തദ്ദേശ ഉപതിരഞ്ഞെടുപ്പ്; പ ത്ത് സീറ്റില്‍ എല്‍ഡിഎഫിന് വിജയം, യു ഡി എഫ് 9 വാർഡുകളിൽ

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പത്ത് സീറ്റില്‍ എല്‍ഡിഎഫിന് വിജയം. ഒമ്പത്‌ വാര്‍ഡുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഒരു സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥി വിജയിച്ചു. 20 വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്‌.

തൃത്താല കുമ്പിടി, പാലമേല്‍ എരുമക്കുഴി, കാണക്കാരി കുറുമുള്ളൂര്‍, രാജകുമാരി കുമ്പപ്പാറ, കോണ്ടാഴി മൂത്തേപ്പടി. തിക്കോടി പള്ളിക്കര സൗത്ത്, കുമ്പള പെര്‍വാട്, മലപ്പുറം മൂന്നാംപടി, കാഞ്ഞങ്ങാട് തോയമ്മല്‍ വാര്‍ഡുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്.

തിരൂരങ്ങാടി പാറക്കടവ്, ചവറ കൊറ്റങ്ങുളങ്ങര, വണ്ടന്‍മേട് അച്ചന്‍കാനം, ബദിയടുക്ക പട്ടാജെ, പള്ളിക്കര പാലപ്പുഴ, ആലുവ പുളിഞ്ചുവട്. മഞ്ചേരി കിഴക്കേത്തല, മലപ്പുറം അത്തവനാട്, കുറ്റിപ്പുറം എടച്ചാലം വാര്‍ഡുകളിലാണ് യു.ഡിഎഫ് വിജയം നേടിയത്. എളമ്പല്ലൂര്‍ ആലുമൂട്ടി വാര്‍ഡിലാണ് ബിജെപി വിജയിച്ചത്.

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു, 94.40 ശതമാനം വിജയം; തിരുവനന്തപുരം ഒന്നാമത്

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു, 94.40 ശതമാനം വിജയം; തിരുവനന്തപുരം ഒന്നാമത്

ന്യൂഡല്‍ഹി: കാത്തിരിപ്പിനൊടുവില്‍ സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 94.4 ആണ് വിജയശതമാനം. cbseresults.nic.in, cbse.gov.in എന്നീ വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാം. ഡിജിലോക്കര്‍ (https://results.digilocker.gov.in/) വഴിയും ഫലമറിയാം.

ഫലം പ്രസിദ്ധീകരിക്കാത്തതിനാല്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷാ തീയതി നീട്ടണമെന്ന് സി.ബി.എസ്.ഇ. സ്‌കീമില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കോടതി ഇടപെട്ട് ജൂലായ് 21 വരെ സമയം നീട്ടി നല്‍കിയിരുന്നു.

പത്താംക്ലാസ് ഫലം വൈകുന്നത് സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തെ ബാധിക്കുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് രണ്ട് ദിവസത്തിനകം ഫലം പുറത്ത് വിടാമെന്ന് സിബിഎസ്ഇ കോടതിയെ അറിയിക്കുകയായിരുന്നു. സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് വിജയികളെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു

എല്ലാ വീടുകളിലും ദേശീയ പതാകയെന്ന ലക്ഷ്യം; പ്രധാനമന്ത്രി

എല്ലാ വീടുകളിലും ദേശീയ പതാകയെന്ന ലക്ഷ്യം; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഓഗസ്റ്റ് 13 മുതല്‍ 15 വരെ രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ വീട്ടിലും ദേശീയ പതാക എന്ന ആശയത്തിന് ശക്തിപകരാനും അദ്ദേഹം ട്വീറ്റുകളിലൂടെ ആവശ്യപ്പെട്ടു.

