by Midhun HP News | Aug 9, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ :- ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ 62-ാം ജന്മദിനം പ്രമാണിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ നടന്ന ആഘോഷപരിപാടികളുടെ ഉത്ഘാടനകർമ്മം കോൺഗ്രസ് നേതാവും ഐ. എൻ. റ്റി. യൂ. സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗവുമായ ഡോ. വി. എസ്. അജിത് കുമാർ പതാക ഉയർത്തി നിർവഹിച്ചു. രാഷ്ട്രീയ വിഷയങ്ങളിലും സാമൂഹ്യ സേവനത്തിലും ഉറച്ച അഭിപ്രായവും മനോഭാവവും പുതിയ തലമുറയ്ക്ക് ഉണ്ടായിരിയ്ക്കണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കിരൺ കൊല്ലമ്പുഴ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഡി. സി. സി മെമ്പർ ആറ്റിങ്ങൽ സതീഷ്,ആറ്റിങ്ങൽ സുരേഷ്,കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് എസ്. ശ്രീരംഗൻ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്. ഭാസി, എച്ച്. ബഷീർ, ബാബു പൊടിയൻ, ബിജു കാട്ടുമ്പുറം, എസ്. അജിത്, പി. എസ് അനന്തു എന്നിവർ സംസാരിച്ചു.
ആഘോഷപരിപാടികളുടെ ഭാഗമായി നൂറിൽ പരം വൃദ്ധ ജനങ്ങൾക്കും തൊഴിലാളികൾക്കും ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.
by Midhun HP News | Aug 9, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ചിറയിൻകീഴ് : ശാർക്കര – പണ്ടകശാല റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡ് മെമ്പർമാരായ മനു ശാർക്കര, മോനി ശാർക്കര, ബേബി എന്നിവർ നാളെ (ബുധൻ) രാവിലെ 8 മണി മുതൽ ശാർക്കര ജംഗ്ഷനിൽ ഉപവാസമിരിക്കും.
ചിറയിൻകീഴിൽ റയിൽവേ ഓവർ ബ്രിഡ്ജ് പണി നടക്കുന്നതിനാൽ പ്രൈവറ്റ് ബസ്സുകൾ അടക്കമുള്ള വലിയ വാഹനങ്ങൾ ദിനേന ഇതുവഴിയാണ് ഇപ്പോൾ കടന്ന് പോകുന്നത്. പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിനാൽ ഇതുവഴിയുള്ള യാത്ര നരക തുല്യമാണ്. ഈ റോഡിന്റെ അറ്റകുറ്റ പണികൾ പൂർത്തിയാക്കിയ ശേഷമേ ഓവർ ബ്രിഡ്ജിന്റെ പണി തുടങ്ങൂവെന്ന വാക്ക് അധികൃതർ ലംഘിച്ചരിക്കുകയാണ്.
നിരവധി തവണ ഈ പ്രശ്നം ഉന്നയിച്ചപ്പോഴും അധികൃതരുടെ ഭാഗത്ത് നിന്നും നിസ്സംഗതയാണ് ഉണ്ടായതെന്ന് വാർഡ് മെമ്പർമാർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തീർത്തും ദുസ്സഹമായിരിക്കുകയാണ്.
by Midhun HP News | Aug 9, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കഴിഞ്ഞ ശനിയാഴ്ച പാലോട് വച്ചുണ്ടായ സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. ഇടിഞ്ഞാർ വിട്ടികാവിൽ ശശിയുടെ മകൾ അപർണയാണ് (14) വയസ്സ് മരിച്ചത്.
പാലോട് റേഞ്ച് ഓഫീസിനു മുൻപിൽ ആയിരുന്നു അപകടം. റോഡ് സൈഡിൽ കൂടി നടന്നു പോയ അപർണ്ണയെ സ്കൂട്ടർ പിറകിൽ വന്നു ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ കുട്ടിയെ ഗുരുതര പരുക്കുകളോടെ അപ്പോൾ തന്നെ തിരുവനന്തപുരം മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇടിഞ്ഞാർ ട്രൈബൽ ഹൈസ്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി ആണ് അപർണ്ണ.
