by Midhun HP News | Aug 2, 2022 | Latest News, കേരളം, ജില്ലാ വാർത്ത
നെടുമങ്ങാട് കല്ലിങ്കലിനു സമീപം ആളൊഴിഞ്ഞ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുള്ളതായി കരുതുന്നു. ആര്യനാട് പറണ്ടോട് വലിയകലുങ്ക് സ്വദേശി ഷിബു (41) വിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.

by Midhun HP News | Aug 2, 2022 | Latest News, കേരളം, ജില്ലാ വാർത്ത
വക്കം: കടയ്ക്കാവൂർ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ കടയ്ക്കാവൂർ സ്റ്റേഷൻ പരിധിയിലുള്ള എല്ലാ സ്കൂളിലെയും പെൺകുട്ടികൾക്ക് പ്രതിരോധ പരിശീലനം നൽകുന്നതിന്റെ ഭാഗമായി തൊട്ടിക്കല്ല് ലവ് ഡെയിൽ റെസിഡൻഷ്യൽ പബ്ലിക് സ്കൂളിലെ കുട്ടികൾക്ക് പ്രതിരോധ പരിശീലന ക്ലാസ് നടത്തി. സ്കൂൾ പ്രിൻസിപ്പൽ ഡോ. ജോർജ് അധ്യക്ഷത വഹിച്ച യോഗം കടയ്ക്കാവൂർ പോലീസ്സ്റ്റേഷൻ എസ്എച്ച്ഒ അജേഷ് ഉദ്ഘാടനം ചെയ്തു.

ജനമൈത്രി ബീറ്റ് ഓഫർ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജയപ്രസാദ്, സ്കൂൾ മാനേജർ ഷാഹിദാ ബീവി, എസ് സി പി ഒ ജ്യോതിഷ്, വിവിധ പരിശീലകരായ ബിജിമോൾ മല്ലിക തുടങ്ങിയവർ പങ്കെടുത്തു. സമൂഹത്തിൽ പെൺകുട്ടികൾക്കെതിരെ നടക്കുന്ന അതിക്രമണക്കൾക്കെതിരെ പ്രതിരോധിക്കാനുള്ള പരിശീലനവും ക്ലാസും സൈബർ ബോധവൽക്കരണവും കുട്ടികൾക്കു നൽകി.
by Midhun HP News | Aug 2, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കനത്ത മഴയില്‍ ആലുവ ശിവരാത്രി മണപ്പുറം മുങ്ങി. ഇന്നലെ രാത്രി മുഴുവന്‍ തോരാതെ പെയ്ത മഴയെ തുടര്‍ന്ന് പുലര്‍ച്ചെയോടെയാണ് മണപ്പുറം മുങ്ങിയത്. ശിവക്ഷേത്രം പൂര്‍ണമായും വെളളത്തിനടിയിലായി. ഇതിനു മുമ്പ് 2013 ലാണ് ക്ഷേത്രം വെളളത്തിനടിയിലാവും വിധം പെരിയാറിലെ ജലനിരപ്പുയര്‍ന്നത്. ക്ഷേത്രം പൂര്‍ണമായും മുങ്ങുംവിധം ജലനിരപ്പുയരുന്നത് പ്രകൃതിദത്തമായ ആറാട്ടാണെന്നാണ് വിശ്വാസം. ഇതോടനുബന്ധിച്ച് പ്രത്യേക പൂജകളും ക്ഷേത്രത്തില്‍ പുലര്‍ച്ചെ സംഘടിപ്പിച്ചു.

by Midhun HP News | Aug 2, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ചിറയിൻകീഴ്: പെരുങ്ങുഴി ക്യാപ്റ്റൻ വിക്രം റെസിഡന്റ്‌സ് അസോസിയേഷന്റെ വിദ്യാഭ്യാസ അവാർഡ് ദാനവും ആരോഗ്യ ബോധവൽക്കരണ മാജിക് ഷോയും അഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. പൊതു സമ്മേളനത്തിന്റെയും അവാർഡ് ദാനത്തിന്റെയും ഉത്ഘാടനം ദക്ഷിണ മേഖല ഐ ജി. പി പ്രകാശ് നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് എം. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. അസോസിയേഷൻ നടപ്പിലാക്കുന്ന ഭൂമിക്കൊരു കുട പദ്ധതിയുടെ ഉത്ഘാടനം അഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. അനിൽ നിർവഹിച്ചു.

