by Midhun HP News | Jul 27, 2022 | Latest News, ജില്ലാ വാർത്ത
വിദ്യാര്‍ഥിയെ മദ്രസയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുന്നാവായ കൈത്തകര ഹിഫഌല്‍ ഖുര്‍ആന്‍ കോളജിലാണ് പതിനൊന്നുവയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊണ്ടോട്ടി കാടപ്പടി സ്വദേശി മുഹമ്മദ് സാലിഹാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടത്തു.

by Midhun HP News | Jul 27, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പൂവത്തൂർ സ്വദേശി വിഗ്രഹം മണിയൻ എന്നറിയപ്പെടുന്ന മണിയൻ (65), നെടുമങ്ങാട് സ്വദേശി വില്യംസ് (58) എന്നിവരെയാണ് മോഷണം ശ്രമത്തിനിടെ വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വ രാത്രി 1 മണിയോടെ പൂവത്തൂർ തുമ്പോട് ക്ഷേത്രത്തിലെ മോഷണ ശ്രമത്തിനിടെയാണ് പോലീസ് ഇവരെ പിടികൂടിയത്. നിലവിൽ കഴുനാട് ഇണ്ടളയപ്പൻ ക്ഷേത്രത്തിൽ കാണിക്ക വഞ്ചി കുത്തി തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതിയാണ് മണിയൻ. വട്ടപ്പാറ സി. ഐ ഗിരിലാലിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എസ്.സി. പി. ഒ. ബിനു കുമാർ, ഹോം ഗാർഡ് രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. നിരവധി കേസുകളിലെ പ്രതിയാണ് മണിയൻ. ജയിൽ ശിക്ഷ കഴിഞ്ഞ് ഇയാൾ പുറത്തിറങ്ങിയതിന് ശേഷവും മോഷണം നടത്തുകയായിരുന്നു വെന്ന് പോലീസ് പറഞ്ഞു.

by Midhun HP News | Jul 27, 2022 | Latest News, കേരളം, ജില്ലാ വാർത്ത
നോർക്ക റൂട്ട്സും വനിതാ വികസന കോർപ്പറേഷനും സംയുക്തമായി സംസ്ഥാനത്ത് നടപ്പാക്കുന്ന സംരംഭ വായ്പാ പദ്ധതിയാണ് നോർക്ക വനിതാമിത്ര. വിദേശത്ത് രണ്ട് വർഷമെങ്കിലും ജോലി നോക്കുകയോ, താമസിക്കുകയോ ചെയ്ത ശേഷം നാട്ടിൽ സ്ഥിരതാമസമാക്കിയ വനിതകൾക്ക് 30 ലക്ഷം രൂപവരെ ഈ പദ്ധതിയിലൂടെ വായ്പ നൽകുന്നു. നടപ്പുവർഷം 1000 വായ്പകൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. വനിതാ വികസന കോർപ്പറേഷന്റെ ആറു ശതമാനം പലിശനിരക്കിലുള്ള വായ്പയ്ക്ക് ആദ്യ നാലുവർഷം നോർക്ക റൂട്ട്സിന്റെ മൂന്ന് ശതമാനം സബ്സിഡി അടക്കം മൂന്നു ശതമാനം പലിശനിരക്കിൽ വനിതാസംരംഭകർക്ക് വായ്പ ലഭിക്കുമെന്നതാണ് വനിതാമിത്ര പദ്ധതിയുടെ സവിശേഷത. വനിതാവികസന കോർപ്പറേഷന്റെ www.kswdc.org വഴി അപേക്ഷിക്കാം.