മാതാവ്: സജിത (late)
സഹോദരൻ: മനു
by Midhun HP News | Aug 9, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു. ബിജെപിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് അദ്ദേഹം രാജിവെച്ചത്. നേരത്തെ അദ്ദേഹം ഗവര്‍ണറെ കാണാന്‍ സമയം ചോദിച്ചിരുന്നു. ബിജെപി സഖ്യം വിട്ട് പുറത്ത് വരുന്ന നിതീഷ് കുമാറിന് ആര്‍ജെഡിയും കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു. ബിജെപിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് അദ്ദേഹം രാജിവെച്ചത്. നേരത്തെ അദ്ദേഹം ഗവര്‍ണറെ കാണാന്‍ സമയം ചോദിച്ചിരുന്നു. ബിജെപി സഖ്യം വിട്ട് പുറത്ത് വരുന്ന നിതീഷ് കുമാറിന് ആര്‍ജെഡിയും കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഗവര്‍ണറെ കണ്ട് അല്‍പ്പസമയം മുന്‍പാണ് രാജിക്കത്ത് നല്‍കിയത്. അതേസമയം വീണ്ടും നിതീഷ് തന്നെ ബിഹാര്‍ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയേക്കും. നിതീഷിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള കത്ത് അല്‍പ്പസമയത്തിനുള്ളില്‍ ആര്‍.ജെ.ഡി. നേതാവ് തേജസ്വി യാദവ് ഗവര്‍ണര്‍ക്ക് കൈമാറും. അടുത്ത 48 മണിക്കൂറിനുള്ളില്‍ തന്നെ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നാണ് സൂചന.
മഹാരാഷ്ട്രയില്‍ നഷ്ടപ്പെട്ട അധികാരം പിടിച്ചെടുത്ത് മന്ത്രിസഭാവികസനം നടക്കുന്ന അതേദിവസം തന്നെയാണ് മറ്റൊരു സംസ്ഥാനത്ത് അധികാരം നഷ്ടപ്പെട്ടത് എന്നത് ബിജെപിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്.
by Midhun HP News | Aug 9, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ARWSS to Edaykodu and adjoining villages എന്ന കുടിവെള്ള പദ്ധധിയുടെ പൈപ്പൻ കടന്നുപോകുന്ന പോത്തൻകോട് പഞ്ചായത്തിലെ മണ്ണറ വാർഡിൽ കാവുവിള മണ്ണറ റോഡിലും വേങ്ങോട് വെള്ളാണിക്കൽ പാറ റോഡിൽ തച്ചപ്പള്ളിയിലേക്ക് പോകുന്ന റോഡിലുമുള്ള വാൽവ് ചേമ്പറുകളുടെ കാസ്റ്റ് അയൺ മാൻ ഹോൾ കവർ 05/08/2022 -ൽ മോഷണം പോയതായി വാട്ടർ അതോറിറ്റി അധികൃതർ പൊലീസിന് പരാതി നൽകി. ഇപ്പോൾ വാൽവ് ചേംബർ തുറന്ന അവസ്ഥയിലാണ് ആയതു അപകടങ്ങൾക്ക് കാരണമാണെന്നും മോഷണം പോയ മാൻ ഹോൾ കവർ കണ്ടെത്തുന്നതിനുള്ള നടപടികൾ അടിയന്തിരമായി സീകരിക്കണമെന്നും വാട്ടർ അതോറിറ്റി അധികൃതർ പരാതിയിൽ പറയുന്നു.

by Midhun HP News | Aug 9, 2022 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: വിജയൻ പാലാഴിയുടെ ‘സെറ്റപ്പ്’ എന്ന മലയാള കവിതാസമാഹാരത്തിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ പുസ്തക പ്രകാശനം നടക്കും. ആഗസ്റ്റ് 15 പകൽ 11.30 ന് തോന്നയ്ക്കൽ സായിഗ്രാമം ആഡിറ്റോറിയത്തിൽ ഗാനരചയിതാവും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാർ പുസ്തക പ്രകാശനം നിർവഹിക്കും. സായിഗ്രാമം കേരള ഫൗണ്ടറും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ.എൻ ആനന്ദകുമാറിന് പുസ്തകം കൈമാറിയാണ് പ്രകാശനം നടത്തിയത്. ബാലചന്ദ്രൻ നായർ ആണ് പുസ്തകത്തിൻറെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത്.

Recent Comments