by Midhun HP News | Aug 15, 2022 | Latest News, ജില്ലാ വാർത്ത
ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യ ദിനത്തില്‍ മുട്ടപ്പലം പ്ലാമൂട് പുത്തൻ പള്ളി മുസ്ലിം
ജമാഅത്ത് അങ്കണത്തില്‍ പ്രസിഡന്റ് എം. അലിയാരുകുഞ്ഞ്
ദേശീയ പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി എ.ആര്‍.നിസാര്‍ ദേശീയ ഐക്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസിസ്റ്റന്റ് ഇമാം മാഹീന്‍കണ്ണ് മൗലവി, ഭാരവാഹികളായ എ. മജ്നു, എസ്. സക്കീര്‍ ഹുസൈന്‍, എസ്. എം. ബഷീര്‍, അബ്ദുള്‍ ലത്തീഫ്, അബ്ദുള്‍ മജീദ്, എ.എ. മജീദ്, ബദറുദ്ദീന്‍, എ. നസീര്‍, എ. ബഷീര്‍
തുടങ്ങിയവര്‍ പങ്കെടുത്തു.

by Midhun HP News | Aug 15, 2022 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: ഭാരതത്തിന്റെ 76-ാം സ്വാതന്ത്ര്യ ദിനത്തില്‍ കോണ്‍ഗ്രസ് പെരുങ്കുഴി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പെരുങ്കുഴി ജംഗ്‌ഷനിലും, വാര്‍ഡ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ 10-ാം വാര്‍ഡില്‍ പെട്ട ബീഡിക്കാരി മുക്കിലും, ഗാന്ധിസ്മാരകം ജംഗ്‌ഷനിലും, 9-ാം വാര്‍ഡില്‍ തെറ്റിച്ചിറയിലും, 11-ാം വാര്‍ഡില്‍ കെ.കെ വനം ജംഗ്‌ഷനിലും, 14-ാം വാര്‍ഡില്‍ സി.ഒ നഗറിലും ദേശീയ പതാക ഉയര്‍ത്തി, ദേശീയോദ്ഗ്രഥന പ്രതിജ്ഞയെടുത്തു. മണ്ഡലം പ്രസിഡന്റ് സി.എച്ച്.സജീവ്, വി. കെ.ശശിധരന്‍, മാടന്‍വിള നൗഷാദ്, എ. ആര്‍. നിസാര്‍, എ. കെ. ശോഭനദേവന്‍,
എസ്. ജി. അനില്‍കുമാര്‍, എസ്. മധു, എം.കെ. ഷാജഹാന്‍, ചന്ദ്രബാബു, അനു.വി നാഥ്, അബ്ദുല്‍ റഷീദ്, ഉല്ലാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

by Midhun HP News | Aug 15, 2022 | Latest News, ജില്ലാ വാർത്ത
ഡിങ്കിരി അനിൽ സംവിധാനം ചെയ്യുന്ന ഡസ്റ്റർ എന്ന ഹോം സിനിമയുടെ പൂജ പ്രസിദ്ധ സംഗീത സംവിധായകൻ ശരത്ത് ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു. ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം പ്രസിദ്ധ ചെറുകഥാകൃത്ത് പി.കെ പാറകടവിന് നൽകി അദ്ദേഹം പ്രകാശിപ്പിച്ചു. ചടങ്ങിൽ പ്രസ്തുത ഹോം സിനിമയുടെ അണിയറപ്രവർത്തകരും മറ്റ് അഭ്യുദയകാംക്ഷികളും പങ്കെടുത്തു.

by Midhun HP News | Aug 15, 2022 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ മണ്ഡലം വാർഡ് 18 ൽ ഇന്ന് രാവിലെ ദേശീയ പതാക ഉയർത്തുകയും 2021-22 അധ്യയന വർഷത്തിൽ എസ് എസ് എൽ സിയ്ക്കും പ്ലസ് ടുവിനും വിജയിച്ച മുഴുവൻ കുട്ടികളെയും അനുമോദിക്കുകയും ചെയ്തു. വാർഡ് പ്രസിഡന്റ് മണികണ്ഠൻ, മുൻ ആരോഗ്യ ചെയർമാൻ ഇ .എം സാജു, വിജയൻ സോപാനം, ഇളമ്പ ഉണ്ണികൃഷ്ണൻ, നടേശൻ, കൊച്ചുമാണി, ശരീന്ദ്രൻ നായർ, കണ്ണൻ, മഞ്ജു, ഉമ, ജയകുമാരി, ചാരുമതി, സുനീത്, ഹാരിസ്, രാഗിണി, കുമാരി, ഭാസി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

