by Midhun HP News | Aug 9, 2022 | Latest News, ജില്ലാ വാർത്ത
ഫിലിം ആർട്ട് മീഡിയ ഹൗസിന്റെ ബാനറിൽ, പുതുമുഖങ്ങളെ അണിനിരത്തി ജോളിമസ് കഥയെഴുതി സംവിധാനം ചെയ്ത സസ്പെൻസ് ത്രില്ലർ ചിത്രം “റെഡ് ഷാഡോ” പൂർത്തിയായി. മലയോരഗ്രാമമായ ഇല്ലിക്കുന്നിലെ സൈമന്റെയും മേരിയുടെയും പതിനാലുകാരിയായ മകൾ ഡാലിയയെ അവളുടെ പിറന്നാൾ ദിവസം കാണാതാകുന്നു. അതോടൊപ്പം തന്നെ ആ ഗ്രാമത്തിലെ ഫുട്ബോൾ കോച്ചായ ആന്റോ അലക്സിനെയും കാണാതാകുന്നതോടെ സംശയത്തിന്റെ നിഴൽ ആന്റോയിൽ പതിയുന്നു. ആന്റോയെ തിരയുന്നതിനിടയിൽ ഭ്രാന്തിയായ കത്രീനയുടെ മരണം കൊലപാതകമാണന്ന് പോലീസ് മനസ്സിലാക്കുന്നു. അതിനിടയിൽ ആന്റോ പോലീസ് കസ്റ്റഡിയിലാകുന്നു. കാണാതായ ഡാലിയയുടെ ചീഞ്ഞഴുകിയ ശരീരം കണ്ടുകിട്ടുന്നു. ആന്റോ തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമത്തിൽ കസ്‌റ്റഡിയിൽ നിന്നും രക്ഷപ്പെടുന്നു. തുടർന്ന് മെമ്പർ സൂസന്നയുടെ മകളെയും കാണാതാകുന്നതോടെ കഥാമുഹൂർത്തങ്ങൾ മറ്റൊരു ഗതിയിലേക്ക് സഞ്ചരിക്കുന്നു. ഗ്രാമവാസികളുടെ ഉറക്കം കെടുത്തുന്ന നിഗൂഢതകൾക്കു പിന്നിലെ കറുത്ത ശക്തികളെ തേടിയുള്ള യാത്രയാണ് റെഡ് ഷാഡോ എന്ന ചിത്രത്തിന്റെ ഇതിവൃത്തം.
മനുമോഹൻ, രമേശ് കുമാർ, അഖിൽ വിജയ്, ഹരി സർഗം, മണക്കാട് അയ്യപ്പൻ, ശ്രീമംഗലം അശോക് കുമാർ, ദീപ സുരേന്ദ്രൻ, ബേബി അക്ഷയ, ബേബി പവിത്ര, സ്വപ്ന, മയൂരി, അപർണ, വിഷ്ണുപ്രിയ, മാസ്റ്റർ ജിയോൻ ജീട്രസ്, അനിൽ കൃഷ്ണൻ, അജോൻ ജോളിമസ്, നവീൻ, അനൂപ്, ഷാജി ചീനിവിള, സ്റ്റാൻലി പുത്തൻപുരയ്ക്കൽ, സുനിൽ ഹെൻട്രി , മുബീർ, മനോജ്, ഹരി, രാധാകൃഷ്ണൻ, അനിൽ പീറ്റർ എന്നിവർ അഭിനയിക്കുന്നു.
