എൽ വി എച്ച് എസ് പോത്തൻകോഡിൽ വിപുലമായ ആഘോഷങ്ങൾ നടന്നു

എൽ വി എച്ച് എസ് പോത്തൻകോഡിൽ വിപുലമായ ആഘോഷങ്ങൾ നടന്നു

ആറ്റിങ്ങൽ: 75 ആം സ്വാതന്ത്യദിനാഘോഷത്തോടനുബന്ധിച്ച് എൽ വി എച്ച് എസ് പോത്തൻകോഡിൽ വിപുലമായ ആഘോഷങ്ങൾ നടന്നു. ഹെഡ്മിസ്ട്രസ് മായ പതാക ഉയർത്തി. റാലി, പായസവിതരണം, കുട്ടികളുടെ കലാപരിപാടികൾ തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിച്ചു. മനേജ്മെൻറ് പ്രതിനിഥി പ്രവീൺ, പി ടി എ പ്രസിഡൻ്റ് ഉറൂബ്, മറ്റ് പി ടി എ ഭാരവാഹികളും അധ്യാപകരും മാതാപിതാക്കളും ചടങ്ങിൽ പങ്കെടുത്തു.

അമ്മയെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

അമ്മയെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കൊടുവള്ളിയിൽ അമ്മയെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടുവള്ളി ഞെള്ളോരമ്മൽ ഗംഗാധരന്റെ ഭാര്യ ദേവി, മകൻ അജിത് കുമാർ എന്നിവരെയാണ് വീടിനു സമീപത്തെ ടവറിനു മുകളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ദേവിയുടെ ചികിത്സക്കായി കോഴിക്കോട് വൈദ്യരുടെ സമീപത്ത് പോയിരുന്നു.

കാല് മുറിച്ചു മാറ്റണമെന്ന് വൈദ്യർ പറഞ്ഞതായും ഇതിനാൽ ഇനി ജീവിച്ചിരിക്കുന്നില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും ഇവർ വീട്ടിലേക്ക് വിളിച്ച് അറിയിച്ചിരുന്നു. രാത്രിയും ഇവർ വീട്ടിലെത്താത്തതിനെ തുടർന്ന് എട്ടു മണിയോടെ ബന്ധുക്കൾ കൊടുവള്ളി പൊലീസിൽ പരാതി നൽകി.

നാട്ടുകാർ നടത്തിയ തെരച്ചിലില്‍ പുലർച്ചെ മൂന്നരയോടെയാണ് ഇരുവരെയും ടവറിനു മുകളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനകം ഇരുവരും മരണപ്പെട്ടിരുന്നു. അജിത് കുമാർ അവിവാഹിതനാണ്.

നിയന്ത്രണംവിട്ട് ബൈക്ക് ഓടയിലേക്ക് മറിഞ്ഞു; തലയില്‍ കമ്പി തുളച്ചുകയറി യുവാവ് ഗുരുതരാവസ്ഥയിൽ

നിയന്ത്രണംവിട്ട് ബൈക്ക് ഓടയിലേക്ക് മറിഞ്ഞു; തലയില്‍ കമ്പി തുളച്ചുകയറി യുവാവ് ഗുരുതരാവസ്ഥയിൽ

പത്തനംതിട്ട: റോഡില്‍നിന്ന് ബൈക്ക് ഓടയിലേക്ക് മറിഞ്ഞ് യുവാവിന്റെ തലയില്‍ കമ്പി തുളച്ചുകയറി. വള്ളിക്കോട് അഞ്ചാം വാര്‍ഡ് തെക്കേടത്ത് വീട്ടില്‍ യദുകൃഷ്ണനാണ് (29) പരിക്കേറ്റത്. ഇദ്ദേഹം അതീവഗുരുതരാവസ്ഥയില്‍ സ്വകാര്യമെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കോന്നി-ചന്ദനപ്പള്ളി റോഡില്‍ വള്ളിക്കോട് തിയേറ്റര്‍ ജങ്ഷനടുത്ത് ഞായറാഴ്ച രാവിലെ 11.30-ഓടെയായിരുന്നു അപകടം.

കൊരുപ്പുകട്ട പാകിയ റോഡിലെ കട്ടകള്‍ ഇളകിക്കിടക്കുന്നതിനാല്‍ ബൈക്ക് നിയന്ത്രണംവിട്ട് വശത്തെ ഓടയിലേക്കാണ് മറിഞ്ഞത്. യദു ക്ഷേത്രത്തില്‍ പോയി മടങ്ങുംവഴി എതിരേ വന്ന വാഹനത്തിന് സൈഡ്‌ കൊടുക്കുകയായിരുന്നു. ഓടയ്ക്ക് മൂടിയില്ലായിരുന്നു. സമീപം കിടന്ന പഴയ സ്ലാബിന്റെ കമ്പിയാണ് യദുവിന്റെ തലയിലേക്ക് തുളച്ചുകയറിയത്.

