by Midhun HP News | Jul 22, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: സ്‌കൂളുകളിൽ ഒരു വർഷം ആയി പ്രഭാത ഭക്ഷണം മുടക്കുന്ന കരവാരം പഞ്ചായത്ത് ഭരണ സമിതിക്ക് എതിരെ എസ്.എഫ്.ഐ കരവാരം വഞ്ചിയൂർ മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ പട്ടിണി ജാഥ നടത്തി. എസ്.എഫ്.ഐ കരവാരം മേഖല സെക്രട്ടറി പ്രിമ അധ്യക്ഷയായ സമരം മുൻ ആസൂത്രണ സമിതി അധ്യക്ഷൻ നാരായണൻ ഉൽഘാടനം ചെയ്തു. സിപിഎം വഞ്ചിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.കെ.രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.

കരവാരം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എം റഫീഖ്, എസ്.എഫ്.ഐ ഏരിയ സെക്രട്ടറി വൈഷ്ണവ്, എസ്.എഫ്.ഐ ഏരിയ പ്രസിഡന്റ് നിമിഷ, ഷിജിലാൽ, നൗഫൽ, വിഷ്ണു, സുധീഷ് എന്നിവർ ആശംസ അറിയിച്ചു. പ്രതീകാത്മകമായി പ്ളേറ്റുകളിൽ മണ്ണ് വിളമ്പി ആണ് പട്ടിണി സമരം നടത്തിയത്. മേഖലകമ്മിറ്റികൾ സംയുക്തമായി പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം സമർപ്പിച്ചു. ഇതിൽ അടിയന്തിര നടപടികൾ ഉണ്ടായില്ലെങ്കിൽ തുടർ സമരങ്ങളുമായി മുന്നോട്ടു വരും എന്ന് എസ്.എഫ്.ഐ അറിയിച്ചു.
by liji HP News | Jul 22, 2022 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ജിജിഎച്ച്എസ്എസ് ആറ്റിങ്ങൽ സയൻസ് ക്ലബ്,
ചാന്ദ്രദിനവുമായി ബന്ധപ്പെട്ടു സ്കൂളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. മൂൺ ഫോട്ടോഗ്രഫി മത്സരം ഇന്റർസ്കൂൾ സ്പേസ് ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ക്വിസ് ത്സരത്തിൽ യു പി വിഭാഗം ഇളമ്പ എച്ച് എസ് എസ്, ആലിന്തറ യു പി എസ്, സി എസ് ഐ ആറ്റിങ്ങൽ എന്നീ സ്കൂളുകളും, എച്ച്എസ്, എച്ച്എസ്എസ് വിഭാഗത്തിൽ സി എസ് ഐ ആറ്റിങ്ങൽ, ബോയ്സ് ആറ്റിങ്ങൽ, ഗേൾസ് ആറ്റിങ്ങൽ എന്നിവരും വിജയിച്ചു.
ഡോ. വി. മണികണ്ഠൻനായർ, രഞ്ജിത് വെള്ളല്ലൂർ എന്നിവരുടെ
നേതൃത്വത്തിലായിരുന്നു മത്സരം നടന്നത്.

by liji HP News | Jul 22, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നിന്ന് വീണ്ടും ക്രിക്കറ്റ് ആരവം ഉയരും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ട്വന്റി 20 മത്സരത്തിന് സ്റ്റേഡിയം വേദിയാകും. സെപ്റ്റംബര്‍ 28ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ട്വന്റി 20 മത്സരം കാര്യവട്ടത്ത് നടത്താന്‍ ബിസിസിഐ തീരുമാനിച്ചു. കാര്യവട്ടത്തെ നാലാമത്തെ അന്താരാഷ്ട്ര മത്സരമാണിത്.

by liji HP News | Jul 22, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അധ്യയന വർഷം ആരംഭിച്ചിട്ട് രണ്ടു മാസം തികയുമ്പോഴേക്കും സംസ്ഥാനത്തെ സ്കൂളുകളിൽ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിന് തുക അനുവദിക്കാതെ ഈ പദ്ധതി അട്ടിമറിക്കാനുള്ള സർക്കാറിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് കെപിഎസ്ടിഎ തിരുവനന്തപുരം ജില്ലാക്കമ്മിറ്റി ആവശ്യപ്പെട്ടു.