ബാനർ, നിർമ്മാണം-ഫിലിം ആർട്ട് മീഡിയ ഹൗസ്, കഥ, സംവിധാനം-ജോളിമസ്, തിരക്കഥ, സംഭാഷണം-മേനംകുളം ശിവപ്രസാദ്, ഛായാഗ്രഹണം-ജിട്രസ്, എഡിറ്റിംഗ്, ഡി ഐ-വിഷ്ണു കല്യാണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-മണക്കാട് അയ്യപ്പൻ, പ്രോജക്ട് കോ ഓർഡിനേറ്റർ- സതീഷ് മരുതിങ്കൽ, ഗാനരചന- അജയ് വെള്ളരിപ്പണ, മേനംകുളം ശിവപ്രസാദ്, സംഗീതം – അനിൽ പീറ്റർ, ബൈജു അഞ്ചൽ, ഗായകർ- എം.ജി ശ്രീകുമാർ, അരിസ്റ്റോ സുരേഷ്, സരിത രാജീവ്, ബിജു ഗോപാൽ, സ്റ്റെഫി ബാബു, പശ്ചാത്തലസംഗീതം-റിക്സൺ ജോർജ് സ്റ്റാലിൻ, ചമയം- രതീഷ് രവി, കല- അനിൽ പുതുക്കുളം, കോസ്റ്റ്യും- വി സിക്സ്, അസ്സോസിയേറ്റ് ഡയറക്ടർ- ബിജു സംഗീത, പ്രൊഡക്ഷൻ കൺട്രോളർ- ജോസ് കളരിക്കൽ, ലൊക്കേഷൻ മാനേജർ- സ്റ്റാൻലി പുത്തൻ പുരയ്ക്കൽ, സംവിധാന സഹായികൾ- അനിൽ കൃഷ്ണൻ, ആനന്ദ് ശേഖർ, മെസ് മാനേജർ- ഷാജി ചീനിവിള, യൂണിറ്റ്- എച്ച് ഡി സിനിമാ കമ്പനി, ഡിസൈൻ – അഖിൽ വിജയ്, സ്റ്റിൽസ്- സിയാദ്, ജിയോൻ, പി ആർ ഓ – അജയ് തുണ്ടത്തിൽ.
by Midhun HP News | Aug 9, 2022 | Latest News, കേരളം, ജില്ലാ വാർത്ത, മരണം
സ്വന്തം ബസിനടിയില്‍പ്പെട്ട് ഉടമയ്ക്ക് ദാരുണാന്ത്യം. കേച്ചേരി സ്വദേശി രജീഷ് (40) ആണ് മരിച്ചത്. തൃശൂര്‍ – ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന വെണ്ണിലാവ് എന്ന സ്വകാര്യ ബസിന്റെ ഉടമയാണ് മരിച്ച രജീഷ്. തിങ്കളാഴ്ച വൈകീട്ട് പുറ്റേക്കരയില്‍ വെച്ചാണ് അപകടം. റോഡില്‍ വീണ രജീഷിന്റെ ശരീരത്തില്‍ കൂടി ബസ് കയറി ഇറങ്ങുകയായിരുന്നു.
ഒരു ബസില്‍ നിന്ന് മറ്റൊരു ബസിലേക്ക് ചാടിക്കയറാന്‍ ശ്രമിക്കുമ്പോള്‍ കാല്‍വഴുതി വീഴുകയായിരുന്നു.
by Midhun HP News | Aug 9, 2022 | Latest News, ജില്ലാ വാർത്ത
ചെന്നൈ: കാമുകിക്ക് കാർ വാങ്ങുന്നതിനായി സ്വന്തം ഭാര്യയുടെ ആഭരണങ്ങള്‍ കവര്‍ന്ന യുവാവ് അറസ്റ്റിലായി. ചെന്നൈയിലാണ് സംഭവം. പൂനമല്ലിയില്‍ താമസിക്കുന്ന 40 കാരനായ ശേഖർ ആണ് അറസ്റ്റിലായത്. ദാമ്പത്യബന്ധത്തിലെ അസ്വാരസ്യങ്ങളെത്തുടർന്ന് രണ്ടു വർഷം മുമ്പ് ശേഖറിന്റെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയിരുന്നു.