ആദ്യം പത്തനംതിട്ടയിലെയും കോഴഞ്ചേരിയിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തലയ്ക്ക് ശസ്ത്രക്രിയനടത്തി. രണ്ടു വര്‍ഷം മുന്‍പ് കോവിഡ് സമയത്ത് ജോലിനഷ്ടപ്പെട്ട് നാട്ടിലെത്തിയ യദു വിസ ശരിയായി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും ഗള്‍ഫിലേക്ക് പോകാന്‍ തയ്യാറെടുക്കുമ്പോഴാണ് അപകടം.

ട്വിറ്ററിലൂടെ രാജ്യത്തിന്‌ ആശംസകൾ നേർന്ന് പ്രധാനമന്ത്രി; കേരളത്തിലും വിപുലമായ ഒരുക്കങ്ങൾ

ട്വിറ്ററിലൂടെ രാജ്യത്തിന്‌ ആശംസകൾ നേർന്ന് പ്രധാനമന്ത്രി; കേരളത്തിലും വിപുലമായ ഒരുക്കങ്ങൾ

തിരുവനന്തപുരം: 75-ാം സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക് രാജ്യമെങ്ങും ആവേശത്തുടക്കം. രാജ്യത്തിന് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നത്. വളരെ പ്രത്യേകതയുള്ള ഒരു ദിനമാണ് ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തും. അതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ചെങ്കോട്ടയിലെ സ്വാതന്ത്രദിനാഘോഷ ചടങ്ങുകളിലേക്ക് എഴായിരം പേരെയാണ് ക്ഷണിച്ചിരിക്കുന്നത്.

അങ്കണവാടി ജീവനക്കാര്‍, തെരുവ് കച്ചവടക്കാർ, മോർച്ചറി ജീവനക്കാ‍ർ തുടങ്ങിയവരിലെ തെരഞ്ഞെടുക്കപ്പെട്ടവർക്കും ചടങ്ങിലേക്ക് പ്രത്യേക ക്ഷണമുണ്ട്. ഇന്ത്യ ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച പീരങ്കി ഉപയോഗിച്ചാകും സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ആചാര വെടി മുഴക്കുക. സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്തും തന്ത്ര പ്രധാന മേഖലകളിലും അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി കേരളത്തിലും വിപുലമായ ഒരുക്കങ്ങൾ നടന്നു വരുന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും. സേനാ വിഭാഗങ്ങളെ അഭിവാദ്യം ചെയ്യും. പൊലീസ് മെഡലുകൾ ചടങ്ങിൽ വിതരണം ചെയ്യും. രാജ്ഭവനിലും വിപുലമായ ആഘോഷ പരിപാടികൾ നടക്കും. പൊലീസ് ആസ്ഥാനത്ത് രാവിലെ 11 മണിക്കാണ് പതാക ഉയർത്തലും തുടർന്നുള്ള ആഘോഷചടങ്ങുകളും നടക്കുക.

പാലക്കാട്‌ സി പി എം പ്രവർത്തകനെ  വെട്ടി കൊന്നു; ഹർത്താൽ പ്രഖാപിച്ച് സി പി എം

പാലക്കാട്‌ സി പി എം പ്രവർത്തകനെ വെട്ടി കൊന്നു; ഹർത്താൽ പ്രഖാപിച്ച് സി പി എം

പാലക്കാട്: സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ അലങ്കര പണികൾക്കിടെ മലമ്പുഴയിൽ സി പി എം പ്രവർത്തകനെ വെട്ടി കൊന്നു.39 വയസുള്ള ഷാജഹാൻ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 9.15 ഓടെ ആണ് കൊലപാതകം നടന്നത്. മലമ്പുഴ കുന്നംങ്കാട് എന്ന് സ്ഥലത്ത് വെച്ചാണ് സംഭവം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ട് സംഘമാണ് ഷാജഹാനെ വെട്ടിയത്. 39 വയസ്സായിരുന്നു. ആക്രമണത്തില്‍ ഷാജഹാന്‍റെ കാലിലും ശരീരത്തിലും മാരകമായി വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചു എന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സിപിഎം നേതാക്കള്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്.