ഉച്ചഭക്ഷണ പദ്ധതിയ്ക്ക് ചെലവായ തുകയുടെ ബില്ലും അനുബന്ധ രേഖകളും പ്രഥമാധ്യാപകർ വിദ്യാഭ്യാസ ഓഫീസുകളിൽ ഹാജരാക്കി കാത്തിരിപ്പ് തുടങ്ങിയിട്ട് നാളേറെയായി. 80% കേന്ദ്ര ഫണ്ടും 20% സംസ്ഥാന ഫണ്ടും ഉപയോഗിച്ചാണ് സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കുന്നത്. പക്ഷേ കുട്ടികൾക്ക് ഉച്ച ഭക്ഷണം ലഭിക്കാത്ത സാഹചര്യം ഒരിടത്തും ഇല്ല. പ്രഥമാധ്യാപകർ പതിനായിരക്കണക്കിന് രൂപ അവരവരുടെ പോക്കറ്റിൽ നിന്ന് മുടക്കിയാണ് ഇത് മുന്നോട്ട് കൊണ്ടുപോകുന്നത്. ജൂലൈ പകുതി പിന്നിട്ടിട്ടും സ്കൂൾ പാചക തൊഴിലാളികൾക്ക് കൂലി കൊടുക്കാനും തൊഴിലാളി വർഗ സർക്കാർ തയ്യാറായിട്ടില്ല. അടിയന്തിരമായി പദ്ധതിയ്ക്ക് വേണ്ട തുക വർദ്ധിപ്പിച്ച് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കെപിഎസ്ടിഎ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
ഇതിന്റെ ആദ്യ ഘട്ടമായി ഡി.ജി.ഇ. ഓഫീസിന് മുന്നിൽ 23 ന് ശനിയാഴ്ച ഉപവാസ സമരം സംഘടിപ്പിച്ചിരിക്കുകയാണ്. സ്കൂൾ ഉച്ചഭക്ഷണ ഭക്ഷണ പദ്ധതിയിലെ സർക്കാർ അനാസ്ഥ പരിഹരിക്കും വരെ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡന്റ് നെയ്യാറ്റിൻകര പ്രിൻസ് അധ്യക്ഷനായ യോഗത്തിൽ സംസ്ഥാന ഭാരവാഹികളായ എൻ. രാജമോഹൻ, അനിൽ വെഞ്ഞാറമൂട്, സംസ്ഥാന നിർവാഹസമിതി അംഗങ്ങളായ പ്രദീപ് നാരായണൻ, ജി.ആർ. ജിനിൽ ജോസ്, ബിജു തോമസ്, ജെ. സജീന, ആർ. ശ്രീകുമാർ, സി.ആർ. ആത്മകുമാർ ജില്ലാ സെക്രട്ടറി എൻ.സാബു, ജില്ലാ ട്രഷറർ ഷമീം കിളിമാനൂർ എന്നിവർ സംസാരിച്ചു.
by liji HP News | Jul 22, 2022 | Latest News, ജില്ലാ വാർത്ത
ന്യൂഡൽഹി: സിബിഎസ്ഇ 12ാം ക്ലാസ് ഫലം പ്രസിദ്ധികരിച്ചു. 92.71 ശതമാനം വിജയം. തിരുവനന്തപുരം റിജിയൻ 98.83 ശതമാനം വിജയവും ആയി ദേശീയ തലത്തിൽ ഒന്നാമത്.
cbse.gov.in, results.cbse.nic.in എന്നീ വെബ്സൈറ്റുകളിൽനിന്ന് ഫലം അറിയാം. അതേസമയം, സിബിഎസ്ഇ പത്താം ക്ലാസ് ഫലം രണ്ടു മണിക്കു പ്രസിദ്ധീകരിക്കും.
ഒന്ന്, രണ്ട് ടേം പരീക്ഷകളിൽനിന്നുള്ള വെയിറ്റേജ് എടുത്താണ് ഫലം തയാറാക്കിയിരിക്കുന്നത്. ഇന്റേണൽ അസസ്മെന്റ് മാർക്ക്, പ്രോജക്ടുകൾ, പ്രാക്ടിക്കൽ പരീക്ഷകൾ, പ്രീ ബോർഡ് പരീക്ഷകൾ എന്നിവയുടെ വിവരങ്ങളും അറിയാം. രണ്ടാം ടേം പരീക്ഷ ഏപ്രിൽ 26നും ജൂൺ നാലിനും ഇടയിലാണ് നടന്നത്. ഒന്നാം ടേം നവംബർ – ഡിസംബർ മാസങ്ങളിലും നടന്നു.

by Midhun HP News | Jul 21, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഇന്ത്യൻ പ്രസിഡന്റായി ദ്രൗപതി മുർമു തിരഞ്ഞെടുത്തതിൽ ബി.ജെ.പി. ആറ്റിങ്ങിലിൽ ആഹ്ളാദ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് സന്തോഷ്, ജന: സെക്രട്ടറി സുജി, വൈസ് പ്രസിഡന്റ് അജിത് പ്രസാദ് , മേഖലാ പ്രസിഡന്റുമാരായ ജീവൻ ലാൽ, രാധാകൃഷ്ണൻ, ജന: സെക്രട്ടറി വിനോദ, മഹിളാ മോർച്ച പ്രസിഡന്റ് ഷീബ, ദീപ്തി , കർഷക മോർച്ച ജന: സെക്രട്ടറി സുരേഷ്, കൗൺസിലർമാരായ ഷീല, സംഗീതാ റാണി, വക്കം സജി, തുടങ്ങിയവർ നേതൃത്വം നൽകി.
Recent Comments