അടുത്തിടെ ഭർതൃവീട്ടിലെ ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമെടുക്കുന്നതിനായി പൂനമല്ലിയിലെ വീട്ടിലെത്തിയപ്പോഴാണ് സ്വർണം കാണാനില്ലെന്ന് മനസ്സിലായത്. മുന്നൂറു പവന്‍ സ്വര്‍ണമായിരുന്നു ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്നത്. ഇതില്‍ 200 പവന്‍ സ്വര്‍ണമാണ് കാണാനില്ലാതിരുന്നത്. തുടർന്ന് യുവതി സ്വർണം മോഷണം പോയതായി കാണിച്ച് പൊലീസിൽ പരാതി നൽകി.
എന്നാൽ സ്വർണത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് ശേഖർ പൊലീസിന് മൊഴി നൽകിയത്. എന്നാൽ ഇതു വിശ്വസിക്കാതിരുന്ന പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സ്വർണം എടുത്തതായി ശേഖർ സമ്മതിച്ചത്. ഭാര്യ
പിണങ്ങിപ്പോയതിനെത്തുടർന്ന് സ്വാതി എന്ന 22 കാരിയുമായി ശേഖർ പ്രണയത്തിലായി. വീട്ടിലെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന ഭാര്യയുടെ സ്വർണം വിറ്റ് കാമുകിക്ക് കാർ വാങ്ങി നൽകിയതായും ശേഖർ പൊലീസിനോട് പറഞ്ഞു.
by Midhun HP News | Aug 9, 2022 | Latest News, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഫെയ്സ്ബുക്ക് ഫോളോവേഴ്സ് എറണാകുളം കലക്ടർക്ക്. 5,08,000 ആണ് ഡോ.രേണു രാജിന്റെ ഫെയ്സ്ബുക്ക് ഫോളോവേഴ്സിന്റെ എണ്ണം. കോഴിക്കോട് കലക്ടറുടെ പേജിന് ഇതിനോടകം 4,41,000 ഫോളോവേഴ്സുണ്ട്. ഡോ.എൻ തേജ് ലോഹിത് റെഡ്ഢിയാണ് കോഴിക്കോട് കലക്ടർ. ഡോ. ദിവ്യ എസ് അയ്യർ കലക്ടറായുള്ള പത്തനംതിട്ടയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിന് 4,03,000 ഫോളോവേഴ്സാണുള്ളത്.

അടുത്തിടെ ഫെയ്സ്ബുക്ക് പോസ്റ്റുകളിലൂടെ വാർത്തകളിൽ നിറഞ്ഞുനിന്ന ആലപ്പുഴ കലക്ടർ വി ആർ കൃഷ്ണ തേജയ്ക്ക് 2,35,000 ഫോളോവേഴ്സാണുള്ളത്. മലപ്പുറം കലക്ടർ (3,39,000), തിരുവനന്തപുരം കലക്ടർ (2,80,000), കൊല്ലം കലക്ടർ (2,47,000), തൃശൂർ കലക്ടർ (2,11,000), കോട്ടയം കലക്ടർ (1,89,000), ഇടുക്കി കലക്ടർ (1,22,000), വയനാട് കലക്ടർ (1,22,000) എന്നിങ്ങനെയാണ് ഫോളോവേഴ്സുള്ളത്. കണ്ണൂർ, കാസർഗോഡ്, പാലക്കാട് ജില്ലാ കലക്ടർമാരുടെ ഫേയ്സ്ബുക്ക് പേജുകൾക്കാണ് ഏറ്റവും കുറവ് ഫോളോവേഴ്സ്. പാലക്കാട് കലക്ടർക്ക് 80,000 ഫോളോവേഴ്സും കാസർഗോഡ് കലക്ടർക്ക് 75,000 ഫോളോവേഴ്സുമാണെങ്കിൽ കണ്ണൂർ കലക്ടർക്ക് വെറും 40,000 ഫോളോവേഴ്സ് മാത്രമാണുള്ളത്.