കേരള സർവകലാശാല മുൻ സിൻഡികേറ്റ് അംഗം അഡ്വ. കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി. വിഷരഹിത പച്ചക്കറി എന്ന ആശയം മുൻനിർത്തി അസോസിയേഷൻ നടപ്പിലാക്കുന്ന ഹരിത ഭവനം പദ്ധതിയുടെ ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗംഗ അനി നിർവഹിച്ചു. സി വി ആർ എ ഭവനങ്ങളിൽ വിവിധ ചടങ്ങുകൾക്ക് ആവശ്യമായ കസേര, ട്യൂബ് ലൈറ്റ്,
ടാർപ്പ എന്നിവ സൗജന്യമായി നൽകുന്ന ‘ഒപ്പമുണ്ട്’ സി വി ആർ എ പദ്ധതിയുടെ ലോഗോ പ്രകാശനം ആറ്റിങ്ങൽ ഡിവൈഎസ്പി ഡി. എസ്. സുനീഷ് ബാബു നിർവഹിച്ചു. ചിറയിൻകീഴ് എസ്ഐ. അമർസിങ് നായകം, എ ഡി എസ് ചെയർ പേഴ്സണൽ ജീന,
എം. അബ്ദുൽ ജബ്ബാർ, എഡിനോറ എം ഡി ജി. പ്രഭാകരൻ, മജിഷ്യൻ നാഥ്, എം. ഉമ്മർ, എസ്. ശശി, എസ്. വിജയൻ, സജീവ് ആർ, എ .കെ സലിം എന്നിവർ സംസാരിച്ചു.
യോഗത്തിൽ എസ് എസ് എൽ സി , പ്ലസ് ടു, ഡിഗ്രി, പി. ജി. പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ നൽകി അനുമോദിച്ചു. അസോസിയെഷൻ കുടുംബത്തിൽ നിന്നും പിഎച്ച്എആർഎംഡി യിൽ ഉന്നത വിജയം നേടിയ ഡോ. ഐശ്വര്യസുധവിജയൻ, എം ടെക്കിൽ ഉന്നത വിജയം നേടിയ സുർഭി ചന്ദ്രൻ, കാർഡിയാക് ടെക്നോളജിയിൽ ഉന്നത വിജയം നേടിയ ഷിജിന ജലാലിനെയും, ബിഎസ്സി നഴ്സിങ്ങിൽ ഉന്നത വിജയം നേടിയ എസ്.ബുഷ്‌റയെയും ബി ടെക്കിൽ ഉന്നത വിജയം നേടിയ ബി. അനഘയെയും പുരസ്‌കാരം നൽകി ആദരിച്ചു. ആരോഗ്യസംരക്ഷണ ബോധവത്കരണ മാജിക് ഷോ നാഥ് അവതരിപ്പിച്ചു.
by Midhun HP News | Aug 2, 2022 | Latest News, കേരളം, ജില്ലാ വാർത്ത
നാളെ തിരുവനന്തപുരത്ത് നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് മാറ്റിവച്ചു. സംസ്ഥാനത്തെ അതിതീവ്ര മഴയെത്തുടര്‍ന്ന് തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. നാളെ വൈകിട്ട് 3ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കേണ്ടിയിരുന്നത്. സാംസ്കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ആണ് ഇക്കാര്യം അറിയിച്ചത്. പുതുക്കിയ തീയതി പിന്നാലെ അറിയിക്കും.