സി പി എം പ്രവർത്തകനെ വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് സി പി എം ഹർത്താൽ പ്രഖ്യാപിച്ചു. മരുതറോഡ് പഞ്ചായത്തിലാണ് സി പി എം ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഷാജഹാൻ മരുത റോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ആണ്..കൊലപാതകത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് സി പി എം ആരോപിച്ചിട്ടുണ്ട്. ബി ജെ പി പ്രവർത്തകൻ ആറുചാമി കൊലക്കേസിൽ വിചാരണ കോടതി ശിക്ഷിച്ച ആളാണ് ഷാജഹാൻ. 2008 ൽ ആയിരുന്നു ഈ കൊലപാതകം നടന്നത്. ഷാജഹാന് ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്നും സി പി എം നേതാക്കള്‍ പറയുന്നു.

ദേശീയ പതാക ഉയർത്തി എസ് എൻ ഡി പി ആറ്റിങ്ങൾ യൂണിയൻ

ദേശീയ പതാക ഉയർത്തി എസ് എൻ ഡി പി ആറ്റിങ്ങൾ യൂണിയൻ

ആറ്റിങ്ങൽ: എസ് എൻ ഡി പി ആറ്റിങ്ങൾ യൂണിയന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ലബ്ധിയുടെ എഴുപത്തി അഞ്ചാമത് വാർഷിക ആഘോഷത്തിൻ്റെ ഭാഗമായുള്ള ദേശീയ പതാക ഉയർത്തൽ ചടങ്ങിൻ്റെ യൂണിയൻ തല ഉദ്ഘാടനം യൂണിയൻ പ്രസിഡൻ്റ് എസ്. ഗോകുൽദാസ് യൂണിയൻ അങ്കണത്തിൽ പതാക ഉയർത്തി നിർവ്വഹിച്ചു.

യൂണിയൻ കീഴിലുള്ള 28 ശാഖാ കേന്ദ്രങ്ങളിലും, ഗുരുമന്ദിരങ്ങളിലും, ഭവനങ്ങളിലും ഗവ: നിർദ്ദേശാനുസരണമുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് ഉള്ള പതാക ഉയർത്തൽ
ചടങ്ങുകൾക്ക് വിവിധയിടങ്ങളിൽ യൂണിയൻ തലത്തിൽ യൂണിയൻ പ്രസിഡൻറ് എസ്.ഗോകുൽദാസ്, സെക്രട്ടറി എം. അജയൻ, വൈസ് പ്രസിഡൻ്റ് ഷാജി, എൻ എസ് കെ അജി, യൂണിയൻ കൗൺസിലർമാരായ സുധീർ, റോയൽ അജി, സുജാതൻ, അജു, ദഞ്ചുദാസ്, സുരേഷ് ബാബു, ഷാജി, യൂണിയൻ വനിതാ സംഘം പ്രസിഡൻ്റ് സുശീലാ രാജൻ, സെക്രട്ടറി ശ്രീകല എസ് ആർ,വൈസ് പ്രസിഡൻ്റ് പ്രശോഭാ ഷാജി, ട്രഷറർ രാധാമണി.V, കമ്മിറ്റി അംഗങ്ങളായ ബിന്ദുവിനു, ഷെർളി സുദർശനൻ, ബേബി സഹൃദയൻ, ഉഷ, ഗീതാ സുരേഷ്, ഷെർളി, ലതിക റ്റി ഒ, ഷീജാ അജികുമാർ, ചിത്ര, യൂത്ത് മൂവ്മെൻ്റ് പ്രസിഡൻ്റ് നിഷാന്ത് രാജൻ, സെക്രട്ടറി അജു കൊച്ചാലുംമൂട്, വൈസ് പ്രസിഡൻ്റ് അയ്യപ്പദാസ്, ജോ. സെക്രട്ടറിമാരായ അഭിലാഷ്, ജയപ്രസാദ്, കമ്മിറ്റി അംഗങ്ങളായ ശ്രീജിത്ത്, റോയ്പാൽ, ദിനേശ്, ദീപു പാണശ്ശേരി, യൂണിയൻ സൈബർ സേന ചെയർമാൻ ദഞ്ചുദാസ് ചെറുവള്ളിമുക്ക്, കൺവീനർ അജി പ്രസാദ് എന്നിവർക്കൊപ്പം വിവിധയിടങ്ങളിൽ ശാഖാ പ്രസിഡൻ്റ് മാർ, സെക്രട്ടറിമാർ, വൈസ് പ്രസിഡൻ്റ്മാർ, യൂണിയൻ മെമ്പർമാർ, കുടുംബ യൂണിറ്റ്, മൈക്രോ ഫിനാൻസ് കൺവീനർമാർ, ജോ. കൺവീനർമാർ തുടങ്ങി ഇതര പോഷക സംഘടനാ ഭാരവാഹികളുടേയും നേതൃത്വത്തിൽ ശാഖാതലങ്ങളിലും ദേശീയ പതാക ഉയർത്തൽ ചടങ്ങുകൾ നിർവ്വഹിച്ചു.