by Midhun HP News | Aug 9, 2022 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: ചാരായം വാറ്റുവാനായി സൂക്ഷിച്ചിരുന്ന കോടയും, വാറ്റുപകരണങ്ങളും നാടൻ ചാരായവുമായി യുവാവ് കിളിമാനൂർ എക്സൈസിന്റെ പിടിയിലായി. അടയമൺ, ചെറുനാരകംകോട് ബി എസ് ഭവനിൽ ബിജു ആണ് അറസ്റിലായത്. കിളിമാനൂർ എക്സൈസ് ഇൻസ്പെക്ടർ ആർ മോഹൻകുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം നടത്തിയ ഓണം സ്പെഷ്യൽ ഡ്രൈവിൽ ആണ് പ്രതി പിടിയിലായത്. ഇയാളുടെ പേരിൽ അബ്കാരി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രിവൻ്റീവ് ഓഫീസർമാരായ എസ് ഷൈജു, പി അനിൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വൈ ജെ ജസീം, ജെ അൻസർ, പി കെ ആദർശ്, അജിതകുമാരി എന്നിവരുടെ നേതൃത്വത്തിലാണ് റെയ്‌ഡ് നടന്നത്.
by Midhun HP News | Aug 9, 2022 | Latest News, ജില്ലാ വാർത്ത
വക്കം: സംസ്ഥാന റവന്യൂ വകുപ് നടപ്പിലാക്കുന്ന ഡിജിറ്റൽ സാറ്റലൈറ്റ് സർവ്വേയുടെ ജില്ലാ തല ട്രയർ റൺ ആരംഭിച്ചു. സംസ്ഥാനത്തെ 1555 വില്ലേജ് ഓഫീസുകളിൽ നിന്നും തിരഞ്ഞെടുത്ത 200 വില്ലേജുകളിലാണ് ആദ്യ ഘട്ട ട്രയൽ സാറ്റലൈറ്റ് സർവ്വേ നടപ്പിലാക്കുന്നത്. ഇതിൽ 22 വില്ലേജുകൾ തിരുവനന്തപുരം ജില്ലയിലാണ്. ജില്ലാ തല സർവ്വേയ്ക്കായി തിരഞ്ഞെടുത്ത കീഴാറ്റിങ്ങൽ വില്ലേജിൽ 100 ഹെക്ടർ സ്ഥലത്താണ് ട്രയൽ സർവേ നടത്തുന്നത്.
ഏലാപ്പുറം പള്ളിമുക്ക് റോഡിലെ വിവിധ വസ്തുക്കളിൽ സർവ്വേയ്ക്ക് തുടക്കമായി. സർവ്വേയ്ക്കായി റിയൽ ടൈം കൈനറ്റിക്ക് അടക്കമുള്ള ആധുനിക സംവിധാനങ്ങൾ ഒരുക്കിട്ടുണ്ടന്ന് സർവ്വേ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ വി. പ്രകാശ് പറഞ്ഞു. സാറ്റലൈറ്റ് സർവ്വേ മൂന്ന് രീതിയിലാണ് നടപ്പിലാക്കുന്നത്. വസ്തു ഉടമകൾക്ക് നോട്ടീസ് നൽകിയും, ബോധവത്ക്കരണം നടത്തിയും, അപേക്ഷകൾ സ്വീകരിച്ചുമാണ് സർവ്വേ നടത്തുന്നത്. ജോയിന്റ് ഡയറക്ടർ എൻ.ബി.സിന്ധു, സൂപ്രണ്ട് ശശികുമാർ എന്നിവരുടെ നേതൃത്വത്തിൽ നാൽപ്പതോളം പേരാണ് സാറ്റ്ലൈറ്റ് സർവ്വേക്കായി ഇവിടെയത്തിരിക്കുന്നത്.

Recent Comments