ദേശീയ പാതയിൽ പോലീസ് വാഹനം അപകടത്തിൽപ്പെട്ടു

ദേശീയ പാതയിൽ പോലീസ് വാഹനം അപകടത്തിൽപ്പെട്ടു

തിരുവനന്തപുരം: ദേശീയ പാതയിൽ കുളത്തൂരിൽ പോലീസ് വാഹനം അപകടത്തിൽപ്പെട്ടു. ട്രാഫിക് വിഭാഗത്തിന്റെ ചീറ്റാ പട്രാേൾ വാഹനമാണ് മറിഞ്ഞത്. മൂന്നു പോലീസുകാർക്ക് നിസ്സാര പരിക്ക്. 12 മണിയോടുകൂടി കുളത്തൂർ റ്റി എസ് സി ആശുപത്രിക്കു സമീപമായിരുന്നു അപകടം. ഇടതു വശത്തുകൂടി ഓവർടേക്ക് ചെയ്യാതിരിക്കാൻ വെട്ടിത്തിരിച്ച വാഹനം നിയന്ത്രണം തെറ്റി ഡിവൈഡറിനു മുകളിലൂടെ മറുവശത്തേക്ക് മറിയുകയായിരുന്നു.

മന്ത്രിമാർക്ക് പുത്തൻ കാറുകൾക്കായി 3.22 കോടി  അനുവദിച്ചു

മന്ത്രിമാർക്ക് പുത്തൻ കാറുകൾക്കായി 3.22 കോടി അനുവദിച്ചു

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെയാണ് മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിമാർക്കും പുതിയ കാറിന് അനുമതി. പത്ത് കാറുകൾ വാങ്ങാൻ മൂന്ന് കോടി 22 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇന്നോവ ക്രിസ്റ്റ തന്നെയാണ് വാങ്ങുന്നത്. ഒരു കാറിന്റെ വില 32 ലക്ഷം രൂപ. അങ്ങിനെ പത്ത് കാറിനായി മൂന്ന് കോടി 22 ലക്ഷം രൂപ അനുവദിച്ചു.

മന്ത്രിമാർക്ക് വാഹനങ്ങൾ അനുവദിക്കുന്നത് ടൂറിസം വകുപ്പാണ്. നിലവിലുള്ള വാഹനങ്ങൾ അപര്യാപ്തമായതിനാൽ പുതിയ വാഹനങ്ങൾ വാങ്ങിക്കുന്നു എന്നാണ് ഉത്തരവിലുള്ളത്. ഏതാനും മാസം മുൻപ് ധനമന്ത്രി കെ. എൻ ബാലഗോപാലിൻ്റെ കാറിന്റെ ടയർ ഓട്ടത്തിനിടെ ഊരിത്തെറിച്ചിരുന്നു. ഇത്തരത്തിൽ വാഹനങ്ങൾ പഴകി അപകടാവസ്ഥയിലായെന്നും മന്ത്രിമാർ വിശദീകരിക്കുന്നു.

സാമ്പത്തിക പ്രതിസന്ധി മൂലം ധനകാര്യ വകുപ്പ് പത്ത് വാഹനങ്ങൾ വാങ്ങുന്നതിനെ എതിർത്തിരുന്നു. 5 വാഹനങ്ങൾ വാങ്ങാനായിരുന്നു ധനവകുപ്പ് അനുമതി നൽകിയത്. എന്നാൽ ടൂറിസം വകുപ്പ് മുഖ്യമന്ത്രിയുടെ അനുവാദത്തോടെ പത്ത് വാഹനങ്ങൾ വാങ്ങുന്നതിനുള്ള ഫയൽ മന്ത്രിസഭ യോഗത്തിൽ വച്ച് തീരുമാനമെടുപ്പിക്കുക ആയിരുന്നു.

ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ വൊക്കേഷണൽ & ഹയർ സെക്കൻഡറി സ്കൂളിൽ ലൈബ്രറി ലാബ് മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കും

ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ വൊക്കേഷണൽ & ഹയർ സെക്കൻഡറി സ്കൂളിൽ ലൈബ്രറി ലാബ് മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കും

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിച്ച ലൈബ്രറി ലാബ് മന്ദിരത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 15 തിങ്കൾ രാവിലെ 11:30ന് സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ വച്ച് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കുമെന്ന് ഒ.എസ് അംബിക എംഎൽഎ വാർത്താക്കുറിപ്പിൽ അറിയിച്ചു.

സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ഒരുകോടി രൂപ അനുവദിച്ചിരുന്നത്. ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ മന്ദിരം കൂടി യാഥാർത്ഥ്യമാകുന്നതോടുകൂടി സ്കൂൾ എല്ലാ അർത്ഥത്തിലും ആധുനിക നിലവാരത്തിലേക്ക് ഉയരുകയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കിസ്ബി ഫണ്ടിൽ നിന്നും പൊതുവിദ്യാഭ്യാസ യജ്ഞം പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് കോടി രൂപ ചിലവഴിച്ച് അത്യന്താധുനിക സജ്ജീകരണങ്ങൾ സ്കൂളിൽ ഏർപ്പെടുത്തിയിരുന്നു.

സ്കൂളിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി ബ്ലോക്കിനായി ഒരുകോടി രൂപയുടെ അധിക തുക അനുവദിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. അതിനുപുറമെ ലാബ് ലൈബ്രറി മന്ദിരം കൂടി യാഥാർത്ഥ്യമാകുന്നതോടുകൂടി ആറ്റിങ്ങലിലെ ചരിത്രം ഉറങ്ങുന്ന ഈ മാതൃകാ വിദ്യാലയത്തിന് എല്ലാവിധ പ്രതാപങ്ങളും കൈവരിക്കാൻ സാധിക്കും എന്ന സന്തോഷത്തിലാണ് സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും അടങ്ങുന്ന കൂട്ടായ്മ. ഈ വേളയിൽ ഈ നാട്ടിലെ എല്ലാ നല്ലവരായ നാട്ടുകാരുടെയും സഹായസഹകരണങ്ങൾ ഉദ്ഘാടന വേളയിലും തുടർന്നും ഉണ്ടാകണമെന്ന് ഒ. എസ്. അംബിക എം. എൽ. എ. വാർത്ത കുറിപ്പിൽ അറിയിച്ചു.

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ തോന്നയ്ക്കല്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നാടക ശില്പശാല സംഘടിപ്പിച്ചു

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ തോന്നയ്ക്കല്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നാടക ശില്പശാല സംഘടിപ്പിച്ചു

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ തോന്നയ്ക്കല്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നാടക ശില്പശാല സംഘടിപ്പിച്ചു. സ്കൂള്‍ ആഡിറ്റോറിയത്തില്‍ പ്രധാന അധ്യാപകന്‍ സുജിത്ത് എസ്സിന്‍റെ അധ്യക്ഷതയില്‍ നടന്ന ശില്പശാല വാര്‍ഡ് മെമ്പര്‍ തോന്നയ്ക്കല്‍ രവി ഉദ്ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്‍റ്റ് തങ്കമണി.എ, സ്റ്റാഫ് സെക്രട്ടറി സന്തോഷ്തോന്നയ്ക്കല്‍, ജാസ്മിന്‍.എസ്, ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍ ഫ്രെയിം അനാമിക, വിദ്യാരംഗം കണ്‍വീനര്‍ ബീന.എസ്, ബിസ്മി.എല്‍.എസ് തുടങ്ങിയവര്‍ സംബന്ധിച്ചു. തോന്നയ്ക്കല്‍ രവി തുടര്‍ന്ന് നാടക ക്ലാസ് കൈകാര്യം ചെയ്തു.