വായ്പയെ കുറിച്ചുള്ള വിശദാംശങ്ങൾക്ക് വനിതാ വികസന കോർപ്പറേഷന്റെ 0471 2454585, 2454570, 9496015016 എന്നീ നമ്പരുകളിൽ ബന്ധപ്പെടുകയോ നോർക്ക റൂട്ട്സിന്റെ www.kswdc.org എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ തിരുവനന്തപുരം ഹെഡ് ഓഫീസിൽ 0471 2770511 എന്ന ഫോൺ നമ്പരിലോ 18004253939 എന്ന ടോൾഫ്രീ നമ്പരിലോ ബന്ധപ്പെടുകയോ ചെയ്യാം. 0918802012345 എന്ന നമ്പരിൽ വിദേശത്ത് നിന്നും മിസ്ഡ് കോൾ സേവനം ലഭ്യമാണ്.

നോർക്കാ റൂട്ട്സിന്റെ എൻ.ഡി.പി.ആർ.ഇ.എം പദ്ധതിയുടെ ഭാഗമായാണ് നോർക്ക വനിതാമിത്ര വായ്പകൾ ആവിഷ്‌കരിച്ചിരിക്കുന്നത്. 2021-22 സാമ്പത്തിക വർഷത്തിൽ എൻഡിപിആർഇഎം സംരംഭക വായ്പകളുടെ എണ്ണത്തിൽ മികച്ച മുന്നേറ്റമാണ് നോർക്ക റൂട്ട്സ് കൈവരിച്ചത്.1000 സംരംഭകർക്ക് വായ്പകൾ അനുവദിക്കുകയും 19 കോടി രൂപ സബ്സിഡി ഇനത്തിൽ അനുവദിക്കുകയും ചെയ്തിരുന്നു.
Hhകോർപ്പറേഷന്റെ 0471 2454585, 2454570, 9496015016 എന്നീ നമ്പരുകളിൽ ബന്ധപ്പെടുകയോ നോർക്ക റൂട്ട്സിന്റെ www.kswdc.org എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ തിരുവനന്തപുരം ഹെഡ് ഓഫീസിൽ 0471 2770511 എന്ന ഫോൺ നമ്പരിലോ 18004253939 എന്ന ടോൾഫ്രീ നമ്പരിലോ ബന്ധപ്പെടുകയോ ചെയ്യാം. 0918802012345 എന്ന നമ്പരിൽ വിദേശത്ത് നിന്നും മിസ്ഡ് കോൾ സേവനം ലഭ്യമാണ്.
നോർക്കാ റൂട്ട്സിന്റെ എൻ.ഡി.പി.ആർ.ഇ.എം പദ്ധതിയുടെ ഭാഗമായാണ് നോർക്ക വനിതാമിത്ര വായ്പകൾ ആവിഷ്‌കരിച്ചിരിക്കുന്നത്. 2021-22 സാമ്പത്തിക വർഷത്തിൽ എൻഡിപിആർഇഎം സംരംഭക വായ്പകളുടെ എണ്ണത്തിൽ മികച്ച മുന്നേറ്റമാണ് നോർക്ക റൂട്ട്സ് കൈവരിച്ചത്.1000 സംരംഭകർക്ക് വായ്പകൾ അനുവദിക്കുകയും 19 കോടി രൂപ സബ്സിഡി ഇനത്തിൽ അനുവദിക്കുകയും ചെയ്തിരുന്നു.
by Midhun HP News | Jul 27, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ആരോഗ്യപരിപാലന രംഗത്ത് അനുകരണീയ സംരംഭ മാതൃകയാണ് കുടുംബശ്രീയുടെ സാന്ത്വനം പദ്ധതി. 2006 ൽ ആണ് സാന്ത്വനം പദ്ധതി ആവിഷ്‌കരിച്ചത്. കുടുംബശ്രീ വനിതകൾക്ക് പുതിയൊരു സംരംഭ മാതൃകയും അതിനോടൊപ്പം ജനങ്ങൾക്ക് ആരോഗ്യപരിരക്ഷയും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയാണ് ഇത്.

