സൗദി അറേബ്യയിൽ ഗുരുതരാവസ്ഥയിലായിരുന്ന ആലംകോട് സ്വദേശിയെ കെഎംസിസി ഭാരവാഹികൾ ചേർന്ന് നാട്ടിലെത്തിച്ചു

സൗദി അറേബ്യയിൽ ഗുരുതരാവസ്ഥയിലായിരുന്ന ആലംകോട് സ്വദേശിയെ കെഎംസിസി ഭാരവാഹികൾ ചേർന്ന് നാട്ടിലെത്തിച്ചു

ആറ്റിങ്ങൽ: സൗദി അറേബ്യയിൽ നിന്നും വന്ന ആലംകോട് സ്വദേശി അമീറുദീനെ,
കെ എം സി സി ഭാരവാഹികളും പ്രവാസി കോൺഗ്രസിന്റെ ഭാരവാഹികളും ചേർന്ന് തിരുവനന്തപുരം എയർപോർട്ടിൽ സ്വീകരിച്ച് നിംസ് ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ എട്ട് മാസത്തോളം സൗദിഅറേബ്യയിൽ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ആയിരുന്നു ഇദ്ദേഹം.

ഹൃദയാഘാതത്തെ തുടർന്ന് കോമ സ്റ്റേജിൽ ആകുകയും വെന്റിലേറ്ററിൽ ആയിരുന്ന അമീറിനെ നാട്ടിൽ എത്തിക്കാൻ ആറ്റിങ്ങൽ എം പി അടൂർ പ്രകാശിന്റെ നിരന്തര ഇടപെടലുകൾ ഉണ്ടായിരുന്നു. കെ എം സി സി ആലംകോട് മുസ്ലിം പ്രവാസി കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി അംഗം എം എച്ച് അഷ്‌റഫ്‌ ആലം കോട്, മുസ്ലിം ലീഗ് ജില്ലാ സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി ഭീമാ പള്ളി റഷീദ്, കെ എം സി സി ജില്ലാ പ്രസിഡന്റ്‌ അമീൻ കളിയിക്കാവിള, കെ എം സി സി കൊല്ലം ജില്ലാ ഭാരവാഹി നൗഷാദ് കല്ലമ്പലം, ജലീൽ കല്ലമ്പലം, നിജാസ്, റസൂൽ ഷാ, എ എം നസീർ, നസീർ എച്ച് എസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ആശുപത്രിയിൽ എത്തിച്ചത്. മുസ്ലിംലീഗ് നേതാവ് ആരീഷ് കരമന, കെ എം സി സി തിരുവനന്തപുരം ജില്ലാ ഭാരവാഹികളും കൊല്ലം ജില്ലാ ഭാരവാഹികളും പ്രവാസി കോൺഗ്രസ് അംഗങ്ങൾ, നാട്ടുകാർ ഇവരെല്ലാം എയർപോർട്ടിൽ സന്നിഹിതരായിരുന്നു

ഹിരോഷിമാ ദിനാചരണമാചരിച്ച് ആലംകോട് ഗവ. എൽപിഎസ്

ഹിരോഷിമാ ദിനാചരണമാചരിച്ച് ആലംകോട് ഗവ. എൽപിഎസ്

ആലംകോട്: ഹിരോഷിമ ദിനത്തിൽ വിദ്യാർത്ഥികളിൽ യുദ്ധവിരുദ്ധ മനോഭാവം രൂപപ്പെടുത്തുകയും ലോകസമാധാനത്തിന്റെ സന്ദേശം ഊട്ടി ഉറപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ആലംകോട് ഗവ: എൽപിഎസിൽ വൈവിധ്യമാർന്ന പരിപാടികൾ നടന്നു. സ്കൂൾ മുറ്റത്ത് “യുദ്ധമില്ലാത്ത ലോകത്തിന് സമാധാനത്തിന്റെ കയ്യൊപ്പ്” എന്ന പേരിൽ പ്രത്യേകം തയ്യാറാക്കിയ ക്യാൻവാസിൽ വിദ്യാർത്ഥികളും എസ്എംസി അംഗങ്ങളും നാട്ടുകാരും കയ്യൊപ്പ് ചാർത്തി.

