by Midhun HP News | Jul 27, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: എ പി ജെ അബ്ദുൽ കലാമിൻ്റെ അനുസ്മരണ ദിനമായ ഇന്ന് ആറ്റിങ്ങൽ കുന്നുവാരം യു.പി.സ്കൂളിൻ്റെയും ആറ്റിങ്ങൽ ലയൺസ് ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സ്കൂളിൽ ഫലവൃക്ഷതൈ നട്ടു. ക്ലബ് പ്രസിഡൻ്റ് വിദ്യാധരൻ പിള്ള, സെക്രട്ടറി കബീർദാസ്, ട്രഷറർ അനിൽകുമാർ, റിജു രാജേന്ദ്രൻ, സ്കൂൾ ഹെഡ്മാസ്റ്റർ മധു.ജി.ആർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അദ്ധ്യാപകരും, വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.

by Midhun HP News | Jul 27, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കിളിമാനൂർ: കിളിമാനൂർ ടൗൺഹാളിനടുത്ത് ബൈപാസ് റോഡിൽ സ്ക്കൂട്ടി ഓടിച്ച് അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാനാറ സ്വദേശിയായ അനന്തു (17) മരണപ്പെട്ടു.
ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. സ്ക്കൂട്ടിയിടിയേറ്റയാൾ സുഖം പ്രാപിച്ച് വരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം കാനാറ ശ്മശാനത്തിൽ സംസ്കരിക്കും.
കാനാറ ചരുവിളപുത്തൻ വീട്ടിൽ കവിതയുടെ മകനാണ്.
സഹോദരി: കാഞ്ചന

by Midhun HP News | Jul 27, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കല്‍പ്പറ്റ: സിവില്‍ സപ്ലൈസ് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പനമരം കണിയാമ്പറ്റ വില്ലേജ് ഓഫീസിന് സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വെള്ളാരംകുന്ന് പറമ്പത്ത് രാജേഷ് ആണ് മരിച്ചത്. ചെവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് ഇയാളെ ക്വാര്‍ട്ടേഴ്‌സ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. കമ്പളക്കാട് പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
പനമരം ബ്ലോക്ക് പഞ്ചായത്തിലെ ഓവര്‍സിയര്‍ ജാന്‍സി (സ്വപ്‌ന) യാണ് രാജേഷിന്റെ ഭാര്യ.
മക്കള്‍: കൃഷ്ണവേണി, യദുവര്‍ണ.

