ആറ്റിങ്ങൽ കിംസ് ഹെൽത്ത് ഒന്നാം വാർഷികാഘോഷ നിറവിൽ

ആറ്റിങ്ങൽ കിംസ് ഹെൽത്ത് ഒന്നാം വാർഷികാഘോഷ നിറവിൽ

ആറ്റിങ്ങൽ: ആറ്റിങ്ങൽ കിംസ് ഹെൽത്ത് ഒന്നാം വാർഷികം ആഘോഷിച്ചു. ഡോ സജീവ് കൃഷണ, ഡോ. നയന, ഡോ.നീന, ഡോ. കൃഷ്ണ, ഡോ. കാർത്തിക, ഡോ.അരുൺരാജ് തുങ്ങിയവരുടെ നേതൃത്വത്തിലാണ് വാർഷികാഘോഷങ്ങൾ നടന്നത്. കേക്ക് മുറിച്ചും മധുരം പങ്കുവച്ചും ആഘോഷം ഗംഭീരമാക്കി.

സ്വാതന്ത്യ്ര സമര സേനാനിയ്ക്ക് ആദരവ്‌ നൽകി ഭീമ

സ്വാതന്ത്യ്ര സമര സേനാനിയ്ക്ക് ആദരവ്‌ നൽകി ഭീമ

സ്വാതന്ത്യ്രത്തിന്റെ 75 ആം വാർഷികാഘോഷത്തിന്റെ ഭാഗമായി ഭീമ ആറ്റിങ്ങൽ സ്വാതന്ത്യ്ര സമര സേനാനി ബാലകൃഷ്‌ണൻ നായരെ ആദരിച്ചു. ഷോറും മാനേജർ ഹരിദാസ്, രജീഷ് കെ നായർ, മനു പി ഡി, കാർത്തിക് എം നായർ, ബിച്ചു ബി വി ചടങ്ങിൽ എന്നിവർ പങ്കെടുത്തു.

71 ാമത് ആള്‍ ഇന്ത്യാ പോലീസ് അക്വാട്ടിക് ആന്‍റ് ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പ്; ആദ്യസ്വര്‍ണ്ണം കേരളാ പോലീസിന്

71 ാമത് ആള്‍ ഇന്ത്യാ പോലീസ് അക്വാട്ടിക് ആന്‍റ് ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പ്; ആദ്യസ്വര്‍ണ്ണം കേരളാ പോലീസിന്

തിരുവനന്തപുരത്ത് ഇന്ന് ആരംഭിച്ച 71 ാമത് ആള്‍ ഇന്ത്യാ പോലീസ് അക്വാട്ടിക് ആന്‍റ് ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പില്‍ ആദ്യസ്വര്‍ണ്ണം കേരളാ പോലീസിന്. കേരളാ പോലീസ് സ്പോര്‍ട്സ് ടീം അംഗം ജോമി ജോര്‍ജ്ജ് ആണ് മികച്ച വിജയം കരസ്ഥമാക്കിയത്. 1500 മീറ്റര്‍ ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് മെഡല്‍ നേട്ടം. കഴിഞ്ഞ വര്‍ഷം ബാംഗ്ലൂരില്‍ നടന്ന സീനിയര്‍ നാഷണല്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ വെളളിമെഡല്‍ നേടിയ കേരളാ പോലീസ് ടീമില്‍ അംഗമായിരുന്നു ജോമി ജോര്‍ജ്ജ്. 2019 ല്‍ കേരളാ പോലീസില്‍ സര്‍വ്വീസില്‍ പ്രവേശിച്ച ജോമി ജോര്‍ജ്ജ് കോട്ടയം പാല സ്വദേശിയാണ്. നിലവില്‍ കെ.എ.പി അഞ്ചാം ബറ്റാലിയനില്‍ ഹവില്‍ദാര്‍ ആണ്.

