by Midhun HP News | Aug 9, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കിളിമാനൂർ: ചാരായം വാറ്റുവാനായി സൂക്ഷിച്ചിരുന്ന കോടയും, വാറ്റുപകരണങ്ങളും നാടൻ ചാരായവുമായി യുവാവ് കിളിമാനൂർ എക്സൈസിന്റെ പിടിയിലായി. അടയമൺ, ചെറുനാരകംകോട് ബി എസ് ഭവനിൽ ബിജു ആണ് അറസ്റിലായത്. കിളിമാനൂർ എക്സൈസ് ഇൻസ്പെക്ടർ ആർ മോഹൻകുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം നടത്തിയ ഓണം സ്പെഷ്യൽ ഡ്രൈവിൽ ആണ് പ്രതി പിടിയിലായത്. ഇയാളുടെ പേരിൽ അബ്കാരി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രിവൻ്റീവ് ഓഫീസർമാരായ എസ് ഷൈജു, പി അനിൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വൈ ജെ ജസീം, ജെ അൻസർ, പി കെ ആദർശ്, അജിതകുമാരി എന്നിവരുടെ നേതൃത്വത്തിലാണ് റെയ്‌ഡ് നടന്നത്.

by Midhun HP News | Aug 9, 2022 | Latest News, ജില്ലാ വാർത്ത
കോഴിക്കോട്: കാനഡയിൽ മലയാളി ഫിഷിങ് വ്‌ളോഗർ മുങ്ങി മരിച്ചു. തിരുവമ്പാടി കാളിയാമ്പുഴ പാണ്ടിക്കുന്നേൽ ബേബിയുടെ രാജേഷ് ജോൺ ആണ് മരിച്ചത്. കയ്യിൽ നിന്നും വീണുപോയ ഫിഷിങ് ബാഗ് ചൂണ്ട വച്ച് എടുക്കാനുള്ള ശ്രമത്തിനിടയിൽ തെന്നി വീഴുകയായിരുന്നെന്നാണ് നിഗമനം.
കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ വീട്ടിൽ നിന്നും പോയ രാജേഷ് രാവിലെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. പിന്നീട് വിവരമൊന്നും ഇല്ലാതായതോടെ ഭാര്യ അനു പൊലീസിൽ വിവരമറിയിച്ചു. തുടർന്നു നടത്തിയ തിരച്ചിലിൽ വെള്ളച്ചാട്ടത്തിൽ നിന്നു മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇവർക്ക് ഏദൻ എന്നൊരു മകനുണ്ട്.

by Midhun HP News | Aug 9, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തി കിണറ്റിലിട്ട കേസിലെ പ്രധാന പ്രതി ആദം അലി പിടിയില്‍. ചെന്നൈയിൽ നിന്നാണ് ആദമിനെ പൊലീസ് പിടി കൂടിയത്. പ്രതി കേരളം വിട്ടതായി പൊലീസ് നേരത്തേ അറിയിച്ചിരുന്നു. ആദം അലി ഒറ്റക്കാണ് കൊല നടത്തിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൃതദേഹം പ്രതി കിണറ്റിലിടുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് നേരത്തേ ലഭിച്ചിരുന്നു.

