by Midhun HP News | Jul 16, 2022 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളിലെ ബാറ്ററികള്‍ മോഷ്ടിച്ചുവെന്ന കേസില്‍ രണ്ടുപേര്‍ കിളിമാനൂര്‍ പൊലീസിന്റെ പിടിയിലായി. വെട്ടൂർ വിളബ്ഭാഗം രോഹിണിയിൽ ഷിനു (33), വെട്ടൂർ വിളബ്ഭാഗം കുട്ടത്തി വീട്ടിൽ ഇക്ബാൽ ( 57 ) എന്നിവരാണ് പിടിയിലായത്.
രാത്രിയിൽ ഓട്ടോറിക്ഷയിൽ കറങ്ങി ലോറികളിലെ ബാറ്ററി മോഷ്ടിക്കുകയും മോഷണ ശേഷം മുങ്ങി നടക്കുകയുമാണ് പ്രതികളുടെ രീതി. കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രതികൾക്കെതിരെ മൂന്ന് കേസുകൾ ഉള്ളതായും കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് അന്വേഷിച്ചു വരുന്നതായും പൊലീസ് അറിയിച്ചു. ആറ്റിങ്ങൽ ഡിവൈഎസ്.പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ സിഐ എസ്. സനൂജ്, എസ്ഐ വിജിത്.കെ നായർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
by liji HP News | Jul 16, 2022 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: അനുപമ ജംഗ്ഷമിൽ പിക്ക്അപ്പ് വാനിൽ ബൈക്ക് ഇടിച്ചു അപകടം. ശാസ്തവട്ടം ആയിരവല്ലി ക്ഷേത്രത്തിനു സമീപം ബാബു എന്ന ആള് സഞ്ചരിച്ചിരുന്ന ബൈക്ക് പിക്ക്അപ്പ് വാനനിന്റെ പുറകു വശത്തുവന്ന് ഇടിക്കുകയിരുന്നു. സാരമായ പരിക്കുകളോടെ ബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

by liji HP News | Jul 16, 2022 | Latest News, ജില്ലാ വാർത്ത
മുളന്തുരുത്തി: സ്വകാര്യ ബസ് തട്ടി നിയന്ത്രണം വിട്ട ബൈക്കിൽ നിന്നു വീണ് മുൻ ഹൈജംപ് താരവും റെയിൽവേ ചീഫ് ട്രാവലിങ് ടിക്കറ്റ് ഇൻസ്പെക്ടറുമായ ജൂബി തോമസ് മരിച്ചു. പിറവം നിരപ്പ് പാണാലിക്കൽ പി.ജെ.തോമസിന്റെയും അന്നമ്മയുടെയും മകനാണ്. ഇന്നലെ രാവിലെ എട്ടരയോടെ പുളിക്കമാലി പൈങ്ങാരപ്പിള്ളി വളവിൽ മുളന്തുരുത്തി ഭാഗത്തേക്ക് പോകുകയായിരുന്ന ജൂബി ഓടിച്ചിരുന്ന ബൈക്കിനെ സ്വകാര്യ ബസ് അമിത വേഗത്തിൽ മറികടക്കുന്നതിനിടെയാണ് അപകടം.

എതിരെ വന്ന ടിപ്പറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ബസിന്റെ പിൻഭാഗം റോഡിന്റെ ഇടതുവശം ചേർന്നു പോകുകയായിരുന്ന ബൈക്കിൽ തട്ടി. ഇതോടെ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു. പരുക്കേറ്റ ജൂബിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം നാളെ 3നു പിറവം ഹോളി കിങ്സ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ. ഭാര്യ: പേരൂർ വാരികാട്ട് പിങ്കി.
മക്കൾ: അലോന, അലീന, അൽഫോൻസ.
by liji HP News | Jul 16, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
ബ്രേക്കിംഗ് ന്യൂസ്.
ആറ്റിങ്ങൽ: ആറ്റിങ്ങൽ കോരാണി ടോൾ ജംഗ്ഷനിൽ വാഹനാപകടം. റോഡിൻറെ അരുകിൽ പാർക്ക് ചെയ്തിരുന്ന ഇന്നോവ കാറിലേയ്ക് നിയന്ത്രണം വിട്ട് വന്ന സ്വിഫ്റ്റ് കാർ ഇടിച്ചുകയറികയായിരുന്നു. തുടർന്ന് സ്വിഫ്റ്റ് കാർ കുഴിയിലേയ്ക് വീഴുകയായിരുന്നു. ഏകദേശം രണ്ടര മണിയോടെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്നു രണ്ടു പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേയ്ക്ക് പ്രവേശിപ്പിച്ചു.

by liji HP News | Jul 16, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് പല ജില്ലകളിലും കനത്ത മഴ. വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ ലഭിക്കുന്നത്. തീരങ്ങളില്‍ കടലാക്രമണവും രൂക്ഷമാണ്. കക്കയം ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ തുറന്നു. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്.

കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് ഇന്ന് രാവിലെ മുതല്‍ കനത്ത മഴ പെയ്യുന്നത്. കോഴിക്കോട് ജില്ലിയില്‍ പുലര്‍ച്ചെ മുതല്‍ ശക്തമായ മഴയാണ്. മാവൂരിലാണ് ഏറെ ദുരിതം. ചാലിയാര്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ നിരവധി വീടുകളില്‍ വെള്ളം കയറി. പല കുടുംബങ്ങളും ബന്ധു വീടുകളിലേക്ക് താമസം മാറി. കച്ചേരിക്കുന്ന് സാംസ്കാരിക കേന്ദ്രത്തില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. വലിയതോതില്‍ കൃഷിനാശവും ഉണ്ടായി.
കക്കയം ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തിയിയതായി അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വെള്ളം ഒഴുക്കി വിടുന്നതിനാല്‍ കുറ്റിയാടി പുഴയുടെ തീരവാസികള്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കി. മുക്കം മാമ്പറ്റയില്‍ ശക്തമായ കാറ്റില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി കമ്പികളും പൊട്ടി. ഫയര്‍ഫോഴ്സെത്തി മരം മുറിച്ചു നീക്കിയിട്ടുണ്ട്. മലപ്പുറം നിലമ്പൂര്‍ മേഖലയിലും ശക്തമായ മഴ തുടരുകയാണ്. പാലക്കാടും മഴ ശക്തമാണ്.
by liji HP News | Jul 16, 2022 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ കൊല്ലമ്പുഴ പാലസ് റോഡിൽ ശ്രീവത്സത്തിൽ എം.ആർ.എ 111 കെ. വാമദേവൻ പിള്ള (64) നിര്യാതനായി.
ഭാര്യ: എം. വത്സല കുമാരി.
മക്കൾ: വന്ദനാപിള്ള ,വരുൺ വി പിള്ള.
മരുമക്കൾ: കൃപ കൃഷ്ണ, അഞ്ജന എസ് കുമാർ.
സംസ്കാരം ഞായറാഴ്ച (17/07/2022) രാവിലെ 10.30 മണിക്ക് സ്വവസതിയിൽ നടക്കും.
Recent Comments