by Midhun HP News | Jul 27, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പള്ളിക്കൽ: പകൽക്കുറി ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ പ്രതിഭാ സംഗമവും, എൻഡോവ്മെൻറ് വിതരണവും എസ് പി സി അഞ്ചാം ബാച്ചിന്റെ ഉദ്ഘാടനവും വർക്കല എംഎൽഎ അഡ്വക്കേറ്റ് വി.ജോയ് നിർവഹിച്ചു. പിടിഎ പ്രസിഡൻറ് മനു അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പാൾ ഷീല സ്വാഗതം പറഞ്ഞു.
പ്രശസ്ത സിനിമാ ടെലിവിഷൻ താരം ദീപു നാവായിക്കുളം വിശിഷ്ടാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം ബേബി സുധ, പഞ്ചായത്ത് പ്രസിഡൻറ് ഹസീന, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മാധവൻകുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം നിഹാസ്, സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഷീബ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ് എസ് ബിജു, പഞ്ചായത്ത് അംഗങ്ങളായ രഘുത്തമൻ, അനിൽ.പി, എം.പി. ടി. എ പ്രസിഡൻറ് ജൈനി, പ്രിൻസിപ്പാൾ നവാസ്, ഹെഡ്മിസ്ട്രസ് ലക്കി, സ്റ്റാഫ് സെക്രട്ടറി വിപിൻതുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Jul 26, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ഓണത്തിന് ഈ വർഷവും ഭക്ഷ്യകിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 14 ഇനങ്ങൾ അടങ്ങുന്ന കിറ്റാണ് ഈ വര്‍ഷം ഓണത്തിന് നല്‍കുക. ഇതിനായി 425 കോടിയുടെ ചെലവ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 13 തവണ ഇതിനകം കിറ്റ് നല്‍കിയെന്നും 5500 കൊടിയുടെ ചെലവ് ഉണ്ടായിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ് മഹാമാരി പിടിമുറുക്കിയ ഘട്ടത്തിലാണ് ഭക്ഷ്യക്കിറ്റ് തുടങ്ങിയത്. ഈ പദ്ധതി ജനത്തിന് നല്ല തോതിൽ പ്രയോജനം ചെയ്തു. കൊവിഡ് കുറഞ്ഞതോടെ കിറ്റ് അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ ഓണത്തിന് വീണ്ടും കിറ്റ് നൽകിയിരുന്നു. കേരളം വലിയ സാമ്പത്തിക പ്രയാസം നേരിടുന്നെങ്കിലും ഈ വരുന്ന ഓണത്തിന് ഈ വർഷവും ഓണക്കിറ്റ് നൽകും. ഇത്തവണ 14 ഇനങ്ങളും തുണിസഞ്ചിയടക്കം നൽകാനാണ് ഉദ്ദേശിക്കുന്നത്. 425 കോടി രൂപയുടെ ചിലവാണ് ഇതിനായി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ സംസ്ഥാനത്ത് 13 തവണ കിറ്റ് നൽകിയിരുന്നു. ആ വകയിൽ 5500 കോടി രൂപയുടെ ചിലവുണ്ടായി. ജനക്ഷേമത്തിനും സമഗ്ര വികസനത്തിനുമാണ് സർക്കാർ നടപടി സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് കാലത്ത് അടച്ചിട്ട് വീട്ടിലിരുന്നവർക്ക് ആശ്വാസമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ സൗജന്യ ഭക്ഷ്യകിറ്റ് പ്രഖ്യാപനം. 2020 ഏപ്രിൽ മുതൽ അരിയും പഞ്ചസാരയും ഉൾപ്പെടെയുള്ള അത്യാവശ്യ സാധനങ്ങളെല്ലാം റേഷൻ കടകൾ വഴി സര്‍ക്കാര്‍ ജനങ്ങളിലേക്കെത്തിച്ചു. കിറ്റ് നൽകി സർക്കാർ ജനങ്ങളുടെ മനസ്സിലും കയറിയിരുന്നു. കഴിഞ്ഞ തവണ 15 ഇനങ്ങളായിരുന്നു സൗജന്യ ഭക്ഷ്യകിറ്റിലുണ്ടായിരുന്നത്.
by liji HP News | Jul 26, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങല്‍: കര്‍ക്കടക വാവ് പ്രമാണിച്ച് ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണത്തിന് വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി. വ്യാഴാഴ്ച വെളുപ്പിനാണ് തര്‍പ്പണച്ചടങ്ങുകള്‍ ആരംഭിക്കുന്നത്. പൂവമ്പാറ ശിവഭദ്രാദേവീക്ഷേത്രത്തില്‍ ബലിതർപ്പണത്തിനായി വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.

ഇടയ്‌ക്കോട് പൂവത്തറ തെക്കത് ദേവീക്ഷേത്രത്തില്‍ വ്യാഴാഴ്ച വെളുപ്പിന് അഞ്ച് മണിമുതല്‍ പിതൃതര്‍പ്പണം നടത്താം. ഗണപതിഹോമം, തിലഹവനം എന്നിവയ്ക്കും സൗകര്യങ്ങളുണ്ടായിരിക്കും. ആനച്ചല്‍ പള്ളിമണ്‍കുഴി ഭഗവതീക്ഷേത്രത്തില്‍ പിതൃതര്‍പ്പണത്തിന് സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. രാവിലെ ആറ് മണിമുതല്‍ 10.30 വരെയാണ് ഇവിടെ തര്‍പ്പണം നടക്കുന്നത്.
അവനവഞ്ചേരി മൂത്തേടത്ത് ഭഗവതീക്ഷേത്രത്തിലെ ആറാട്ട് കടവില്‍ ബലി തര്‍പ്പണത്തിന് സൗകര്യമൊരുക്കിയതായി ഭാരവാഹികല്‍ അറിയിച്ചു. തന്ത്രി മനീഷ് പോറ്റി മുഖ്യകാര്‍മ്മികത്വത്തിൽ ഒരേ
സമയം 180 പേര്‍ക്ക് ഇവിടെ തര്‍പ്പണം നടത്താന്‍ കഴിയും. വെളുപ്പിന് അഞ്ച് മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് തര്‍പ്പണം.
ആറ്റിങ്ങല്‍ ആവണിപുരം മഹാവിഷ്ണുക്ഷേത്രത്തോടനുബന്ധിച്ച് കൊല്ലമ്പുഴ ആറാട്ട് കടവില്‍ ബലിതര്‍പ്പണച്ചടങ്ങുകള്‍ നടക്കും. ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും വഴിപാടുകളും ഉണ്ടായിരിക്കും
Recent Comments