കേശവദാസപുരം രക്ഷാപുരി മീനംകുന്നിൽ വീട്ടിൽ ദിനരാജിന്‍റെ ഭാര്യ മനോരമയെ ആണ് കഴിഞ്ഞ ദിവസം കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് സമീപത്തെ കിണറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുമ്പോൾ കാലുകൾ കെട്ടിയിട്ട നിലയിലായിരുന്നു. മൃതദേഹത്തിൽ തുണികൊണ്ട് ഇറുക്കിയ പാടുകളുണ്ട്.
അതേസമയം ഇന്നലെ വൈകിട്ട് മനോരമയുടെ വീട്ടിൽ നിന്നും വലിയ ശബദം കേട്ടിരുന്നു എന്ന് പ്രദേശവാസികൾ പറഞ്ഞു. മോഷണത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ വീട്ടിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. സംഭവത്തിൽ പോസ്റ്റ്‌മോർട്ടം കഴിഞ്ഞാൽ മാത്രമേ വ്യക്തതവരൂ എന്ന് പൊലീസ് അറിയിച്ചു.
by Midhun HP News | Aug 9, 2022 | Latest News, ജില്ലാ വാർത്ത, മരണം
കിളിമാനൂർ: പൊരുന്തമൺ സ്വദേശിനി, കടയ്ക്കൽ മതിര ശ്രീമന്ദിരത്തിൽ എസ്.എസ്. ബിന്ദുവാണ് (52) മരിച്ചത്. ഇന്നലെ ഉച്ചയോടെ എഴുകോൺ റെയിൽവേ സ്റ്റേഷന് സമീപത്തായിരുന്നു അപകടം.

കൊല്ലത്തേക്ക് പോയ ട്രെയിനാണ് തട്ടിയത്. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാത്രിയോടെയാണ് തിരിച്ചറിഞ്ഞത്. കഴിഞ്ഞ നാല് വർഷമായി എഴുകോണിൽ സ്റ്റാഫ് നഴ്സായ ബിന്ദു ഇ.എസ്.ഐ.ക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു.
ഞായറാഴ്ച നൈറ്റ് ഡ്യൂട്ടിയായിരുന്നതിനാൽ തിങ്കളാഴ്ച ഓഫായിരുന്നു. രാവിലെ ഒരു സുഹൃത്തിന്റെ വീട് പാലുകാച്ചിന് പോകുമെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. വൈകുന്നേരമായിട്ടും ബിന്ദുവിനെ ഫോണിലും മറ്റും കിട്ടാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് അപകടത്തിൽ മരിച്ചത് ബിന്ദുവാണെന്ന് വ്യക്തമായത്.
ആശുപത്രിയുടെ ഭാഗത്ത് നിന്ന് ദേശീയപാതയിലെ ബസ് സ്റ്റോപ്പിലേക്ക് റെയിൽ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം.
ഭർത്താവ്: ശ്രീകുമാരൻ നായർ.
മകൾ: ആര്യശ്രീ.
by Midhun HP News | Aug 9, 2022 | Latest News, കേരളം, ജില്ലാ വാർത്ത
വർക്കല താഴെ വെട്ടൂരിൽ വള്ളം മറിഞ്ഞു. വള്ളത്തിൽ ഉണ്ടായിരുന്നവരെ മറ്റു വള്ളക്കാർ രക്ഷപ്പെടുത്തി. മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി .
മാഹിൻ (60),ഷാഹിദ് (35) ഇസ്മായിൽ (45) എന്നിവരെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ ആറു മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്.
by Midhun HP News | Aug 8, 2022 | Latest News, ജില്ലാ വാർത്ത
കണ്ണൂർ: ആദ്യ കാല കമ്മ്യൂണിസ്റ്റ് നേതാവും മുൻ പത്ര പ്രവർത്തകനുമായിരുന്ന ബർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു. കണ്ണൂർ നാറാത്തെ വീട്ടിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

1943ൽ ബോംബെയിൽ നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം കോൺഗ്രസ്സിൽ ബാലസംഘത്തെക്കുറിച്ചുള്ള റിപ്പോർട്ട് അവതരിപ്പിക്കുപ്പോൾ പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ എന്ന ബഹുമതി 17 വയസ്സുള്ള കുഞ്ഞനന്തനായിരുന്നു. 1942 ലാണ് പാർട്ടി അംഗത്വം ലഭിക്കുന്നത്.1943ൽ ജാപ്പ് വിരുദ്ധ ബാലസംഘം എന്ന പേരിൽ ജപ്പാനെതിരേ പ്രചാരണം നടത്തി.
Recent Comments