കുട്ടികൾ തയ്യാറാക്കിയ യുദ്ധവിരുദ്ധ പോസ്റ്ററുകളും
പ്ലക്കാർഡുകളുമായി യുദ്ധ വിരുദ്ധ റാലിയും നടന്നു. പരിപാടിയുടെ ഭാഗമായി നടന്ന പ്രത്യേക അസംബ്ലിയിൽ ഹെഡ്മിസ്ട്രസ്സ് റീജ സത്യനും അധ്യാപിക വിജിതയും മാനവ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു.
അധ്യാപകനായ സുധീറിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ നാടകം അരങ്ങേറി. സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ എല്ലാ ക്ലാസിലും യുദ്ധവിരുദ്ധ സന്ദേശം പ്രചരിപ്പിച്ചു. യുദ്ധവിരുദ്ധ പ്രതിജ്ഞ, ക്വിസ്, പോസ്റ്റർ നിർമ്മാണം, സഡാക്കോ കൊക്ക് നിർമ്മാണം, കൊളാഷ് നിർമ്മാണം തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എസ്എംസി ചെയർമാൻ നാസിം, പൊതുപ്രവർത്തകരായ നസീർ ഷാജി, അഷ്റഫ് തുടങ്ങിയവർ പങ്കാളികളായി.

എം എസ് എം ഇ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം

എം എസ് എം ഇ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ എം എസ് എം ഇ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2022-2023 വർഷത്തെ അഡ്മിഷൻ ആരംഭിച്ചു. വിവിധതരം തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം. എസ്സി/എസ്റ്റി വിഭാഗകർക്കു NSQF
കോഴ്സുകൾ തികച്ചും സൗജന്യം.

*•Advanced Diploma in Computer Hardware & Networking(7 months duration,NSQF ,Qualification:Degree/Diploma)
•Computer Hardware &Networking(1 month,Qualification:SSLC,NSQF)
•AutoCad(1 month,NSQF)
•3D printing(1month,NSQF)
•Office package (1 month)
•DCA (6 month/3 months)
•Data Entry Operator(3 months)
•Fire & Safety engineering(6 months)
•Tally with GST(3 Months)
•Agro Processing(10 days)
• Dress making(1 month)
For more details 9746870544,7403388937

വൃദ്ധയെ കൊന്ന് കിണറ്റിൽ തളളിയ കേസ്; മുഖ്യ പ്രതിയ്ക്കായി തെരച്ചിൽ ഊർജ്ജിതമാക്കി

വൃദ്ധയെ കൊന്ന് കിണറ്റിൽ തളളിയ കേസ്; മുഖ്യ പ്രതിയ്ക്കായി തെരച്ചിൽ ഊർജ്ജിതമാക്കി

തിരുവനന്തപുരം: കേശവദാസപുരത്ത് മനോരമ എന്ന വൃദ്ധയെ കൊന്ന് കിണറ്റിൽ തളളിയ കേസിലെ പ്രധാന പ്രതി എന്ന് സംശയിക്കുന്ന പശ്ചിമ ബം​ഗാൾ സ്വദേശി ആദം അലി ഒളിവിലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ജി സ്പർജൻ കുമാർ. ഇയാൾക്കായി വ്യാപക തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. ആദം അലിക്കൊപ്പം താമസിച്ചിരുന്ന അഞ്ചുപേർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ആദം അലി ന​ഗരം വിട്ടുപോയോ എന്നതിൽ ഉറപ്പില്ലെന്ന് പൊലീസ് പറയുന്നു. ആദം അലി മനോരമ താമസിക്കുന്ന വീടിന് അടുത്ത വീട്ടിൽ ജോലിയ്ക്കെത്തിയത് 6 മാസം മുമ്പാണ്. കെട്ടിടം പണിക്കായി ബംഗാളിൽ നിന്ന് വന്ന തൊഴിലാളിയാണ് ആദം അലി. സിറ്റി പോലീസ് കമ്മീഷണർ ജി സ്പർജൻ കുമാർ കേശവദാസപുരത്ത് കൊല്ലപ്പെട്ട മനോരമയുടെ വീട് സന്ദർശിച്ചു.