എല്ലാ വീടുകളിലും ദേശീയ പതാകയെന്ന ലക്ഷ്യം ത്രിവര്‍ണ പതാകയോടുള്ള നമ്മുടെ ആത്മബന്ധം ദൃഢമാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോളനി ഭരണത്തിനെതിരെ പോരാടുന്നതിനിടെ സ്വതന്ത്ര ഇന്ത്യയും ദേശീയ പതാകയും സ്വപ്‌നം കണ്ടവരുടെ ധൈര്യവും പരിശ്രമങ്ങളും നാം അനുസ്മരിക്കേണ്ടതുണ്ട്. അവര്‍ സ്വപ്‌നംകണ്ട ഇന്ത്യ യാഥാര്‍ഥ്യമാക്കാന്‍ നാം പ്രതിജ്ഞാബദ്ധമാണ്. സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാര്‍ഷിക ആസാദി കാ അമൃത് മഹോത്സവമായി ആഘോഷിക്കുന്ന വേളയില്‍ എല്ലാ വീടുകളിലും ത്രിവര്‍ണ പതാക എന്ന ആശയത്തെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ആറ്റിങ്ങലിൽ വാഹന മോഷണം

ആറ്റിങ്ങൽ: ആലംകോട് പള്ളിയിൽ നിന്നും വാഹന മോഷണം. KL16N 6080
ഡിയോ ടു വീലർ ആണ് മോഷണം പോയത്. ആറ്റിങ്ങലിൽ ഏറെ നാളായി വാഹന മോഷണം പതിവാകുകയാണ്. എന്തെങ്കിലും വിവരം അറിയുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കുക.

വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു

വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു

പത്തനംതിട്ട: വാഹനാപകടത്തിൽ ‍പരുക്കേറ്റു ചികിത്സയിലായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു. പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലെ സിപിഒ സിൻസി പി.അസീസാണ് മരിച്ചത്. ഈ മാസം 11ന് കിടങ്ങന്നൂരിനു സമീപത്തുവച്ച് സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചാണ് സിൻസിക്കു പരുക്കേറ്റത്. സ്ത്രീകൾക്കും കുട്ടികൾക്കും സെൽഫ് ഡിഫൻസ് പരിശീലനം നൽകുന്ന ചുമതല വഹിക്കുകയായിരുന്നു സിൻസി.

11–ാം തീയതി വൈകിട്ട് മൂന്നരയോടെ മെഴുവേലിയിൽ കുറിയാനിപ്പള്ളി കിടങ്ങന്നൂർ റോഡിൽ കീർത്തി സ്‌കൂട്ടർ വർക് ഷോപ്പിനു സമീപമാണ് അപകടം സംഭവിച്ചത്. സിൻസി സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ സിൻസിയെ ആദ്യം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് വഴിയിൽ കിടന്ന സിൻസിയെ ആശുപത്രിയിലെത്തിക്കാൻ വൈകിയത് തിരിച്ചടിയായി. ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽനിന്നും പൊലീസുകാരെത്തിയാണ് സിൻസിയെ ആശുപത്രിയിലേക്കു മാറ്റിയത്. അപ്പോഴേയ്ക്കും ഒരുപാടു രക്തം നഷ്ടമായിരുന്നു. തലയ്ക്കേറ്റ പരുക്കാണ് മരണകാരണമായതെന്നാണ് വിവരം.

‘തിങ്കൾ തിളക്കം’വുമായി  വൈ എൽ എം. യു.പി. എസ്

‘തിങ്കൾ തിളക്കം’വുമായി വൈ എൽ എം. യു.പി. എസ്

ആറ്റിങ്ങൽ: ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് വൈ.എൽ.എം. യു.പി. എസിൽ “തിങ്കൾ തിളക്കം’എന്ന പേരിൽ ദിനാചരണം നടക്കുകയുണ്ടായി. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിന ഗാനം, ബഹിരാകാശ യാത്രികരെ പരിചയപ്പെടൽ, സൗരയൂഥ സ്കിറ്റ്, ചാന്ദ്രദിന നൃത്തങ്ങൾ, തുടങ്ങി വ്യത്യസ്തമാർന്നതും കൗതുകകരവുമായ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പ്രത്യേക അസംബ്ലിയിൽ സീനിയർ അധ്യാപകനായ രഘുനാഥശർമ, സ്കൂൾ മാനേജർ എ.എ ഹമീദ്, അധ്യാപകനായ ജമീൽ എന്നിവർ ആശംസ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി അൽത്താഫ് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് കുട്ടികൾക്ക് വേണ്ടി ഡോക്യൂമെൻട്രി അവതരണവും പ്രദർശനവും നടത്തുകയുണ്ടായി.