സ്വകാര്യബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

സ്വകാര്യബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

സ്വകാര്യബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. വര്‍ക്കല ചെമ്മരുതി തോക്കാട് എം.എന്‍.മന്‍സിലില്‍ എം.എന്‍.സലീമാണ് (68) മരിച്ചത്. എട്ടിന് രാവിലെ എട്ട് മണിയോടെ ആറ്റിങ്ങല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് മുന്നിലാണ് അപകടമുണ്ടായത്. വെഞ്ഞാറമൂട്ടിലുള്ള സഹോദരന്റെ വീട്ടില്‍ നിന്നും സലീം ബൈക്കിൽ വര്‍ക്കലയിലേയ്ക്ക് പോകുമ്പോള്‍ സ്വകാര്യബസിടിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍കോളേജാശുപത്രിയിലും തുടര്‍ന്ന് സ്വകാര്യാശുപത്രിയിലും ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ മരിച്ചു. ആറ്റിങ്ങല്‍ പോലീസ് കേസെടുത്തു.

‘ന്നാ താൻ കേസ് കൊട്’; ഒരാഴ്ച കൊണ്ട് ചിത്രം 25 കോടി നേട്ടമുണ്ടാക്കിയെന്ന് റിപ്പോർട്ടുകൾ

‘ന്നാ താൻ കേസ് കൊട്’; ഒരാഴ്ച കൊണ്ട് ചിത്രം 25 കോടി നേട്ടമുണ്ടാക്കിയെന്ന് റിപ്പോർട്ടുകൾ

തിരുവനന്തപുരം: ‘ന്നാ താൻ കേസ് കൊട്’ കുഞ്ചാക്കോ ചിത്രം തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഒരാഴ്ച കൊണ്ട് ചിത്രം 25 കോടി നേട്ടമുണ്ടാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സിനിമയുടെ നിർമാതാവായ സന്തോഷ് ടി. കുരുവിളയാണ് ബോക്സ്ഓഫീസ് കണക്ക് ഔദ്യോഗികമായി പുറത്തുവിട്ടത്.

ഓ​ഗസ്റ്റ് 11നാണ് ‘ന്നാ താൻ കേസ് കൊട്’ റിലീസ് ചെയ്തത്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ചിത്രത്തിൽ കോഴുമ്മൽ രാജീവൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. ഗായത്രി ശങ്കർ ആണ് നായിക. ബേസിൽ ജോസഫ്, ഉണ്ണി മായ, പി പി കുഞ്ഞികൃഷ്ണൻ, രാജേഷ് മാധവൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. മഹേഷിന്റെ പ്രതികാരം, മായാനദി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വൈറസ്, ആർക്കറിയാം, നാരദൻ എന്നീ മികച്ച സിനിമകൾക്ക് ശേഷം സന്തോഷ് ടി കുരുവിള നിർമിക്കുന്ന പന്ത്രാണ്ടാമത് ചിത്രമാണിത്.

വിവിധ റോഡുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന

വിവിധ റോഡുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ റോഡുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന. ആറ് മാസത്തിനിടെ നിർമ്മിച്ച റോഡുകളിലാണ് വിജിലൻസ് സംഘം പരിശോധന നടത്തുന്നത്. നിർമ്മാണത്തിൽ അപകാതയുള്ളതായി പരാതി ലഭിച്ച റോഡുകളിലാണ് പരിശോധനയെന്ന് വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു. വിജിലൻസ് മേധാവി മനോജ് എബ്രഹാമിൻ്റെ നിർദേശത്തെ തുടർന്ന് റോഡിലെ പരിശോധന.

പ്രത്യേക മെഷീൻ ഉപയോഗിച്ച് റോഡിൻ്റെ ചെറുഭാഗം വിജിലൻസ് സംഘം കട്ട് ചെയ്തു ശേഖരിക്കുന്നുണ്ട്. ഈ സാംപിൾ ലാബിൽ അയച്ചുപരിശോധിക്കും. നേരത്തെയുള്ള റോഡിലെ ചളിയും മണ്ണും നീക്കി ആവശ്യത്തിന് മെറ്റലും കൃത്യമായ അളവിൽ ടാറും ഉപയോഗിച്ചാണോ റോഡ് പുനർനിർമ്മിച്ചത് എന്നറിയാനാണ് ഈ സാംപിൾ എടുത്ത് പരിശോധിക്കുന്നത്. റോഡ് സാംപിളുകളുടെ ലാബ് റിപ്പോർട്ട് കൂടി ലഭിച്ച ശേഷമായിരിക്കും വിജിലൻസ് ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കുക.

വാതില്‍പ്പടി സേവനം സൗജന്യമായി പ്രയോജനപ്പെടുത്താമെന്ന് എസ്ബിഐ

വാതില്‍പ്പടി സേവനം സൗജന്യമായി പ്രയോജനപ്പെടുത്താമെന്ന് എസ്ബിഐ

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ വാതില്‍പ്പടി സേവനം ആരംഭിച്ചിട്ടു ഏതാനും വര്‍ഷങ്ങളായി. കോവിഡ് കാലത്താണ് ഉപഭോക്താക്കള്‍ ഈ സേവനം ഏറ്റവുമധികം പ്രയോജനപ്പെടുത്തിയത്. ഇപ്പോള്‍ ഭിന്നശേഷിക്കാരുടെ ക്ഷേമം കണക്കിലെടുത്ത് പുതിയ പ്രഖ്യാപനവുമായി വന്നിരിക്കുകയാണ് എസ്ബിഐ.