കേശദാസപുരത്ത് മനോരമ എന്ന വൃദ്ധ കൊല്ലപ്പെട്ടത് കഴുത്ത് ഞെരിച്ചതിനാലെന്ന് സംശയം. മൃതദേഹത്തിന്റെ കഴുത്തിൽ തുണി കൊണ്ട് ഇറുക്കിയ പാടുണ്ട്. മൃതദേഹത്തിന്റെ കാലിൽ ഇഷ്ടികയും കെട്ടിവച്ചിരുന്നു. മനോരമയുടെ നിലവിളി കേട്ട് അയൽവാസികൾ കതകിൽ തട്ടിയെങ്കിലും ആരു കതക് തുറന്നില്ല. നാട്ടുകാർ പോയ ശേഷം മൃതദേഹം തൊട്ടടുത്ത കിണറ്റിൽ കൊണ്ടിട്ടു എന്നാണ് പോലീസിന്റെ നിഗമനം.

മോഷണത്തിനിടെയാാണ് കൊലപാതകമെന്നാണ് ആദ്യം കരുതിയത്. വിശദ പരിശോധനയിൽ പണമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. അങ്ങനെ എങ്കിൽ കൊലപാതക കാരണം എന്താണെന്ന് കൂടുതൽ വ്യക്തമാകേണ്ട സാഹചര്യമാണ്. പോസ്റ്റുമോർട്ടം കഴിഞ്ഞാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകുമെന്നാണ് പോലീസ് പറയുന്നത്

ട്രെയിൻ തട്ടി മരിച്ചയാളുടെ തല നായ കടിച്ച് വീടിന് സമീപം കൊണ്ടുവച്ചു

ട്രെയിൻ തട്ടി മരിച്ചയാളുടെ തല നായ കടിച്ച് വീടിന് സമീപം കൊണ്ടുവച്ചു

ആലപ്പുഴ: ആലപ്പുഴ ഇലവൻകുളങ്ങര കിഴക്ക് റെയിൽവേ ലൈനിന് സമീപം ട്രെയിൻ തട്ടി മരിച്ചയാളുടെ തല നായ കടിച്ച് വീടിന് മുമ്പിൽ കൊണ്ടുവെച്ചു. ഇദ്ദേഹത്തിന്റെ ബാക്കി ശരീരം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തി. നായ തല കടിച്ചെടുത്ത് കൊണ്ടു പോകുന്ന സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി ട്രെയിൻ തട്ടി മരിച്ചയാളുടെ തലയാണ് തെരുവ് നായ്ക്കൾ കടിച്ചെടുത്ത് തൊട്ടടുത്തുള്ള വീടിന് സമീപത്ത് കൊണ്ടുവെച്ചത്. ഹരിപ്പാട് കാഞ്ഞൂർ അമ്പലത്തിന് സമീപത്തുള്ള വീടിന് മുറ്റത്താണ് നായ്ക്കൾ തല കൊണ്ടു വച്ചത്. കരിയിലക്കുളങ്ങര പോലീസും ഹരിപ്പാട് പോലീസും അന്വേഷണം ആരംഭിച്ചു.

കർഷക കോൺഗ്രസ് മണമ്പൂർ മണ്ഡലം വാർഡ് കമ്മിറ്റി രൂപീകരിച്ചു

കർഷക കോൺഗ്രസ് മണമ്പൂർ മണ്ഡലം വാർഡ് കമ്മിറ്റി രൂപീകരിച്ചു

ആറ്റിങ്ങൽ: കർഷകകോൺഗ്രസ് മണമ്പൂർ മണ്ഡലം വാർഡ് കമ്മിറ്റി രൂപീകരിച്ചു. കുളമുട്ടം വാർഡ് 13 കർഷക കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി നാസർ, സെക്രട്ടറി സക്കീർ ഹുസൈൻ, ട്രഷറർ അബ്ദുൾ ഹൈ, വൈസ് പ്രസിഡന്റായി ഷാജഹാൻ കിണറ്റുവിള, ജോയിന്റ് സെക്രട്ടറി റാഫി എന്നിവരെ തിരഞ്ഞെടുത്തു. കർഷക കോൺഗ്രസ് മണമ്പൂർ മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ജനറൽ സെക്രട്ടറി ഭവനൻ സ്വാഗതം പറയുകയും ഡി സി സി മെമ്പർ കുളമുട്ടം സലിം, ഐ എൻ റ്റി യു സി ജില്ലാ ജനറൽ സെക്രട്ടറി മണനാക്ക് ഷിഹാബുദ്ദീൻ, കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അസീസ്‌ കിനാലുവിള, കുളമുട്ടം ഇക്ബാൽ, അഷറഫ് എന്നിവർ പങ്കെടുത്തു.