യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

വെഞ്ഞാറമൂട്ടിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുകോട്ടുകോണം സ്വദേശി ഉഷാന്തിനെയാണ് തോട്ടിൻ കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആളുമാനൂർ മഠത്തിന് സമീപത്തെ ചതുപ്പിലാണ് മൃതദേഹം കിടന്നത്. വെഞ്ഞാറമൂട് പൊലീസ്
സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. മൃതദേഹം ഗോകുലം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

സ്വാതന്ത്ര്യദിന സന്ദേശ റാലിയും ചികിത്സാ സഹായ വിതരണവും

സ്വാതന്ത്ര്യദിന സന്ദേശ റാലിയും ചികിത്സാ സഹായ വിതരണവും

തട്ടത്തുമല കൈലാസം കുന്ന് PVLPS ൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന സന്ദേശ റാലി സംഘടിപ്പിച്ചു.സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടി ആറ്റിങ്ങൽ MLA O. S അംബിക പ്ലാഗ്ഓഫ് ചെയ്തു.തദവസരത്തിൽ, പനപ്പാംകുന്ന് ശിവദ എന്ന രണ്ടു വയസ്സുകാരിയുടെ ചികിത്സാ ഫണ്ടിലേയ്ക്ക് സ്കൂൾ നൻമ ക്ലബ്ബ് സ്വരൂപീച്ച ഒരു ലക്ഷം രൂപയുടെ സഹായം കുട്ടിയുടെ മാതാവ് ആതിരയ്ക്ക് കൈമാറി തുടർന്നു നടന്ന വാഹന റാലിയിൽ രക്ഷിതാക്കളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം ശ്രദ്ധേയമായി. കിളിമാനൂർ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ്, ബ്ലോക്ക് മെമ്പർ ബിൻഷ ബഷീർ, വാർഡ് മെമ്പർ ഷാജുമോൾ, K G പ്രിൻസ്,S ബിജു, ജെസീം,PTA പ്രസിഡൻ്റ് ലിജു, ഷെമീർ ഷൈൻ, വിമൽ V. M എന്നിവർ സംസാരിച്ചു.

75 ആം സ്വാതന്ത്യ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി

75 ആം സ്വാതന്ത്യ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി

ആറ്റിങ്ങൽ: ബ്രിട്ടീഷ് അധിനിവേശത്തിനെതിരായ ആദ്യ ചെറുത്ത് നിൽപ്പ് എന്ന നിലയിൽ ആറ്റിങ്ങൽ കലാപ സ്മരണ എന്നും നിലനിൽക്കുമെന്ന് തൊഴിൽ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി അഭിപ്രായപ്പെട്ടു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പോരാട്ടം കൊണ്ട് മാത്രമല്ല എണ്ണമറ്റ കമ്മ്യൂണിസ്റ്റ് പോരാളികളുടേത് കൂടിയാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ ഒരു പങ്കും വഹിക്കാത്ത സംഘ പരിവാറാണ് ഇന്ന് രാജ്യത്തെ ജനങ്ങൾക്ക് മുന്നിൽ 75ാം സ്വാതന്ത്യദിനാഘോഷത്തിന്റെ പേരിൽ കപടദേശ സ്നേഹം കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സി പി ഐ എം, സി പി ഐ സംയുക്തമായി ആറ്റിങ്ങൽ, കിളിമാനൂർ, വർക്കല, മംഗലപുരം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ മാമത്ത് എഴുപത്തഞ്ചാം സ്വാതന്ത്യ ദിനാഘോഷങ്ങളുെടെ ഭാഗമായി സംഘടിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വി ശശി എം എൽ എ അധ്യക്ഷനായി. സി പി ഐ എം ആറ്റിങ്ങൽ ഏരിയ സെക്രട്ടറി എസ് ലെനിൻ സ്വാഗതം പറഞ്ഞു. സി ഐ ടി യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ മുഖ്യ പ്രഭാഷണം നടത്തി. സി പി ഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി പി ഉണ്ണി കൃഷ്ണൻ, മനോജ് ബി ഇടമന, സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ ബി പി മുരളി, ആർ രാമു, ഒ എസ് അംബിക എം എൽ എ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ സുഭാഷ്, മടവൂർ അനിൽ, ബി സത്യൻ, ഷൈലജ ബീഗം, മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശേരി, കിളിമാനൂർ ഏരിയ സെക്രട്ടറി എസ് ജയചന്ദ്രൻ, സി പി ഐ ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി ജയചന്ദ്രൻ, ചരിത്ര ഗവേഷകൻ ആർ നന്ദകുമാർ, നഗരസഭ ചെയർപേഴ്സൺ എസ്. കുമാരി എന്നിവർ സംസാരിച്ചു.

യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം സ്കൂട്ടറിൽ പോകുമ്പോൾ മരം മുറിഞ്ഞു വീണു; അഞ്ച് വയസുകാരന് ദാരുണാന്ത്യം

സ്കൂട്ടറില്‍ യാത്ര ചെയ്യവേ മരം മുറിഞ്ഞു വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. എറണാകുളം പറവൂരിലാണ് അപകടം. പുത്തന്‍വേലിക്കര സ്വദേശി സിജീഷിന്റെ മകന്‍ അനുപം കൃഷ്ണയാണ് മരിച്ചത്.

മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം സ്കൂട്ടറില്‍ പോകുമ്ബോള്‍ പറവൂര്‍ കൈരളി, ശ്രീ തീയേറ്ററുകളുടെ സമീപത്ത് വച്ച്‌ ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന് മുകളിലേക്ക് മരം മറിഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ മുത്തശ്ശന്‍ പ്രദീപ്, മുത്തശ്ശി രേഖ എന്നിവരെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ദേശീയ പതാക സൗജന്യമായി വിതരണം ചെയ്ത് എം എസ് എം ഇ

ദേശീയ പതാക സൗജന്യമായി വിതരണം ചെയ്ത് എം എസ് എം ഇ

ആറ്റിങ്ങൽ: ഹർ ഘർ തിരംഗയുടെ പ്രചരണാർത്ഥം ആറ്റിങ്ങലിലെ സമീപവാസികൾക്ക്, എം എസ് എം ഇ ദേശീയ പതാക സൗജന്യമായി വിതരണം ചെയ്തു. 75 ആം സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായാണ് ആറ്റിങ്ങലിൽ പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ എം എസ് എം ഇ ദേശീയ പതാക സൗജന്യമായി വിതരണം ചെയ്തത്. കോ ഓർഡിനേറ്ററായ കീർത്തി മോഹന്റെ നേതൃത്വത്തിലായിരുന്നു ദേശീയ പതാകയുടെ വിതരണം.

വേളാങ്കണ്ണി പെരുന്നാൾ; തിരുവനന്തപുരത്തുനിന്നും സ്പെഷ്യൽ ട്രെയിൻ സർവ്വീസ് ഉണ്ടായിരിക്കും

വേളാങ്കണ്ണി പെരുന്നാൾ; തിരുവനന്തപുരത്തുനിന്നും സ്പെഷ്യൽ ട്രെയിൻ സർവ്വീസ് ഉണ്ടായിരിക്കും

വേളാങ്കണ്ണി പെരുന്നാളിനോടനുബന്ധിച്ച് ആഗസ്റ്റ് 17, 24, 31 സെപ്തംബർ 1 എന്നീ തീയതികളിൽ തിരുവനന്തപുരത്തുനിന്ന് വേളാങ്കണ്ണിയിലേക്ക് സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തും. ഉച്ചയ്ക്ക് 3.25ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ നാലിന് വേളാങ്കണ്ണിയിലെത്തും.

25രൂപയാണ് നിരക്ക്. ബാലരാമപുരം, നെയ്യാറ്റിൻകര, പാറശ്ശാല, കുഴിത്തുറ, ഇരണിയൽ,നാഗർകോവിൽ ടൗൺ, വള്ളിയൂർ,തിരുനെൽവേലി,കോവിൽപെട്ടി, സാത്തൂർ,വിരുദുനഗർ,മധുരൈ,ദിണ്ടുഗൽ,തി രുച്ചിറപ്പള്ളി,തഞ്ചാവൂർ, തിരുവാരൂർ,നാഗപട്ടണം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

വേളാങ്കണ്ണിയിൽ നിന്ന് 18,25,സെപ്തംബർ 1, 8 ദിവസങ്ങളിൽ രാത്രി 11.50നാണ് മടക്കയാത്ര. പിറ്റേന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് തിരുവനന്തപുരത്തെത്തും.
ട്രെയിൻ നമ്പർ 06011/06012.