ഇന്റർ സ്കൂൾ ക്വിസ് മത്സരത്തിൽ നഗരൂർ ശ്രീശങ്കര വിദ്യാപീഠം സ്കൂളിന് അഭിമാന നേട്ടം

ഇന്റർ സ്കൂൾ ക്വിസ് മത്സരത്തിൽ നഗരൂർ ശ്രീശങ്കര വിദ്യാപീഠം സ്കൂളിന് അഭിമാന നേട്ടം

ആസാദി കി അമൃത് മഹോത്സവത്തിന്റെ ഭാഗമായി എം.ജി.എം. സ്കൂൾ നടത്തിയ ഇന്റർ സ്കൂൾ ക്വിസ് മത്സരത്തിൽ നഗരൂർ ശ്രീശങ്കര വിദ്യാപീഠം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനികളായ ആരഭി, ആദിലക്ഷ്മി, ജ്വാല എന്നിവർ ഒന്നാം സമ്മാനമായ അയ്യായിരം രൂപയും പ്രശസ്തി പത്രവും കരസ്ഥമാക്കി. അഭിമാന നേട്ടം കരസ്ഥമാക്കിയ കുട്ടികളെ സ്കൂളിൽ കൂടിയ പ്രത്യേക അസംബ്ലിയിൽ വച്ച് പ്രിൻസിപ്പൽ ശ്രീമതി. ലക്ഷ്മിയും മറ്റ് അദ്ധ്യാപകരും ചേർന്ന് അനുമോദിച്ചു.

ഹർ ഘർ തിരംഗ് പ്രചാരണത്തിന് ഇന്ന് മുതൽ തുടക്കം; വീട്ടിൽ ദേശീയ പതാക ഉയർത്തി മോഹൻലാൽ

ഹർ ഘർ തിരംഗ് പ്രചാരണത്തിന് ഇന്ന് മുതൽ തുടക്കം; വീട്ടിൽ ദേശീയ പതാക ഉയർത്തി മോഹൻലാൽ

തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവത്തിൽ അഭിമാനപൂർവ്വം പങ്കു ചേരുകയാണെന്ന് നടൻ മോഹൻലാൽ. എളമക്കരയിലെ വീട്ടിൽ ദേശീയ പതാക ഉയർത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹർ ഘർ തിരംഗ രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കും. എല്ലാ പൗരന്മാരും വീടുകളിൽ പതാക ഉയർത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ പുരോ​ഗതിക്കും രാജ്യസ്നേഹം ഊട്ടിയുറപ്പിക്കാനുമൊക്കെ ഇതിലൂടെ സാധിക്കട്ടെയെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഹർ ഘർ തിരംഗ് പ്രചാരണത്തിന് ഇന്ന് മുതൽ തുടക്കമാവുകയാണ്. രാജ്യവ്യാപകമായി വിപുലമായ ആഘോഷങ്ങൾക്കാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.

കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തെ രാഷ്ട്രീയപാർട്ടികൾ അടക്കം ഏറ്റെടുത്തിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികാഘോഷത്തിൽ ഇന്ന് മുതൽ മൂന്ന് ദിവസം രാജ്യം ത്രിവർണ്ണമണിയും. വീടുകൾ, സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാ ഇടങ്ങളിലും പതിനഞ്ചാം തീയതി വരെ ഹർ ഘർ തിരംഗ് ആഘോഷത്തിന്റെ ഭാഗമായി പതാക ഉയരും. പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരമാണ് പ്രചാരണം.ഇതാദ്യമായാണ് ദേശീയ തലത്തിൽ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ദേശീയ പതാക ഉയർത്തുന്നത്.

20 കോടി വീടുകളിൽ ദേശീയ പതാക ഉയർത്തുകയാണ് പ്രചാരണത്തിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യം. ഫ്ലാഗ് കോഡിലെ ഭേദഗതി പ്രകാരം ഹർ ഘർ തിരംഗിന്റെ ഭാഗമായി വീടുകളിൽ ഉയർത്തുന്ന പതാക രാത്രിയിൽ താഴ്‌ത്തേണ്ടതില്ല.സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും, കേന്ദ്രഭരണ പ്രദേശങ്ങളിൽ ലെഫ്. ഗവർണർമാരുമാണ് പരിപാടി ഏകോപിപ്പിക്കുക. ഹർ ഘർ തിരംഗ പ്രചാരണ ഭാഗമായി തപാൽ വകുപ്പ് ഒരു കോടിയിലേറെ പതാകകൾ ഇതിനകം വിറ്റഴിച്ചു കഴിഞ്ഞു. ഡൽഹി സർക്കാരും വിപുലമായ ആഘോഷ പരിപാടികൾക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.