ഭിന്നശേഷിക്കാര്‍ക്ക് ഒരു മാസം മൂന്ന് തവണ സൗജന്യമായി വാതില്‍പ്പടി സേവനം പ്രയോജനപ്പെടുത്താമെന്നതാണ് എസ്ബിഐയുടെ പ്രഖ്യാപനം. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് ബാങ്ക് പുതിയ പ്രഖ്യാപനം നടത്തിയത്. ചെക്ക് നല്‍കല്‍, പണമിടപാട്, ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കല്‍, കെ വൈസി രേഖകള്‍ സമര്‍പ്പിക്കല്‍ തുടങ്ങി വിവിധ ബാങ്കിങ് സേവനങ്ങളാണ് വീട്ടിലെത്തി നല്‍കുന്നത്.

1800 1037 188, 1800 1213 721 എന്നി ടോള്‍ ഫ്രീ നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്താണ് ഉപഭോക്താക്കള്‍ വാതില്‍പ്പടി സേവനം പ്രയോജനപ്പെടുത്തേണ്ടത്. ഇതിന് പുറമേ യോനോ ആപ്പ് വഴിയും വാതില്‍പ്പടി സേവനം തേടാവുന്നതാണ്. സര്‍വീസ് റിക്വസ്റ്റ് മെനുവില്‍ പോയാണ് ഈ സേവനത്തിനായി അപേക്ഷിക്കേണ്ടത്.

കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും ബൈക്കും കൂട്ടിയിച്ച് അപകടം

കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും ബൈക്കും കൂട്ടിയിച്ച് അപകടം

മൂവാറ്റുപുഴ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും എതിർദിശയിൽ നിന്നും വന്ന ബൈക്കും കൂട്ടിയിച്ച് കഴിഞ്ഞ ദിവസം അപകടം നടന്നു.
വെമ്പായം ഭാഗത്ത് നിന്നും വെഞ്ഞാറമൂട് ഭാഗത്ത് പോയ ബൈക്ക് യാത്രികൻ വലതുവശത്തേക്കുള്ള ബൈ റോഡിൽ കയറുന്നതിനായി വാഹനം വലത്തോട്ട് തിരിക്കുകയും പെട്ടെന്ന് തന്നെ വാഹനം ഇടത്തേക്ക് തിരിക്കുകയും ചെയ്തു. ഈ ബൈക്ക് യാത്രികനെ രക്ഷപ്പെടുത്തുന്നതിനായി ബസ് വലത്തേക്ക് തിരിക്കുകയായിരുന്നുവെന്നാണ് കെഎസ്ആർടിസി ബസ് ഡ്രൈവർ സിറാജ് പറയുന്നത്.

ബൈക്ക് യാത്രികൻ ബൈക്കിൽ നിന്നും തെറിച്ചു വീഴുകയും ബൈക്ക് പൂർണ്ണമായും തകരുകയും ചെയ്തു. ബൈക്ക് യാത്രികൻ ഹാപ്പിലാൻഡ് സ്വദേശി അനിൽകുമാറിനെ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് അറിയുന്നു.

ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച കെഎസ്ആർടിസി ബസ് സമീപത്തുള്ള കൊടിമരവും തകർത്ത് കടയുടെ ചുവരിൽ ഇടിച്ചാണ് നിന്നത് കെഎസ്ആർടിസി ഡ്രൈവറും അത്ഭുതകരമായ രക്ഷപ്പെട്ടു. ബൈക്ക് യാത്രികനെ രക്ഷപ്പെടുത്താൻ ശ്രമിച്ചത് കൊണ്ടാണ് ബസ് അപകടത്തിൽപ്പെട്ടതെന്ന് കെഎസ്ആർടിസി ഡ്രൈവർ പറയുന്നു. ബസ് യാത്രക്കാർക്ക് പരിക്കില്ല.

മഹാരാഷ്ട്രയിലെ ഗോണ്ടിയയിൽ പാസഞ്ചർ ട്രെയിനും ഗുഡ്സും കൂട്ടിയിടിച്ച് അപകടം

മഹാരാഷ്ട്രയിലെ ഗോണ്ടിയയിൽ പാസഞ്ചർ ട്രെയിനും ഗുഡ്സും കൂട്ടിയിടിച്ച് അപകടം

മുംബൈ: മഹാരാഷ്ട്രയിലെ ഗോണ്ടിയയിൽ പാസഞ്ചർ ട്രെയിനും ഗുഡ്സും കൂട്ടിയിടിച്ച് അപകടം. 50 പേർക്ക് പരിക്കേറ്റു. പുലർച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. ഇടിക്ക് പിന്നാലെ പാസഞ്ചർ ട്രെയിനിന്റെ മൂന്ന് ബോഗികൾ പാളം തെറ്റി. സിഗ്നലിലെ പിഴവാണ് അപകടകാരണമെന്ന് പ്രാഥമിക വിവരം. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം.