ് സീറോ ബജറ്റ് കൃഷി രീതി പിന്തുടരാൻ സ്കൂളിലെ ഹരിത സേനാംഗങ്ങൾ തീരുമാനിച്ചത്. അമിതമായ രാസവള കീടനാശിനി പ്രയോഗങ്ങൾ പരിസ്ഥിതിക്ക് കനത്ത ആഘാതങ്ങൾ ഏൽപ്പിക്കുന്നുവെന്ന തിരിച്ചറിവിൽ നിന്നും ബദൽ കൃഷി രീതികളെ കുറിച്ചുള്ള അന്വേഷണങ്ങളാണ്, നാടൻ പശുവിനെ അവലംബിച്ചിട്ടുള്ളതും പത്മശ്രീ സുഭാഷ് പലേക്കർ മുന്നോട്ടു വെച്ചതുമായ ‘സീറോ ബജറ്റ്’ എന്ന ആശയത്തിലേക്ക് ഹരിത സേനാംഗങ്ങളെ നയിച്ചത്. മുൻ കാലങ്ങളിൽ നമ്മുടെ ജീവിതത്തിന്റെ അനിവാര്യ ഘടകമായിരുന്നതും പിന്നീട് മാഞ്ഞു പോയതുമായ നാടൻ പശുക്കളെ അവലംബിച്ചാണ് ഇത്തരം കൃഷിരീതിയിൽ വളപ്രയോഗം, കീടരോഗ നിയന്ത്രണം തുടങ്ങിയ കാര്യങ്ങളെല്ലാം നിർവഹിക്കുന്നത്. നാടൻ പശുക്കളെ വളർത്തുന്ന കർഷകരായ രക്ഷിതാക്കളുടെ പിന്തുണ കൂടി ലഭ്യമായപ്പോൾ സീറോ ബജറ്റ് ഫാമിംഗ് യാഥാർത്ഥ്യമാവുകയായിരുന്നു.

മടവൂര്‍ പഞ്ചായത്തിൽ നിന്നും മികച്ച വിദ്യാർത്ഥി കർഷകനായി കൃഷിഭവൻ തെരഞ്ഞെടുത്ത സ്കൂൾ ഹരിത സേനാഗം കൂടിയായ നിവേത്.എസിനെ ചടങ്ങിൽ അനുമോദിച്ചു.
മികച്ച ജൈവ കർഷകൻ സജിത്ത് ആനകുന്നത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. പി ടി എ പ്രസിഡൻറ് സന്തോഷ് അധ്യക്ഷത വഹിച്ച പരിപാടി മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിജുകുമാർ ഉദ്ഘാടനം ചെയ്തു. മടവൂർ കൃഷി ഓഫീസർ ആശാ.ബി.നായർ, അസിസ്റ്റൻറ് ഡയറക്ടർ അനിൽകുമാർ. ബി എന്നിവർ സന്നിഹിതരായി. ഹെഡ്മാസ്റ്റർ അശോകൻ എസ്, സ്റ്റാഫ് സെക്രട്ടറി റാഫി.എ.എം എന്നിവർ സംസാരിച്ചു.