by Midhun HP News | Aug 15, 2022 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: സ്വാതന്ത്ര്യത്തിന്റെ അമൃത വർഷത്തിൽ ഇടം നേടിയവരും അല്ലാത്തവരുമായ ധീര ദേശാഭിമാനികൾക്ക് സ്മൃതി മരത്തിലൂടെ ആദരവർപ്പിച്ച് സ്വാതന്ത്ര്യ ദിനം വ്യത്യസ്തമാക്കുകയാണ് സി എൻ പി എസ് യു പി എസ് മടവൂർ. ജയ് ജവാൻ ജയ് കിസാൻ എന്ന മുദ്രാവാക്യത്തെ അന്വർത്ഥമാക്കി കാർഷികവൃത്തിയെ ജീവിതചര്യയാക്കി മാറ്റിയ കർഷകർക്കും ജീവിതത്തിന്റെ യൗവനത്തെ രാഷ്ട്ര സേവനത്തിനായി സമർപ്പിച്ച പൂർവ്വ വിദ്യാർത്ഥികളായ പൂർവ്വ സൈനികർക്കും നൽകിയ ആദരവ് പുതുതലമുറയ്ക്കുള്ള മഹത്തായ സന്ദേശം കൂടിയായിരുന്നു.
ഗുഡ് ബൈ പ്ലാസ്റ്റിക് എന്ന പ്രവർത്തനത്തിലൂടെ സർക്കാർ ആശുപത്രികൾക്ക് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നിർമ്മിച്ച പരിസ്ഥിതി സൗഹൃദ തുണി സഞ്ചി വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് എൻ. കെ രാധാകൃഷ്ണൻ മടവൂർ അധ്യക്ഷനായ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ബിജു കുമാർ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ സിമി സതീഷ്, ഡോക്ടർ ബിനി കെ ബി, ഡോക്ടർ രഘുനാഥൻ നായർ, ഡോക്ടർ വിന്ധ്യ വി എസ്, ഡോക്ടർ ജിതേഷ് തങ്കപ്പൻ, ഹെഡ്മിസ്ട്രസ് നിഷാ ഖാൻ, എം പി ടി എ പ്രസിഡന്റ് ഷെമീന സജാദ്, സ്റ്റാഫ് പ്രതിനിധി ലത. വി എന്നിവർ സംബന്ധിച്ചു.
by Midhun HP News | Aug 15, 2022 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: ശാർക്കര ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ സർവൈശ്വര്യപൂജ ചിങ്ങം 1 (ആഗസ്റ്റ് 17: 2022) ബുധൻ വൈകുന്നേരം 5 മണിക്ക് കിളിമാനൂർ ദേവേശ്വരം തുറവല്ലൂർ മഠം നന്ദകുമാർ ഭട്ടതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ആരംഭിക്കുന്നതാണ്. പൂജയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ഭക്തജനങ്ങൾ 4:30 നു ക്ഷേത്രത്തിൽ എത്തിച്ചേരണമെന്ന്
ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
കൊണ്ടുവരേണ്ട സാധനങ്ങൾ:
ഐശ്വര്യപൂജയ്ക്ക് ആവശ്യമായ നിലവിളക്ക് ,തട്ടം, കിണ്ടി, പൂവ്, എണ്ണ, അക്ഷതം ( പച്ചരിയും നെല്ലും കൂട്ടി കലർത്തിയത്), കുങ്കുമം, ചന്ദനം, ഭസ്മം, പഴം, വിളക്കു തിരി, സാമ്പ്രാണിത്തിരി, കർപ്പൂരം, വാഴയില, വെറ്റില, അടക്ക, എന്നിവ ഭക്തജനങ്ങൾ തന്നെ കൊണ്ടുവരേണ്ടതാണെന്നും അറിയിച്ചു.
Recent Comments