ആള്‍ ഇന്ത്യാ പോലീസ് അക്വാട്ടിക് & ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പ്; കേരളാ പോലീസിന്‍റെ ആര്‍.രാകേഷിന് വെങ്കലം

ആള്‍ ഇന്ത്യാ പോലീസ് അക്വാട്ടിക് & ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പ്; കേരളാ പോലീസിന്‍റെ ആര്‍.രാകേഷിന് വെങ്കലം

തിരുവനന്തപുരത്ത് ഇന്ന് ആരംഭിച്ച 71 ാമത് ആള്‍ ഇന്ത്യാ പോലീസ് അക്വാട്ടിക് ആന്‍റ് ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പില്‍ 800 മീറ്റര്‍ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ കേരളാ പോലീസിന്‍റെ ആര്‍.രാകേഷ് വെങ്കല മേഡല്‍ നേടി. ബി.എസ്.എഫ് ന്‍റെ മന്ദാര്‍.എ.ദിവസ്, സി.ആര്‍.പി.എഫിന്‍റെ മനു.ബി.എം എന്നിവര്‍ യഥാക്രമം സ്വര്‍ണ്ണം, വെളളി മെഡലുകള്‍ കരസ്ഥമാക്കി.

കേരളാ പോലീസ് സ്പോര്‍ട്സ് ടീം അംഗമായ ആര്‍.രാകേഷ് 2018 ലെ നാഷണല്‍ പോലീസ് മീറ്റില്‍ 4 x 100 മീറ്റര്‍ മെഡ്ലെ റിലേയില്‍ വെങ്കല മെഡലും 2019 ലെ നാഷണല്‍ പോലീസ് മീറ്റില്‍ 4 x 200 മീറ്റര്‍ റിലേയില്‍ സ്വര്‍ണ്ണമെഡലും നേടിയ ടീമിൽ ഉണ്ടായിരുന്നു. 2019 ലെ നാഷണല്‍ പോലീസ് മീറ്റില്‍ 1500, 800 മീറ്റര്‍ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ വ്യക്തിഗത ഇനത്തില്‍ വെളളി മെഡലും കരസ്ഥമാക്കിയിട്ടുണ്ട്. 2017 ല്‍ കേരളാ പോലീസില്‍ സര്‍വ്വീസില്‍ പ്രവേശിച്ച രാകേഷ് തിരുവനന്തപുരം കാലടി സ്വദേശിയാണ്. നിലവില്‍ എസ്.എ.പി ബറ്റാലിയനില്‍ ഹവില്‍ദാര്‍ ആണ്.

വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു.

വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു.

മുംബൈ: വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ രഞ്ജന്‍ഗാവോണിന് സമീപം അഹമ്മദ് നഗര്‍-പൂനെ ഹൈവേയിലാണ് അപകടം ഉണ്ടായത്. കുടുംബം സഞ്ചരിച്ചിരുന്ന കാറില്‍ ഒരു കണ്ടെയ്‌നര്‍ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്.
കണ്ടെയ്‌നര്‍ തെറ്റായ ദിശയിലാണ് സഞ്ചരിച്ചിരുന്നതെന്ന് എസ്പി അഭിനവ് ദേശ്മുഖ് പറഞ്ഞു. അപകടത്തിന് പിന്നാലെ കണ്ടെയ്‌നര്‍ ഡ്രൈവര്‍ ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

നിശാ പാർട്ടിയിൽ അനധികൃതമായി മദ്യം വിൽപ്പന ചെയ്ത മൂന്ന് പേർ പിടിയിൽ

നിശാ പാർട്ടിയിൽ അനധികൃതമായി മദ്യം വിൽപ്പന ചെയ്ത മൂന്ന് പേർ പിടിയിൽ

വർക്കല: അനധികൃതമായും നിയമവിരുദ്ധമായും പ്രവർത്തിച്ച് റിസോർട്ടിൽ നിന്ന് നിരവധി ഇന്ത്യൻ നിർമ്മിത വിദേശ മദ്യക്കുപ്പികളും വിവിധയിനം ബാർ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. വർക്കല തിരുവമ്പാടി നോർത്ത് ക്ലിഫിൽ ഫംഗി ഹൗസ് റിസോർട്ടിൽ നിശാ പാർട്ടിയിൽ അനധികൃതമായി മദ്യം വിൽപ്പന ചെയ്ത 3 പേരും വർക്കല പോലീസിന്റെ പിടിയിലായി. ചെറുന്നിയൂർ വടശ്ശേരിക്കോണം പേഴുവിള വീട്ടിൽ റോഷിൻ (31), ചെമ്മരുതി തച്ചോട് പൈപ്പിൻമൂട് എൻഎസ് ഭവനിൽ ഗൗതം(25), കൊല്ലം കിളിക്കൊല്ലൂർ ഉളിയക്കോവിൽ കോതയത്ത് ക്ഷേത്രത്തിന് സമീപം കാഞ്ഞിക്കൽ കിഴക്കതിൽ വീട്ടിൽ സുമൻ(30) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