വീടുകളിൽ നേരിട്ടെത്തി ബിപി, പ്രമേഹം എന്നിവ പരിശോധിച്ച് അതിലൂടെ വരുമാനം നേടാൻ കുടുംബശ്രീ വനിതകൾക്ക് വഴിയൊരുക്കുന്നു. സംരംഭ മേഖലയിൽ താത്പര്യമുള്ള, പത്താം ക്ലാസ് വിജയിച്ച സ്ത്രീകൾക്ക് ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ ഏഴ് ദിവസം പരിശീലനം നൽകുന്നു. ഉയരം, ശരീരഭാരം, ബോഡി മാസ് ഇൻഡക്സ്, രക്തസമ്മർദ്ദം, രക്തക്കുഴലിലെ ഗ്ലൂക്കോസിന്റെ അളവ്, കൊളസ്ട്രോൾ എന്നിവ പരിശോധിക്കാൻ പരിശീലനം നൽകി ഉപകരണങ്ങൾ അടങ്ങിയ കിറ്റും നൽകുന്നു. വിരൽത്തുമ്പിൽനിന്ന് രക്തം എടുത്ത് പരിശോധിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങളുടെ സഹായത്തോടെയാണ് സാന്ത്വനം വോളണ്ടിയർമാർ സേവനം നൽകുന്നത്.
പരിശോധിക്കാനുള്ള ഉപകരണങ്ങൾ അടങ്ങിയ കിറ്റിനുള്ള തുക വോളണ്ടിയർമാർ നൽകണം. ഇതിനായി വായ്പ കുടുംബശ്രീ സഹായത്തോടെ ലഭിക്കും. കൊളസ്ട്രോൾ പരിശോധയ്ക്ക് ഉപയോഗിക്കുന്ന സ്ട്രിപ് പോലുള്ളവയ്ക്ക് സബ്സിഡിയും നൽകും. വോളണ്ടിയർമാർ കാലാകാലങ്ങളിൽ തങ്ങളുടെ രജിസ്ട്രേഷൻ കാർഡ് പുതുക്കണം.
ഓരോ സേവനത്തിനും ചെറിയ ഫീസ് വാങ്ങിയാണ് വരുമാനം കണ്ടെത്തുന്നത്. കുടുംബശ്രീയുടെ നിർദ്ദേശത്തിനനുസരിച്ചാണ് സേവനങ്ങൾക്കുള്ള നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. കാര്യക്ഷമതയോടെയും കൃത്യനിഷ്ഠയോടെയും പ്രവർത്തിക്കുന്ന സാന്ത്വനം അംഗങ്ങൾക്ക് മികച്ച വരുമാനമാണ് ലഭിക്കുന്നത്. കുറഞ്ഞത് 15000 രൂപ മുതൽ 50000 രൂപവരെ മാസവരുമാനം നേടുന്ന സാന്ത്വനം വോളണ്ടിയർമാരുണ്ട്. സേവന സ്വീകർത്താവിനെ സംബന്ധിച്ചിടത്തോളം ആവശ്യ സമയത്ത് വീട്ടിൽ തന്നെ സേവനം ലഭിക്കുമെന്നതിനാൽ യാത്രാക്കൂലി ഉൾപ്പെടെ ചെലവ് കുറയ്ക്കാൻ സാധിക്കുന്നു. നിലവിൽ 400 ഓളം സാന്ത്വനം വോളന്റിയർമാർ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്.
by Midhun HP News | Jul 27, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ശ്രീ ഗണേശോത്സവ സമിതിയുടെയും ശ്രീ ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റിന്റേയും നേതൃത്വത്തിൽ നടക്കുന്ന ഗണേശോത്സവം 2022-ന്റെ പുരസ്കാര വിതരണവും സ്വാഗത സംഘം കമ്മിറ്റിയും ജൂലൈ 31 ഞായറാഴ്ച വൈകുന്നേരം 3.30 ന് ആറ്റിങ്ങൽ മുൻസിപ്പൽ ലൈബ്രറി ഹാളിൽ വച്ച് നടക്കും.