ആറ്റിങ്ങൽ ഗവ.ഗേൾസ് എച്ച്.എസ്.എസിൽ കഴിഞ്ഞ 7 ദിനങ്ങളിലായി നടന്ന +2 എൻ എസ് എസ് കാമ്പിലേക്ക് ബുധനാഴ്ച രാത്രി 10 മണിക്ക് അപ്രതീക്ഷിതമായി ഡി.ജി. ഇ ജീവൻ ബാബു ഐ എ എസ് സന്ദർശനം നടത്തി. ഒപ്പം എച്ച് എസ് എസ്, വി എച്ച് എസ് സി കോർഡിനേറ്റർമാർ, എൻ എസ് എസ് റീജിയണൽ കോർഡിനേറ്റർമാർ, ജില്ലാതല കോർഡിനേറ്റർ ശ്രീജ തുടങ്ങിയവരും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
യാദൃശ്ചികമായെത്തിയ ഡി.ജി. ഇ കുട്ടികളുടെ കലാപരിപാടികൾ അവർക്കൊപ്പം ആസ്വദിക്കുകയും, നാടൻ പാട്ട് പാടി രസിപ്പിക്കുകയും ചെയ്തു. കൂടാതെ മുക്കാൽ മണിക്കൂറോളം കുട്ടികൾക്ക് വേണ്ടിയുള്ള മോട്ടിവേഷൻ ക്ലാസ് ഉം എടുത്തു. ഒപ്പം വന്ന ഉദ്യോഗസ്ഥരും അത്യധികം രസകരമാക്കി ഈ വേള . അപ്രതീക്ഷിതമായ ഈ സന്ദർശനം അധ്യാപകർക്കും കുട്ടികൾക്കും ആവേശവും അത്ഭുതവും ഉണർത്തി. ഉയർന്ന പദവിയിലെത്തിയ ഒരു ഐ എ എസ് ഉദ്യോഗസ്ഥൻ തങ്ങൾക്കൊപ്പം നിന്ന് രസിച്ച നിമിഷങ്ങൾ ജീവിതത്തിലെ മറക്കാനാവാത്ത സന്ദർഭമായി മാറി എന്ന് എൻ എസ് എസ്
വിദ്യാർത്ഥിനികൾ ഒന്നടങ്കം പറഞ്ഞു.
വക്കം: വക്കം ഖാദർ അനുസ്മരണ വേദിയുടെ ആഗസ്റ്റ് 9 മുതൽ സെപ്റ്റംബർ 10 വരെ നടക്കുന്ന ആസാദി ജ്വാല പ്രയാൺ ക്യാമ്പയിന്റെ ഭാഗമായി ആഗസ്റ്റ് 17 ഇന്ന് പോത്തൻകോട് എൽ.വി.എച്ച്.എസ് ടെക്കീസ് പാർക്കിൽ നടക്കുന്ന ‘സാംസ്കാരിക സദസ്സ്’ വക്കം ഖാദർ അനുസ്മരണ വേദി ചെയർമാൻ എം.എ ലത്തീഫിന്റെ അധ്യക്ഷതയിൽ കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ കഴക്കൂട്ടം പ്രേംകുമാർ ഉദ്ഘാടനം നിർവഹിച്ചു. എൽ വി എച്ച് എസ് പി. റ്റി.എ പ്രസിഡന്റ് ഉറൂബ്, ഹെഡ് മിസ്ട്രസ് എം ആർ മായ ഗ്രാമപഞ്ചായത്ത് അംഗം ചന്ദ്, മോഹനൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ആലംകോട്: ആലംകോട് എൽ.പി.എസ്സിലെ കുട്ടികൾ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളുമായി
കർഷക ദിനമാചാരിച്ചു. ചിങ്ങം 1 കർഷക ദിനത്തിൽ കുട്ടികൾ കരിങ്ങോട്ടുകാവിന് സമീപമുള്ള വയലും കൃഷിസ്ഥലങ്ങളും സന്ദർശിച്ചു. സ്ഥലത്തെ കർഷകനായ മേവർക്കൽ അയ്യപ്പനുമായി സംവദിച്ചു. കാർഷികവൃത്തി തൊഴിലായി സ്വീകരിച്ചതിൻ്റെ ഗുണങ്ങളെ കുറിച്ചും വിഷ രഹിത പച്ചക്കറിയുടെ പ്രാധാന്യത്തെ കുറിച്ചും വിവിധ കൃഷി രീതികളെ കുറിച്ചും അദ്ദേഹം കൂട്ടികളോട് സംസാരിച്ചു. എസ്.എം.സി.ചെയർമാൻ പൊന്നാട ചാർത്തി ആദരിച്ചു. കൃഷിഭവനിൽ നിന്ന് ലഭിച്ച തൈകൾ നടുകയും, വിത്ത് ബോംബ് നിർമ്മാണവും വിതരണവും, ഇതോടൊപ്പം നടന്നു. കാർഷികവൃത്തിയുടെ പ്രാധാന്യവും അന്നം തരുന്ന കർഷകനെ ആദരിക്കേണ്ടതാണെന്നും കുട്ടികൾ മനസ്സിലാക്കി. പ്രഥമാധ്യാപിക റീജാ സത്യൻ അധ്യാപകരായ ഷംന, വിജിത, എസ്.എം.സി. ചെയർമാൻ നാസിം എന്നിവർ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

കിളിമാനൂർ: മടവൂർ ഗ്രാമപഞ്ചായത്തിൻറെ മടവൂർ പൊതു ചന്തയ്ക്ക് അകത്തുള്ള പാഴായ പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിച്ചു വയ്ക്കുന്ന കെട്ടിടം കത്തി നശിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് കെട്ടിടത്തിൽ നിന്നും പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അഗ്നി രക്ഷാസേനയേയും പഞ്ചായത്തിലും വിവരമറിയിച്ചു. പ്ലാസ്റ്റിക് വസ്തുക്കളിൽ തീ കത്തി വൻതോതിൽ കറുത്ത പുകയും ഗന്ധവും ഉയർന്നതോടെ സമീപ പ്രദേശങ്ങളിൽ നാട്ടുകാരെത്തി തീയണക്കാൻ ശ്രമിച്ചു.

അഗ്നി രക്ഷാ സേനയുടെ കല്ലമ്പലം, ആറ്റിങ്ങൽ കടയ്ക്കൽ നിലയങ്ങളിൽ നിന്നെത്തിയ സേനാംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കി. നാല് ലോഡ് പാഴ് വസ്തുക്കൾ, കെട്ടിടം എന്നിവ കത്തിയമർന്നു. കെട്ടിടത്തിനുള്ളിൽ കുറച്ച് ബാഗുകൾ മാത്രമാണ് തീ നിയന്ത്രണ വിധേയമാക്കിയ ശേഷം പുറത്തേക്ക് മാറ്റിയത്. പഞ്ചായത്തിലെ ഹരിത കർമ്മ സേന വീടുകളിൽ നിന്നും കടകളിൽ നിന്നും ശേഖരിക്കുന്ന ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിച്ചു വയ്ക്കുന്നതാണ് കത്തിനശിച്ച കെട്ടിടം. മടവൂരിലെ പ്രധാന കവലയായ മാർക്കറ്റ് ജങ്ഷനോട് ചേർന്ന് പൊതു ചന്തയുടെ വളപ്പിലാണ് കെട്ടിടം നിർമിച്ചിട്ടുള്ളത്. തൊട്ടടുത്ത് കടകളും വീടുകളും വില്ലേജ് ഓഫീസ് അടക്കമുള്ളവയെല്ലാമുണ്ട്. അഗ്നി രക്ഷാ സേനയുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ മൂലം വൻ അപകടം ഒഴിവായി.

Recent Comments