മെയ് 27 ന് ആണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവരാണ് മികച്ച നടനുള്ള പുരസ്കാരങ്ങള്‍ പങ്കിട്ടത്. ആര്‍ക്കറിയാം എന്ന ചിത്രമാണ് ബിജു മേനോനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. 72 വയസ്സുള്ള ഇട്ടിയവിര എന്ന കഥാപാത്രമായാണ് ബിജു മേനോന്‍ ചിത്രത്തില്‍ അഭിനയിച്ചത്. അതേസമയം നായാട്ട്, മധുരം എന്നീ ചിത്രങ്ങളാണ് ജോജുവിനെ പുരസ്കൃതനാക്കിയത്.
by Midhun HP News | Aug 2, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങലിൽ: ആറ്റിങ്ങലിൽ കല്യാൺ ജൂവലറിയ്ക്കു എതിർവശം പ്രവർത്തനം ആരംഭിച്ച മഹാലാഭമേളയിൽ ഓണത്തിനോടനുബന്ധിച്ച് എല്ലാവിധ നിത്യോപയോഗ സാധനങ്ങളും എല്ലാത്തരം വസ്ത്രങ്ങളും വൻ വിലക്കുറവിൽ ഉപഭോക്താക്കൾക്ക് ലഭിക്കും.
അതിശയിക്കുന്ന ഓഫറുകൾക്കു പുറമേ ആയിരം രൂപയുടെ പർച്ചേസിന് 200 രൂപയുടെ ഡിസ്കൗണ്ട് കൂപ്പണും ലഭിക്കും.
499 രൂപയ്ക്ക് പർച്ചേസ് ചെയ്യുന്ന കസ്റ്റമേഴ്സിന്, അടപ്പോടുകൂടിയ അഞ്ചു ലിറ്റർ ബക്കറ്റ്, ബേസിൻ, ചെടിച്ചട്ടി, മഗ്, ഡസ്റ്റ് പാൻ, ചവിട്ടി, 18 ലിറ്റർ ബക്കറ്റ്, കണ്ടെയ്നർ, ലേഡീസ് ഷോൾ, മുറം, ടോയ് ലെറ്റ് ബ്രഷ്, ഇംപോർട്ടഡ് ഫ്ലവർ സെറ്റ് എന്നിവയെല്ലാം വെറും 3 രൂപയ്ക്ക് ലഭിക്കും.
999 രൂപയ്ക്ക് പർച്ചേസ് ചെയ്യുന്ന കസ്റ്റമേഴ്സിന്, തലയിണ, റൈസ് ബൗൾ, കിഡ്സ് ഫ്രോക്ക്, ജഗ്ഗിൻസ്, ലേഡീസ് ലെഗ്ഗിൻസ്, പായകൾ, ലോൺട്രി ബാസ്കറ്റ്, 22 ലിറ്റർ ബക്കറ്റ്, വലിയ ടബ്ബ്, കോഫി മഗ് ആറെണ്ണം തുടങ്ങി നിരവധി സാധനങ്ങൾ 9 രൂപയ്ക്കാണ് മഹാലഭമേളയിൽ ഒരുക്കിയിരിക്കുന്നത്.
1899 രൂപയ്ക്ക് പർച്ചേസ് ചെയ്യുന്ന കസ്റ്റമേഴ്സിന്, ചെയറുകൾ, ഹോസ്പിറ്റൽ ബാസ്കറ്റ് തുടങ്ങിയവ 19 രൂപയ്ക്കും ലഭിക്കും. ജന്റ്സ്, ലേഡീസ് ചപ്പലുകൾ വെറും 1 രൂപ മുതലും
ജന്റ്സ് ഷർട്ട്കൾ 7 രൂപ മുതലും പർചെസ് ചെയ്യാം .
Recent Comments