by liji HP News | Jul 26, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചിരുന്നു. ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37,240 രൂപയായി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 35 രൂപ കുറഞ്ഞു. ശനിയാഴ്ച 50 രൂപ ഉയർന്നിരുന്നു. 18 കാരറ്റ് സ്വർണത്തിന്‍റെ വില 30 രൂപ കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3845 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 90 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 62 രൂപയാണ്.

by Midhun HP News | Jul 25, 2022 | Latest News, ജില്ലാ വാർത്ത
ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച നാല് കോണ്‍ഗ്രസ് എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍.വിലക്കയറ്റത്തിനെതിരെയായിരുന്നു ഇവരുടെ പ്രതിഷേധം. രമ്യ ഹരിദാസ്, ടി.എന്‍ പ്രതാപന്‍, മാണിക്കം ടാഗോര്‍, ജ്യോതി മണി എന്നിവര്‍ക്കെതിരെയാണ് നടപടി.
വര്‍ഷകാലം തീരും വരെയാണ് കോണ്‍ഗ്രസ് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്‌തിരിക്കുന്നത്. വിലക്കയറ്റ വിഷയത്തിലെ പ്രതിഷേധത്തെത്തുടര്‍ന്ന് ലോകസഭ പിരിഞ്ഞു. ജി.എസ്.ടിയിലും വിലക്കയറ്റത്തിലും ചര്‍ച്ച വേണമെന്നതായിരുന്നു എം.പിമാരുടെ ആവശ്യം.

കഴിഞ്ഞ നാല് സഭാസമ്മേളനത്തിലും സമാന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചെങ്കിലും സ്‌പീക്കര്‍ അംഗീകരിച്ചിരുന്നില്ല. സഭയ്ക്ക് പുറത്ത് ചര്‍ച്ചവേണമെന്ന ആവശ്യവും പരിഗണിച്ചിരുന്നില്ല. ഇതോടെയാണ് പ്ലക്കാര്‍ഡുകളേന്തി എം.പിമാര്‍ പ്രതിഷേധിച്ചത്.
by Midhun HP News | Jul 25, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ചിറയിൻകീഴ്: ഗ്രാമപഞ്ചായത്തിലെ 60 വാണിജ്യ സ്ഥാപനങ്ങളിൽ ആകസ്മിക പരിശോധന നടത്തിയതിൽ 15 വാണിജ്യ സ്ഥാപനങ്ങളിൽ നിന്നും 100 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയും വലിയകടയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ബേക്കറി & റെസ്റ്റോറന്റിന് പിഴ ചുമത്തുകയും ചെയ്തു. പിടിച്ചെടുത്ത പ്ലാസ്റ്റിക് ഉല്പന്നങ്ങൾ ഗ്രാമ പഞ്ചായത്ത് ഹരിതകർമ്മസേനയ്ക്ക് കൈമാറി.
തിരുവനന്തപുരം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഷാജി ബോൺസലെ, മനോജ് ജൂനിയർ സൂപ്രണ്ട്, അൻസാരി ( സീനിയർ ക്ലർക്ക് ) ചിറയിൻകീഴ ഗാമപഞ്ചായത്ത് പ്രസിഡന്റ് പി. മുരളി, സെക്രട്ടറി ബിന്ദുലേഖ. എസ്, ജൂനിയർ സൂപ്രണ്ട് ശ്രീരേഖ, വി.ജയകുമാർ ( സീനിയർ ക്ലർക്ക്) ക്ലർക്കുമാരായ സുജിത്ത് കുമാർ.എസ്. കെ.ബി ഭജേഷ്കുമാർ, എന്നിവർ ഉൾപ്പെടുന്ന ടീം പരിശോധന നടത്തിയത്.
by Midhun HP News | Jul 25, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: തോന്നയ്ക്കൽ ആശാന്‍
സ്മാരകത്തിൽ മുഖ്യമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ വെച്ച ശേഷം ജാമ്യം അനുവദിച്ച് പുറത്തിറങ്ങിയ കുമാരനാശാന്‍ 150-ാം ജന്മദിനാഘോഷ കമ്മിറ്റി വൈസ് ചെയര്‍മാന്‍ കൂടിയായ
ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാറിന്
കോൺഗ്രസ് പ്രവർത്തകർ സ്വീകരണം നല്‍കി. സ്വീകരണ പരിപാടിക്ക് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ കഠിനംകുളം രാജു, സഫീര്‍, സി.എച്ച്. സജീവ്, ബിജു ശ്രീധര്‍, ജോഷിബായി കോണ്‍ഗ്രസ് നേതാക്കളായ ജോളി പത്രോസ്, മോനി ശാര്‍ക്കര,കെ.ഓമന, എ.ആര്‍.നിസാര്‍, എസ്.ജി.അനില്‍കുമാര്‍, മനോജ് മോഹന്‍, ആന്റണി ഫിനു, അജു കൊച്ചാലുംമൂട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
by Midhun HP News | Jul 25, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നൂറ് ശതമാനം വിജയത്തിളക്കവുമായി ആറ്റിങ്ങൽ മദർ ഇന്ത്യ സ്കൂൾ. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉജ്ജ്വലവിജയം കരസ്ഥമാക്കി മദർ ഇന്ത്യ ഇന്റെർനഷണൽ റെസിഡൻഷ്യൽ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ. ഉന്നത വിജയം നേടിയ കുട്ടികളെ സ്കൂൾ മാനേജ്മെന്റും പ്രിൻസിപ്പലും അദ്ധ്യാപകരും അനുമോദിച്ചു.

by Midhun HP News | Jul 25, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നൂറ് ശതമാനം വിജയത്തിളക്കവുമായി ആറ്റിങ്ങൽ മദർ ഇന്ത്യ സ്കൂൾ. സി ബി എസ് ഇ പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി മദർ ഇന്ത്യ ഇന്റെർനാഷണൽ റെസിഡൻഷ്യൽ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ. മികച്ച വിജയം നേടിയ കുട്ടികളെ സ്കൂൾ മാനേജ്മെന്റും പ്രിൻസിപ്പലും അദ്ധ്യാപകരും അനുമോദിച്ചു.

Recent Comments