ചടങ്ങിൽ ഡോ.ജയരാജു ( മുൻ അനർട്ട് ഡയറക്ടർ അദ്ധ്യക്ഷത വഹിക്കും. ഡോ.ചന്ദ്രമോഹൻ ( മുൻകണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഉത്ഘാടനം നിർവ്വഹിക്കും. സ്വാമി അദ്വൈതാനന്ദപുരി, രാമവർമ്മ തമ്പുരാൻ കിളിമാനൂർ കൊട്ടാരം, തോട്ടയ്ക്കാട് ശരി, പാർത്ഥസാരഥി, അനിൽ പഴഞ്ചിവസിതാര ബാലചന്ദ്രൻ,സുജിത് ഭവാനന്ദൻ,വക്കം അജിത് എന്നിവർ പങ്കെടുക്കും.
ഇക്കൊല്ലത്തെ ഗണേശോത്സവ സമിതി പുരസ്കാരം ഡോ.രജിത്കുമാർ (ബിഗ് ബോസ് ഫെയിം), മാതാ അംബികാ ചൈതന്യമി (ചിന്താമണി ആശ്രമം മൈസൂർ), പി. ജെ നഹാസ് (ചെയർമാൻ കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ്), രജേഷ് നമ്പൂതിരി കിഴക്കിലും, സൗത്ത് ഇൻഡ്യൻ വിനോദ്, പുരുഷോത്തമൻ നമ്പൂതിരി, എസ് അബ്ദുൽ നാസർ (അറേബ്യൻ ജവലറി), ശ്യാം അലിങ്കൽ, ഡോ.ബാബു (ബാബ ഹോസ്പിറ്റൽ), പി തങ്കരാജൻ (ഭഗവതി ലോട്ടറി), ബൈജു ശില്പി (ക്ഷേത്ര നിർമ്മാണം), രാമവർമ്മ തമ്പുരാൻ (കിളിമാനൂർ കൊട്ടാരം), എസ്. ജയൻ ദാസ് (കാമറ മാൻ, ആക്ടർ), നടനഭൂഷണം പത്മകുമാർ (നൃത്തം), കടയ്ക്കൽ രാജു (വയലിനിസ്റ്റ്), മുദാക്കൽ ഹരികുമാർ (ഹിന്ദുസ്ഥാനി തബല), കല്ലറ മുരളി (ഗായകൻ), സിദ്ധി സുനിൽ (ഗായിക), ആറ്റിങ്ങൽ മധുകുമാർ (സംഗീതം), വക്കം ദാസൻ (മൃദംഗം) എന്നിവർക്ക് നൽകി ആദരിക്കും. ചിത്രരചനാ മത്സരാർത്ഥികൾക്ക് സമ്മാനദാനവിതരണവും ഉണ്ടായിരിക്കുന്നതാണ്.
by Midhun HP News | Jul 27, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കിളിമാനൂർ: സ്കൂൾ കുട്ടികളുടെ ഉച്ച ഭക്ഷണത്തിനുള്ള തുക വർധിപ്പിക്കുക, കുടിശ്ശിക തുക എത്രയും വേഗം വിതരണംചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെപിഎസ്ടിഎ കിളിമാനൂർ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിളിമാനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചു.

ഉപജില്ലാ വൈസ് പ്രസിഡന്റ് ജി എൽ ലാജി യുടെ അധ്യക്ഷതയിൽ നടന്ന സമരത്തിന് ഉപജില്ലാ സെക്രട്ടറി പി എ സാജൻ സ്വാഗതം ആശംസിച്ചു. റവന്യൂ ജില്ലാ ട്രഷറർ ഷമീം കിളിമാനൂർ സമരപരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം എസ് സബീർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എം ബിനുകുമാർ, അനൂപ് എം ജെ, മുഹമ്മദ് അൻസാർ എ എം, പി വിജയകുമാരി, പി ബിനു, അഭിലാഷ് കെ എസ്, രഞ്ജിത് വെള്ളല്ലൂർ, ജസ്‌ന എ, ജെഫ്ന. എ എസ് തുടങ്ങിയവർ സംസാരിച്ചു. ഉപജില്ലാ ട്രഷറർ അജീഷ് എസ് എസ് നന്ദി രേഖപ്പെടുത്തി.
Recent Comments