തിരുവമ്പാടി നോർത്ത് ക്ലിഫിൽ മുൻപ് പൂച്ചിനിലാല എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ”ഫംഗി ഹൗസ്” റിസോർട്ട് അധികൃതരാണ് “ഫ്രീഡം നൈറ്റ്” എന്ന പേരിൽ ഇന്റർനെറ്റ് വഴി മുൻകൂട്ടിബുക്ക് ചെയ്ത് എൻട്രി ഫീസ് വാങ്ങി സ്ത്രീകളടക്കമുളളവരെ പങ്കെടുപ്പിച്ച് അനധികൃതമായി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വിൽപ്പന ചെയ്ത് നിശാ പാർട്ടി സംഘടിപ്പിച്ചത്. അനധികൃതമായി സൂക്ഷിച്ചിരുന്ന വിദേശമദ്യവും വിൽപ്പനയ്ക്കായി ഉപയോഗിച്ചിരുന്ന ബാർ ഉപകരണങ്ങളും പാർട്ടിക്കുപയോഗിച്ചിരുന്ന ആoപ്ലിഫയറുകളും ബോക്സുകളും വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. നിരോധിത ലഹരി വസ്തുക്കൾ പാർട്ടിയിൽ ഉപയോഗിച്ചിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

ഇന്നലെ വർക്കല ഡിവൈഎസ് പി നിയാസിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കലപോലീസ് ഇൻസ്പെക്ടർ എസ്. സനോജിന്റെ നിർദ്ദേശാനുസരണം നടത്തിയ മിന്നൽപരിശോധനയിലാണ് അനധികൃതമായും നിയമവിരുദ്ധമായും പ്രവർത്തിച്ച് റിസോർട്ടിൽ നിന്ന് നിരവധി ഇന്ത്യൻ നിർമ്മിത വിദേശ മദ്യക്കുപ്പികളും വിവിധയിനം ബാർ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തത്. നിശാപാർട്ടിയിൽ പങ്കെടുത്തവരുടെ വിവരങ്ങൾ പോലീസ് അന്വേഷിക്കുമെന്നും ലഹരി വ്യാപനം കർശനമായി തടയാൻ മുഴുവൻ റിസോർട്ട്
നടത്തിപ്പുക്കാരുടെയും ജീവനക്കാരുടെയും ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുമെന്നും വർക്കല ഐഎസ്എച്ച്ഒ സനോജ്.എസ് അറിയിച്ചു. പരിശോധനയിൽ സബ് ഇൻസ്പെക്ടർ രാഹുൽ പി.ആർ, അസ്സിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഷാനവാസ്, അസ്സിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ലിജോ ടോം ജോസ്, എസ്. സി. പി.ഒ മാരായ സതീശൻ, ഷിജു, സുരജ, ജിഹാനിൽ, സി. പി.ഒ മാരായ പ്രശാന്തകുമാരൻ, ശ്രീജിത്ത്, ജസീൻ, ആഷംസ്, വിഷ്ണു, എസ്പിഒ മാരായ അഖിൽ, അനൂപ് എന്നിവർ പങ്കെടുത്തു. 3 പ്രതികളെയും കോടതി റിമാന്റ് ചെയ്തു. സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ട റിസോർട്ട് നടത്തിപ്പുക്കാരും സംഘാടകരും അടക്കം 4 പേർക്കെതിരെയും പോലീസ് അബ്കാരി നിയമപ്രകാരം കേസ്സെടുത്തു.